1964 – രണ്ടു സാഹിത്യ നായകന്മാർ – ഏ. ഡി. ഹരിശർമ്മ

1964 ൽ പ്രസിദ്ധീകരിച്ച ഏ. ഡി. ഹരിശർമ്മ രചിച്ച രണ്ടു സാഹിത്യ നായകന്മാർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കേരളകാളിദാസൻ എന്നറിയപ്പെടുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ, കേരള പാണിനി എന്ന പേരിൽ അറിയപ്പെടുന്ന ഏ. ആർ. രാജരാജവർമ്മ എന്നിവരുടെ ജീവചരിത്രവും അവർ മലയാളസാഹിത്യത്തിന് നൽകിയ സംഭാവനകളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1964 - രണ്ടു സാഹിത്യ നായകന്മാർ - ഏ. ഡി. ഹരിശർമ്മ
1964 – രണ്ടു സാഹിത്യ നായകന്മാർ – ഏ. ഡി. ഹരിശർമ്മ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രണ്ടു സാഹിത്യ നായകന്മാർ 
  • രചന: ഏ. ഡി. ഹരിശർമ്മ
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 240
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ധർമ്മാരാം – ബാംഗളൂർ – കൈയെഴുത്തുമാസിക – ലത 01 കുസുമം 02

CMI സഭയുടെ ബാംഗളൂരിലെ ധർമ്മാരാം വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 ജൂൺ മാസത്തിൽ പ്രസിദ്ധീകരിച്ച ധർമ്മാരാം എന്ന കൈയെഴുത്തു മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ചങ്ങനാശ്ശേരിക്കടുത്ത് ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന CMI വൈദീകസെമിനാരി ബാംഗ്ലൂരിലേക്ക് ആസ്ഥാനം മാറിയതിനുശേഷമുള്ള ആദ്യത്തെ കൈയെഴുത്തു മാസികയാണിത്. ഈ പരമ്പരയുടെ ആദ്യത്തെ ലക്കം ചെത്തിപ്പുഴയിൽ നിന്നും പ്രസിദ്ധീകരിച്ചതിൻ്റെ സ്കാൻ മുന്നേ ഡിജിറ്റൈസ് ചെയ്തിരുന്നു.സഭാ സംബന്ധിയായതും പൊതുസ്വഭാവമുള്ളതുമായ വിവിധ ലേഖനങ്ങൾ, ഇംഗ്ളീഷിലും മലയാളത്തിലുമുള്ള സാഹിത്യ സൃഷ്ടികൾ തുടങ്ങിയവ കൈയെഴുത്തുമാസികയിൽ കാണാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - ധർമ്മാരാം - ബാംഗളൂർ - കൈയെഴുത്തുമാസിക - ലത 01 കുസുമം 02
1957 – ധർമ്മാരാം – ബാംഗളൂർ – കൈയെഴുത്തുമാസിക – ലത 01 കുസുമം 02

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ധർമ്മാരാം – ബാംഗളൂർ – കൈയെഴുത്തുമാസിക – ലത 01 കുസുമം 02
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – എ – കെ – സി – സി – ബുള്ളറ്റിൻ – നാലു ലക്കങ്ങൾ

അഖില കേരള കത്തോലിക്ക കോൺഗ്രസ്സിൻ്റെ ഔദ്യോഗിക പത്രികയായ എ. കെ. സി. സി. ബുള്ളറ്റിൻ എന്ന പ്രസിദ്ധീകരണത്തിൻ്റെ 1965 ൽ ഇറങ്ങിയ  നാലു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അഖില കേരള കത്തോലിക്ക കോൺഗ്രസ്സിൻ്റെ ലക്ഷ്യവും പരിപാടികളും സമുദായത്തിൽ പ്രചരിപ്പിക്കുന്നതിനൊപ്പം സമുദായാംഗങ്ങളുടെ വിജ്ഞാന തൃഷ്ണയും സാഹിത്യാഭിരുചിയും, കലാവാസനയും പരിപോഷിപ്പിക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ തുടങ്ങിയ പ്രസിദ്ധീകരണമാണ് എ. കെ. സി. സി. ബുള്ളറ്റിൻ. സാഹിത്യം, കല, ശാസ്ത്രം, ക്രൈസ്തവ ലോക വാർത്തകൾ എന്നിവയാണ് ഓരോ ലക്കങ്ങളൂടെയും ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1965 – എ – കെ – സി – സി – ബുള്ളറ്റിൻ – നാലു ലക്കങ്ങൾ
1965 – എ – കെ – സി – സി – ബുള്ളറ്റിൻ – നാലു ലക്കങ്ങൾ
  • മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

