1935-ൽ പ്രസിദ്ധീകരിച്ച, പി.ജെ. തോമസ് എഴുതിയ കർഷകൻ്റെ കടബാദ്ധ്യത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പി. ജെ തോമസ് ഇംഗ്ലീഷിൽ എഴുതിയ ഒരു പുസ്തകത്തിൻ്റെ മലയാള വിവർത്തനമാണ് ഈ പുസ്തകം. 1929-ൽ ലേഖകൻ മദ്രാസ് ബാങ്കിങ്ങ് കമ്മിറ്റി അംഗമായി സഞ്ചരിച്ചപ്പോൾ കർഷകരുടെ കടബാധ്യതയെക്കുറിച്ച് പ്രത്യേകമായി അന്വേഷണം നടത്തുകയുണ്ടായി. കേന്ദ്ര ഗവണ്മെൻ്റിൻ്റെ ഒരു കമ്മിറ്റിയിൽ അംഗമായി രാജ്യം മുഴുവൻ സഞ്ചരിച്ചപ്പോൾ കാർഷിക വിലയിടിവിൻ്റെ ദോഷഫലങ്ങൾ നേരിട്ടറിയാനും സാധിച്ചു. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കർഷകരുടെ കടബാധ്യതയുടെ ചരിത്രം, കടബാധ്യതക്കുള്ള കാരണങ്ങൾ, ദോഷഫലങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്നു
പി.ജെ. തോമസിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: കർഷകൻ്റെ കടബാദ്ധ്യത
- രചയിതാവ്: പി.ജെ. തോമസ്
- പ്രസിദ്ധീകരണ വർഷം: 1935
- അച്ചടി: The Popular Press, Thiruvananthapuram
- താളുകളുടെ എണ്ണം: 90
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി








കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കെ. ദാമോദരനെക്കുറിച്ചുള്ള സ്മരണികയാണ് ഇത്. കേരളത്തിലെ പുരോഗമന ചിന്തയുടെയും മാർക്സിസ്റ്റ് ബൗദ്ധികപ്രസ്ഥാനത്തിൻ്റെയും വളർച്ചയിൽ അദ്ദേഹത്തിൻ്റെ സംഭാവനകളെ ഈ പുസ്തകം വിലയിരുത്തുന്നു. കെ. ദാമോദരൻ്റെ ജീവിതം, മാർക്സിസ്റ്റ് തത്ത്വചിന്തയിലേക്കുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾ, സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രവർത്തനം എന്നിവയെ ഗ്രന്ഥത്തിലെ ലേഖനങ്ങൾ വിശകലനം ചെയ്യുന്നു. ഇന്ത്യൻ തത്ത്വചിന്ത, സാമൂഹികചരിത്രം, മാർക്സിസ്റ്റ് സിദ്ധാന്തം എന്നിവയെ ജനപ്രിയമാക്കുന്നതിൽ കെ. ദാമോദരൻ നടത്തിയ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിൻ്റെ ബൗദ്ധിക സ്വാധീനത്തിനും ഗ്രന്ഥത്തിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ചിന്തകൾ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്നതും ഈ ലേഖനങ്ങൾ ചർച്ച ചെയ്യുന്നു.