എ. മുഹമ്മദ് സാഹിബ് പ്രസിദ്ധീകരിച്ച, ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ കൃതി ഉർദു സാഹിത്യത്തിലെ പ്രശസ്തമായ ബാഗ്-ഒ-ബഹാർ (Bagh-o-Bahar) എന്ന ഗ്രന്ഥത്തിൻ്റെ മലയാളാവിഷ്കാരമാണ്. നാല് ഫക്കീറന്മാർ തങ്ങളുടെ ജീവിതാനുഭവങ്ങളും പ്രണയ-സാഹസിക കഥകളും വിവരിക്കുന്ന ഈ കഥാസമാഹാരം മലയാള വായനക്കാർക്കിടയിലും ശ്രദ്ധ നേടിയിരുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ
- അച്ചടി: Vijnanaposhini Press, Kollam
- താളുകളുടെ എണ്ണം: 220
- പ്രസാധകൻ: എ. മുഹമ്മദ് സാഹിബ്
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