    താഴെ നാലു രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    രേഖ 1

    • പേര്: എ. കെ. സി. സി. ബുള്ളറ്റിൻ – ജൂൺ – പുസ്തകം 16 ലക്കം 01
    • പ്രസിദ്ധീകരണ വർഷം: 1965
    • താളുകളുടെ എണ്ണം: 24
    • അച്ചടി: Deepika Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

    രേഖ 2

    • പേര്: എ. കെ. സി. സി. ബുള്ളറ്റിൻ – ജൂലായ് – പുസ്തകം 16 ലക്കം 02
    • പ്രസിദ്ധീകരണ വർഷം: 1965
    • താളുകളുടെ എണ്ണം: 24
    • അച്ചടി: Deepika Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

    രേഖ 3

    • പേര്: എ. കെ. സി. സി. ബുള്ളറ്റിൻ – ആഗസ്റ്റ് – പുസ്തകം 16 ലക്കം 03
    • പ്രസിദ്ധീകരണ വർഷം: 1965
    • താളുകളുടെ എണ്ണം: 24
    • അച്ചടി: Deepika Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

    രേഖ 4

    • പേര്: എ. കെ. സി. സി. ബുള്ളറ്റിൻ  സെപ്തംബർ –  പുസ്തകം 16 ലക്കം 04
    • പ്രസിദ്ധീകരണ വർഷം: 1965
    • താളുകളുടെ എണ്ണം: 24
    • അച്ചടി: Deepika Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – കൂനൻ കുരിശിനുമുമ്പു് – ഫാദർ പ്ലാസിഡ്

സീറോ-മലബാർ സഭയിലെ പുരോഹിതനും, CMI (TOCD) സന്ന്യാസ സമൂഹാംഗവും പണ്ഡിതനും ആയിരുന്ന പ്ലാസിഡച്ചൻ (ഫാദർ പ്ലാസിഡ് പൊടിപാറ) പ്രസിദ്ധീകരിച്ച കൂനൻ കുരിശിനുമുൻപ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൂനൻ കുരിശുസത്യം എന്ന പേരിൽ പ്രശസ്തമായ ചരിത്രസംഭവത്തിനു മുൻപുള്ള കേരളക്രൈസ്തവസഭയുടെ സ്വഭാവം വിശകലനം ചെയ്യുക ആണ് ഈ പുസ്തകത്തിൽ പ്ലാസിഡച്ചൻ പ്രധാനമായും ചെയ്യുന്നത്. കത്തോലിക്ക വീക്ഷണകോണിൽ നിന്ന് എഴുതിയ ഈ പുസ്തകത്തിൽ തൻ്റെ വാദത്തെ സാധൂകരിക്കുന്ന ധാരാളം തെളിവുകളും അദ്ദേഹം പങ്കുവെക്കുന്നു.  കൂനൻ കുരിശുസത്യത്തിനു മുൻപുള്ള ചരിത്രമാണ് പുസ്തകത്തിൻ്റെ പ്രധാനപ്രതിപാദ്യ വിഷയം എങ്കിലും, കൂനൻ കുരിശുസത്യത്തെ കുറിച്ചും അതിനു ശെഷമുള്ള ചില സംഭവങ്ങളും പ്ലാസിഡച്ചൻ പുസ്തകത്തിൻ്റെ അവസാനം കൈകാര്യം ചെയ്യുന്നുണ്ട്. തൃശൂർ രൂപതയുടെ നവജീവിക എന്ന മാസികയിൽ ലേഖനപരമ്പര ആയി പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകത്തിൻ്റെ മൂലരൂപം. അത് വിപുലപ്പെടുത്തിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

ദൈവശാസ്ത്രജ്ഞൻ, ആരാധനക്രമ പണ്ഡിതൻ, വാഗ്മി, പ്രൊഫസർ, എക്യുമെനിസ്റ്റ്, ഗ്രന്ഥകാരൻ, സുറിയാനി ഭാഷാ പണ്ഡിതൻ എനിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനായിരുന്നു ഫാദർ പ്ലാസിഡ് പൊടിപാറ. ലത്തീൻ വൽക്കരണം ഒഴിവാക്കി സീറോ-മലബാർ കത്തോലിക്കാ സഭയുടെ ആരാധനക്രമപരിഷ്കരിക്കാൻ അദ്ദേഹം പ്രയത്നിച്ചു. അതിനു പുറമെ സീറോ-മലങ്കര കത്തോലിക്കാ സഭയുടെ സ്ഥാപനത്തിലും പ്രസ്തുത സഭയുടെ ആരാധനക്രമ രൂപീകരണത്തിലും അദ്ദേഹം ഗണ്യമായ പങ്ക് വഹിക്കുകയും ചെയ്തു . ഇംഗ്ലീഷ്, മലയാളം, ജർമ്മൻ, ലാറ്റിൻ എന്നിവയുൾപ്പെടെയുള്ള ഭാഷകളിൽ ഏതാണ്ട് മുപ്പത്തിയേഴോളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. തത്ത്വശാസ്ത്രം , ദൈവശാസ്ത്രം , കാനൻ നിയമം എന്നിവയിൽ അദ്ദേഹത്തിന് ഡോക്ടറേറ്റുകൾ ഉണ്ടായിരുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

അതിനു പുറമെ ഫാദർ പ്ലാസിഡ് പൊടിപാറയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടെ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.

1940 - കൂനൻ കുരിശിനുമുമ്പു് - ഫാദർ പ്ലാസിഡ്
1940 – കൂനൻ കുരിശിനുമുമ്പു് – ഫാദർ പ്ലാസിഡ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കൂനൻ കുരിശിനുമുമ്പു്
  • രചന: ഫാദർ പ്ലാസിഡ് പൊടിപാറ
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 354
  • അച്ചടി: St. Joseph’s Printing House, Tiruvalla
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1998 – ഡെക്കാൻ കൾച്ചറൽ സൊസൈറ്റി – രജത ജൂബിലി സ്മരണിക

1998 ൽ ബാംഗളൂരിലെ സാംസ്കാരികസംഘടനയായ ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ ഡെക്കാൻ കൾച്ചറൽ സൊസൈറ്റി – രജത ജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973 ൽ സ്ഥാപിതമായ സംഘടനയുടെ പ്രവർത്തനങ്ങളുടെ നാൾവഴികൾ, പ്രമുഖരുടെ ആശംസാ സന്ദേശങ്ങൾ, സാഹിത്യ സൃഷ്ടികൾ, സംഘടനയുടെ പരിപാടികളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം.

സതീഷ് തോട്ടശ്ശേരിയുടെ  ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1998 - ഡെക്കാൻ കൾച്ചറൽ സൊസൈറ്റി - രജത ജൂബിലി സ്മരണിക
1998 – ഡെക്കാൻ കൾച്ചറൽ സൊസൈറ്റി – രജത ജൂബിലി സ്മരണിക

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി – രജത ജൂബിലി സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1998
  • താളുകളുടെ എണ്ണം: 122
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – കലാസദനം – എസ്. കുര്യൻ വേമ്പേനി

1954 ൽ എസ്. കുര്യൻ വേമ്പേനി രചിച്ച കലാസദനം എന്ന ലേഖന സമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലോകശ്രദ്ധയാകർഷിച്ച ചില മഹാന്മാരുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ചും പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിക്കപ്പെട്ട ചില സംഭവങ്ങളെ കുറിച്ചും ആണ് ഈ പുസ്തകത്തിലെ 10 ലേഖനങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

 1954 - കലാസദനം - എസ്. കുര്യൻ വേമ്പേനി
1954 – കലാസദനം – എസ്. കുര്യൻ വേമ്പേനി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കലാസദനം
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 52
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ ഏഴു ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1933 ൽ ഇറങ്ങിയ ഏഴു ലക്കങ്ങളുടെ സ്കാൻ ആണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ വാർത്താ സംഗ്രഹം, ഉപകാരസ്മരണകൾ, ചരമ വാർത്തകൾ, പഞ്ചാംഗം, പരസ്യങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1933 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ ഏഴു ലക്കങ്ങൾ
1933 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ ഏഴു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഏഴു രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ജനുവരി – പുസ്തകം 05 ലക്കം 07
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ഫെബ്രുവരി – പുസ്തകം 05 ലക്കം 08
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 34
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – ഏപ്രിൽ – പുസ്തകം 05 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ജൂൺ – പുസ്തകം 05 ലക്കം 12
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – സെപ്തംബർ – പുസ്തകം 06 ലക്കം 03
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 36 
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ഒക്ടോബർ – പുസ്തകം 06 ലക്കം 04
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 38
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 7

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ –  നവംബർ – പുസ്തകം 06 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – ഈക്കോളജി പ്രശ്നങ്ങളും ഗാന്ധിയൻ വ്യവസ്ഥിതിയും – സി. കെ.മൂസ്സത്

1976 ൽ കേരള ഗാന്ധി സ്മാരകനിധിയുടെ രജതജൂബിലി സ്മരണികയിൽ സി. കെ. മൂസ്സത് എഴുതിയ ഈക്കോളജി പ്രശ്നങ്ങളും ഗാന്ധിയൻ വ്യവസ്ഥിതിയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബുദ്ധിശൂന്യമായ നഗരവൽക്കരണത്തിനെതിരെ താക്കീതു നൽകി സംശുദ്ധവും, ചൂഷണമുക്തവും, സാധാരണക്കാരൻ്റെ വരുതിയിൽ വരുന്നതുമായ സംതൃപ്ത ലളിത ജീവിതം ശുപാർശ ചെയ്തുകൊണ്ട് പരിസ്ഥിതി പ്രശ്നങ്ങളെ ഒഴിവാക്കുക എന്ന ഗാന്ധിയൻ ചിന്താഗതിയാണ് ലേഖനത്തിൽ പരാമർശ വിഷയമാക്കിയിട്ടുള്ളത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1976 - ഈക്കോളജി പ്രശ്നങ്ങളും ഗാന്ധിയൻ വ്യവസ്ഥിതിയും - സി. കെ.മൂസ്സത്
1976 – ഈക്കോളജി പ്രശ്നങ്ങളും ഗാന്ധിയൻ വ്യവസ്ഥിതിയും – സി. കെ.മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഈക്കോളജി പ്രശ്നങ്ങളും ഗാന്ധിയൻ വ്യവസ്ഥിതിയും
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം:7
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1902 – തിരുസിംഹാസനാദരവ്

൧൩ആം ലെ ഓൻ മാർപാപ്പയുടെ പൊൻ്റിഫിക്കാൾ യുബിലി സ്മാരകം അഥവാ തിരുസിംഹാസനാദരവ് എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഗോവൻ പാതിരിയായിരുന്ന ആൾവാരേസ് ( അന്തോനി പ്രംസീസ്തോസ് ശവരിയാർ ആൾവാരേസ് യൂലിയോസ് മെത്രാപ്പൊലീത്താ എന്ന് വിളിക്കപ്പെട്ടിരുന്നു) കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച് ഓർത്തഡോക്സ് വിശ്വാസിയായി കത്തോലിക്കാ സഭയുടെ വിശ്വാസസംഹിതകൾക്കെതിരായി പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന എഴുത്തുകളോട് പ്രതികരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ അലെക്സാണ്ടർ ടി. ഓ. സി. ഡി പാതിരിയുടെ പ്രതികരണങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1902 - തിരുസിംഹാസനാദരവ്
1902 – തിരുസിംഹാസനാദരവ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: 1902 – തിരുസിംഹാസനാദരവ്
  • പ്രസിദ്ധീകരണ വർഷം: 1902
  • താളുകളുടെ എണ്ണം: 242
  • അച്ചടി: St. Joseph’s Convent Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1944 – മഹാകവി വി. സി. ബാലകൃഷ്ണപണിക്കർ – കുന്നത്തു ജനാർദ്ദനമേനോൻ

1944 ൽ  Malayalam Men of Letters  – കേരള ഭാഷാപ്രണയികൾ എന്ന ഗ്രന്ഥ സമുച്ചയത്തിലെ കുന്നത്തു ജനാർദ്ദനമേനോൻ രചിച്ച മഹാകവി                  വി.സി.ബാലകൃഷ്ണപണിക്കർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി ഹിന്ദുസ്ഥാൻ പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ കൃതി മഹാകവി വി. സി. ബാലകൃഷ്ണപണിക്കരുടെ ജീവചരിത്രമാണ്. കരുണരസപ്രധാനമായ വിലാപം, ആത്മചിന്താപരമായ വിശ്വരൂപം എന്നീ രണ്ടു ഖണ്ഡകാവ്യങ്ങൾ രചിച്ച് പ്രശസ്തനായ അദ്ദേഹത്തിൻ്റെ ഉറ്റ സുഹൃത്തും, കവിയുമൊത്ത് അനേകം യാത്രകൾ ചെയ്തയാളുമാണ് രചയിതാവായ കുന്നത്തു ജനാർദ്ദനമേനോൻ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1944 - മഹാകവി വി. സി. ബാലകൃഷ്ണപണിക്കർ - കുന്നത്തു ജനാർദ്ദനമേനോൻ
1944 – മഹാകവി വി. സി. ബാലകൃഷ്ണപണിക്കർ – കുന്നത്തു ജനാർദ്ദനമേനോൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മഹാകവി വി. സി. ബാലകൃഷ്ണപണിക്കർ 
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 156
  • അച്ചടി: Hindustan Publishing House, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി