1927-ൽ പ്രസിദ്ധീകരിച്ച, പി.എസ്സ്. അനന്തനാരായണശാസ്ത്രി എഴുതിയ മണിമഞ്ജുഷ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1927 – മണിമഞ്ജുഷ – പി.എസ്സ്. അനന്തനാരായണശാസ്ത്രി
പി.എസ്. അനന്തനാരായണ ശാസ്ത്രി വിവിധ കാലയളവുകളിലായി രചിച്ച വിജ്ഞാനപ്രദമായ ലേഖനങ്ങളുടെ സമാഹാരമാണ് ‘മണിമഞ്ജുഷ’. തൻ്റെ ചിന്തകളെയും നിരീക്ഷണങ്ങളെയും ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന അദ്ദേഹത്തിൻ്റെ ദീർഘകാലത്തെ ആഗ്രഹമാണ് ഈ കൃതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.
St.Josephs College, Devagiri യിൽ നിന്നും 2011 – ൽ പ്രസിദ്ധീകരിച്ച, പ്രണാമം എന്ന സൂവനീറിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
2011- പ്രണാമം
CMI സഭയിലെ പുരോഹിതനും,വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിയും അതിലുപരി St.Josephs College എന്ന സ്ഥാപനത്തിന്റെ ആദ്യകാല പ്രിൻസിപ്പലും ആയിരുന്ന (1956–1963)Fr.Theodosius എന്ന മഹാനായ വ്യക്തിയെ അനുസ്മരിക്കാൻ, അദ്ദേഹത്തിൻ്റെ സേവനങ്ങളെ ആദരിക്കാൻ പ്രസിദ്ധീകരിച്ച ഒരു സ്മരണാഞ്ജലി ആണ് ഈ മാഗസിൻ.തൻ്റെ ദർശനം കൊണ്ടും സമർപ്പണവും കൊണ്ടും ഒരു സമുന്നത സംസ്ക്കാരത്തിനും പൈതൃകത്തിനും നിദാനമായിത്തീർന്ന് അമരത്വമായി ജീവിതത്തെ മാറ്റുകയായിരുന്നു Fr.Theodosius.
അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ, വിദ്യാഭ്യാസ സംഭാവനകൾ, സഭയിലും കോളേജിലും നടത്തിയ സേവനങ്ങൾ,ഫോട്ടോകൾ, സഭാനേതാക്കന്മാരുടെ സന്ദേശങ്ങൾ എന്നിവയാണ് ഈ മാഗസിൻ്റെ ഉള്ളടക്കം.
1956 – ൽ ഇന്ത്യ ഗവൺമെൻ്റ് പ്രസിദ്ധീകരിച്ച, രണ്ടാം പഞ്ചവത്സരപദ്ധതി – സംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – രണ്ടാം പഞ്ചവത്സരപദ്ധതി – സംഗ്രഹം
രണ്ടാം പഞ്ചവത്സര പദ്ധതിക്ക് ആസൂത്രണ കമ്മീഷൻ നൽകിയ നിർദ്ദേശങ്ങളാണ് 1956 ൽ ഭാരത സർക്കാർ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്. ഓരോ പഞ്ചവത്സര പദ്ധതിയും കാലത്തിൻ്റെ വിലയിരുത്തലാണ്. ഒന്നാം പഞ്ചവത്സര പദ്ധതി സമ്പദ് വ്യവസ്ഥയ്ക്ക് നൽകിയ നേട്ടങ്ങളെ കുറിച്ചുള്ള വിശകലനത്തിലൂടെയാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. വ്യവസായത്തിനും തൊഴിലിനും അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക, അസമത്വം ഇല്ലാതാക്കുക തുടങ്ങിയവയാണ് പ്രാഥമികമായി രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. എങ്കിലും ദാരിദ്ര്യ നിർമാർജനവും ജീവിത സാഹചര്യങ്ങളുടെ ഉന്നമനവും രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളാണ്.
1935-ൽ പ്രസിദ്ധീകരിച്ച, പി.ജെ. തോമസ് എഴുതിയ കർഷകൻ്റെകടബാദ്ധ്യത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പി. ജെ തോമസ് ഇംഗ്ലീഷിൽ എഴുതിയ ഒരു പുസ്തകത്തിൻ്റെ മലയാള വിവർത്തനമാണ് ഈ പുസ്തകം. 1929-ൽ ലേഖകൻ മദ്രാസ് ബാങ്കിങ്ങ് കമ്മിറ്റി അംഗമായി സഞ്ചരിച്ചപ്പോൾ കർഷകരുടെ കടബാധ്യതയെക്കുറിച്ച് പ്രത്യേകമായി അന്വേഷണം നടത്തുകയുണ്ടായി. കേന്ദ്ര ഗവണ്മെൻ്റിൻ്റെ ഒരു കമ്മിറ്റിയിൽ അംഗമായി രാജ്യം മുഴുവൻ സഞ്ചരിച്ചപ്പോൾ കാർഷിക വിലയിടിവിൻ്റെ ദോഷഫലങ്ങൾ നേരിട്ടറിയാനും സാധിച്ചു. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കർഷകരുടെ കടബാധ്യതയുടെ ചരിത്രം, കടബാധ്യതക്കുള്ള കാരണങ്ങൾ, ദോഷഫലങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്നു
1949-ൽ പ്രസിദ്ധീകരിച്ച, ഭൂമിശാസ്ത്രം- രണ്ടാം പുസ്തകം – രണ്ടാം ഫാറത്തിലേയ്ക്ക്എന്ന പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1949 – ഭൂമിശാസ്ത്രം- രണ്ടാം പുസ്തകം – രണ്ടാം ഫാറത്തിലേയ്ക്ക്
1940-കളുടെ അവസാനത്തിൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി തയ്യാറാക്കപ്പെട്ട പാഠപുസ്തകമാണിത്. പഴയ വിദ്യാഭ്യാസ രീതി അനുസരിച്ചുള്ള ക്ലാസ് വിഭജനമാണിത്. ഇന്നത്തെ ഏകദേശം ഏഴാം ക്ലാസിന് (Grade 7) തുല്യമാണ് ‘രണ്ടാം ഫാറം’.
ആമസോൺ നദീതടത്തിലെ മഴക്കാടുകളെയും (Selvas) അവിടെയുള്ള ഗോത്രവർഗ്ഗക്കാരെയും കുറിച്ച് പുസ്തകം വിവരിക്കുന്നു. പരാഗ്വേ, ഉറുഗ്വേ, അർജൻ്റീന എന്നിവിടങ്ങളിലെ നദീതടങ്ങൾ ഇതിൽ പ്രധാനപ്പെട്ടവയാണ്. അക്കാലത്തെ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ വന-കൃഷി മേഖലകളുടെ പ്രാധാന്യം വ്യക്തമാക്കുന്നതിനൊപ്പം, കിഴക്കൻ ഏഷ്യയുടെയും മധ്യേഷ്യയുടെയും ഭൂപ്രകൃതി, ജനജീവിതം, ചൈനയുടെയും ജപ്പാൻ്റെയും കാലാവസ്ഥ, ജനങ്ങളുടെ ജീവിതരീതി എന്നിവയും ചർച്ച ചെയ്യുന്നു. റഷ്യയുടെ മഞ്ഞുപുതച്ച സൈബീരിയൻ മേഖലയെയും അവിടുത്തെ പ്രശസ്തമായ റെയിൽപ്പാതയെയും (Trans-Siberian Railway) കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകത്തിൽ ഭൂമിയിൽ ഒരു സ്ഥലത്തിൻ്റെ സ്ഥാനം കണ്ടെത്തുന്നത് എങ്ങനെ എന്നും,(അക്ഷാംശരേഖാംശങ്ങൾ (Latitudes & Longitudes)) ഭൂമിയുടെ ഉപരിതലത്തിലെ കാര്യങ്ങൾ അടയാളപ്പെടുത്തിയുള്ള ഭൂപടങ്ങൾ എങ്ങനെ പഠിക്കണമെന്നും വിശദീകരിക്കുന്നു.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
പേര്: ഭൂമിശാസ്ത്രം- രണ്ടാം പുസ്തകം – രണ്ടാം ഫാറത്തിലേയ്ക്ക്
പ്രസിദ്ധീകരണ വർഷം: 1949
താളുകളുടെ എണ്ണം: 156
അച്ചടി: The Prakash Printing & Publishing House, Trivandrum
1957 – ൽ പ്രസിദ്ധീകരിച്ച, കെ.സി. പീററർ എഴുതിയ അപ്പുറത്തെ അമേരിയ്ക്ക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1957- അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീററർ
തെക്കൻ അമേരിക്കയിലെ റിപ്പബ്ലിക്കുകളെക്കുറിച്ചുള്ള യാത്രാവിവരണമാണ് ഈ പുസ്തകത്തിലുള്ളത്. 12 അദ്ധ്യായങ്ങളിൽ പത്ത് റിപ്പബ്ലിക്കുകൾ വിശദീകരിക്കുന്നു. 1950-കളിലെ അമേരിക്കൻ ജീവിതത്തെയും അവിടുത്തെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെയും കേവലം കാഴ്ചകൾക്കപ്പുറം, ജനാധിപത്യം, വിദ്യാഭ്യാസം, വ്യവസായം, ജനങ്ങളുടെ ജീവിതരീതി എന്നിവയെക്കുറിച്ചുള്ള വിവരണങ്ങൾ ലളിതവും വിജ്ഞാനപ്രദവുമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. പടിഞ്ഞാറൻ ഭൂഖണ്ഡത്തിൻ്റെ ചലനാത്മകത കേരളീയ കാഴ്ചപ്പാടിൽ ചിത്രീകരിക്കുന്ന അപൂർവ യാത്രാ വിവരണമാണിത്.
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
1951-ൽ പ്രസിദ്ധീകരിച്ച, പഴയന്നൂർ രാമപ്പിഷാരടി എഴുതിയ ആദായ നികുതി വിൽപ്പന നികുതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1951 – ആദായ നികുതി വിൽപ്പന നികുതി – പഴയന്നൂർ രാമപ്പിഷാരടി
പഴയന്നൂർ രാമ പിഷാരടി കേരളത്തിലും അതിന് പുറത്തും സാഹിത്യം, ചരിത്രം, വാണിജ്യം, ബാങ്കിംഗ്, നികുതി നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള നിരവധി ഗ്രന്ഥങ്ങളിലൂടെ പ്രശസ്തനാണ്. 33 വർഷം ഗവൺമെൻ്റ് കോളേജുകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ പാഠ്യപദ്ധതികൾക്കപ്പുറത്തേക്ക് വ്യാപിച്ചു.
പൊതുജനങ്ങൾക്ക് പ്രയോജനം പകരാൻ വിവിധ വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. “ഗൈഡ് ടു ഇൻകം ടാക്സ് ആൻഡ് അലൈഡ് ലോസ്”, “കമ്പനി & പാർട്ട്നർഷിപ് ലോസ്” തുടങ്ങിയ ഇംഗ്ലീഷ് ഗ്രന്ഥങ്ങളും “കച്ചവടക്കണക്ക്”, “കണക്കെഴുത്ത്” തുടങ്ങിയ മലയാളം ഗ്രന്ഥങ്ങളും ഇവയിൽ പ്രധാനപ്പെട്ടവയാണ്. നികുതി നിയമങ്ങളുടെ സങ്കീർണതകൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്ന കാര്യം അറിഞ്ഞ്, ഈ ആവശ്യകത നിറവേറ്റി പൊതുവിപണി രേഖകളുടെ സ്വഭാവവും ഉദ്ദേശവും വിശദീകരിക്കുന്ന അധ്യായങ്ങളാണ് ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നത്.
ആദായനികുതിയുടെ സംഗ്രഹ വിവരങ്ങൾ, സ്റ്റേറ്റ്യൂട്ടറി മൂലകങ്ങൾ, നികുതി കെട്ടുന്ന വരവുകൾ, കച്ചവട-തൊഴിൽ കിഴിവുകൾ, കൃഷിവരവ്, ഫേം-കമ്പനി-ഹിന്ദു കുടുംബങ്ങൾ, റജിസ്ട്രേഷൻ, അപ്പീലുകൾ, റീഫണ്ടുകൾ, കൊച്ചി-തിരുവിതാംകൂർ സംബന്ധിച്ച വിഷയങ്ങൾ എന്നിവ ലളിതമായ മലയാളത്തിൽ വിശദീകരിക്കുന്നു. വിൽപ്പനനികുതി വിഭാഗത്തിൽ നികുതികെട്ടൽ, കച്ചവടക്കാരുടെ ബാധ്യതകൾ, ലൈസൻസുകൾ, അപ്പീലുകൾ, നികുതിയൊഴിവുകൾ, കൊച്ചി-തിരുവിതാംകൂർ നിയമങ്ങൾ എന്നിവയും, വ്യാപാരബന്ധു ഭാഗത്ത് പ്രൊമിസറി നോട്ടുകൾ, ഹുണ്ടികൾ, ചെക്കുകൾ, ചരക്ക് വിൽപ്പനനിയമങ്ങൾ എന്നിവയുംസംഗ്രഹിച്ചിരിക്കുന്നു. ഈ പുസ്തകത്തിൽ ആദായനികുതി, വിൽപ്പനനികുതി എന്നിവയുടെ നിയമപ്രവിധാനങ്ങൾ ലളിതമായ മലയാളത്തിൽ സമന്വയിപ്പിച്ച് നികുതിദാതാക്കളുടെ അവകാശങ്ങളും ബാധ്യതകളും വ്യക്തമായി വിശദീകരിക്കുന്നു.
1953-ൽ ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച, ആദ്ധ്യാത്മികജീവിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1953 – ആദ്ധ്യാത്മികജീവിതം
ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ 1952 മേയ് മാസത്തിൽ നടത്തിയ നാലാം അഖിലകേരള ഹിന്ദുമതസംസ്കാര സമ്മേളനത്തിൻ്റെ പ്രഥമ യോഗത്തിൻ്റെ പ്രസംഗങ്ങളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്.
1945-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ നാരായണമേനോൻ എഴുതിയ സാഹിത്യമഞ്ജരി ഏഴാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1945 – സാഹിത്യമഞ്ജരി ഏഴാം ഭാഗം – വള്ളത്തോൾ
സാഹിത്യമഞ്ജരി വള്ളത്തോൾ എഴുതിയ നിരവധി കവിതകളുടെ സമാഹാരമാണ്. ഇത് പല ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട് (Part 1, Part 2 … Part 7 മുതലായവ). മലയാള സാഹിത്യത്തിലെ പ്രധാന കവിതാസമാഹാരങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം