1929 – ബനിറ്റോ മുസോലിനി – ടി.ആർ.കെ. പിഷാരോടി

1929– ൽ പ്രസിദ്ധീകരിച്ച, ടി.ആർ.കെ. പിഷാരോടി രചിച്ച ബനിറ്റോ മുസോലിനിഎന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1929 - ബനിറ്റോ മുസോലിനി - ടി.ആർ.കെ. പിഷാരോടി
1929 – ബനിറ്റോ മുസോലിനി – ടി.ആർ.കെ. പിഷാരോടി

ഇറ്റലിയിലെ ഫാസിസ്റ്റ് നേതാവായ ബനിറ്റോ മുസോലിനിയുടെ ജീവിതവും രാഷ്ട്രീയപ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്ന ഒരു ജീവചരിത്രഗ്രന്ഥമാണിത്. മുസോലിനിയുടെ ബാല്യകാലം, വിദ്യാഭ്യാസം, അധ്യാപകജീവിതം, സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ വളർച്ച, ഫാസിസ്റ്റ് പ്രസ്ഥാനത്തിൻ്റെ രൂപീകരണവും വികാസവും, ഇറ്റലിയുടെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ സാഹചര്യങ്ങൾ, ഇറ്റലിയിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളിൽ അദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങളും നയങ്ങളും.അന്നത്തെ യൂറോപ്യൻ രാഷ്ട്രീയ സാഹചര്യത്തിൽ മുസോലിനിയുടെ സ്ഥാനവും സ്വാധീനവും തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ബനിറ്റോ മുസോലിനി
  • രചയിതാവ്: Attoor Krishna Pisharody
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 108
  • അച്ചടി: Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *