1930 – സാഹിത്യവിഹാരം – കുഞ്ചൻ നമ്പ്യാർ

1930 – ൽ പ്രസിദ്ധീകരിച്ച, ഒ.എം. ചെറിയാൻ രചിച്ച സാഹിത്യവിഹാരം – കുഞ്ചൻ നമ്പ്യാർ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1930 - സാഹിത്യവിഹാരം - കുഞ്ചൻ നമ്പ്യാർ
1930 – സാഹിത്യവിഹാരം – കുഞ്ചൻ നമ്പ്യാർ

സാഹിത്യവിഹാരം മലയാള സാഹിത്യത്തിലെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന ഒരു പ്രാരംഭ സാഹിത്യപഠനഗ്രന്ഥമാണ്. സാഹിത്യചരിത്രം, കൃതികൾ, സാഹിത്യവിലയിരുത്തൽ എന്നിവയെ ലളിതവും ആസ്വാദ്യകരവുമായി അവതരിപ്പിക്കുന്നതിനാൽ മലയാള സാഹിത്യപഠനത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉപയോഗപ്രദമായ ഒരു കൃതിയായി ഇത് കണക്കാക്കപ്പെടുന്നു.

ഈ പുസ്തകത്തിൽ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പാട്ടുകളായ ദമയന്തീ സ്വയംവരം, ധ്രുവചരിതം, ത്രിപുരദഹനം, കൃഷ്ണാർജ്ജുനവിജയം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാധാരണക്കാർക്ക് വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന അഖ്യായികയും ചേർത്തിട്ടുണ്ട്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യവിഹാരം – കുഞ്ചൻ നമ്പ്യാർ
  • രചന : O.M. Cheriyan
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: Sreeramavilasam Press, Kollam
  • താളുകളുടെ എണ്ണം: 96
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1920 – ആര്യവൈദ്യചരിത്രം – പി.വി. കൃഷ്ണവാരിയർ

1920 – ൽ പ്രസിദ്ധീകരിച്ച, പി.വി. കൃഷ്ണവാരിയർ രചിച്ച ആര്യവൈദ്യചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1920 - ആര്യവൈദ്യചരിത്രം - പി.വി. കൃഷ്ണവാരിയർ
1920 – ആര്യവൈദ്യചരിത്രം – പി.വി. കൃഷ്ണവാരിയർ

കേരളത്തിലെ ആയുർവേദ പാരമ്പര്യത്തെക്കുറിച്ചുള്ള പ്രാരംഭ മലയാള ഗ്രന്ഥങ്ങളിൽ ഒന്നായി ആര്യവൈദ്യചരിത്രം കണക്കാക്കപ്പെടുന്നു. ആയുർവേദത്തിൻ്റെ സാംസ്കാരിക, സാമൂഹിക, വൈദ്യശാസ്ത്രപരമായ വികാസത്തെ രേഖപ്പെടുത്തുന്ന ഒരു പ്രധാന ചരിത്രരേഖയാണിത്.
ഭാരതീയ ആയുർവേദത്തിന്റെ ഉത്ഭവവും വികാസം, പ്രാചീന വൈദ്യപരമ്പരകൾ, പ്രമുഖ വൈദ്യന്മാർ, ചികിത്സാരീതികൾ എന്നിവയെ ചരിത്രപരമായി അവതരിപ്പിക്കുന്നു.
കേരളത്തിലെ ആയുർവേദ പാരമ്പര്യത്തിനും വൈദ്യകുടുംബങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുകയും സംസ്കൃത വൈദ്യസാഹിത്യത്തിൻ്റെ സ്വാധീനവും കേരളത്തിലെ പ്രാദേശിക ചികിത്സാരീതികളുടെ വളർച്ചയും വിശദീകരിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആര്യവൈദ്യചരിത്രം
  • രചയിതാവ്: P.V. Krishna Warrier
  • പ്രസിദ്ധീകരണ വർഷം: 1920
  • അച്ചടി: Lakshmi Sahayam Press, Kottakkal
  • താളുകളുടെ എണ്ണം: 256
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ശ്രീ രാമചന്ദ്ര വിലാസം – മഹാകാവ്യം – അഴകത്ത് ഈ പത്മനാഭക്കുറുപ്പ്

1957 – ൽ പ്രസിദ്ധീകരിച്ച, അഴകത്ത് ഈ. പത്മനാഭക്കുറുപ്പ് രചിച്ച  ശ്രീ രാമചന്ദ്ര വിലാസം മഹാകാവ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1957 - ശ്രീ രാമചന്ദ്ര വിലാസം - മഹാകാവ്യം - അഴകത്ത് ഈ പത്മനാഭക്കുറുപ്പ്
1957 – ശ്രീ രാമചന്ദ്ര വിലാസം – മഹാകാവ്യം – അഴകത്ത് ഈ പത്മനാഭക്കുറുപ്പ്

മലയാളഭാഷയിൽ ആദ്യമായുണ്ടായ മഹാകാവ്യമെന്ന പ്രാധാന്യം ഈ കൃതിക്കുണ്ട്. അർത്ഥപുഷ്ടി, ശബ്ദഭംഗി, സന്ദർഭശുദ്ധി, കല്പനാവൈചിത്ര്യം, ബന്ധചാതുര്യം, മുതലായ കാര്യങ്ങളിൽ ഈ മഹാകായത്തിനു സമമായി ഭാഷയിൽ അതേവരെ മറ്റൊരു കാവ്യമില്ലെന്ന് അവതാരികയിൽ ഏ.ആർ. രാജരാജവർമ്മ ചൂണ്ടിക്കാണിക്കുന്നു.
1957-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി, രാമായണകഥയെ ആസ്പദമാക്കി ശ്രീരാമൻ്റെ ജീവിതം, ധർമ്മനിഷ്ഠ, രാജധർമ്മം, കുടുംബബന്ധങ്ങൾ, ത്യാഗം, ഭക്തി എന്നിവ കാവ്യാത്മകമായി അവതരിപ്പിക്കുന്നു.ശ്രീരാമൻ്റെ ജീവിതാദർശങ്ങളെ കവിതാരൂപത്തിൽ അവതരിപ്പിക്കുന്ന ഈ കൃതി, മലയാള മഹാകാവ്യസാഹിത്യത്തിലെ ശ്രദ്ധേയമായ സംഭാവനകളിലൊന്നായി കണക്കാക്കപ്പെടുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ രാമചന്ദ്ര വിലാസം – മഹാകാവ്യം
  • രചന : Azhakath E Padmanabhakkurup
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: Reddiar Press, Trivandrum
  • താളുകളുടെ എണ്ണം: 262
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – സ്വപ്നവാസവദത്തം എന്ന ഭാസനാടകം

1956 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ വിവർത്തനം ചെയ്ത സ്വപ്നവാസവദത്തം എന്ന ഭാസനാടകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1931 - സ്വപ്നവാസവദത്തം എന്ന ഭാസനാടകം
1931 – സ്വപ്നവാസവദത്തം എന്ന ഭാസനാടകം

സ്വപ്നവാസവദത്തം സംസ്കൃത നാടകസാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നാണ്. ഇതിൻ്റെ കർത്താവ് ഭാസൻ ആണെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു.
നാടകത്തിലെ നായകൻ ഉദയനൻ ആണ്. അദ്ദേഹത്തിൻ്റെ പ്രിയഭാര്യയായ വാസവദത്ത ഒരു കൊട്ടാരാഗ്നിയിൽ മരിച്ചതായി എല്ലാവരും വിശ്വസിക്കുന്നു. എന്നാൽ രാജ്യരക്ഷയ്ക്കും രാഷ്ട്രീയസഖ്യങ്ങൾക്കുമായി അവൾ രഹസ്യമായി ജീവനോടെ സൂക്ഷിക്കപ്പെടുന്നു. ഉദയനൻ പിന്നീട് മറ്റൊരു രാജകുമാരിയായ പദ്മാവതിയെ വിവാഹം കഴിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. വാസവദത്ത ഭർത്താവിൻ്റെ നന്മയ്ക്കും രാജ്യത്തിൻ്റെ ക്ഷേമത്തിനുമായി സ്വന്തം വ്യക്തിപരമായ വികാരങ്ങൾ മറച്ചുവെച്ച് ജീവിക്കുന്നു. ഒടുവിൽ സത്യം വെളിപ്പെടുകയും ഉദയനനും വാസവദത്തയും വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു. പ്രണയം, ദാമ്പത്യനിഷ്ഠ, ത്യാഗം, ആത്മസമർപ്പണം,രാജധർമ്മം,രാഷ്ട്രീയബുദ്ധി, വികാരവും കടമയും തമ്മിലുള്ള സംഘർഷം തുടങ്ങിയവയാണ് പ്രമേയം.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്വപ്നവാസവദത്തം എന്ന ഭാസനാടകം
  • പ്രസിദ്ധീകരണ വർഷം: 1931
  • അച്ചടി: Mangalodayam Press, Trichur
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – മഹാകവി പള്ളത്തിൻ്റെ കൃതികൾ – ഒന്നാം വാല്യം

1949-ൽ പ്രസിദ്ധീകരിച്ച, മഹാകവി പള്ളത്തിൻ്റെ കൃതികൾ – ഒന്നാം വാല്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1949 - മഹാകവി പള്ളത്തിൻ്റെ കൃതികൾ - ഒന്നാം വാല്യം
1949 – മഹാകവി പള്ളത്തിൻ്റെ കൃതികൾ – ഒന്നാം വാല്യം

ഈ ഗ്രന്ഥം മലയാളത്തിലെ പ്രസിദ്ധ കവിയായ പള്ളത്ത് രാമൻ രചിച്ച കൃതികളുടെ സമാഹാരമായി 1949-ൽ പ്രസിദ്ധീകരിച്ച ഒന്നാം വാല്യമാണ്. കേരളത്തിലെ നവോത്ഥാനകാല സാഹിത്യധാരയുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്കാരിക, ദേശീയ ചിന്തകൾ പ്രതിഫലിപ്പിക്കുന്ന കവിതകൾ ആണ് ഉള്ളടക്കം.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഹാകവി പള്ളത്തിൻ്റെ കൃതികൾ – ഒന്നാം വാല്യം
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: V.V. Press, Kollam
  • താളുകളുടെ എണ്ണം: 228 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – അഗാപിറ്റസ്സ്

1935-ൽ പ്രസിദ്ധീകരിച്ച, എ.ഒ. ജോസഫ് ഇംഗ്ലീഷിൽ നിന്നും പരിഭാഷപ്പെടുത്തിയ അഗാപിറ്റസ്സ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1935 - അഗാപിറ്റസ്സ്
1935 – അഗാപിറ്റസ്സ്

പാലാ സെൻ്റ് തോമസ്സ് ഇംഗ്ലീഷ് ഹൈ സ്കൂളിലെ സാഹിത്യസമാജം വാർഷികദിനത്തിൽ അവതരിപ്പിക്കാനായി തയ്യാറാക്കിയ വിവർത്തന നാടകമാണിത്. വിശുദ്ധ Saint Agapitus ൻ്റെ ജീവിതകഥയെയും രക്തസാക്ഷിത്വത്തെയും ആസ്പദമാക്കിയുള്ള കൃതിയാണ്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അഗാപിറ്റസ്സ്
  • പ്രസിദ്ധീകരണ വർഷം: 1935
  • അച്ചടി: Jubilee Memorial Press, Alwaye
  • താളുകളുടെ എണ്ണം: 108
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1947 – ഘോഷയാത്ര – ഓട്ടൻതുള്ളൽ

1947-ൽ പ്രസിദ്ധീകരിച്ച, കുഞ്ചൻ നമ്പ്യാർ എഴുതിയ ഘോഷയാത്ര – ഓട്ടൻതുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1947 - ഘോഷയാത്ര - ഓട്ടൻതുള്ളൽ
1947 – ഘോഷയാത്ര – ഓട്ടൻതുള്ളൽ

സംസ്കൃതത്തിലെ മഹാഭാരതമാണ് ഈ തുള്ളൽ പാട്ടിൻ്റെ മൂലം. അതിലെ ആരണ്യപർവ്വത്തിൽ പെട്ട ഘോഷയാത്രോപർവ്വത്തിൽ 236 മുതൽ 246 വരെയുള്ള 11 അദ്ധ്യായങ്ങളിലായി ആ കഥ വ്യാപിച്ചുകിടക്കുന്നു. കഥയുടെ പ്രധാന ശരീരത്തെ മാറ്റിയിട്ടില്ലെങ്കിലും അലകും പിടിയും മാറ്റി എന്നു തോന്നത്തക്കവണ്ണം തുള്ളലിൽ ആദ്യാവസാനം നമ്പ്യാരുടെ സ്വത്വമുദ്ര പതിഞ്ഞുകാണുന്നു. ഫലിതവും പരിഹാസവും വേണ്ടുവോളം സൃഷ്ടിച്ചിരിക്കുന്നു. പുരാണകഥാകഥനമെന്ന പശ്ചാത്തലത്തിൽ കേരളീയ ജീവിതം ചിത്രീകരിക്കാൻ ഒരുമ്പെട്ട അദ്ദേഹം ഏതു കഥയിലും ഈ സ്വാതന്ത്ര്യം പ്രയോഗിച്ചിട്ടുള്ളതായി കാണാം.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഘോഷയാത്ര – ഓട്ടൻതുള്ളൽ
  • രചന: Kunjan Nambiar
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: Sathyaprakasini Press, Ernakulam
  • താളുകളുടെ എണ്ണം:  152
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – വെള്ളിത്തോണി – കെ.കെ. രാജാ

1934 ൽ പ്രസിദ്ധീകരിച്ച, കരൂർ കെ.കെ. രാജാ എഴുതിയ വെള്ളിത്തോണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - വെള്ളിത്തോണി - കെ.കെ. രാജാ
1934 – വെള്ളിത്തോണി – കെ.കെ. രാജാ

പതിനഞ്ചു കവിതകളുടെ സമാഹാരമാണ് ഈ കൃതി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വെള്ളിത്തോണി
  • രചന:  K.K. Raja
  • പ്രസിദ്ധീകരണ വർഷം: 1934
  • അച്ചടി: Mangalodayam Press, Trichur
  • താളുകളുടെ എണ്ണം:  
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – കമാലിസ്റ്റ് തുർക്കി – പി.എം. അനന്തൻ

1949 – ൽ പ്രസിദ്ധീകരിച്ച,  പി.എം. അനന്തൻ രചിച്ച കമാലിസ്റ്റ് തുർക്കി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - കമാലിസ്റ്റ് തുർക്കി - പി.എം. അനന്തൻ
1949 – കമാലിസ്റ്റ് തുർക്കി – പി.എം. അനന്തൻ

തുർക്കിയിലെ കമാൽ പാഷ നയിച്ച നവീകരണ പ്രസ്ഥാനത്തെയും അതിൻ്റെ സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങളെയും വിശദീകരിക്കുന്ന ഒരു കൃതിയാണിത്. ഒട്ടോമൻ സാമ്രാജ്യത്തിൻ്റെ
വീഴ്ചയ്ക്കുശേഷം ആധുനിക തുർക്കിയെ രൂപപ്പെടുത്തിയ വിധം വിശദീകരിക്കുന്നതോടൊപ്പം തന്നെ മതാധിഷ്ഠിത ഭരണത്തിൽ നിന്ന് മതനിരപേക്ഷ രാഷ്ട്രത്തിലേക്കുള്ള തുർക്കിയുടെ മാറ്റം എന്ന പ്രധാന വിഷയമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.വിദ്യാഭ്യാസം, നിയമം, വസ്ത്രധാരണം, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ മേഖലകളിൽ നടപ്പാക്കിയ പരിഷ്കാരങ്ങളെ പുസ്തകം വിശകലനം ചെയ്യുന്നു.
പാശ്ചാത്യവൽക്കരണവും ദേശീയതയും ചേർന്ന “കമാലിസം” എന്ന ആശയം എങ്ങനെ പുതിയ തുർക്കി സമൂഹത്തെ നിർമ്മിച്ചു എന്നതും അവതരിപ്പിക്കുന്നു.ചരിത്രപരമായ വിവരണത്തോടൊപ്പം സാമൂഹ്യ-രാഷ്ട്രീയ വിമർശനശൈലിയിലും ഈ കൃതി എഴുതപ്പെട്ടിട്ടുള്ളതിനാൽ, 20-ാം നൂറ്റാണ്ടിലെ തുർക്കി നവോത്ഥാനം മനസ്സിലാക്കാൻ ഇത് സഹായകരമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കമാലിസ്റ്റ് തുർക്കി
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: Arunodayam Press, Wadakancheri
  • താളുകളുടെ എണ്ണം: 158
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – രണ്ടു ഖണ്ഡകൃതികൾ – എൻ. കുമാരനാശാൻ

1951 -ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരനാശാൻ എഴുതിയ രണ്ടു ഖണ്ഡകൃതികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1951 - രണ്ടു ഖണ്ഡകൃതികൾ - എൻ. കുമാരനാശാൻ
1951 – രണ്ടു ഖണ്ഡകൃതികൾ – എൻ. കുമാരനാശാൻ

മഹാകവി കുമാരനാശാൻ്റെ വീണപൂവ്, സിംഹപ്രസവം എന്നീ രണ്ട് ഖണ്ഡ കാവ്യങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കവിതകളിലെ സംസ്കൃത പദങ്ങളുടെ മലയാള അർത്ഥം അടങ്ങുന്ന ഒരു ടിപ്പണം പുസ്തകത്തിൻ്റെ അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടു ഖണ്ഡകൃതികൾ
  • രചന: N. Kumaranasan
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: Sreeramavilasam Press, Kollam 
  • താളുകളുടെ എണ്ണം:  38
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി