ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ 1960 ൽ പുറത്തിറക്കിയ സ്മരണികയായ Christ College Magazine ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1959- 60 വർഷങ്ങളിൽ കോളേജിൻ്റെ അക്കാദമികവും, അല്ലാത്തതുമായ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളൂം, കലാകായിക രംഗത്തെ നേട്ടങ്ങളുടെ ചിത്രങ്ങളും, വിദ്യാർത്ഥികളുടെ ഇംഗ്ലീഷിലും, മലയാളത്തിലും ഹിന്ദിയിലും ഉള്ള സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
1960 – The Magazine – The Christ College, Irinjalakuda
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1975 ജൂലായ് മാസത്തിൽ ഇറങ്ങിയ ഗ്രന്ഥ ലോകം മാസികയിൽ സി.കെ.മൂസ്സത് എഴുതിയ രണ്ടു കുരുക്ഷേത്രങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന സുവിശേഷപ്രചാരകനും എഴുത്തുകാരനുമായിരുന്ന ജോൺ ബന്യൻ രചിച്ച Holy War എന്ന കൃതി മലയാളഗദ്യസാഹിത്യത്തിൻ്റെ ആദിപിതാക്കന്മാരിൽ ഒരാളായ ആർച്ച് ഡിക്കൻ കോശി തിരുപ്പോരാട്ടം എന്ന പേരിൽ പരിഭാഷപ്പെടുത്തി. ശ്രീകൃഷ്ണമിശ്രൻ എന്ന പണ്ഡിതൻ്റെ സംസ്കൃത നാടകമായ പ്രബോധചന്ദ്രോദയം എന്ന കൃതി മഹാകവി കുമാരനാശാൻ അതേ പേരിൽ തന്നെ പരിഭാഷപ്പെടുത്തി.
ഈ രണ്ട് മലയാള പരിഭാഷാ പുസ്തകങ്ങളുടെ അനുസ്മരണമാണ് ലേഖനത്തിൻ്റെ ഉള്ളടക്കം.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1975 – രണ്ടു കുരുക്ഷേത്രങ്ങൾ – സി.കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സി. ബലരാമൻ മൂസ്സതിൻ്റെ പത്രാധിപത്യത്തിൽ 1954ൽ പ്രസിദ്ധീകരിച്ച മലയാളി പ്രതിപക്ഷപത്രം (പുസ്തകം 2 ലക്കം 2) എന്ന ആനുകാലികത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1954 – മലയാളി പ്രതിപക്ഷപത്രം – പുസ്തകം 2 ലക്കം 2
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1960 ൽ പ്രസിദ്ധീകരിച്ച Kerala Sanskrit Reader – III എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഏത് ക്ലാസ്സിൽ പഠിച്ചിരുന്നവർ ഉപയോഗിച്ചിരുന്നതാണ് എന്ന് വ്യക്തമല്ല.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1977 ഫെബ്രുവരി 5,6,7 തിയ്യതികളിൽ കേരള സർവ്വകലാശാലയുടെയും, ഗാന്ധി പീസ് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഗാന്ധിയും രാഷ്ട്രനിർമ്മാണവും എന്ന സെമിനാറിൽ സി കെ മൂസ്സത് അവതരിപ്പിച്ച ഗാന്ധിതത്വങ്ങളുടെ ശാസ്ത്രയുഗ പ്രസക്തി എന്ന പ്രബന്ധത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രാജ്യത്തിൻ്റെ ശാസ്ത്ര സാങ്കേതിക പുരോഗതിയിൽ അഭിമാനിക്കുമ്പോഴും, മനുഷ്യ നന്മക്കും, ക്ഷേമത്തിനും പ്രാധാന്യം കൊടുക്കേണ്ടതുണ്ട് എന്ന ഗാന്ധി തത്വത്തിൻ്റെ പൊരുൾ ചൂണ്ടിക്കാണിക്കുകയാണ് ഈ ലേഖനത്തിൽ സി കെ മൂസ്സത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1964 മെയ് മാസത്തിലെ വീക്ഷണം ആനുകാലികത്തിൽ അന്തരിച്ച ശ്രീ. സി. ഗോവിന്ദക്കുറുപ്പ് എന്ന ശീർഷകത്തിൽ സി.കെ. മൂസ്സത് എഴുതിയ അനുസ്മരണ കുറിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ പുത്രനാണ് സി. ഗോവിന്ദക്കുറുപ്പ്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1964 – അന്തരിച്ച ശ്രീ. സി. ഗോവിന്ദക്കുറുപ്പ് – സി.കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
2013ആഗസ്റ്റ് മാസത്തെ ശാന്തം മാസിക (ലക്കം 14) സ്കറിയ സക്കറിയയുമായി നടത്തിയ സമഭാവനയുടെ സാംസ്കാരികജീവിതം എന്ന തലക്കെട്ടിലുള്ള അഭിമുഖത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അദ്ദേഹത്തിൻ്റെ ബാല്യം, കുടുംബം, സമൂഹ്യാവസ്ഥ, അധ്യാപനം, ഗവേഷണം,സാംസ്കാരിക പഠനം തുടങ്ങിയ വിഷയങ്ങൾ അഭിമുഖത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
2013 – സമഭാവനയുടെ സാംസ്കാരികജീവിതം – സ്കറിയാ സക്കറിയ – സി. ഗണേഷ്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1980 ആഗസ്റ്റ് മാസത്തെ ഗാന്ധിമാർഗ്ഗം ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ പരിസരമലിനീകരണം: ഗാന്ധിയൻവീക്ഷണം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പ്രകൃതി ചൂഷണം, വ്യവസായവൽക്കരണം, മലിനീകരിക്കപ്പെടുന്ന അന്തരീക്ഷം, വായു, വെള്ളം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടുകയും ഗാന്ധിയൻ ദർശനത്തിലൂടെ അവക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു ലേഖനത്തിൽ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1996 ഡിസംബർ മാസത്തിലെ ഭാഷാപോഷിണി മാസികയിൽ (പുസ്തകം 20 ലക്കം 7) പ്രസിദ്ധീകരിച്ച സ്കറിയാ സക്കറിയയുടെ മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കേരളപ്പിറവി ദിനാചരണവുമായി ബന്ധപ്പെട്ട് ഭാഷാപണ്ഡിതരും, എഴുത്തുകാരും പങ്കെടുത്ത ഭാഷാപോഷിണിയുടെ ആഭിമുഖ്യത്തിൽ നടന്ന മലയാളഭാഷാ സെമിനാറിനോടനുബന്ധിച്ചു പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ എഴുതിയതാണ് ഈ ലേഖനം. ഭാഷയുടെ ഉപയോഗത്തിൽ പാരമ്പര്യത്തോട് കൂറു പുലർത്തുന്നതിനോടൊപ്പം ഭാവിയിലേക്ക് നോക്കിക്കൊണ്ട് ബന്ധനങ്ങളിൽ നിന്നും മോചനം കൊടുക്കുന്ന ഒരു സാംസ്കാരിക കാലാവസ്ഥയിൽ പ്രവർത്തിക്കാനുള്ള ഹൃദയവിശാലത നമുക്കുണ്ടാവണം എന്ന് ലേഖകൻ വിശദമാക്കുന്നു.
1996 – മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം – സ്കറിയാ സക്കറിയ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സുറിയാനി കത്തോലിക്കരുടെ എറണാകുളം വികാരിയത്തിൻ്റെ (മിസ്സം) വികാരി അപ്പോസ്തലീക്കയായിരുന്ന കണ്ടത്തിൽ ആഗുസ്തീനോസ് മെത്രാൻ തുടങ്ങി വെച്ച എറണാകുളം മിസ്സം എന്ന മാസികയുടെ 1922ൽ ഇറങ്ങിയ ഏഴ് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
വികാരിയത്തിൽ ആചരിക്കേണ്ട പ്രത്യേക നടപടികൾ സംബന്ധിച്ചും, ഇടയലേഖനങ്ങൾ, ഉപദേശങ്ങൾ, കല്പനകൾ തുടങ്ങിയ അറിയിപ്പുകൾ സഭയുടെ കീഴ്ത്തട്ടിലേക്ക് എത്തിക്കുന്നതിനും അവയെല്ലാം റെക്കോർഡാക്കി സൂക്ഷിക്കുന്നതിനും വേണ്ടി തുടങ്ങിയ മാസികയാണ് എറണാകുളം മിസ്സം. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 7 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: എറണാകുളം മിസ്സം – പുസ്തകം – 1 ലക്കം 4-ജനുവരി