1935 ൽ പ്രസിദ്ധീകരിച്ച, കെ. ശങ്കരപ്പിള്ള എഴുതിയ വ്യാഖ്യാനത്തോടും നിരൂപണത്തോടും കൂടിയ ത്രിപുരദഹനം – പറയൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1935 – ത്രിപുരദഹനം – പറയൻ തുള്ളൽ
ത്രിപുരദഹനം പുരാണകഥയെ ആസ്പദമാക്കിയുള്ള ഒരു പറയൻ തുള്ളൽ കൃതിയാണ്. ത്രിപുരാസുരന്മാരുടെ അഹങ്കാരവും അധർമ്മവും മൂലം ദേവന്മാരും ലോകവും ദുരിതത്തിലാകുന്നതാണ് കഥയുടെ പശ്ചാത്തലം. അസുരന്മാരുടെ ഉപദ്രവം അവസാനിപ്പിക്കാൻ ദേവന്മാർ ശിവനെ അഭയം പ്രാപിക്കുന്നു. തുടർന്ന് ശിവൻ ത്രിപുരങ്ങളെ നശിപ്പിക്കുന്നതും അധർമ്മത്തിനുമേൽ ധർമ്മം വിജയം നേടുന്നതുമാണ് കൃതിയുടെ പ്രധാന പ്രമേയം.
1960 – 61 ൽ പ്രസിദ്ധീകരിച്ച സരസൻ മാസികയുടെ 8 ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ
രാഷ്ട്രീയ-സാമൂഹിക വിമർശത്തിന് വേണ്ടി ആരംഭിച്ച ഹാസ്യമാസികയായിരുന്നു സരസൻ. സരസനോളം ജനപ്രീതിയാര്‍ജ്ജിച്ച മറ്റൊരു രാഷ്ട്രീയ വിനോദ മാസിക മലയാളത്തിൻ അക്കാലത്തോ പില്‍ക്കാലത്തോ ഉണ്ടായിരുന്നില്ല.സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെയും പൊതുജീവിതത്തെയും പരിഹാസാത്മകമായും വാർത്താപരമായും ഈ മാസികയിൽ അവതരിപ്പിച്ചിരുന്നു.1945-ൽ, സ്വതന്ത്ര്യത്തിനുമുമ്പുള്ള തിരുവതാകൂറിൽ, ആണ് സരസൻ എന്ന രാഷ്ട്രീയ വിനോദ മാസിക ആരംഭിക്കുന്നത്. ആർ. മാധവൻ പിള്ളയായിരുന്നു ഇതിന്റെ എഡിറ്ററും പ്രിന്ററും പബ്ലീഷറും. മൂന്നു പതിറ്റാണ്ട് കാലം സരസൻ, കേരളത്തെ വിമർശനം കൊണ്ടും പരിഹാസം കൊണ്ടും അമ്മാനമാടി. മുൻഷി പരമുപിള്ള, പി.കെ. രാമൻ പിള്ള എന്ന വാണക്കുറ്റി, അഡ്വ. എം.എൻ ഗോവിന്ദൻ നായർ, എൻ.പി. ചെല്ലപ്പൻ നായർ, പ്രൊഫ. ആനന്ദക്കുട്ടൻ, പന്തളം കെ.പി., പൊൻകുന്നം വർക്കി, പോഞ്ഞിക്കര റാഫി, തകഴി, കാരൂർ, പുത്തേഴത്തു രാമമേനാൻ, വേളൂർ കൃഷ്ണൻകുട്ടി തുടങ്ങിയ പഴയകാല എഴുത്തുകാർ മുതൽ മലയാറ്റൂർ രാമകൃഷ്ണൻ വരെയുള്ളവർ ഇതിൽ എഴുതിയിരുന്നു. അനേകം കാർട്ടൂണിസ്റ്റുകളും ‘സരസ’നോട് സഹകരിച്ചിരുന്നു. കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ളയാണ് അവരിൽ പ്രമുഖൻ. സുകുമാറും, തോമസും, പി.കെ. മന്ത്രിയും എല്ലാം ഇതിൽ കാർട്ടൂൺ വരച്ചിട്ടുണ്ട്. മലയാറ്റൂരും ഇതിൽ വരച്ചിരുന്നു. നാല്പതിനായിരം കോപ്പി വരെ ഉയർന്ന സർക്കുലേഷനിൽ സരസൻ മികച്ച വിനോദ മാസികയായി വളർന്നു. 1975-ൽ നല്ല ശോഭയോടെ നിൽക്കുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടത്. ‘ശങ്കർസ് വീക്കിലി’ പോലും അക്കാലത്ത് നിർത്തിയപ്പോൾ ‘സരസനും’ ആ വഴി സ്വീകരിക്കുകയല്ലാതെ മറ്റ് പോംവഴികളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഒരു തിരിച്ചു വരവ് ‘സരസന്’ സാദ്ധ്യമായിരുന്നില്ല.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1932-ൽ പ്രസിദ്ധീകരിച്ച, പി. കൃഷ്ണൻ നായർ വ്യഖ്യാനം നിർവ്വഹിച്ച നിവാതകവചകാലകേയവധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1932 – നിവാതകവചകാലകേയവധം
പി.കൃഷ്ണൻ നായർ സവ്യാഖ്യാനം എഴുതിയ ഈ ഗ്രന്ഥം മഹാഭാരതത്തിലെ അർജുനൻ്റെ വീരകൃത്യങ്ങളെ ആസ്പദമാക്കിയുള്ള ആട്ടക്കഥാ കൃതിയാണ്. നിവാതകവചകാലകേയവധം മഹാഭാരതത്തിലെ വനപർവവുമായി ബന്ധപ്പെട്ട അർജുനൻ്റെ ദിവ്യയാത്രയും അസുരന്മാരുമായുള്ള യുദ്ധവും പ്രമേയമാക്കിയ ആട്ടക്കഥയാണ്. കഥകളിയുടെ വേദിയിൽ അവതരിപ്പിക്കാവുന്ന രീതിയിൽ വീരരസത്തിനും യുദ്ധരംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് കഥ വികസിക്കുന്നത്.
അർജുനൻ പാണ്ഡവരുടെ വനവാസകാലത്ത് കഠിനമായ തപസ്സും ആയുധവിദ്യാഭ്യാസവും നടത്തി ദിവ്യാസ്ത്രങ്ങൾ നേടുന്നു. ഇന്ദ്രൻ്റെ അനുഗ്രഹത്താൽ സ്വർഗ്ഗലോകത്ത് എത്തുന്ന അർജുനന് വിവിധ ദിവ്യാസ്ത്രങ്ങളും യുദ്ധവിദ്യകളും ലഭിക്കുന്നു. അക്കാലത്ത് നിവാതകവചർ എന്ന അതിശക്തരായ അസുരന്മാർ ദേവന്മാർക്ക് വലിയ ഭീഷണിയായിരുന്നു. അവരുടെ ശരീരത്തെ സംരക്ഷിക്കുന്ന ശക്തമായ കവചം കാരണം സാധാരണ ആയുധങ്ങൾ കൊണ്ട് അവരെ പരാജയപ്പെടുത്തുക വളരെ പ്രയാസമായിരുന്നു. ഇന്ദ്രൻ്റെ നിർദ്ദേശപ്രകാരം അർജുനൻ അവരോടു യുദ്ധം ചെയ്യുന്നു. തുടർന്ന് കാലകേയന്മാരുമായും അർജുനന് ഏറ്റുമുട്ടേണ്ടിവരുന്നു. അനേകം അസുരന്മാർ ഒന്നിച്ചെത്തി അർജുനനെ ആക്രമിക്കുന്ന ശക്തമായ യുദ്ധരംഗങ്ങളാണ് കഥയിലെ പ്രധാന ഭാഗം. അർജുനൻ തൻ്റെ ഗാണ്ഡീവവും ദിവ്യാസ്ത്രങ്ങളും ഉപയോഗിച്ച് ശത്രുസൈന്യത്തെ നേരിടുന്നു.ഒടുവിൽ അർജുനൻ്റെ അസാമാന്യമായ വീര്യം, ആയുധപാടവം, ഏകാഗ്രത, ദൈവികശക്തി എന്നിവയുടെ മുന്നിൽ നിവാതകവചന്മാരും കാലകേയന്മാരും പരാജയപ്പെടുന്നു. അവരുടെ വധത്തോടെ ദേവന്മാർക്ക് ഉണ്ടായിരുന്ന വലിയ ഭീഷണി അവസാനിക്കുന്നു.ഇതാണ് പുസ്തകത്തിലെ പ്രധാന പ്രമേയം.
രവിശങ്കർ നായർ തിരുവനന്തപുരം ശേഖരത്തിൽ നിന്നും ലഭിച്ച 1876 ൽ പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള തുള്ളൽ കഥ 2023 നവംബർ 8 നു റിലീസ് ചെയ്തിരുന്നു.( https://gpura.org/blog/1876-nivathakavacha-kalakeyavadham-thullalkadha/)
1918-ൽ പ്രസിദ്ധീകരിച്ച, കെ. കൊച്ചുണ്ണി തമ്പുരാൻ വ്യഖ്യാനം നിർവ്വഹിച്ച പൗണ്ഡ്രകവധം കഥകളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1918 – പൗണ്ഡ്രകവധം കഥകളി
പൗണ്ഡ്രകവധം ശ്രീകൃഷ്ണൻ്റെ ജീവിതത്തിലെ ഒരു പ്രധാന പുരാണകഥയെ ആസ്പദമാക്കിയുള്ള കഥകളി ആട്ടക്കഥയാണ്. കെ. കൊച്ചുണ്ണി തമ്പുരാൻ്റെ ആഖ്യാനത്തോടു കൂടിയുള്ള ഈ കൃതി. പൗണ്ഡ്രകൻ കരൂശദേശത്തെ രാജാവായിരുന്നു. താനാണ് യഥാർത്ഥ വാസുദേവൻ എന്ന് അവകാശപ്പെട്ടിരുന്ന അദ്ദേഹം ശ്രീകൃഷ്ണൻ്റെ രൂപവും ചിഹ്നങ്ങളും അനുകരിക്കുകയും ചെയ്തു. കൃഷ്ണൻ്റെ ശംഖ്, ചക്രം, ഗദ, പീതാംബരം തുടങ്ങിയവ തനിക്കും വേണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഹങ്കാരപൂർണമായ അവകാശവാദം. പൗണ്ഡ്രകൻ തൻ്റെ ദൂതനെ ദ്വാരകയിലേക്ക് അയച്ച് ശ്രീകൃഷ്ണനോട് ഇങ്ങനെ ആവശ്യപ്പെടുന്നു: താനാണ് യഥാർത്ഥ വാസുദേവൻ; കൃഷ്ണൻ തൻ്റെ വ്യാജമായ വാസുദേവചിഹ്നങ്ങൾ ഉപേക്ഷിക്കണം. കൃഷ്ണൻ ഈ സന്ദേശം കേട്ട് പൗണ്ഡ്രകൻ്റെ അഹങ്കാരത്തെ പരിഹസിക്കുകയും യുദ്ധത്തിന് തയ്യാറാവുകയും ചെയ്യുന്നു. തുടർന്ന് ശ്രീകൃഷ്ണനും പൗണ്ഡ്രകനും തമ്മിൽ യുദ്ധം നടക്കുന്നു. പൗണ്ഡ്രകൻ കൃഷ്ണനെ അനുകരിച്ചിരുന്നെങ്കിലും യഥാർത്ഥ ദൈവികശക്തി അദ്ദേഹത്തിനില്ലായിരുന്നു. യുദ്ധത്തിൽ കൃഷ്ണൻ പൗണ്ഡ്രകനെ പരാജയപ്പെടുത്തി സുദർശനചക്രം ഉപയോഗിച്ച് വധിക്കുന്നു. പൗണ്ഡ്രകൻ്റെ പക്ഷത്തുണ്ടായിരുന്ന കാശിരാജാവും കൃഷ്ണനെതിരെ യുദ്ധത്തിനിറങ്ങുന്നു. കൃഷ്ണൻ അദ്ദേഹത്തെയും പരാജയപ്പെടുത്തുന്നു. പുരാണകഥയുടെ തുടർച്ചയിൽ കാശിരാജാവിൻ്റെ തല കാശിയിലേക്ക് എറിഞ്ഞെത്തിക്കുന്നതായും തുടർന്ന് കാശിനഗരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അരങ്ങേറുന്നതായും വിവരിക്കുന്നു. ഈ കഥയുടെ കേന്ദ്രവിഷയം അഹങ്കാരവും ദൈവികസത്യവും തമ്മിലുള്ള സംഘർഷം ആണ്. പൗണ്ഡ്രകൻ ശ്രീകൃഷ്ണൻ്റെ പുറംചിഹ്നങ്ങൾ അനുകരിച്ചെങ്കിലും, ദൈവികതയെ അനുകരിക്കാൻ കഴിയില്ല എന്നതാണ് കഥ നൽകുന്ന സന്ദേശം.
ഇന്ന് (2026 സെപ്തംബർ 03 ) ഗ്രന്ഥപ്പുരയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രദിനമാണ്. ഗ്രന്ഥപ്പുരയിലൂടെ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കിയ, ഡിജിറ്റൈസ് ചെയ്ത ഡോക്കുമെൻ്റുകളുടെ എണ്ണം പതിനായിരം പിന്നിട്ടിരിക്കുന്നു. ബെംഗളൂരു ധർമ്മാരാം കോളേജ് ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്ന് നമുക്ക് ലഭിച്ച കെ. കൊച്ചുണ്ണി തമ്പുരാൻ്റെ അഖ്യാനത്തോടുകൂടിയ പൗണ്ഡ്രകവധം എന്ന പുസ്തകത്തിൻ്റെ സ്കാൻ റിലീസ് ചെയ്തതൊടെയാണ് പതിനായിരം എന്ന നാഴികക്കല്ല് ഗ്രന്ഥപ്പുര പിന്നിട്ടത്.
1913-ൽ പ്രസിദ്ധീകരിച്ച, വി.ഐ. തോമസ് എഴുതിയ ആരോഗ്യരക്ഷ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1913 – ആരോഗ്യരക്ഷ – വി.ഐ. തോമസ്
പ്രാഥമിക/എലിമെൻ്ററി പാഠശാലകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയ ആരോഗ്യവിദ്യാഭ്യാസ ഗ്രന്ഥമാണ് ഈ കൃതി. മനുഷ്യായുസ്സിൽ ലഭിക്കേണ്ട ഏറ്റവും വലിയ അനുഗ്രഹം ശരീരസൗഖ്യമാണെന്ന സത്യം മനസ്സിലാക്കി അനേക വർഷങ്ങൾ ഈ വിഷയത്തിലുള്ള പുസ്തകങ്ങൾ വായിച്ചും പരീക്ഷണങ്ങൾ നടത്തിയും രചിക്കപ്പെട്ട കൃതിയാണിത്. രണ്ടു ഭാഗങ്ങളായി എഴുതിയിട്ടുള്ള പുസ്തകത്തിൽ ഒന്നാം ഭാഗത്തിൽ ആരോഗ്യസംബന്ധമായ വിഷയങ്ങളായ വ്യായാമം, സ്നാനം, ഭക്ഷണം, ഉറക്കം, വസ്ത്രധാരണം എന്നീ കാര്യങ്ങളുടെ വിശദാംശങ്ങളും ആരോഗ്യസംരക്ഷണത്തിനായി ഈ വിഷയങ്ങളിൽ പരിപാലിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നു. രണ്ടാം ഭാഗത്തിൽ ഭവനവുമായി ബന്ധപ്പെട്ട വിഷയങ്ങളായ സ്ഥാനം, അടിത്തറ, ചുവരുകൾ, മേല്പുര, ഭവനശുചിത്വം, ജലസൗകര്യം, നഗരശുചിത്വം, ജലസംഭരണം, നഗരശുചീകരണം, നിർഗ്ഗമന മാർഗ്ഗങ്ങൾ എന്നീ കാര്യങ്ങളും, സാമാന്യ രോഗങ്ങൾ, ലക്ഷണങ്ങൾ, അവയുടെ ലക്ഷണങ്ങൾ, ചികിൽസ എന്നിവയെ കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു.
1942-ൽ ശ്രീമൂലം ഭാഷാഗ്രന്ഥാവലി പ്രസിദ്ധീകരിച്ച, കല്യാണസൗഗന്ധികം ഭാഷാചമ്പു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1942 – കല്യാണസൗഗന്ധികം ഭാഷാചമ്പു
മഹാഭാരതത്തിലെ കല്യാണസൗഗന്ധികം കഥയെ ആസ്പദമാക്കിയ കാവ്യകൃതിയാണ് ഈ പുസ്തകം. പാണ്ഡവരുടെ വനവാസകാലത്ത് ഭീമൻ ദ്രൗപദിക്കുവേണ്ടി സൗഗന്ധികപുഷ്പം തേടി പുറപ്പെടുന്നതും, യാത്രാമധ്യേ ഹനുമാനെ കണ്ടുമുട്ടുന്നതും, ഭീമൻ്റെ അഹങ്കാരം ഹനുമാൻ പരീക്ഷിക്കുന്നതുമാണ് ഈ കഥയുടെ പ്രധാന പശ്ചാത്തലം. ഗദ്യവും പദ്യവും ഇടകലർത്തി അവതരിപ്പിക്കുന്ന ചമ്പു ശൈലിയിലാണ് കൃതി രചിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1933-ൽ പ്രസിദ്ധീകരിച്ച, കെ.ആർ. ഭാസ്കരൻ എഴുതിയ രാജകേസരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1933 – രാജകേസരി – കെ.ആർ. ഭാസ്കരൻ
രചയിതാവിൻ്റെ ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് എഴുതിയിട്ടുള്ള ചരിത്രകഥാപുസ്തകമാണിത്. മലയാള ദേശാഭിമാനി, കഥാമാലിക എന്നീ ആനുകാലികങ്ങളിൽ ഈ പുസ്തകത്തിൻ്റെ ഏതാനും ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1925 – ൽ പ്രസിദ്ധീകരിച്ച, ത്രിപുരദഹനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1909 – ത്രിപുരദഹനം
ഹൈന്ദവ പുരാണത്തിലെ ത്രിപുരദഹനകഥയെ ആസ്പദമാക്കിയുള്ള തുള്ളൽ പാട്ടാണ് ഈ കൃതി. ത്രിപുരാസുരന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നിവർ നിർമ്മിച്ച മൂന്ന് പുരങ്ങളെ ശിവൻ സംഹരിക്കുന്നതാണ് ഇതിലെ പ്രധാന ഇതിവൃത്തം. അസുരന്മാർക്ക് ലഭിച്ച വരത്തിൻ്റെ ശക്തിയിൽ അവർ മൂന്നു പുരങ്ങൾ സ്ഥാപിച്ച് ദേവന്മാരെയും ലോകത്തെയും ഉപദ്രവിക്കുന്നു. അവരുടെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ദേവന്മാർ ശിവനെ സമീപിക്കുന്നു. തുടർന്ന് ശിവൻ ദിവ്യമായ രഥത്തിൽ കയറി ഒറ്റ അമ്പുകൊണ്ട് ത്രിപുരങ്ങളെ ദഹിപ്പിക്കുന്നു. അങ്ങനെ അധർമ്മത്തിനുമേൽ ധർമ്മത്തിൻ്റെ വിജയം സ്ഥാപിക്കപ്പെടുന്നതാണ് കഥയുടെ അന്ത്യം.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1925 – ൽ പ്രസിദ്ധീകരിച്ച, ടി.സി. അച്യുതമേനോൻ രചിച്ച സംഗീതനൈഷധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1925 – സംഗീതനൈഷധം – ടി.സി. അച്യുതമേനോൻ
നളൻ്റെയും ദമയന്തിയുടെയും പ്രണയവും വിവാഹവും, തുടർന്ന് അവർ നേരിടുന്ന ദുരിതങ്ങളും ആസ്പദമാക്കിയുള്ള പദ്യ ഗദ്യ നാടക കൃതിയാണ് സംഗീതനൈഷധം. മഹാഭാരതത്തിലെ നളോപാഖ്യാനം അടിസ്ഥാനമാക്കി സംഗീതം, സംഭാഷണം, പദ്യഭാഗങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് കൃതി അവതരിപ്പിച്ചിരിക്കുന്നത്. പ്രണയം, ദാമ്പത്യം, വിധി, വിരഹം, ദുരിതം, പുനഃസംഗമം എന്നിവയാണ് പ്രധാന പ്രമേയങ്ങൾ.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.