1957 – ൽ പ്രസിദ്ധീകരിച്ച, ആർ. മാധവപ്പൈ എഴുതിയ ഗ്രന്ഥസംഭരണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1957 – ഗ്രന്ഥസംഭരണം – ആർ. മാധവപ്പൈ
ഗ്രന്ഥശാലകളിലെ പുസ്തകങ്ങളുടെയും മറ്റ് രേഖകളുടെയും ശാസ്ത്രീയമായ സംരക്ഷണം, ക്രമീകരണം, പരിപാലനം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന മലയാളത്തിലെ പ്രാരംഭ ഗ്രന്ഥങ്ങളിൽ ഒന്നാണ് ഗ്രന്ഥസംഭരണം. ഗ്രന്ഥശാലാ പ്രവർത്തകർ, വിദ്യാർത്ഥികൾ, പുസ്തകശേഖരങ്ങൾ കൈകാര്യം ചെയ്യുന്നവർ എന്നിവർക്ക് പ്രായോഗിക മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു സഹായഗ്രന്ഥമാണിത്.
1927-ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മിണി അമ്മ എഴുതിയ വീരപത്നി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1927 – വീരപത്നി – തരവത്ത് അമ്മിണി അമ്മ
തമിഴ് സംഘസാഹിത്യ കൃതികളായ ചിലപ്പതികാരം, മണിമേഖല എന്നീ ഗ്രന്ഥങ്ങളുടെ ചുരുക്കത്തിലുള്ള വിവരണമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. കോവലൻ, ഭാര്യ കണ്ണകി, നർത്തകി മാധവി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിലപ്പതികാരം നീതി, പതിവ്രതധർമ്മം, ഭരണാധികാരിയുടെ ഉത്തരവാദിത്തം എന്നിവ പ്രമേയമാക്കുന്നു. മധുര രാജാവിൻ്റെ അന്യായവിധിമൂലം കോവലൻ വധിക്കപ്പെടുകയും, കണ്ണകി തൻ്റെ നിരപരാധിത്വം തെളിയിച്ച് മധുര നഗരം ശപിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. തമിഴ് സമൂഹത്തിൻ്റെ സംസ്കാരം, വ്യാപാരം, സംഗീതം, നൃത്തം, മതജീവിതം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളും ഈ കാവ്യത്തിൽ ഉൾക്കൊള്ളുന്നു.
കോവലൻ്റെയും മാധവിയുടെയും മകളായ മണിമേഖലയുടെ ജീവിതമാണ് മണിമേഖലയുടെ ഇതിവൃത്തം. ലോകസുഖങ്ങൾ ഉപേക്ഷിച്ച് ബൗദ്ധസന്യാസിനിയാകുന്ന മണിമേഖല കരുണ, അഹിംസ, ദാനധർമ്മം എന്നിവ പ്രചരിപ്പിക്കുന്നു. വിശക്കുന്നവരെ അന്നം നൽകി സംരക്ഷിക്കാൻ കഴിയുന്ന അത്ഭുതപാത്രമായ അമൃതസുരഭി (അക്ഷയപാത്രം) അവൾക്ക് ലഭിക്കുന്നതും കഥയിലെ പ്രധാന സംഭവമാണ്. ബൗദ്ധദർശനം, സാമൂഹികസമത്വം, ആത്മീയജീവിതം എന്നിവയാണ് ഈ കാവ്യത്തിൻ്റെ മുഖ്യപ്രമേയങ്ങൾ.
1958 – ൽ ഭാരത സർക്കാരിൻ്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസിദ്ധീകരിച്ച നാടിൻ്റെ നന്മ നമ്മുടേ മേന്മ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1955 – നാടിൻ്റെ നന്മ നമ്മുടേ മേന്മ
ഭാരത സർക്കാരിൻ്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസിദ്ധീകരിച്ച ബോധവൽക്കരണ ഗ്രന്ഥമാണ് ഈ കൃതി. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയ പുനർനിർമാണം, ഗ്രാമവികസനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, കാർഷിക പുരോഗതി, സഹകരണ പ്രസ്ഥാനം, പൗരബോധം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രസിദ്ധീകരണം തയ്യാറാക്കിയത്.
1958 – ൽ പ്രസിദ്ധീകരിച്ച, ഡി.എസ്സ്. കൊൾപകോവ് എഴുതിയ സോവിയറ്റുയൂണിയനിൽ കാർഷികപ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1958-ൽ പ്രസിദ്ധീകരിച്ച സോവിയറ്റ് കാർഷിക നയങ്ങളെക്കുറിച്ചുള്ള ഒരു പഠനഗ്രന്ഥമാണ് സോവിയറ്റുയൂണിയനിൽ കാർഷികപ്രശ്നം പരിഹരിക്കപ്പെട്ടതെങ്ങനെ എന്ന ഈ പുസ്തകം. സോവിയറ്റ് യൂണിയനിൽ കാർഷികമേഖലയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ, കൂട്ടുകൃഷി (Collective Farming), സംസ്ഥാന ഫാമുകൾ (State Farms), യന്ത്രവൽക്കരണം, ശാസ്ത്രീയ കൃഷിരീതികൾ, കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ എന്നിവയാണ് ഗ്രന്ഥത്തിൻ്റെ പ്രധാന പ്രതിപാദ്യവിഷയങ്ങൾ.
