1957ൽ, കതേറയിൻ പീയറി രചിച്ച് എസ്. പരമേശ്വരൻ പരിഭാഷപ്പെടുത്തിയ ആൽബർട്ട് ഐൻസ്റ്റയിൻ എന്ന ജീവചരിത്ര പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1957 – ആൽബർട്ട് ഐൻസ്റ്റയിൻ – കതേറയിൻ പീയറി – എസ്. പരമേശ്വരൻ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1907 ൽ ഇറങ്ങിയ എട്ട് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു. ജൂൺ ലക്കത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിട്ടുണ്ട്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 8 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: 1907 – കൎമ്മെല കുസുമം – പുസ്തകം ൫ ലക്കം ൧ – ൧൯൦൭ ജനുവരി
കത്തോലിക്ക സഭയിലെ കോട്ടയം അതിരൂപത (ക്നാനായ കത്തോലിക്ക സഭ) യുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്ന കോട്ടയം മാസികയുടെ1922 ൽ ഇറങ്ങിയ ഏപ്രിൽ, മെയ് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ക്രൈസ്തവസഭാ ലേഖനങ്ങൾക്ക് പുറമേ, അക്കാലത്തെ ലോക വാർത്തകളും, പൊതുവിഷയത്തിലുള്ള ലേഖനങ്ങളും സാഹിത്യവും, ചരമ അറിയിപ്പുകളും ഈ ലക്കങ്ങളിൽ കാണുന്നു. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.
1922 – കോട്ടയം മാസിക – പുസ്തകം 3 ലക്കം 4 (1922 ഏപ്രിൽ)
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: 1922 – ഏപ്രിൽ – കോട്ടയം മാസിക – പുസ്തകം 3 ലക്കം 4
1956 ൽ സ്ഥാപിതമായ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ മൂന്നാം വാർഷികത്തിന് 1958 ൽ പുറത്തിറക്കിയ സ്മരണികയായ The Magazin ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോളേജിൻ്റെ പ്രഖ്യാപിത ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും, അക്കാദമികവും, അല്ലാത്തതുമായ വിവിധ മേഖലകളിൽ മൂന്നു വർഷം കൊണ്ട് ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെയും, പുരോഗതികളെയും കുറിച്ചും വിശദമായി തന്നെ ഈ സ്മരണികയിൽ പ്രതിപാദിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ മലയാളത്തിലും ഹിന്ദിയിലും ഉള്ള സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1906 ൽ ഇറങ്ങിയ മാർച്ച്, ആഗസ്റ്റ് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം.
1906 – കൎമ്മെല കുസുമം – 1906 മാർച്ച്, ആഗസ്റ്റ് ലക്കങ്ങൾ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: 1906 – കൎമ്മെല കുസുമം – പുസ്തകം ൪ ലക്കം ൧ – ൧൯൦൬ മാർച്ച്
മലയാളഭാഷയുടെ സ്വനിമവിജ്ഞാനത്തെ കുറിച്ച് പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ എൽ.വി. രാമസ്വാമി അയ്യർ രചിച്ച A Brief Account of Malayalam Phonetics എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഈ കൃതിയുടെ രചനാ വർഷം ഏതെന്ന് ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പുസ്തകത്തിൽ നിന്നു വ്യക്തമല്ല. എന്നാൽ 1925-ൽ കൽക്കത്ത സർവ്വകലാശാലയുടെ ഫോണറ്റിക്സ് മോണോഗ്രാഫ് പരമ്പരയിൽ ആദ്യത്തേതായി A Brief Account of Malayalam Phonetics പ്രസിദ്ധീകരിച്ചു എന്ന് ചിലയിടങ്ങളിൽ കാണുന്നു. ഒരു പക്ഷെ കൽക്കത്ത സർവ്വകലാശാലയിൽ നിന്നു പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ തന്നെ ആയിരിക്കാം ഇത്.
A Brief Account of Malayalam Phonetics – L Viswanatha Ramaswami Aiyar
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1905 ൽ ഇറങ്ങിയ ഏപ്രിൽ, മെയ്, ആഗസ്റ്റ് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കങ്ങളുടെയും ഉള്ളടക്കം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 3 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: കൎമ്മെല കുസുമം – പുസ്തകം ൩ ലക്കം ൨ – ൧൯൦൫ ഏപ്രിൽ
1910ൽ പ്രസിദ്ധീകരിച്ച എ. ആർ. രാജരാജ വർമ്മ രചിച്ച ഭാഷാ ഭൂഷണം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാള ഭാഷയിലെ അലങ്കാര ശാസ്ത്രമാണ് ഉള്ളടക്കം. ഈ പുസ്തകം ഇറങ്ങുന്നതു വരെ ഈ വിഷയത്തിൽ ഒരു പുസ്തകം മലയാളത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഗ്രന്ഥ കർത്താവ് ആമുഖത്തിൽ പറയുന്നുണ്ട്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1948 ൽ പുറത്തിറങ്ങിയ ശ്രീകുമാരകവിയുടെ രണ്ടു ഭാഷാഗാനങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കിളിപ്പാട്ട് രൂപത്തിൽ എഴുതിയിട്ടുള്ള സ്വർല്ലോകമാലിക, കുചേലകഥ എന്നീ കവിതകളാണ് ഈ കൃതിയിൽ ഉള്ളത്.
പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാന പകുതിയിൽ കോലത്തുനാട്ടിലെ (ഇപ്പൊഴത്തെ ചിറക്കൽ) അഴിക്കോട് ദേശത്തു ജീവിച്ചിരുന്ന കവിയായിരുന്നു ശ്രീകുമാരകവി എന്ന് ഊഹിക്കപ്പെടുന്നു. നാലു മാലികകളിലായി രചിക്കപ്പെട്ടിട്ടുള്ള സ്വർല്ലോകമാലികയിൽ മനുഷ്യൻ്റെ ചെയ്തികളുടെ അടിസ്ഥാനത്തിൽ ഇഹലോകത്തിലും പരലോകത്തിലും ഉള്ള ജീവിതത്തെ പറ്റിയാണ് കവി പ്രതിപാദിക്കുന്നത്. മഹാഭാരതത്തിലെ 229, 230 അധ്യായങ്ങളെ ആസ്പദമാക്കി രചിച്ച കവിതയാണ് സ്വർല്ലോകമാലിക. കുചേലകഥ കുചേലനു ശ്രീകൃഷ്ണ ഭഗവാനോടുള്ള ഭക്തിയുടെ കവിതാവിഷ്കാരമാണ്.
ചിറക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള താളിയോലയിൽ നിന്നും യൂണിവേഴ്സിറ്റി കോളേജ് സംസ്കൃതാധ്യാപകനായ വി. എ. രാമസ്വാമി ശാസ്ത്രി എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
മലബാർ കുടിയേറ്റത്തെപറ്റി മോൺസിഞ്ഞോർ തോമസ് പഴേപറമ്പിൽ രചിച്ച സ്വപ്നഭൂമിയിൽ (മലബാർ കുടിയേറ്റചരിത്രം) എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
മലബാറിലേക്ക് കുടിയേറുകയും കുടിയേറിയവരോടൊപ്പം കാൽ നൂറ്റാണ്ടോളം പ്രവർത്തിക്കാൻ കഴിഞ്ഞതിൻ്റെയും പരിചയത്തിൽ നിന്നും ആണ് താൻ ഈ പുസ്തകം രചിച്ചതെന്ന് വൈദികനായ തോമസ് പഴേപറമ്പിൽ പുസ്തകത്തിൻ്റെ മുഖവരയിൽ പറയുന്നു. തനിക്കു ലഭ്യമായ വിവരങ്ങളിലും സംഭവങ്ങളിലും ഒട്ടും മായം ചേർക്കാതെ ആണ് താൻ ഈ കൃതി തയ്യാറാക്കിയിരിക്കുന്നത് എന്ന് ഗ്രന്ഥകർത്താവ് പറയുന്നു. ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതസൗകര്യങ്ങളും സുഭിക്ഷതയും എത്രയെത്ര യാതനകളുടെ ഫലമാണെന്നു പുതിയ തലമുറ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം മുഖവുരയിൽ പറയുന്നു.
മലബാറിലെ ഓരോ കുടിയേറ്റ കേന്ദ്രങ്ങളുടെയും ലഘു ചരിത്രം, ആദ്യമായി കുടിയേറിയ വർഷം, ആദ്യമായി കുടിയേറിയ കുടുംബം, അവരുടെ പേരുകൾ, മറ്റ് വിവരങ്ങൾ, അവർക്ക് ആദ്യ കാലങ്ങളിൽ സംഭവിച്ച കാര്യങ്ങൾ എന്നീ കൃത്യതയുള്ള വിവരങ്ങൾ ഈ പുസ്തകത്തിന്റെ പ്രേത്യേകതയാണ്. മലബാർ കുടിയേറ്റ ചരിത്ര ഗവേഷണത്തിൽ വരും കാലങ്ങളിൽ ഒരു വലിയ മുതൽകുട്ടാവും ഈ ഗ്രന്ഥം എന്നതിൽ സംശയമില്ല.
മലബാർ കുടിയേറ്റത്തെ പറ്റി എസ്.കെ. പൊറ്റക്കാട് എഴുതിയ വിഷകന്യക പോലുള്ള കഥാരൂപത്തിലുള്ള പുസ്തകങ്ങൾ മുൻപ് ഇറങ്ങിയിട്ടുണ്ടെങ്കിലും, ആദ്യമായാണ് ചരിത്രസംഭവങ്ങളുടെ സമാഹാരമായി ഒരു പുസ്തകം ഇറങ്ങുന്നതെന്ന് പുസ്തകത്തിൻ്റെ അവതാരികയിൽ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പറയുന്നു. തമിഴ് നാട്ടിലെ ഗൂഡലൂരിലേക്കും കർണ്ണാടകയിലെ ഷിമോഗയിലേക്കും ഒക്കെ കുടിയേറിയവർക്ക് അതത് സർക്കാരുകളിൽ നിന്നുണ്ടായ തിക്താനുഭവങ്ങൾ അവതാരികയിൽ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സാന്ദർഭികമായി പറയുന്നുണ്ട്.
1978 – സ്വപ്നഭൂമിയിൽ (മലബാർ കുടിയേറ്റചരിത്രം) – തോമസ് പഴേപറമ്പിൽ