1931 – ചിലപ്പതികാരം – ഇളങ്കോവടികൾ – നെന്മാറ പി. നാരായണൻ നായർ

ഇളങ്കോവടികൾ രചിച്ച് ബഹുഭാഷാ പണ്ഡിതനായ നെന്മാറ പി. നാരായണൻ നായർ പരിഭാഷപ്പെടുത്തിയ ചിലപ്പതികാരം എന്ന കാവ്യത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

തമിഴിൽ ഉണ്ടായിട്ടുള്ള പുരാതന കാവ്യ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രമുഖമായതത്രെ ചിലപ്പതികാരം. വിവാഹാനന്തരം വിഷയലമ്പടനായി നിർധനനായ കോവലൻ പശ്ചാത്തപിച്ച് പതിവ്രതയായ പത്നി കണ്ണകിയെ ശരണം പ്രാപിക്കുന്നു. ഉപജീവനത്തിനായി അവർ മധുരാ നഗരത്തിൽ ചെന്ന് കണ്ണകിയുടെ ചിലമ്പ് വിൽക്കാൻ ശ്രമിക്കുമ്പോൾ ഒരു തട്ടാൻ്റെ ചതിപ്രയോഗത്തിൽ രാജഭടന്മാരാൽ വധിക്കപ്പെടുന്നു. ഈ വിവരം അറിഞ്ഞ കണ്ണകി രാജധാനിയിൽ ചെന്ന് ക്രോധാവേശത്താൽ രൗദ്രരൂപിണിയായി ഭാഷണം ചെയ്ത്  പാണ്ഡ്യരാജാവിനെ
പശ്ചാത്താപവിവശനാക്കുകയും അനന്തരം അഗ്നിപ്രവേശത്താൽ സതീധർമ്മം അനുഷ്ടിച്ച് പരലോകത്തിൽ ഭർതൃസംഗമം പ്രാപിക്കുകയും ചെയ്യുന്നതാണ് കാവ്യസംഗ്രഹം. ചോള പാണ്ഡ്യരാജാക്കന്മാരെ കുറിച്ചും, അവരുടെ ഭരണനൈപുണ്യം, പതിനേഴാം നൂറ്റാണ്ട് കാലത്തു നിലനിന്നിരുന്ന മതാചാരങ്ങൾ, സംഗീത നൃത്തകലകൾ എന്നിവയെ കുറിച്ചെല്ലാം കാവ്യത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. പുസ്തകത്തിൻ്റെ കവർ പേജും, ടൈറ്റിൽ പേജും നഷ്ടപ്പെട്ടിട്ടുണ്ട്.

സതീഷ് തോട്ടശ്ശേരിയുടെ  ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1931 - ചിലപ്പതികാരം
1931 – ചിലപ്പതികാരം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചിലപ്പതികാരം
  • രചന: ഇളങ്കോ അടികൾ-പി-നാരായണൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 374
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *