1932 - നിവാതകവചകാലകേയവധം
Item
1932 - നിവാതകവചകാലകേയവധം
en
1932 - Nivathakavachakalakeyavadham
1932
208
18 × 12.5 cm (height × width)
പി.കൃഷ്ണൻ നായർ സവ്യാഖ്യാനം എഴുതിയ ഈ ഗ്രന്ഥം മഹാഭാരതത്തിലെ അർജുനൻ്റെ വീരകൃത്യങ്ങളെ ആസ്പദമാക്കിയുള്ള ആട്ടക്കഥാ കൃതിയാണ്. നിവാതകവചകാലകേയവധം മഹാഭാരതത്തിലെ വനപർവവുമായി ബന്ധപ്പെട്ട അർജുനൻ്റെ ദിവ്യയാത്രയും അസുരന്മാരുമായുള്ള യുദ്ധവും പ്രമേയമാക്കിയ ആട്ടക്കഥയാണ്. കഥകളിയുടെ വേദിയിൽ അവതരിപ്പിക്കാവുന്ന രീതിയിൽ വീരരസത്തിനും യുദ്ധരംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് കഥ വികസിക്കുന്നത്.
അർജുനൻ പാണ്ഡവരുടെ വനവാസകാലത്ത് കഠിനമായ തപസ്സും ആയുധവിദ്യാഭ്യാസവും നടത്തി ദിവ്യാസ്ത്രങ്ങൾ നേടുന്നു. ഇന്ദ്രൻ്റെ അനുഗ്രഹത്താൽ സ്വർഗ്ഗലോകത്ത് എത്തുന്ന അർജുനന് വിവിധ ദിവ്യാസ്ത്രങ്ങളും യുദ്ധവിദ്യകളും ലഭിക്കുന്നു. അക്കാലത്ത് നിവാതകവചർ എന്ന അതിശക്തരായ അസുരന്മാർ ദേവന്മാർക്ക് വലിയ ഭീഷണിയായിരുന്നു. അവരുടെ ശരീരത്തെ സംരക്ഷിക്കുന്ന ശക്തമായ കവചം കാരണം സാധാരണ ആയുധങ്ങൾ കൊണ്ട് അവരെ പരാജയപ്പെടുത്തുക വളരെ പ്രയാസമായിരുന്നു. ഇന്ദ്രൻ്റെ നിർദ്ദേശപ്രകാരം അർജുനൻ അവരോടു യുദ്ധം ചെയ്യുന്നു. തുടർന്ന് കാലകേയന്മാരുമായും അർജുനന് ഏറ്റുമുട്ടേണ്ടിവരുന്നു. അനേകം അസുരന്മാർ ഒന്നിച്ചെത്തി അർജുനനെ ആക്രമിക്കുന്ന ശക്തമായ യുദ്ധരംഗങ്ങളാണ് കഥയിലെ പ്രധാന ഭാഗം. അർജുനൻ തൻ്റെ ഗാണ്ഡീവവും ദിവ്യാസ്ത്രങ്ങളും ഉപയോഗിച്ച് ശത്രുസൈന്യത്തെ നേരിടുന്നു.ഒടുവിൽ അർജുനൻ്റെ അസാമാന്യമായ വീര്യം, ആയുധപാടവം, ഏകാഗ്രത, ദൈവികശക്തി എന്നിവയുടെ മുന്നിൽ നിവാതകവചന്മാരും കാലകേയന്മാരും പരാജയപ്പെടുന്നു. അവരുടെ വധത്തോടെ ദേവന്മാർക്ക് ഉണ്ടായിരുന്ന വലിയ ഭീഷണി അവസാനിക്കുന്നു.ഇതാണ് പുസ്തകത്തിലെ പ്രധാന പ്രമേയം

രവിശങ്കർ നായർ തിരുവനന്തപുരം ശേഖരത്തിൽ നിന്നും ലഭിച്ച 1876 ൽ പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള തുള്ളൽ കഥ 2023 നവംബർ 8 നു റിലീസ് ചെയ്തിരുന്നു.( https://gpura.org/blog/1876-nivathakavacha-kalakeyavadham-thullalkadha/)