1946 – ൽ പ്രസിദ്ധീകരിച്ച, കെ. ഗോദവർമ്മ രചിച്ച കാദംബരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി ബാണഭട്ടൻ രചിച്ച പ്രശസ്ത ഗദ്യകാവ്യത്തിൻ്റെ മലയാള പരിഭാഷയാണ് ഈ ഗ്രന്ഥം. കെ. ഗോദവർമ്മ (കിളിമാനൂർ ഗോദവർമ്മ)യാണ് മലയാളത്തിലേക്ക് ഇതിനെ പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ. പ്രണയം, പുനർജന്മം, ദൈവികത എന്നിവയാണ് പ്രധാന പ്രമേയങ്ങൾ. നായകൻ ചന്ദ്രപീഡനും നായിക കാദംബരിയും കേന്ദ്ര കഥാപാത്രങ്ങളാണ്. സംസ്കൃത ഗദ്യസാഹിത്യത്തിലെ ശ്രേഷ്ഠ കൃതികളിലൊന്നായി ഈ പുസ്തകം വിലയിരുത്തപ്പെടുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കാദംബരി
- രചയിതാവ്: K. Godavarma
- പ്രസിദ്ധീകരണ വർഷം: 1946
- അച്ചടി: Sridhara Printing House, Trivandrum
- താളുകളുടെ എണ്ണം: 154
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
