1950 – Aad Thare – K. Narayanan Kartha

1950ൽ പ്രസിദ്ധീകരിച്ച, K. Narayanan Kartha എഴുതിയ Aad Thare എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - Aad Thare - K. Narayanan Kartha
1950 – Aad Thare – K. Narayanan Kartha

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Aad Thare 
  • രചയിതാവ്: K. Narayanan Kartha
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: Srisundaravilasagairvani Press, Ananthasayanam
  • താളുകളുടെ എണ്ണം: 84
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1954 – ഇത്തിക്കണ്ണികൾ – പുത്തേഴത്തു ഭാസ്കരമേനോൻ

1954 ൽ പ്രസിദ്ധീകരിച്ച, പുത്തേഴത്തു ഭാസ്കരമേനോൻ രചിച്ച ഇത്തിക്കണ്ണികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954-ithikkannikal
1954-ithikkannikal

ഏഴു ചെറുകഥകൾ അടങ്ങുന്ന കഥാ സമാഹാരമാണ് ഇത്തിക്കണ്ണികൾ. തനിക്കു ചുറ്റുമുള്ള യഥാർത്ഥ മനുഷ്യരുടെ ജീവിതവും സംഭവങ്ങളുമാണ് കഥാകൃത്ത് ഈ കഥകളിൽ പകർത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇത്തിക്കണ്ണികൾ
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: കമലാലയാ പ്രിൻ്റിംഗ് വർക്ക്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം – എ. റസലുദ്ദീൻ

ഈ പോസ്റ്റിലൂടെ എ. റസലുദ്ദീൻ്റെ ഡോക്ടറൽ തീസിസ് “സി. ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം” എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് പങ്കു വെക്കുന്നത്. ഈ പ്രബന്ധം 1979 -ൽ കേരള സർവ്വകലാശാലയ്ക്ക് സമർപ്പിച്ചു.

1979 – സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം – എ. റസലുദ്ദീൻ

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികൻ്റെ മകനായി 1918-ൽ ജനിച്ച സി.ജെ തോമസ് മലയാള നാടകവേദിയിൽ ആധുനികതയ്ക്ക് തുടക്കമിട്ട പ്രമുഖനായ നാടകകൃത്തും സാഹിത്യ നിരൂപകനുമാണ് (Ref.Link https://en.wikipedia.org/wiki/C._J._Thomas). ഒരു നാടകകാരനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ വികാസപരിണാമങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ഈ പ്രബന്ധത്തിൽ കാണുവാൻ സാധിക്കുന്നത്. നാടകകൃത്ത് എന്ന രീതിയിൽ വളരെ വ്യത്യസ്തനായിരുന്ന അദ്ദേഹം, ജീവിച്ചിരുന്ന കാലത്തു മലയാള നാടക വേദിയിലെ നിഷേധിയും, വിപ്ലവകാരിയുമായിരുന്നു. മതാചാരങ്ങൾ, സാമൂഹീക അനീതി, വ്യക്തിയുടെ സ്വാതന്ത്രം എന്നീ വിഷയങ്ങളെ ശക്തമായി അവതരിപ്പിക്കുകയും, പരമ്പരാഗത കഥാവിന്യാസങ്ങളെ മറിക്കടന്ന് ആധുനിക അവതരണരീതി നിലനിർത്തി മലയാളത്തിൽ പുതിയൊരു നാടകഭാഷ സൃഷ്ടിക്കുകയും ചെയ്തു. പശ്ചാത്യ സാഹിത്യവും സാമൂഹ്യ ചിന്തകളും പ്രമേയമാക്കിയ അദ്ദേഹത്തിൻ്റെ രചനകൾ ആഴത്തിലുള്ള ദാർശനിക ചിന്തകൾക്കും പ്രചോദനമാകുന്നു. നാടക പ്രസ്ഥാനത്തിൻ്റെ മാർഗ്ഗദർശി എന്ന നിലയിൽ  അദ്ദേഹത്തിൻ്റെ മരണം മലയാള സാഹിത്യത്തിന് ഒരു വലിയ നഷ്ടം തന്നെയാണ് .

കോളേജ് അധ്യാപകനും എഴുത്തുകാരനുമായ ഡോ. എ.റസലുദ്ദീൻ മാഷിൻ്റെ പി എച്ച് ഡി പ്രബന്ധമാണ് ഈ ഗ്രന്ഥം.അദ്ദേഹത്തിൻ്റെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായിട്ടുള്ളത്.കേരളം സർവകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ ,സെനറ്റ് അംഗം,റിസർച് ഗൈഡ്,സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ ഹോണററി ഡയറക്ടർ,തകഴി സ്മാരകത്തിൻ്റെ ആദ്യ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ മറ്റു കൃതികൾ ജൂദാസ് നീതി തേടുന്നു, സി.ജെ വിചാരവും വീക്ഷണവും, അക്കാമൻ,യാത്ര അറിവും അനുഭൂതിയും, എതിർപ്പ് പുതിയതിൻ്റെ പേറ്റു നോവ് എന്നിവയൊക്കെയാണ്.കൊല്ലം ടി കെ എം ആർട്സ് കോളേജിൽ മലയാളം അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് കേരള സർവകലാശാല പബ്ലിക്കേഷൻസ് ഡയറക്ടറായി വിരമിച്ചു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകങ്ങൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് :സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം
  • രചന: എ. റസലുദ്ദീൻ
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 1252
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ആലത്തൂർ കാക്ക – എൻ. കേശവൻ നായർ

1955 ൽ പ്രസിദ്ധീകരിച്ച, എൻ.കേശവൻ  നായർ രചിച്ച ആലത്തൂർ കാക്ക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955-alathurkakka
1955-alathurkakka

പത്തു ചെറുകഥകൾ അടങ്ങുന്ന കഥാസമാഹാരം ആണ് ഇത്. വളരെ ലളിതമായ ഭാഷയിലും ശൈലിയിലും അവതരിപ്പിച്ചിരിക്കുന്ന ഈ കഥകൾ സാധാരണക്കാരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആലത്തൂർ കാക്ക
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: സർവ്വോദയം പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 122
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1986 – ബാലസംഘം എന്ത്? എന്തിന്?

1986-ൽ പ്രസിദ്ധീകരിച്ച, ബാലസംഘം എന്ത്? എന്തിന്? എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ദേശീയ സ്വാതന്ത്യസമരത്തിൻ്റെ ഭാഗമായി കേരളത്തിൽ ഉടലെടുത്ത കുട്ടികളുടെ പ്രസ്ഥാനമാണ് ബാലസംഘം. യുക്തിചിന്തയും ശാസ്ത്രബോധവും കുട്ടികളിലുണ്ടാക്കിയെടുക്കുകയും സ്വയം നവീകരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതായിരുന്നു ബാലസംഘത്തിൻ്റെ ലക്ഷ്യങ്ങളിലൊന്ന്. ബാലസംഘത്തിൻ്റെ ഭരണഘടന, പ്രവർത്തനത്തിനുള്ള മാർഗരേഖ, കുട്ടികൾക്കുള്ള നാടകങ്ങൾ, പാട്ടുകൾ, പ്രൊജക്ടുകൾ, സംഘത്തിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ തുടങ്ങിയവ ഈ കൈപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ബാലസംഘം എന്ത്? എന്തിന്?
  • പ്രസിദ്ധീകരണവർഷം: 1986
  • താളുകളുടെ എണ്ണം: 96
  • അച്ചടി: Social Scientist Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – കാട്ടിലെ വീട് – ടി. രാഘവൻ നായർ

1955 ൽ പ്രസിദ്ധീകരിച്ച, ടി. രാഘവൻ നായർ രചിച്ച കാട്ടിലെ വീട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955-kattile-veedu-t-raghavan-nair
1955-kattile-veedu-t-raghavan-nair

ലോക പ്രശസ്തമായ ഗ്രിംസ് ഫെയറി ടെയിൽസിൽ ഉൾപ്പെടുന്ന ആറു കഥകളാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്. മലയാളത്തിൻ്റെ ശൈലിയ്ക്ക് യോജിക്കും വിധം കഥകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബാലസാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ഗ്രന്ഥം ഒൻപതു വയസ്സുള്ള കുട്ടികൾക്കു വേണ്ടി രചിച്ചതാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാട്ടിലെ വീട്
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: സിൽവർ ജൂബിലി പ്രസ്സ്, കണ്ണൂര്
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – Tales Of Wit and wisdom

1938 – ൽ പ്രസിദ്ധീകരിച്ച, Tales Of Wit and wisdom  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1938 - Tales Of Wit and wisdom
1938 – Tales Of Wit and wisdom

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Tales Of Wit and wisdom
  • രചയിതാവ്:
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം:52
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – ഇച്ചയുടെ വിരുത്തങ്ങൾ – രണ്ടാം ഭാഗം

1956-ൽ പ്രസിദ്ധീകരിച്ച, അബ്ദുൽ ഖാദർ മസ്താൻ എഴുതിയ ഇച്ചയുടെ വിരുത്തങ്ങൾ – രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - ഇച്ചയുടെ വിരുത്തങ്ങൾ - രണ്ടാം ഭാഗം
1956 – ഇച്ചയുടെ വിരുത്തങ്ങൾ – രണ്ടാം ഭാഗം

ഇച്ച അബ്ദുൽ ഖാദർ മസ്താൻ (1863-1933) മലയാള സാഹിത്യത്തിലലെ പ്രശസ്തനായ ഒരു സൂഫി വര്യനും ആധ്യത്മിക കവിയും ദാർശനികനുമാണ്. ഇച്ചയുടെ മുപ്പത്തൊന്നു വിരുത്തങ്ങളും വലിയ ബുഖാരിമാലയും ചേർത്ത് രചിച്ചിട്ടുള്ളതാണ് ഈ രണ്ടാം ഭാഗം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഇച്ചയുടെ വിരുത്തങ്ങൾ – രണ്ടാം ഭാഗം
  • രചയിതാവ്: Abdul Khader Masthan
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 48
  • അച്ചടി: Surendranath Printing Press, Thalassery
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – ആഗസ്റ്റ് പതിനഞ്ച് – ജി. ശങ്കരക്കുറുപ്പ്

1956-ൽ പ്രസിദ്ധീകരിച്ച, ജി. ശങ്കരക്കുറുപ്പ് എഴുതിയ ആഗസ്റ്റ് പതിനഞ്ച് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1956 - ആഗസ്റ്റ് പതിനഞ്ച് - ജി. ശങ്കരക്കുറുപ്പ്
1956 – ആഗസ്റ്റ് പതിനഞ്ച് – ജി. ശങ്കരക്കുറുപ്പ്

ആഗസ്റ്റ് പതിനഞ്ചിൻ്റെ അർത്ഥം ഗ്രാമീണജീവിതത്തിൻ്റെ ഭാഷയിൽ സരളമായി വ്യാഖ്യാനിക്കുകയാണ് ഈ ഏകാങ്ക നാടകത്തിൽ രചയിതാവ്. 1947-ലെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ശേഷം ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾക്കിടയിൽ, ആഗസ്റ്റ് 15 എന്ന ദിനത്തിന്റെ മഹത്വം ജനങ്ങളിൽ ഓർമപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ നാടകം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ആഗസ്റ്റ് പതിനഞ്ച് 
  • രചയിതാവ്: G. Sankara Kurup
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 30
  • അച്ചടി: Prakasakaumudi Press, Calicut
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – Five Issues of The Ideal – Annual

Through this post, we are releasing the digital scan of the The Ideal –  five Issues of the Annual published by  the Literary and Mission section of the Sacred Heart College Sodality,( A devotional Association of Roman Catholic Laity) Thevara.

1956 - Five Issues of The Ideal - Annual
1956 – Five Issues of The Ideal – Annual

The Contents of the Annuals are Editorial, S.H College and S.H. Schools Sodality reports, Literary articles written by the students, photos of Sodality cabinets, messages from the officials and Advertisements.

These documents are digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

രേഖ 1

  • പേര്: The Ideal – Volume 03 – Issue 03
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 2

  • പേര്: The Ideal – Volume 04 – Issue 03
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 3

  • പേര്: The Ideal – Volume 06 – Issue 03
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

  • രേഖ 4

    • പേര്: The Ideal – Volume – 08
    • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

    രേഖ 5

    • പേര്: The Ideal – Volume – 09
    • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി