1984 – ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. – പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക

ഫാ.ഹോർമീസ് പെരുമാലിൽ സി എം ഐ യുടെ പൗരോഹിത്യത്തിൻ്റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് 1984ൽ പ്രസിദ്ധീകരിച്ച ഫാ.ഹോർമീസ് പെരുമാലിൽ സി എം ഐ പൗരോഹിത്യ സുവർണ്ണജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അറിയപ്പെടുന്ന ഒരു ചരിത്രകാരനും, ഗവേഷകനും, പ്രാസംഗികനും, എഴുത്തുകാരനുമായ ഹോർമീസച്ചൻ കോഴിക്കോട് അമലാപുരി സ്ഥാപനങ്ങളുടെയും ദേവഗിരി കോളേജിൻ്റെയും പ്രാരംഭ പ്രവർത്തകനാണ്. മലബാറിൽ കുടിയേറിയ കത്തോലിക്കർക്ക് സാമൂഹ്യമായി പേരും പെരുമയും നേടിക്കൊടുക്കുവാൻ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഉപകരിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1984 - ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. - പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക
1984 – ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. – പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. – പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക
  • എഡിറ്റർ : ജോൺ ഓച്ചന്തുരുത്ത്
  • പ്രസാധകർ :ഫാ. ഹോർമിസ് പെരുമാലിൽ സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം:110
  • അച്ചടി: Xavier Press, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *