1937 – 1950 – അനന്തനിക്ഷേപം – എഴു ഭാഗങ്ങൾ – ബ്രൂണൊ വെർക്രൂയിസ് – ലിയോപ്പോൾഡ്

അനന്തനിക്ഷേപം എന്ന പേരിൽ ക്രിസ്തീയധ്യാനവിഷയങ്ങൾ ആസ്പദമാക്കി ഇറങ്ങിയ 7 പുസ്തകങ്ങളുടെ സീരീസിൻ്റെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ബ്രൂണൊ വെർക്രൂയിസ് (Bruno Vercruysse) എന്ന ജെസ്യൂട്ട് വൈദികൻ്റെ New practical meditations for every day in the year on the life of our Lord Jesus Christ എന്ന ഇംഗ്ലീഷ് കൃതിയുടെ മലയാളപരിഭാഷ ആണ് അനന്തനിക്ഷേപം. ബ്രദർ ലിയോപ്പോൾഡ് (Brother Leopold TOCD) ആണ് ഈ പ്രശസ്തധ്യാനപുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നത്.

വളരെ പ്രശസ്തമായ ഈ ധ്യാനകൃതി തമിഴിലേക്ക് ആദ്യം പരിഭാഷ ചെയ്തു കണ്ടതിൽ നിന്ന് പ്രചോദിതനായി ആണ് താൻ ഈ പരിഭാഷ നിർവഹിച്ചത് എന്നും, ഒരുമിച്ച് ഒറ്റപുസ്തകമായി പ്രസിദ്ധീകരിക്കാൻ ശ്രമിച്ചാൽ നിരവധി പ്രതിബന്ധങ്ങൾ നേരിടുന്നു എന്നത് കൊണ്ടാണ് പുസ്തകം ഏഴ് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നത് എന്നും പരിഭാഷകനായ ബ്രദർ ലിയോപ്പോൾഡ് മുഖവരയിൽ പറയുന്നു.

ഇപ്പോൾ റിലീസ് ചെയ്യുന്ന് ഈ ഏഴ് ഭാഗങ്ങൾ 1937 തൊട്ട് 1950 വരെയുള്ള വിവിധ വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതാണ്. ഇതിൽ ആദ്യത്തെ നാലുഭാഗങ്ങൾ രണ്ടാം പതിപ്പും അവസാന മൂന്നു ഭാഗങ്ങൾ മൂന്നാം പതിപ്പും ആണ്. ഇത് സൂചിപ്പിക്കുന്നത് ഈ പുസ്തകത്തിനു നിരവധി പതിപ്പുകൾ ഉണ്ടായി എന്നതാവണം.

ആശ്രമവാസികളായ സന്ന്യസ്തരെ ഉദ്ദേശിച്ചാണ് ഈ ഗ്രന്ഥം എഴുതിയിരിക്കുന്നത് എങ്കിലും അയ്മെനികൾക്കും ഇത് ഉപകാരപ്രദമാണെന്ന് പരിഭാഷകൻ പറയുന്നു. കേവലം കലണ്ടർ മാത്രം അനുസരിച്ച് ധ്യാനവിഷയങ്ങൾ നിർണ്ണയിച്ചാൽ നേരിടുന്ന പ്രശ്നങ്ങളെ ഒഴിവാക്കാനും എന്നാൽ ആ രീതിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതിരിക്കാനും പ്രത്യേക തരത്തിലാണ് വിഷയക്രമീകരണം ഈ ഏഴു ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിൻ്റെ വിശദാംശങ്ങൾ ഒന്നാം ഭാഗത്തിൻ്റെ മുഖവരയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

അനന്തനിക്ഷേപം - ഒന്നാം ഭാഗം - ബ്രൂണൊ വെർക്രൂയിസ് - ലിയോപ്പോൾഡ്
അനന്തനിക്ഷേപം – ഒന്നാം ഭാഗം – ബ്രൂണൊ വെർക്രൂയിസ് – ലിയോപ്പോൾഡ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ 7 ഭാഗങ്ങളുടെയും ഡിജിറ്റൈസ് ചെയ്ത കോപ്പിയിലേക്കുള്ള കണ്ണി കൊടുത്തിരിക്കുന്നു.  (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

ഒന്നാം ഭാഗം
  • പേര്: അനന്തനിക്ഷേപം – ഒന്നാം ഭാഗം
  • രചന/പരിഭാഷ: ബ്രൂണൊ വെർക്രൂയിസ്/ലിയോപ്പോൾഡ്
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം:162
  • അച്ചടി: The Little Flower Press, Manjummel
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
രണ്ടാം ഭാഗം
  • പേര്: അനന്തനിക്ഷേപം – രണ്ടാം ഭാഗം
  • രചന/പരിഭാഷ: ബ്രൂണൊ വെർക്രൂയിസ്/ലിയോപ്പോൾഡ്
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 194
  • അച്ചടി: The Little Flower Press, Manjummel
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
മൂന്നാം ഭാഗം
  • പേര്: അനന്തനിക്ഷേപം – മൂന്നാം ഭാഗം
  • രചന/പരിഭാഷ: ബ്രൂണൊ വെർക്രൂയിസ്/ലിയോപ്പോൾഡ്
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 280
  • അച്ചടി: The Little Flower Press, Manjummel
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
നാലാം ഭാഗം
  • പേര്: അനന്തനിക്ഷേപം – നാലാം ഭാഗം
  • രചന/പരിഭാഷ: ബ്രൂണൊ വെർക്രൂയിസ്/ലിയോപ്പോൾഡ്
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1942
  • താളുകളുടെ എണ്ണം: 140
  • അച്ചടി: The Little Flower Press, Manjummel
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
അഞ്ചാം ഭാഗം
  • പേര്: അനന്തനിക്ഷേപം – അഞ്ചാം ഭാഗം
  • രചന/പരിഭാഷ: ബ്രൂണൊ വെർക്രൂയിസ്/ലിയോപ്പോൾഡ്
  • പതിപ്പ്: മൂന്നാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 276
  • അച്ചടി: The Little Flower Press, Manjummel
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
ആറാം ഭാഗം
  • പേര്: അനന്തനിക്ഷേപം – ആറാം ഭാഗം
  • രചന/പരിഭാഷ: ബ്രൂണൊ വെർക്രൂയിസ്/ലിയോപ്പോൾഡ്
  • പതിപ്പ്: മൂന്നാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 280
  • അച്ചടി: The Little Flower Press, Manjummel
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
ഏഴാം ഭാഗം
  • പേര്: അനന്തനിക്ഷേപം – ഏഴാം ഭാഗം
  • രചന/പരിഭാഷ: ബ്രൂണൊ വെർക്രൂയിസ്/ലിയോപ്പോൾഡ്
  • പതിപ്പ്: മൂന്നാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 304
  • അച്ചടി: The Little Flower Press, Manjummel
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *