1939 - സഭാപ്രവേശം - പറയൻ തുള്ളൽ

Item

Title
ml 1939 - സഭാപ്രവേശം - പറയൻ തുള്ളൽ
en 1939 - Sabhapravesham - Parayan Thullal
Date published
1939
Number of pages
62
Language
Date digitized
Blog post link
Digitzed at
Dimension
17.5 × 12 cm (height × width)

Abstract
ഇന്ദ്രപ്രസ്ഥത്തിൽ വിചിത്രമായ ഒരു സഭാഗൃഹമുണ്ടായിരുന്നു. രാജസൂയയാഗത്തിന് ശേഷം അതിൽ ഒരു പ്രധാന ഭാഗക്കാരനായിരുന്ന ദുര്യോധനൻ കുറെദിവസംകൂടി ഇന്ദ്രപ്രസ്ഥത്തിൽതന്നെ താമസിക്കുകണ്ടായി. അകാലത്തൊരിക്കൽ ദുര്യോധനൻ സഭാഗൃ ഹം കാണുന്നതിനായി അതിന്നുള്ളിൽ കടന്നു ശില്പചാ തുരികൾ നോക്കി നടന്നു. കാഴ്ചക്കാരിൽ സ്ഥലജലഭ്രാന്തിയുണ്ടാക്കിത്തീർക്കുക എന്നുള്ളതായിരുന്നു ആ ഗൃഹത്തിൻ്റെ പ്രധാന ഗുണം. തന്മൂലം ദുര്യോധനൻ സ്ഥലത്തിൽ ജലമുണ്ടെന്നു ഭ്രമിച്ചു വസ്ത്രം ഉയർത്തിപ്പിടിച്ചു കൊണ്ടു നടക്കുകയും ജലമുള്ള സ്ഥലഭ്രമം മൂലം ചാടി കഷ്ടപ്പെടുകയും ചെയ്തു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഭീമസേനൻ തുടങ്ങിയുള്ളവർ കൈകൊട്ടി ചിരിച്ചതിനാൽ കോപവും സങ്കടവും ലജ്ജയും നിമിത്തം മനം നൊന്തിരുന്ന ദുര്യോധനൻ ഉടനെ ഹസ്തിനപുരത്തേക്കു തിരിച്ചു പോയി. ഇതാണ് ഈ കഥയുടെ ബീജം. മഹാഭാരതത്തിലെ ഈ കഥ അല്പമായ വ്യത്യാസത്തോടുകൂടിയാണ് മൂലകൃതിയുടേ കർത്താവായ കുഞ്ചൻ നമ്പ്യാർ തൻ്റെ കവിതയ്ക്ക് വിഷയമാക്കിയിട്ടുള്ളത്.