1936 – ൽ പ്രസിദ്ധീകരിച്ച, പാലിയത്ത് ഓമനക്കുഞ്ഞമ്മ പരിഭാഷപ്പെടുത്തിയ കിരാതാർജ്ജുനീയ വ്യായോഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1936 – കിരാതാർജ്ജുനീയ വ്യായോഗം
1936-ൽ പ്രസിദ്ധീകരിച്ച കിരാതാർജ്ജുനീയ വ്യായോഗം സംസ്കൃത നാടകസാഹിത്യത്തിലെ ഒരു വ്യായോഗ രൂപകത്തിൻ്റെ മലയാളപരിഭാഷയാണ്. പാലിയത്ത് ഓമനക്കുഞ്ഞമ്മ നിർവഹിച്ച ഈ പരിഭാഷ, മഹാഭാരതത്തിലെ വനപർവത്തിൽ വിവരിക്കുന്ന അർജുനൻ്റെ തപസ്സും കിരാതവേഷധാരിയായ ശിവനുമായുള്ള ഏറ്റുമുട്ടലും നാടകീയമായി മലയാളത്തിലേക്ക് അവതരിപ്പിക്കുന്നു.
1912 – ൽ പ്രസിദ്ധീകരിച്ച, തെങ്ങുംമൂട്ടിൽ വറുഗീസ് മാപ്പിള എഴുതിയ വൽസചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1912 – വൽസചരിതം – തെങ്ങുംമൂട്ടിൽ വറുഗീസ് മാപ്പിള
1912-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള ക്രൈസ്തവ കാവ്യകൃതിയാണ് വൽസചരിതം. രചയിതാവായ തെങ്ങുംമൂട്ടിൽ വറുഗീസ് മാപ്പിള (Thengummoottil Varghese Mappila) മലയാളത്തിലെ ആദ്യകാല ക്രൈസ്തവ കവികളിൽ ശ്രദ്ധേയനാണ്. ഈ കൃതി “വൽസ” എന്ന വിശുദ്ധ സ്ത്രീയുടെ ജീവിതം, വിശ്വാസം, സദ്ഗുണങ്ങൾ, ആത്മീയ പോരാട്ടങ്ങൾ, ദൈവഭക്തി എന്നിവ കാവ്യരൂപത്തിൽ അവതരിപ്പിക്കുന്നു. അക്കാലത്തെ മലയാള ക്രൈസ്തവ സാഹിത്യത്തിന്റെ സ്വഭാവമനുസരിച്ച്, ഈ കൃതിയിലും ബൈബിൾ ആശയങ്ങൾ, ധാർമിക ഉപദേശങ്ങൾ, വിശുദ്ധരുടെ ജീവിതമാതൃകകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. ലളിതമായ ഭാഷയും പരമ്പരാഗത ഛന്ദസ്സും ഉപയോഗിച്ചിരിക്കുന്നതിനാൽ സാധാരണ വായനക്കാർക്കും ഭക്തിപാരായണത്തിനും അനുയോജ്യമായ കൃതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
1957 – ൽ പ്രസിദ്ധീകരിച്ച, രാഹുൽ സാംകൃത്യായൻ എഴുതി, സി.കെ. ചന്ദ്രശേഖരൻ പരിഭാഷപ്പെടുത്തിയ ഇരുപത്തിരണ്ടാം നൂറ്റാണ്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1957 – ഇരുപത്തിരണ്ടാം നൂറ്റാണ്ട് – രാഹുൽ സാംകൃത്യായൻ
ഗ്രന്ഥകർത്താവ് 1924ൽ ഹസാരിബാഗ് ജയിലിൽ വെച്ച് എഴുതിയ ഇരുപത്തിരണ്ടാം നൂറ്റാണ്ടിൽ സംഭവിക്കാനിടയുള്ള കാര്യങ്ങളെ പറ്റി ഭാവനയിൽ എഴുതിയ യാത്രാവിവരണമാണ് ഈ കൃതി.
22-ാം നൂറ്റാണ്ടിലെ മനുഷ്യസമൂഹത്തെക്കുറിച്ചുള്ള രാഹുൽ സാംകൃത്യായന്റെ യൂടോപ്യൻ (Utopian) കാഴ്ചപ്പാടാണ് ഈ കൃതി അവതരിപ്പിക്കുന്നത്. ശാസ്ത്രപുരോഗതി, സാമൂഹിക സമത്വം, സാമ്പത്തിക നീതി, മനുഷ്യസൗഹാർദ്ദം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ലോകക്രമമാണ് അദ്ദേഹം ഈ പുസ്തകത്തിൽ വിഭാവനം ചെയ്യുന്നത്.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1954 – ൽ പ്രസിദ്ധീകരിച്ച, പി.കെ. പരമേശ്വരൻ നായർ എഴുതിയ സാഹിത്യ സമീക്ഷകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – സാഹിത്യ സമീക്ഷകൾ – പി.കെ. പരമേശ്വരൻ നായർ
മാസികകളിലും, ആഴ്ചപതിപ്പുകളിലും, വിശേഷാൽ പ്രതികളിലും പ്രസിദ്ധീകരിക്കപ്പെട്ട കലാസാഹിത്യ സംബന്ധിയായ 10 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.ആധുനിക മലയാള സാഹിത്യത്തിൻ്റെ വളർച്ചയേയും ഗതിവിശേഷങ്ങളെയും പറ്റി പുസ്തകം ചർച്ച ചെയ്യുന്നു.
Through this post, we are releasing the digital scan of Census of India – 1901 – Vol. XX – A – Cochin – Part II-Imperial Tables written byM. Sankara Menon and published in the year 1902.
1902 – Census of India – 1901 – Vol. XX – A – Cochin – Part II-Imperial Tables – M. Sankara Menon
This volume serves as the official statistical dataset of the 1901 Census conducted in the princely state of Cochin under the British Indian Imperial framework. It contains standard Imperial Tables compiling comprehensive demographic data—such as population totals, age distribution, literacy, religion, caste, and occupation.