1959– ൽ ഭാരത സർക്കാർ പബ്ലിക്കേഷൻ ഡിവിഷൻ, പ്ലാനിംഗ് കമ്മീഷനുവേണ്ടി പ്രസിദ്ധീകരിച്ച, ഭൂനിയമപരിഷ്കരണം ഭാരതത്തിൽ എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭൂനിയമപരിഷ്കരണം എന്തിന്,ഇടനിലക്കാരെ നീക്കം ചെയ്യുക, കുടിയാന്മാർക്ക് പ്രോൽസാഹനം, ഭൂപരിധിനിർണ്ണയം, കാർഷികപുന:സംവിധാനം, ഭൂമിയില്ലാത്ത കർഷകർക്ക് ഭൂമി നൽകുക, ഭൂദാനപ്രസ്ഥാനം, ഭൂവുടമപരിഷ്കാരം നടപ്പിലാക്കൽ, ഒരു നിശ്ശബ്ദവിപ്ലവം എന്നീ ശീർഷകങ്ങളിലായി ഭൂപരിഷ്കരണ നിയമത്തെ പറ്റി പ്രതിപാദിക്കുന്ന ലഘുലേഖയാണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഭൂനിയമപരിഷ്കരണം ഭാരതത്തിൽ
- പ്രസിദ്ധീകരണ വർഷം: 1959
- അച്ചടി: Janatha Press, Madras
- താളുകളുടെ എണ്ണം: 44
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
