1963 – പഞ്ഞിയും നൂലും – ടി. മാണിക്യവാചകം ചെട്ടിയാർ

1963 – ൽ ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച, ടി. മാണിക്കവാചകം ചെട്ടിയാർ രചിച്ച പഞ്ഞിയും നൂലും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - പഞ്ഞിയും നൂലും - ടി. മാണിക്യവാചകം ചെട്ടിയാർ
1963 – പഞ്ഞിയും നൂലും – ടി. മാണിക്യവാചകം ചെട്ടിയാർ

വസ്ത്രധാരണത്തിന് അത്യന്താപേക്ഷിതമായ നൂൽ വലിയ തോതിൽ ഉല്പാദിപ്പിക്കുന്നതിനെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പഞ്ഞിയും നൂലും
  • പ്രസിദ്ധീകരണ വർഷം: 1963
  • അച്ചടി: Sobha Printers, Ernakulam
  • താളുകളുടെ എണ്ണം: 142
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – റസൂൽ സന്നിധിയിലെ ദൂതൻ

1948 – ൽ ഏ. മുഹമ്മദ് സാഹിബ് പ്രസിദ്ധീകരിച്ച  റസൂൽ സന്നിധിയിലെ ദൂതൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1948 - റസൂൽ സന്നിധിയിലെ ദൂതൻ
1948 – റസൂൽ സന്നിധിയിലെ ദൂതൻ

അറേബ്യയിലെ ലോകവിശ്രുതനായ പ്രവാചകനാൽ ദീർഘദർശനം ചെയ്യപ്പെട്ട ഇസ്ലാമിൻ്റെ പൗരാണിക സോഷ്യലിസ സിദ്ധാന്തങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇറാനിലെ ഒരു ദൂതനും ഇസ്ലാം മതം സ്വീകരിച്ച ആദ്യപുരുഷന്മാരിൽ ഒരാളും, ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളുമായ ഹസറത്ത് അബൂബക്കർ സിദ്ദിക്കുമായി നടത്തുന്ന സംഭാഷണരൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: റസൂൽ സന്നിധിയിലെ ദൂതൻ
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: Alliance Printing Works, Trivandrum
  • താളുകളുടെ എണ്ണം: 92
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – ശ്രീപാദസപ്തതി – മേപ്പത്തൂർ ഭട്ടതിരിപ്പാട്

1949 – ൽ പ്രസിദ്ധീകരിച്ച, മേപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച, തെക്കൂട്ട് മഠത്തിൽ ശങ്കരൻ നമ്പിടി ഭാഷാ വ്യാഖ്യാനം ചെയ്ത ശ്രീപാദസപ്തതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1949 - ശ്രീപാദസപ്തതി - മേപ്പത്തൂർ ഭട്ടതിരിപ്പാട്
1949 – ശ്രീപാദസപ്തതി – മേപ്പത്തൂർ ഭട്ടതിരിപ്പാട്

മുക്കോലെ ഭഗവതിയെ കുറിച്ചുള്ള സ്തുതിയാണ് ശ്രീപാദസ്തുതി എന്ന് അറിയപ്പെടുന്നത്. ശ്രീമന്നാരായണീയ കർത്താവായ മേപ്പത്തൂർ ഭട്ടതിരിപ്പാട് ശ്രീഗുരുവായൂരപ്പൻ്റെ പ്രതേക കൽപ്പന പ്രകാരം മുക്തിസ്ഥലം (മുക്കോലെ) എന്നു പ്രസിദ്ധമായ ദേവീക്ഷേത്രത്തിൽ ചെന്ന് ഭജിക്കുകയുണ്ടായി എന്നും അന്ന് ദേവിയെ സ്തുതിക്കാനായി എഴുതിയതാണ് ഈ സ്തുതിയെന്നും ഭക്തന്മാർ പറഞ്ഞുവരുന്നു. മൂലകൃതി സംസ്കൃതത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. തെക്കൂട്ട് മഠത്തിൽ ശങ്കരൻ നമ്പിടിയാണ് മലയാളത്തിൽ ഭാഷാവ്യാഖ്യാനം ചെയ്തിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീപാദസപ്തതി
  • വ്യാഖ്യാതാവ്: Melpathur Bhattathiripad
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: A.R.P. Press, Kunnamkulam
  • താളുകളുടെ എണ്ണം: 148
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – സാഹിത്യകുശലൻ ശേഷഗിരിപ്രഭു – ആർ. മാധവപ്പൈ

1956 ൽ പ്രസിദ്ധീകരിച്ച, ആർ. മാധവപ്പൈ രചിച്ച സാഹിത്യകുശലൻ ശേഷഗിരിപ്രഭു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1956 - സാഹിത്യകുശലൻ ശേഷഗിരിപ്രഭു - ആർ. മാധവപ്പൈ
1956 – സാഹിത്യകുശലൻ ശേഷഗിരിപ്രഭു – ആർ. മാധവപ്പൈ

ഇംഗ്ലീഷിലും, സംസ്കൃതത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന, വൈയാകരണൻ, ഗദ്യകാരൻ, ഉപന്യാസകർത്താവ്, മതാഭിമാനി, സമുദായസേവകൻ എന്നീ നിലകളിൽ പ്രശസ്തനായ, മഹത്തായ ആദർശങ്ങളോടുകൂടി ജീവിതം നയിച്ച ദിവ്യപുരുഷന്മാരിൽ ഒരാളായ ശേഷഗിരിപ്രഭുവിൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യകുശലൻ ശേഷഗിരിപ്രഭു
  • രചന: R. Madhava Pai
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: The Sahodaran Press, Ernakulam
  • താളുകളുടെ എണ്ണം: 126
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – പുതിയ പ്ലാൻ – സി. അച്ചുതക്കുറുപ്പ്

1959 – ൽ പ്രസിദ്ധീകരിച്ച, സി. അച്ചുതക്കുറുപ്പ് രചിച്ച പുതിയ പ്ലാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1959 - പുതിയ പ്ലാൻ - സി. അച്ചുതക്കുറുപ്പ്
1959 – പുതിയ പ്ലാൻ – സി. അച്ചുതക്കുറുപ്പ്

ജോലിയന്വേഷിച്ച്, വേദനിക്കുന്ന മനുഷ്യത്വം, പുതിയ പ്ലാൻ, നല്ല ദിവസം, രാജി എന്നീ അഞ്ചു ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പുതിയ പ്ലാൻ
  • രചയിതാവ്: C. Achutha Kurup
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 88
  • അച്ചടി: Vallathol Printing and Publishing House, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – മാവേലിയും മക്കളും – വിക്രമൻ

1960ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ വിക്രമൻ രചിച്ച മാവേലിയും മക്കളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - മാവേലിയും മക്കളും - വിക്രമൻ
1960 – മാവേലിയും മക്കളും – വിക്രമൻ

സ്നേഹത്തിൻ്റെ പോക്ക്, രാമലക്ഷ്മണബാലിസുഗ്രീവം, മഹാബലി എന്നീ മൂന്ന് ഏകാങ്കങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മാവേലിയും മക്കളും
  • രചയിതാവ്: Vikraman (C.R. Kerala Varma)
  • പ്രസിദ്ധീകരണ വർഷം:  1960
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – തുടിക്കുന്ന താളുകൾ – ചങ്ങമ്പുഴ കൃഷ്ണപിള്ള

1961 ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച തുടിക്കുന്ന താളുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1961 - തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ കൃഷ്ണപിള്ള
1961 – തുടിക്കുന്ന താളുകൾ – ചങ്ങമ്പുഴ കൃഷ്ണപിള്ള

ആത്മാർത്ഥതയും സത്യസന്ധതയും തുളുംബി നിൽക്കുന്ന ആത്മകഥയും, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഡയറിക്കുറിപ്പുകളിൽ ചിലതും, കവിതകളുടേ കയ്യെഴുത്തു മാതൃകകളും ചേർന്ന വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുടിക്കുന്ന താളുകൾ
  • രചയിതാവ്:  Changampuzha Krishna Pillai
  • പ്രസിദ്ധീകരണ വർഷം:  1961
  • അച്ചടി: Keralathilakam Press, Ernakulam
  • താളുകളുടെ എണ്ണം: 132
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1913 – മാതൃകാജീവിതങ്ങൾ – ഒന്നാം ഭാഗം

1913-ൽ  പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച മാതൃകാജീവിതങ്ങൾ – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1913 - മാതൃകാജീവിതങ്ങൾ - ഒന്നാം ഭാഗം
1913 – മാതൃകാജീവിതങ്ങൾ – ഒന്നാം ഭാഗം

മലയാള സാഹിത്യത്തിലെ പ്രാരംഭകാല കൃതികളിൽ ശ്രദ്ധേയമായ ഒന്നാണ് ഈ കൃതി. 1913-ൽ ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച ഈ ഗ്രന്ഥം ജീവിത മൂല്യങ്ങൾ പഠിപ്പിക്കുന്ന ഒരു പ്രചോദനാത്മക കൃതിയാണ്.  രാജപുത്രചരിത്രത്തിലെ വീരപുരുഷന്മാരുടെയും സ്ത്രീരത്നങ്ങളുടെയും നന്മ, ധാർമ്മികത, ആത്മവിശ്വാസം എന്നിവയുടെ പ്രാധാന്യം വായനക്കാരിലേക്ക് എത്തിക്കുന്ന നാലു ചരിത്രകഥകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മാതൃകാജീവിതങ്ങൾ – ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം:  1913
  • അച്ചടി: S.V. Press, Trivandrum
  • താളുകളുടെ എണ്ണം: 66
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – തുളസീദാസരാമായണം – രണ്ടാം ഭാഗം

1930-ൽ  പ്രസിദ്ധീകരിച്ച, കാവുങ്ങൽ നീലകണ്ഠപ്പിള്ള പരിഭാഷപ്പെടുത്തിയ തുളസീദാസരാമായണം – രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1930 - തുളസീദാസരാമായണം - രണ്ടാം ഭാഗം
1930 – തുളസീദാസരാമായണം – രണ്ടാം ഭാഗം

ഹിന്ദി സാഹിത്യത്തിലെ മഹാകവി തുളസീദാസ് രചിച്ച രാമചരിതമാനസ് എന്ന കൃതിയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ഈ മലയാള ഗ്രന്ഥം, രാമായണകഥയുടെ ആത്മീയതയും ഭക്തിപാരമ്പര്യവും വായനക്കാരിലേക്ക് എത്തിക്കുന്നു.

രണ്ടാം ഭാഗം പ്രധാനമായും രാമൻ്റെ ജീവിതത്തിലെ നിർണായക സംഭവങ്ങളും ധർമ്മത്തിൻ്റെ വഴിയിലുള്ള യാത്രയും അവതരിപ്പിക്കുന്നു. ലളിതമായ ഭാഷയും ഭക്തിസാന്ദ്രമായ അവതരണശൈലിയുമാണ് ഈ കൃതിയുടെ പ്രത്യേകത. പഴയകാലത്ത് ഇത്തരം കൃതികൾ വിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും ഒരുപോലെ പ്രചോദനമായിരുന്നു. ഇന്നും ഇത് വായിക്കുന്നത് ഭാരതീയ സംസ്കാരത്തെയും ഭക്തിസാഹിത്യത്തെയും കൂടുതൽ അടുത്തറിയാൻ സഹായിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുളസീദാസരാമായണം – രണ്ടാം ഭാഗം
  • പ്രസിദ്ധീകരണ വർഷം:  1930
  • അച്ചടി: Sriramavilasam Press, Kollam
  • താളുകളുടെ എണ്ണം: 276
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – യുധിഷ്ഠിര വിജയം

1955 ൽ ഒ.കെ. വാസുദേവ പണിക്കർ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച,  യുധിഷ്ഠിര വിജയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1955 - യുധിഷ്ഠിര വിജയം
1955 – യുധിഷ്ഠിര വിജയം

മലയാളത്തിലുള്ള ഭാഷാവ്യാഖ്യാനത്തോടെ രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം. മഹാ ഭാരതത്തിലെ ധർമ്മരാജനായ യുധിഷ്ഠിരൻ്റെ ജീവിതവും ധർമ്മനിഷ്ഠയും ആസ്പദമാക്കിയുള്ള കൃതിയാണിത്. ഭാരതീയ ഇതിഹാസ പാരമ്പര്യത്തിൻ്റെ ഒരു മനോഹര പ്രതിഫലനമായ ഇതിൽ നീതി, സത്യസന്ധത, ധർമ്മം എന്നീ മൂല്യങ്ങൾ ശക്തമായി ഉയർത്തിക്കാട്ടുന്നു.

പഴയകാലത്ത് പാഠപുസ്തക രൂപത്തിൽ ഉപയോഗിച്ചിരുന്ന ഇത്തരം ഗ്രന്ഥങ്ങൾ വിദ്യാർത്ഥികളിൽ നൈതിക മൂല്യങ്ങളും സാഹിത്യബോധവും വളർത്താൻ സഹായിച്ചിരുന്നു. ഭാഷയുടെ ലാളിത്യവും ആശയങ്ങളുടെ ഗൗരവവും ഈ കൃതിയുടെ പ്രത്യേകതകളാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: യുധിഷ്ഠിര വിജയം
  • പ്രസിദ്ധീകരണ വർഷം:  1955
  • അച്ചടി: Janatha Press, Madras
  • താളുകളുടെ എണ്ണം: 334
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി