1958 – ആന്ദോളനങ്ങൾ – സി.ബി. കുമാർ

1958 – ൽ പ്രസിദ്ധീകരിച്ച, സി.ബി. കുമാർ രചിച്ച ആന്ദോളനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ആന്ദോളനങ്ങൾ - സി.ബി. കുമാർ
1958 – ആന്ദോളനങ്ങൾ – സി.ബി. കുമാർ

വിശാലകേരളം, ജയകേരളം, മഹാത്മാ, മാതൃഭൂമി ആഴ്ച്ചപതിപ്പ് എന്നീ ആനുകാലികങ്ങളിൽ എഴുതിയ ചില ഓർമ്മക്കുറിപ്പുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ആന്ദോളനങ്ങൾ 
  • രചയിതാവ്: C.B. Kumar
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 268
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1926 – Trivandrum Maharaja’s College of Science Magazine- Vol. II – Issue 02 and 03

Through this post we are releasing the scan of Trivandrum Maharaja’s College of Science Magazine- Vol. II January Issue 02 and Vol. II April Issue 03 published in the year 1926.

1926 - Trivandrum Maharaja’s College of Science Magazine- Vol. II - Issue 02 and 03
1926 – Trivandrum Maharaja’s College of Science Magazine- Vol. II – Issue 02 and 03

Today’s University College was at one time the University College of Trivandrum. At that time, the college was divided into two colleges, the Maharajas College of Arts and the Maharajas College of Science. The science college is now known as University College. The Arts college still exists under the same name. At that time, only arts subjects were taught at one place and science subjects at the other. This is the official magazine of the then University College of Science. The contents of the Magazines are editorial,  articles covering different fields connected to science and society, Literary articles written by famous writers both in English and Malayalam languages. It is imperative that the editors were true to their word as they were glad to receive subjects of topical interest to be published in the magazine. The magazine also features some very rare pictures related to the college.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Trivandrum Maharaja’s College of Science Magazine- Vol. II January Issue 02
  • Number of pages: 56
  • Published Year: 1926
  • Scan link: Link
  • Name: Trivandrum Maharaja’s College of Science Magazine- Vol. II April Issue 03
  • Number of pages:72
  • Published Year: 1926
  • Scan link: Link

 

1935 – ക്രിസ്തുവിൻ്റെ ചരമകാലം – മയ്യനാട്ട് ഏ ജോൺ

1935 – ൽ പ്രസിദ്ധീകരിച്ച, മയ്യനാട്ട് ഏ ജോൺരചിച്ച ക്രിസ്തുവിൻ്റെ ചരമകാലം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1935 - ക്രിസ്തുവിൻ്റെ ചരമകാലം - മയ്യനാട്ട് ഏ ജോൺ
1935 – ക്രിസ്തുവിൻ്റെ ചരമകാലം – മയ്യനാട്ട് ഏ ജോൺ

ഇത് ക്രിസ്തുവിന്റെ പീഡാനുഭവവും, ക്രൂശിതത്വവും, മരണവും സംബന്ധിച്ച ആത്മീയ-ചരിത്രപരമായ വിവരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു ക്രൈസ്തവ ഭക്തിഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. കേരളത്തിലെ ക്രൈസ്തവ സാഹിത്യപരമ്പരയിൽ ഈ കൃതി ശ്രദ്ധേയ സ്ഥാനമാണ് നേടിയിട്ടുള്ളത്. ബൈബിളിലെ സുവിശേഷങ്ങളെ ആസ്പദമാക്കി ക്രിസ്തുവിന്റെ അവസാന ദിവസങ്ങളിലെ സംഭവങ്ങളെ മലയാളത്തിൽ വിശദീകരിക്കുന്നതാണ് ഈ ഗ്രന്ഥം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ക്രിസ്തുവിൻ്റെ ചരമകാലം 
  • രചന: Mayyanad A John
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം:  235
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – Kalabhavan Souvenir

1971 ൽ  പുറത്തിറക്കിയ Kalabhavan Souvenir സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1971 - Kalabhavan Souvenir
1971 – Kalabhavan Souvenir

കേരളത്തിലെ പ്രമുഖ കലാസംഘടനയായ കലാഭവൻ 1969-ൽ കൊച്ചിയിൽ സ്ഥാപിതമായി. കലാപ്രതിഭകൾക്ക് പരിശീലനവും വേദിയും നൽകുക എന്ന ലക്ഷ്യത്തോടെ Abel Edathuruthy (ഫാ. ആബേൽ) ആണ് കലാഭവൻ സ്ഥാപിച്ചത്. കലാഭവൻ്റെ സ്റ്റേജ് പ്രോഗ്രാമുകൾക്കും സംഗീതപരിപാടികൾക്കും 1960–70 കാലഘട്ടത്തിൽ കേരളത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. സംഗീതം, നാടകം, നൃത്തം എന്നിവയിൽ നിരവധി കലാകാരന്മാരെ വളർത്തി. പിന്നീട് “കലാഭവൻ” എന്ന പേര് തന്നെ നിരവധി കലാകാരന്മാരുടെ പേരിനൊപ്പം ചേർന്ന് പ്രശസ്തമായി.

എഡിറ്റോറിയൽ, സെക്രട്ടറിയുടെ റിപ്പോർട്ട്, ബോർഡ് അംഗങ്ങളുടേ വിവരങ്ങൾ, കല, സാഹിത്യം, സംഗീതം എന്നിവ സംബന്ധിച്ച പ്രമുഖരുടേ ലേഖനങ്ങൾ, കലാഭവൻ നടത്തിയ പരിപാടികളുടെ ചിത്രങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: Kalabhavan Souvenir
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം:  149
  • അച്ചടി: Mar Louis Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – Report of Science Fairs

Through this post, we are releasing the digital scan of Report of Science Fairs published in the year 1963 published by Department of Extension Services, Govt. Training College, Trichur.

 1963 - Report of Science Fairs
1963 – Report of Science Fairs

The content of this report is on the Science Fair held at Chittur and Alwaye in the year 1962-63. It give details of the Science Fair inauguration, Science Teachers’ meeting, Competitions, Exhibitions, Students meeting, List of Prize Winners and List of Science Teachers who participated in the events

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Report of Science Fairs
  • പ്രസിദ്ധീകരണ വർഷം: 1963
  • അച്ചടി: Varghese Printing Works, Trichur
  • താളുകളുടെ എണ്ണം: 39
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1934 – സത്യസഭാപ്രവേശം

1934-ൽ എസ്.എച്ച്. ലീഗ്  പ്രസിദ്ധീകരിച്ച, സത്യസഭാപ്രവേശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1934 - സത്യസഭാപ്രവേശം
1934 – സത്യസഭാപ്രവേശം

മാക് ഗ്രില്ലിവ്രേ (MacGrillivray) എഴുതിയ കിഴക്കുകൂടെ റോമായിലേക്ക് (Through the East to Rome) എന്ന മൂലകൃതിക്ക് ജോൺ കെ മറ്റം, വർഗ്ഗീസ് മണിയാട്ടു, തോമസ് ആയത്തമറ്റം, മാത്യു കെ മങ്കുഴിക്കരി എന്നിവർ ചേർന്ന് എഴുതിയ മലയാള പരിഭാഷയാണ് ഈ കൃതി. ക്രൈസ്തവ സഭയുടെ സത്യസന്ധമായ അന്വേഷണത്തിലൂടെ റോമിലെ കത്തോലിക്കാ സഭയുമായി ഐക്യത്തിൽ എത്തിച്ചേരുന്ന ഒരു ആത്മീയ യാത്രയുടെ കഥയാണ് ഈ കൃതി. വിശ്വാസവും വിവേചനവും ചരിത്രബോധവും ചേർന്ന ഒരു ഗൗരവമായ അന്വേഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അപ്പോസ്തോലിക പാരമ്പര്യം, സഭയുടെ അധികാരം, വ്യക്തിപരമായ വ്യാഖ്യാനം, പാപ്പായുടെ പ്രാഥമികത, സക്രാമെന്റുകളുടെ പ്രാധാന്യം, പ്രത്യേകിച്ച് വിശുദ്ധ കുർബാന, തുടങ്ങിയ കാര്യങ്ങളും ചരിത്രസാക്ഷ്യങ്ങളും പ്രാരംഭ സഭാപിതാക്കന്മാരുടെ പഠനങ്ങളും ഉപയോഗിച്ച് കത്തോലിക്കാ സഭയുടെ അവകാശവാദങ്ങൾ അവതരിപ്പിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സത്യസഭാപ്രവേശം
  • പ്രസിദ്ധീകരണ വർഷം: 1934
  • അച്ചടി: G.S. Press, Ernakulam
  • താളുകളുടെ എണ്ണം: 515
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1931 – എഫേസൂസ് സൂനഹദോസും റോമ്മാ മാർപാപ്പയും – പ്ലാസിഡ് പൊടിപാറ

1931-ൽ പ്രസിദ്ധീകരിച്ച, പ്ലാസിഡ് പൊടിപാറ രചിച്ച, എഫേസൂസ് സൂനഹദോസും റോമ്മാ മാർപാപ്പയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1931 - എഫേസൂസ് സൂനഹദോസും റോമ്മാ മാർപാപ്പയും - പ്ലാസിഡ് പൊടിപാറ
1931 – എഫേസൂസ് സൂനഹദോസും റോമ്മാ മാർപാപ്പയും – പ്ലാസിഡ് പൊടിപാറ

ക്രൈസ്തവ സഭാചരിത്രത്തിലെ നിർണായക ഘട്ടങ്ങളിലൊന്നായ എഫേസൂസ് സൂനഹദോസിന്റെ പശ്ചാത്തലവും, റോം മാർപാപ്പയുമായുള്ള ബന്ധവും വിശകലനം ചെയ്യുന്ന ഒരു പഠനഗ്രന്ഥമാണ് ഇത്. ചരിത്രവും തത്ത്വചിന്തയും സഭാരാഷ്ട്രീയവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഈ കൃതിയിൽ കൃതിയിൽ പരാമർശിക്കുന്ന Council of Ephesus ക്രൈസ്തവസഭയുടെ മൂന്നാമത്തെ സർവ്വസഭാ കൗൺസിലായി കണക്കാക്കപ്പെടുന്നു.  ഈ സൂനഹദോസ് ക്രിസ്തുവിന്റെ സ്വഭാവത്തെക്കുറിച്ചുള്ള തർക്കങ്ങളിൽ നിർണായക വിധി പ്രസ്താവിച്ചു.
അന്നത്തെ റോമൻ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന Pope Celestine I സൂനഹദോസിന്റെ തീരുമാനങ്ങളിൽ പ്രധാന പങ്കുവഹിച്ചു. പ്രത്യേകിച്ച് നെസ്റ്റോറിയൻ വാദങ്ങളെതിരായ നിലപാട് ശക്തമായി പിന്തുണച്ചു. ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ എഫേസൂസ് സൂനഹദോസിന്റെ ചരിത്രപരമായ പശ്ചാത്തലം, നെസ്റ്റോറിയൻ വിവാദവും അതിന്റെ തത്ത്വശാസ്ത്രപരമായ പ്രാധാന്യവും, റോം മാർപാപ്പയുടെ ഇടപെടൽ, സഭാധികാരവും പ്രാദേശിക സഭകളുമായുള്ള ബന്ധവും തുടങ്ങിയവയാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: എഫേസൂസ് സൂനഹദോസും റോമ്മാ മാർപാപ്പയും
  • രചന: Placid Podipara
  • പ്രസിദ്ധീകരണ വർഷം: 1931
  • അച്ചടി: St. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം: 119
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1917 – Manual of Syriac Grammar

Through this post, we are releasing the digital scans of Manual of Syriac Grammar published in the years 1917.

 1917 - Manual of Syriac Grammar
1917 – Manual of Syriac Grammar

1935 – 1936 – 9 Issues of The Commercial Review

Through this post, we are releasing the digital scans of The Commercial Review published in the years 1935 and 1936.

1935 - 1936 - 9 Issues of The Commercial Review
1935 – 1936 – 9 Issues of The Commercial Review

This is a monthly periodical published by the Alleppey Chamber of Commerce. It was issued as a trade journal or review covering topics such as commerce, industry, import-export and business news.The publication described itself as providing up-to-date news and views on commerce, industry and finance, useful for traders, exporters, and business professionals.At the time, it was notable enough to circulate widely among commercial circles and be referenced in directories and economic literature.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Commercial Review
  • Published Year: 1935 – 1936
  • Editor: M.L. Janardana Pillai
  • Scan link: Link

1923 – സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം

1923 -ൽ പ്രസിദ്ധീകരിച്ച സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 - സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം
1923 – സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം

മലയാളത്തിലെ സുറിയാനി (Syriac) ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന ആരാധനാക്രമങ്ങൾ, കുർബാനക്രമം, സാക്രമെന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഔദ്യോഗിക ലിറ്റർജിക്കൽ പുസ്തകമാണിത്. ഈ പള്ളിക്രമപുസ്തകം പ്രധാനമായും കേരളത്തിലെ മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികൾക്ക്  വേണ്ടിയായിരുന്നു. ഇത് ലിറ്റർജി ഏകീകരിക്കുന്നതിനും ആരാധനയിൽ ശുദ്ധമായ ക്രമം നിലനിർത്താനും സഹായിച്ചു. വിശുദ്ധ കുർബാനയുടെ ക്രമം, സ്നാനത്തിൻ്റെ ക്രമം, വിവാഹചടങ്ങ്, മരണാനന്തര പ്രാർത്ഥനകൾ, തിരുനാളുകൾക്കുള്ള പ്രത്യേക ആരാധനാക്രമങ്ങൾ എന്നീ കാര്യങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം. കെ.സി. ജോഷ്വാ ആണ് ഈ പ്രാർത്ഥനങ്ങൾ സംഗ്രഹിച്ച് പ്രസിദ്ധീകരിച്ചത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: C.M.S. Press, Kottayam
  • താളുകളുടെ എണ്ണം: 823
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി