1977 – വിജ്ഞാനദീപിക – ഭാഗം – 4 – ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ

1977 – ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച വിജ്ഞാനദീപിക – ഭാഗം – 4 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1977 - വിജ്ഞാനദീപിക - ഭാഗം - 4 - ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
1977 – വിജ്ഞാനദീപിക – ഭാഗം – 4 – ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ

നാലു ഭാഗങ്ങളായി രചിക്കപ്പെട്ട ഉപന്യാസ സമാഹാരമാണ് വിജ്ഞാനദീപിക. കേരള സാഹിത്യത്തെയും കേരള ചരിത്രത്തെയും പരാമർശിക്കുന്ന ഉപന്യാസങ്ങളാണ് അവ. വിജ്ഞാനദീപികയുടെ നാലാം ഭാഗത്തിൽ പതിനൊന്ന് ഉപന്യാസങ്ങൾ അടങ്ങിയിട്ടുണ്ട്. അവയിൽ ഒരു ഉപന്യാസം ഒഴികെ ബാക്കിയെല്ലാം സാഹിത്യ പരിഷത്ത് ത്രൈമാസികയിൽ പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിജ്ഞാനദീപിക – ഭാഗം – 4
  • പ്രസിദ്ധീകരണ വർഷം: 1977
  • അച്ചടി: വിവേകാനന്ദ പ്രസ്സ്, ജഗതി, തിരുവനന്തപുരം – 14
  • താളുകളുടെ എണ്ണം: 376
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1942 – സ്വർഗ്ഗീയ കുസുമങ്ങൾ – ഒന്നാം ഭാഗം

1942  ൽ പ്രസിദ്ധീകരിച്ച സ്വർഗ്ഗീയ കുസുമങ്ങൾ – ഒന്നാം ഭാഗം എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1942 - സ്വർഗ്ഗീയ കുസുമങ്ങൾ - ഒന്നാം ഭാഗം
1942 – സ്വർഗ്ഗീയ കുസുമങ്ങൾ – ഒന്നാം ഭാഗം

കത്തോലിക്കാ സഭയിലെ യുവജന-സഭാസംഘടനയായ എസ്.എച്ച്. ലീഗ് പ്രസിദ്ധീകരിച്ച പുസ്തകമാണിത്.  Hundred Saints എന്ന മൂലകൃതിയുടെ വിവർത്തനത്തിൻ്റെ പ്രഥമഭാഗമാണ് ഇത്. മതബോധത്തോടെ ബാല ഹൃദയങ്ങളിൽ മഹാത്മാക്കളുടെ സന്മാതൃകകൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽ വിശുദ്ധരുടെ ജീവചരിത്രങ്ങൾ ആണ് പ്രതിപാദ്യവിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സ്വർഗ്ഗീയ കുസുമങ്ങൾ – ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1942
  • താളുകളുടെ എണ്ണം: 324
  • അച്ചടി: Jubilee Memorial Press, Alwaye
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1972 – XIX Centenary Celebration of St. Thomas

Through this post, we are releasing the digital scan of XIX Centenary Celebration of St. Thomas published in the year 1972.

 1972 - XIX Centenary Celebration of St. Thomas
1972 – XIX Centenary Celebration of St. Thomas

This Souvenir is published in honour of the 19th Centenary of the death of St. Thomas and intended to provide visitors to the Centenary Celebrations with a permanent souvenir of the occasion naturally revolve around the Apostle of India and the community which has most cause to rejoice his Centenary. The contents of this souvenir are articles written by India’s most eminent Catholic Bishops and Scholars on St. Thomas, the great Apostle in the setting of India of his time.  There are lot of advertisement from the well-wishers as well.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: XIX Centenary Celebration of St. Thomas
  • Published Year: 1972
  • Number of pages: 304
  • Scan link: കണ്ണി

1957 – The Vicar Of Wakefield

1957  ൽ പ്രസിദ്ധീകരിച്ച The Vicar Of Wakefield എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1957 - The Vicar Of Wakefield
1957 – The Vicar Of Wakefield

 

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  The Vicar Of Wakefield
  • രചയിതാവ്:  
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: Kesary Press, Trivandrum
  • താളുകളുടെ എണ്ണം:50
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1929 – യവനാചാര്യന്മാർ

1929-ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപിള്ളശാസ്ത്രി രചിച്ച യവനാചാര്യന്മാർ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1929 – യവനാചാര്യന്മാർ

മലയാളത്തിൽ “യവനൻ” എന്നത് പുരാതന ഗ്രീക്കുകാരെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പദമാണ്. ക്രിസ്തുമതത്തിൻ്റെ ആവിർഭാവത്തിന് മുൻപുള്ള മതപരവും പുരാണപരവുമായ കാര്യങ്ങളാണ് ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ പറയുന്നത്. പ്രാചീന ഗ്രീസിലെ മഹാരഥന്മാരായ ലോകത്തിലെ പ്രമുഖ തത്ത്വചിന്തകരായി വിശേഷിപ്പിക്കുന്ന സോക്രട്ടീസ്, പ്ലേറ്റോ,അരിസ്റ്റോട്ടിൽ എന്നിവരുടെ ജീവിതത്തെ കുറിച്ചും, ഇവർ എഴുതിയ പ്രധാനഗ്രന്ഥങ്ങൾ, കൂടാതെ അരിസ്റ്റോട്ടിലിൻ്റെ ശാസ്ത്രസമുച്ചയത്തെ സംബന്ധിച്ചുള്ള വിവരങ്ങളും വായനക്കാരിൽ എത്തിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: യവനാചാര്യന്മാർ
    • രചന: എം.ആർ. വേലുപിള്ളശാസ്ത്രി
    • പ്രസിദ്ധീകരണ വർഷം: 1929
    • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
    • താളുകളുടെ എണ്ണം:136
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – ഈശ്വരാധീനം – കേരളവർമ്മ വലിയകോയി തമ്പുരാൻ

1935 ൽ കേരളവർമ്മ വലിയകോയി തമ്പുരാൻ രചിച്ച ഈശ്വരാധീനം എന്ന ഗദ്യനാടകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1935 – ഈശ്വരാധീനം – കേരളവർമ്മ വലിയകോയി തമ്പുരാൻ

1935 ൽ കേരളവർമ്മ വലിയകോയി തമ്പുരാൻ രചിച്ച ഈശ്വരാധീനം എന്ന ഈ ഗദ്യനാടകത്തിൽ പ്രധാനമായും പഴമയും പരിഷ്ക്കാരവും തമ്മിലുള്ള പോരട്ടത്തെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. അതുകൂടാതെ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും ഇതിൽ എടുത്ത് പറഞ്ഞിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഈശ്വരാധീനം
    • പ്രസിദ്ധീകരണ വർഷം: 1935
    • താളുകളുടെ എണ്ണം: 100
    • അച്ചടി: Vidyavinodini Achukoodam,Thrissivaperoor
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1939 – വനമാല – പി. കുണ്ടുപ്പണിക്കർ

1939-ൽ പ്രസിദ്ധീകരിച്ച, പി. കുണ്ടുപ്പണിക്കർ എഴുതിയ വനമാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1939 – വനമാല – പി. കുണ്ടുപ്പണിക്കർ

ശ്രീകൃഷ്ണ ഭഗവാൻ്റെ ഐതിഹ്യകഥയാണ് പി. കുണ്ടുപ്പണിക്കർ 64 ശ്ലോകങ്ങളുള്ള വനമാല എന്ന ഖണ്ഡകാവ്യത്തിനു വിഷയമാക്കിയത്. ഓരോ ശ്ലോകവും ഭഗവാൻ ശ്രീകൃഷ്ണനെ സ്തുതിക്കുന്നതാണ്. ഈ കവിത ശ്രീകൃഷ്ണൻ്റെ ജനനത്തെയും മഹിമകളെയും ഭക്തിയോടെ വർണ്ണിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: വനമാല
    • രചന: പി. കുണ്ടുപ്പണിക്കർ
    • പ്രസിദ്ധീകരണ വർഷം: 1939 
    • അച്ചടി: കമലാലയ പ്രസ്സ്, ഒറ്റപ്പാലം
    • താളുകളുടെ എണ്ണം: 26
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി