1950 – ൽ പ്രസിദ്ധീകരിച്ച, ജെ. പാവമണി രചിച്ച സാമാന്യ ഗണിതശാസ്ത്രം – ഒന്നാം പുസ്തകം – നാലാം ഫോറത്തിന്നു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 ൽ പ്രസിദ്ധപ്പെടുത്തിയ പാഠപുസ്തക പദ്ധതിക്കനുസരിച്ച് ജെ. പാവമണി എഴുതിയ സാമാന്യഗണിതശാസ്ത്രപുസ്തകമാണിത്. അന്നത്തെ നാലാം ഫോറത്തിലെ വിദ്യാർത്ഥികൾക്കായി രചിക്കപ്പെട്ട പാഠപുസ്തകമാണ് ഇത്. ഇതിലെ അഭ്യാസങ്ങൾ ദൈനം ദിന ജീവിതത്തോട് സംബന്ധിച്ചവയും അനുയോജ്യവും ആയതാണ്. വിദ്യാലയങ്ങളിൽ പരിശീലിപ്പിക്കുന്ന തൊഴിലുകളിൽ മുഖ്യമായ നൂൽ നൂല്പ്, തോട്ടപ്പണി മുതലായവയെ സംബന്ധിച്ച കണക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സാമാന്യ ഗണിതശാസ്ത്രം – ഒന്നാം പുസ്തകം – നാലാം ഫോറത്തിന്നു
- രചയിതാവ്: J. Pavamani
- പ്രസിദ്ധീകരണ വർഷം: 1950
- താളുകളുടെ എണ്ണം: 286
- അച്ചടി: Basel Mission Press, Mangalore
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
