1954 – ദിവ്യരഹസ്യപ്രകാശികാ ഒന്നാം ഭാഗം

1954-ൽ പ്രസിദ്ധീകരിച്ച, വി.എൻ. ഗോവിന്ദപ്പിള്ള എഴുതിയ ദിവ്യരഹസ്യപ്രകാശികാ ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1954-ദിവ്യരഹസ്യപ്രകാശിക ഒന്നാം ഭാഗം

ഭാരതീയ യോഗവിദ്യയെയും പാശ്ചാത്യ മനശാസ്ത്ര തത്വങ്ങളെയും ഒരേ നൂലിൽ കോർത്തുവെച്ച അപൂർവ്വ ഗ്രന്ഥമാണ് “ദിവ്യരഹസ്യപ്രകാശം”. ബോധാനന്ദൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വി. എൻ. ഗോവിന്ദപ്പിള്ള രചിച്ച ഈ കൃതി, ആത്മീയ സാധകർക്കും മനഃശക്തിയെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു മികച്ച വഴികാട്ടിയാണ്. സ്വാമി വിവേകാനന്ദൻ ഹാർവാർഡ് സർവ്വകലാശാലയിൽ വെച്ച് നടപ്പിലാക്കിയ പ്രശസ്തമായ പ്രസംഗത്തെയും ചിന്തകളെയും മുൻനിർത്തിയാണ് ഗ്രന്ഥകർത്താവ് പുസ്തകത്തിൻ്റെ മുഖവുര ആരംഭിക്കുന്നത്. പാശ്ചാത്യ ശാസ്ത്രത്തിലെ ഉൽകൃഷ്ട തത്വങ്ങളും ഭാരതീയ വേദാന്തവും തമ്മിൽ യാതൊരു വിരോധവുമില്ലെന്നും, യോഗസൂത്രങ്ങളിൽ പതഞ്ജലി മഹർഷി പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ആധുനിക മനശാസ്ത്രവും പരിണാമവാദവും വ്യക്തമാക്കുന്നതെന്നും പുസ്തകം സമർത്ഥിക്കുന്നു. ഗുരു-ശിഷ്യ സംവാദ രൂപത്തിലാണ് പുസ്തകത്തിൻ്റെ ഭൂരിഭാഗവും ആവിഷ്കരിച്ചിരിക്കുന്നത്. സകല ജീവജാലങ്ങളിലും വൃക്ഷലതാദികളിലും ദൈവീകാംശം നിഗൂഢമായിരിക്കുന്നു. ജാതിവ്യത്യാസങ്ങളും അന്ധവിശ്വാസങ്ങളും മനുഷ്യൻ്റെ അഹങ്കാരം കൊണ്ട് ഉണ്ടായതാണെന്നും, യഥാർത്ഥ ശുചിത്വവും വിവേകവുമാണ് പ്രധാനം എന്നും ഗുരു ശിഷ്യന് ഉപദേശിക്കുന്നു.

മെസ്മറിസം (Mesmerism), ആകർഷണ നോട്ടം (Hypnotic gaze), പ്രാണായാമം, ഏകാഗ്രത എന്നിവയെല്ലാം കേവലം അത്ഭുത വിദ്യകളല്ല, മറിച്ച് മനുഷ്യൻ്റെ ഉള്ളിലുള്ള ദൈവീകമായ ആത്മശക്തിയുടെ വികാസമാണെന്ന് ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. പുരാണങ്ങളിലെ അത്ഭുത കഥകളെ യുക്തിവാദികൾ പരിഹസിക്കുമ്പോൾ, അവയ്ക്ക് പിന്നിലുള്ള യോഗാത്മകവും തത്ത്വചിന്താപരവുമായ അർത്ഥങ്ങൾ ഗ്രന്ഥകാരൻ ഉദാഹരണസഹിതം വെളിപ്പെടുത്തുന്നു. അതായത് രാവണൻ്റെ പത്ത് തലകൾ എന്നത് ശാന്തതയില്ലാതെ പലവിധ കാമക്രോധ വികാരങ്ങളാൽ അലയുന്ന മനുഷ്യൻ്റെ വികൃത മനസ്സിനെ സൂചിപ്പിക്കുന്നു. പുസ്തകത്തിലെ ഏറ്റവും ആകർഷകമായ ഭാഗം മനസ്സിനെക്കുറിച്ചുള്ള വിവരണം ആണ്. പുറമനം (Conscious Mind), ഉൾമനം (Subconscious Mind), ആനന്ദമനം (Superconscious/Spiritual Mind) ഇങ്ങനെ തലച്ചോറിന്റെ ഘടന അടിസ്ഥാനമാക്കി മനസ്സിനെ മൂന്നായി തിരിച്ചിരിക്കുന്നു. മാത്രമല്ല, മനസ്സിൻ്റെ ശക്തിപ്രയോഗം വഴി രോഗങ്ങൾ സുഖപ്പെടുത്താനും, ഭയം, അജ്ഞത, ഓർമ്മക്കുറവ് എന്നിവ പരിഹരിക്കാനും സാധിക്കുമെന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു

ആത്മീയതയെ കേവലം കാടുകയറിയ സന്യാസമായി കാണാതെ, ദൈനംദിന ജീവിതത്തിൽ വിജയവും മനസ്സമാധാനവും നേടാനുള്ള ഉപാധിയായി കാണാൻ ‘ദിവ്യരഹസ്യപ്രകാശം’ നമ്മെ പഠിപ്പിക്കുന്നു. മനസ്സിൻ്റെ നിഗൂഢ തലങ്ങളെക്കുറിച്ചും യോഗവിദ്യയുടെ പ്രായോഗിക വശങ്ങളെക്കുറിച്ചും പഠിക്കാൻ താല്പര്യമുള്ള ഏതൊരു വായനക്കാരനും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്

മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചുവരുന്ന ഗ്രന്ഥപ്പുര പംക്തിയിലേക്കും ഗ്രന്ഥപ്പുര ഡിജിറ്റൽ ആർക്കൈവിലേക്കും തങ്ങളുടെ കൈയിലുള്ള പൗരാണിക ഗ്രന്ഥങ്ങൾ നൽകാമെന്ന വാരികയിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം ബാലരാമപുരത്തു നിന്നുള്ള രാജേഷ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകുന്നത്. അദ്ദേഹത്തിൻ്റെ മുത്തച്ഛനായ ശ്രീകണ്ഠൻ നായരുടെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭിച്ചത്. റിട്ടയേഡ് വില്ലേജ് ഓഫീസറായിരുന്ന ശ്രീകണ്ഠൻ നായരും അധ്യാപികയായ ഭാര്യ വിജയമ്മയും നല്ല വായനക്കാരായിരുന്നു എന്നതും അമൂല്യമായ വേറെയും പുസ്തകങ്ങൾ അവരുടെ ശേഖരത്തിൽ ഉണ്ടായിരുന്നു എന്നതും രാജേഷ് ഓർമിച്ചെടുക്കുന്നു. രണ്ടുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. മാട്ടുചികിത്സാ സാരസംഗ്രഹം എന്ന വേറൊരു പുസ്തകം കൂടി രാജേഷ് ഏൽപ്പിച്ചത് ഗ്രന്ഥപ്പുര ഇതോടൊപ്പം റിലീസ് ചെയ്തിട്ടുണ്ട്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദിവ്യരഹസ്യപ്രകാശികാ ഒന്നാം ഭാഗം
  • രചന: വി.എൻ. ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ശ്രീ രാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 240
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ഭാഷാഭാരതം – നാലാം വാല്യം

1955 – ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ പരിഭാഷ തയ്യാറാക്കിയായ ഭാഷാഭാരതം – നാലാം വാല്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - ഭാഷാഭാരതം - നാലാം വാല്യം
1955 – ഭാഷാഭാരതം – നാലാം വാല്യം

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എൺപത്തിയേഴ് ദിവസങ്ങൾ കൊണ്ട് മലയാളത്തിലേക്ക് വൃത്താനുവൃത്തം തർജ്ജമ ചെയ്ത മഹത്തായ ഇതിഹാസ പദ്യഗ്രന്ഥമാണ് ഭാഷാഭാരതം. വ്യാസമഹാഭാരതത്തിലെ ഒരു ലക്ഷത്തോളം വരുന്ന ശ്ലോകങ്ങളുടെ തനതായ ഭാവവും അർത്ഥവും  ചോർന്നുപോകാതെ ലളിതമായ മലയാളത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ കൃതിയുടെ പ്രധാന സവിശേഷത.

സംസ്കൃത പണ്ഡിതന്മാർക്ക് മാത്രം പ്രാപ്യമായിരുന്ന ഇതിഹാസത്തെ സാധാരണക്കാരായ വായനക്കാരിലേക്ക് എത്തിക്കുന്നതിലും മലയാള സാഹിത്യത്തിൻ്റെ പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിലും ഈ ഗ്രന്ഥം നിർണ്ണായക പങ്കുവഹിച്ചു. ചുരുക്കത്തിൽ, മലയാള സാഹിത്യ ചരിത്രത്തിൽ സമാനതകളില്ലാത്ത വേഗത കൊണ്ടും അപാരമായ കാവ്യ ഭംഗി കൊണ്ടും എന്നും സ്മരിക്കപ്പെടുന്ന കാലാതീതമായ ഒരു അമൂല്യ കൃതിയാണ് ഭാഷാഭാരതം. നാലാം വാല്യത്തിൽ ദ്രോണപർവ്വവും ഭീഷ്മപർവ്വവും ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാഭാരതം – നാലാം വാല്യം
  • വിവർത്തനം: കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: വള്ളത്തോൾ പ്രിൻ്റിംഗ് ആൻ്റ് പബ്ലിഷിംഗ് ഹൗസ്, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 1196
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – ഇന്ത്യയിലെ പുരുഷരത്നങ്ങൾ – എം. കുഞ്ഞിരാമപിഷാരോടി

1951 – ൽ പ്രസിദ്ധീകരിച്ച, എം. കുഞ്ഞിരാമപിഷാരോടി രചിച്ച   ഇന്ത്യയിലെ പുരുഷരത്നങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1951 - ഇന്ത്യയിലെ പുരുഷരത്നങ്ങൾ - എം. കുഞ്ഞിരാമപിഷാരോടി
1951 – ഇന്ത്യയിലെ പുരുഷരത്നങ്ങൾ – എം. കുഞ്ഞിരാമപിഷാരോടി

ഇന്ത്യയിലെ പുരുഷരത്നങ്ങൾ എന്ന ഈഗ്രന്ഥം, ഭാരതത്തിൻ്റെ ആത്മീയ-സാംസ്‌കാരിക-സാമൂഹിക പുരോഗതിക്ക് മഹത്തായ സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തികളുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തുന്നു. സ്വാമി വിവേകാനന്ദൻ്റെ ആത്മീയ സന്ദേശങ്ങൾ, ഗോപാലകൃഷ്ണ ഗോഖലെയുടെ ദേശസേവനവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും, രവീന്ദ്രനാഥ ടാഗോറിൻ്റെ സാഹിത്യ സംഭാവനകൾ, ജഗദീശചന്ദ്ര ബോസിൻ്റെ ശാസ്ത്രനേട്ടങ്ങൾ, രാജാ രവിവർമ്മയുടെ ചിത്രകലാ മഹിമ, സ്വാതിതിരുനാളിൻ്റെ സംഗീത പാടവം എന്നിവയ്‌ക്കൊപ്പം വി.ഒ. ചിദംബരം പിള്ള, ജവഹർലാൽ നെഹ്‌റു തുടങ്ങിയ പ്രമുഖ നേതാക്കളുടെ ജീവിത സവിശേഷതകളും ഈ കൃതിയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. വരുംതലമുറയിൽ ദേശസ്നേഹവും സേവനമനോഭാവവും ഉന്നത ആശയങ്ങളും വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന ചരിത്രപരവും ജീവചരിത്രപരവുമായ ഒരു പ്രധാന രേഖയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ഇന്ത്യയിലെ പുരുഷരത്നങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: പ്രകാശകൌമുദി അച്ചുക്കൂടം, കോഴിക്കോട്
  • താളുകളുടെ എണ്ണം: 120
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – സ്വാമി രാമതീർത്ഥൻ

1948  – ൽ പ്രസിദ്ധീകരിച്ച, റ്റി.ആർ. നാരായണൻനമ്പ്യാർ  പരിഭാഷപ്പെടുത്തിയ സ്വാമി രാമതീർത്ഥൻ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1948 - സ്വാമി രാമതീർത്ഥൻ
1948 – സ്വാമി രാമതീർത്ഥൻ

ഈ പുസ്തകം സ്വാമി രാമതീർത്ഥൻ്റെ (ഗോസായി രാമതീർത്ഥൻ) ജീവിതത്തെക്കുറിച്ചുള്ള ഒരു ലഘു ജീവചരിത്രമാണ്. 1873 ഒക്ടോബറിൽ പഞ്ചാബിലെ മുരളീവാലയിൽ ജനിച്ച അദ്ദേഹത്തിൻ്റെ ശൈശവകാലം, ദാരിദ്ര്യം നിറഞ്ഞ കുടുംബസാഹചര്യങ്ങൾ, കുട്ടിക്കാലം മുതലുള്ള കഠിനമായ ഈശ്വരഭക്തിയും അപാരമായ ബുദ്ധിശക്തിയും ഇതിൽ വിവരിക്കുന്നു. ബാല്യവിവാഹവും സാമ്പത്തിക പ്രയാസങ്ങളും പഠനത്തിന് തടസ്സമായെങ്കിലും, അചഞ്ചലമായ ഇച്ഛാശക്തിയോടും ഗണിതശാസ്ത്രത്തിലുള്ള കഴിവിനോടും കൂടെ അദ്ദേഹം എഫ്.എ., ബി.എ., എം.എ. പരീക്ഷകളിൽ മികച്ച വിജയവും സ്കോളർഷിപ്പുകളും നേടി മാതൃകാ വിദ്യാർത്ഥിയായി മാറി. തുടർന്ന് കോളേജ് അധ്യാപകനായും സനാതനധർമ്മസഭയുടെ പ്രവർത്തകനായും സേവനമനുഷ്ഠിച്ച അദ്ദേഹം, കൃഷ്ണഭക്തിയിലൂടെയും ഉപനിഷത്ത്-വേദാന്ത പഠനങ്ങളിലൂടെയും സന്യാസപാതയിലേക്ക് തിരിയുകയും ഹിമാലയൻ ഏകാന്തതയിൽ ആത്മസാക്ഷാത്കാരം നേടുകയും ചെയ്തു. പ്രകൃതിസ്നേഹം, കഠിനമായ ശരീരവ്യായാമം, ആഴത്തിലുള്ള തത്ത്വചിന്താ പാണ്ഡിത്യം എന്നിവ സമന്വയിപ്പിച്ച സ്വാമി രാമതീർത്ഥൻ്റെ 33 വർഷത്തെ പ്രചോദനാത്മകമായ ജീവിതയാത്രയെയാണ് ഈ ഗ്രന്ഥം സംഗ്രഹിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  സ്വാമി രാമതീർത്ഥൻ
  • പ്രസിദ്ധീകരണ വർഷം: 1948 
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 78 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മൃഗചികിൽസ – മൃഗസംരക്ഷണം – കെ.എ. വിശ്വനാഥൻ

കെ.എ. വിശ്വനാഥൻ രചിച്ച മൃഗചികിൽസ – മൃഗസംരക്ഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മൃഗചികിൽസ – മൃഗസംരക്ഷണം – കെ.എ. വിശ്വനാഥൻ

കന്നുകാലികൾക്കും മറ്റ് മൃഗങ്ങൾക്കും ഉണ്ടാകുന്ന വിവിധ രോഗങ്ങളും അവയ്ക്കുള്ള പ്രതിരോധ-ചികിത്സാ രീതികളും വിശദമായി പ്രതിപാദിക്കുന്ന ഒരു അക്കാദമിക/ശാസ്ത്രീയ ഗ്രന്ഥമാണിത്. മൃഗസംരക്ഷണം, ഗോസംരക്ഷണം, രോഗലക്ഷണങ്ങൾ, അതിസാര ചികിത്സ, വയറു വീർപ്പ്, പനി, വിഷബാധകൾ, പലതരം നോവുകൾ (വേദനകൾ) തുടങ്ങിയവയാണ് ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങൾ. കൂടാതെ മൃഗങ്ങളുടെ കൊമ്പുകൾക്കും കുളമ്പുകൾക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ, പ്രസവവുമായി ബന്ധപ്പെട്ട ചികിത്സകൾ, വിവിധതരം ഔഷധക്കൂട്ടുകൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പഴയകാല കേരളത്തിൽ മൃഗപരിപാലനത്തിനും വെറ്ററിനറി സയൻസിനും നൽകിയിരുന്ന പ്രാധാന്യവും തദ്ദേശീയമായ ചികിത്സാ രീതികളും മനസ്സിലാക്കാൻ ഈ ഗ്രന്ഥം ഏറെ സഹായിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മൃഗചികിൽസ – മൃഗസംരക്ഷണം
  • താളുകളുടെ എണ്ണം: 64
  • അച്ചടി:  M.P. Press, Guruvayur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1950 – സാമാന്യ ഗണിതശാസ്ത്രം – ഒന്നാം പുസ്തകം – നാലാം ഫോറത്തിന്നു – ജെ. പാവമണി

1950 – ൽ പ്രസിദ്ധീകരിച്ച, ജെ. പാവമണി രചിച്ച സാമാന്യ ഗണിതശാസ്ത്രം – ഒന്നാം പുസ്തകം – നാലാം ഫോറത്തിന്നു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - സാമാന്യ ഗണിതശാസ്ത്രം - ഒന്നാം പുസ്തകം - നാലാം ഫോറത്തിന്നു - ജെ. പാവമണി
1950 – സാമാന്യ ഗണിതശാസ്ത്രം – ഒന്നാം പുസ്തകം – നാലാം ഫോറത്തിന്നു – ജെ. പാവമണി

1950 ൽ പ്രസിദ്ധപ്പെടുത്തിയ പാഠപുസ്തക പദ്ധതിക്കനുസരിച്ച് ജെ. പാവമണി എഴുതിയ സാമാന്യഗണിതശാസ്ത്രപുസ്തകമാണിത്. അന്നത്തെ നാലാം ഫോറത്തിലെ വിദ്യാർത്ഥികൾക്കായി രചിക്കപ്പെട്ട പാഠപുസ്തകമാണ് ഇത്. ഇതിലെ അഭ്യാസങ്ങൾ ദൈനം ദിന ജീവിതത്തോട് സംബന്ധിച്ചവയും അനുയോജ്യവും ആയതാണ്. വിദ്യാലയങ്ങളിൽ പരിശീലിപ്പിക്കുന്ന തൊഴിലുകളിൽ മുഖ്യമായ നൂൽ നൂല്പ്, തോട്ടപ്പണി മുതലായവയെ സംബന്ധിച്ച കണക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാമാന്യ ഗണിതശാസ്ത്രം – ഒന്നാം പുസ്തകം – നാലാം ഫോറത്തിന്നു
  • രചയിതാവ്:  J. Pavamani
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 286
  • അച്ചടി: Basel Mission Press, Mangalore
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

വെടിക്കമ്പവിധി – തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സത്

തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സത് രചിച്ച വെടിക്കമ്പവിധി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വെടിക്കമ്പവിധി – തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സത്

 

തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സത് രചിച്ച ‘വെടിക്കമ്പവിധി’ (Vetikkampavidhi – A Manual of Fireworks) എന്ന ഗ്രന്ഥം, പടക്കങ്ങളും വെടിക്കെട്ടുകളും നിർമ്മിക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങളും ചേരുവകളുടെ അളവുകളും വിശദമാക്കുന്ന ഒരു ശാസ്ത്രീയ ഗ്രന്ഥമാണ്. മദ്രാസ് സർവ്വകലാശാലയുടെ സംസ്കൃത വിഭാഗം ഗവേഷകനായ കെ.വി. ശർമ്മയാണ് ഈ കൃതി എഡിറ്റ് ചെയ്ത് തയ്യാറാക്കിയിട്ടുള്ളത്. മലയാളവും സംസ്കൃതവും കലർന്ന ‘ഭാഷാമിശ്ര’ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള ഈ കൃതി, പ്രധാനമായും ഈ രംഗത്തെ വിദഗ്ധർക്കും തൊഴിലാളികൾക്കും വേണ്ടിയാണ് ഉദ്ദേശിച്ചിട്ടുള്ളത്.
​നിലാവ് (ചുവപ്പ്, നീല, പച്ച തുടങ്ങിയ വിവിധ നിറങ്ങളിൽ കത്തുന്നവ), പൂത്തിരി, മിസ്രുക്ക്, ആകാശവാണ (റോക്കറ്റ്), പൂവ്, പടക്കങ്ങൾ, ബാറുദ് തുടങ്ങിയ വിവിധ വെടിക്കെട്ട് ഇനങ്ങളുടെ നിർമ്മാണരീതികളും ചേരുവകളും ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. വെടിക്കെട്ട് കൂടുകളുടെയും (Prasada/Castle) ‘ഛത്ര-ചക്ര’കളുടെയും ഘടന, കവുങ്ങോ, മുളയോ ഉപയോഗിച്ച് കാലുകൾ ഉറപ്പിക്കുന്ന വിധം, കൂടുകൾ ഉയർത്തുന്നതിനുള്ള ക്രെയ്ൻ സംവിധാനം, അടിഭാഗത്തുനിന്ന് തുടങ്ങി മുകളിലേക്ക് തീ പടർത്തുന്ന പരുത്തിക്കയർ സംവിധാനം എന്നിവ ഇതിൽ വ്യക്തമാക്കുന്നുണ്ട്.
​ലഭ്യമായ രണ്ട് അപൂർണ്ണമായ കൈയ്യെഴുത്തുപ്രതികളെയും (മദ്രാസ്, തിരുവനന്തപുരം പ്രതികൾ), മന്ത്രങ്ങളും ഔഷധവിവരങ്ങളും ഉൾക്കൊള്ളുന്ന മറ്റൊരു താളിയോലപ്രതിയെയും അടിസ്ഥാനമാക്കിയാണ് ഈ പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഒപ്പം, വെടിമരുന്ന് നിർമ്മാണത്തിലെ ഉപ്പ് ശുദ്ധീകരണം പോലെയുള്ള അനുബന്ധ വിവരങ്ങളും ആദ്യഭാഗത്തിനുള്ള ഒരു ചെറിയ വ്യാഖ്യാനവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വെടിക്കമ്പവിധി
  • രചന: തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സത്
  • താളുകളുടെ എണ്ണം:70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി