1971 – മാതൃകാ ക്രിസ്തീയ പ്രവർത്തകൻ

1971 –ൽ പ്രസിദ്ധീകരിച്ച, Watchmann Nee രചിച്ച  മാതൃകാ ക്രിസ്തീയ പ്രവർത്തകൻ   എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1971 - മാതൃകാ ക്രിസ്തീയ പ്രവർത്തകൻ
1971 – മാതൃകാ ക്രിസ്തീയ പ്രവർത്തകൻ

 

ഈ പുസ്തകത്തിൽ ഒരു ക്രിസ്തീയ പ്രവർത്തകൻ്റെ  ജീവിതം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നു. ദൈവത്തിൻ്റെ വിളിയും, ഒരു പ്രവർത്തകൻ അത് എങ്ങനെ തിരിച്ചറിയണം എന്നും പരിശുദ്ധാത്മാവിൻ്റെ കരുത്ത് ഇല്ലാതെ ആത്മീയ അനുഭവ പ്രവർത്തനം ഫലപ്രദമാകില്ലെന്നും രചയിതാവ് വ്യക്തമാക്കുന്നു. ഒരു യഥാർത്ഥ ക്രിസ്തീയ പ്രവർത്തകൻ്റെ മുഖ്യ ആയുധം പ്രാർത്ഥനയാണ്. ദൈവവചനം പങ്കിടുന്നതിന് ആത്മീയ തയ്യാറെടുപ്പും ശുദ്ധിയും അനിവാര്യമാണെന്ന് ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നു.

ക്രിസ്തീയപ്രവർത്തകൻ്റെ വിജയത്തിനും വളർച്ചയ്ക്കും ക്രിസ്തുവിൽ ദൃഢമായി നിലനിൽക്കുക അത്യന്താപേക്ഷിതമാണെന്ന് പുസ്തകം ഊന്നിപ്പറയുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ, ഒരു മാതൃകാ ക്രിസ്തീയ പ്രവർത്തകൻ തൻ്റെ ആത്മീയ ജീവിതം എങ്ങനെ സംരക്ഷിച്ച് സഭയ്ക്കും സമൂഹത്തിനും മാതൃകയാകണം എന്നത് പഠിപ്പിക്കുന്ന ഒരു ആത്മീയ മാർഗ്ഗദർശികകൂടിയാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  മാതൃകാ ക്രിസ്തീയ പ്രവർത്തകൻ
  • രചന: WatchMann Nee
  • പ്രസാധകർ:  
  • പ്രസിദ്ധീകരണ വർഷം: 1971
  • അച്ചടി:  The Prakasini Press, Angamaly
  • താളുകളുടെ എണ്ണം:150
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1955 – ക്രൈസ്‌തവവേദ ചരിതം മുപ്പത്തിനാല് വൃത്തം – കൊന്നയിൽ കൊച്ചുകുഞ്ഞു റൈട്ടർ

1955 –ൽ പ്രസിദ്ധീകരിച്ച, കൊന്നയിൽ കൊച്ചുകുഞ്ഞു റൈട്ടർ രചിച്ച ക്രൈസ്‌തവവേദ ചരിതം മുപ്പത്തിനാല് വൃത്തം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 – ക്രൈസ്‌തവവേദ ചരിതം മുപ്പത്തിനാല് വൃത്തം – കൊന്നയിൽ കൊച്ചുകുഞ്ഞു റൈട്ടർ

ആയിരത്തിഎണ്ണൂറുകളുടെ ആദ്യപാദത്തിൽ വേളൂർ കൊന്നയിൽ കുടുംബത്തിൽ ജീവിച്ചിരുന്ന സംസ്കൃത പണ്ഡിതനായ കൊന്നയിൽ മാണി അവർകളുടെ പുത്രനായിരുന്നു കൊച്ചുകുഞ്ഞ് റൈട്ടർ. അദ്ദേഹം രചിച്ച പ്രശസ്തമായ ഒരു ക്രൈസ്തവകൃതിയാണു് മുപ്പത്തിനാലുവൃത്തം. കുറെക്കാലം മുൻപു വരെ ക്രൈസ്തവ വിദ്യാർത്ഥികൾക്കും ഇതു മന:പാഠം ആയിരുന്നുവെങ്കിലും ഇന്നീ കൃതി പ്രായേണ വിസ്മൃതിയിൽ ആയിപ്പോയിരിക്കുന്നു.രാമായണ സംഗ്രഹമായ 24വൃത്തം, ഭാരത സംഗ്രഹമായ 34വൃത്തം തുടങ്ങിയ ഹൈന്ദവ കൃതികൾ വായിക്കുന്ന ഒരു ക്രിസ്ത്യാനിക്കു”, അവയെ അനുകരിച്ച് ഒരു “വേദപുസ്തക സംഗ്രഹകാവ്യം’ ഉണ്ടാകുന്നതിനും സ്വാഭാവികമായി സംജാതമായ ഒരു താല്പര്യവും അതിനുവേണ്ടി വാസനയുള്ള ക്രൈസ്തവരുടെ ശ്രമവും പ്രേരണയും ശക്തമായതു മൂലവുമാണ് മുപ്പത്തിനാലുവൃത്തം ഉടലെടുത്തതെന്നുള്ളതിനു സംശയമില്ല. ഇവ രണ്ടിലും പ്രഥമവൃത്തം ഇന്ദുവദന തന്നെ. ഒന്നു രാമായണസംഗ്രഹമെങ്കിൽ, മറേറതു വേദചരിതസംഗ്രഹമെന്നേ വ്യത്യാസമുള്ളൂ. “വെണ്മതികലാഭരണൻ” തുടങ്ങിയവർ നന്മകൾ വരുത്തണമെന്നു ഹൈന്ദവകവി പ്രാർത്ഥിച്ചപ്പോൾ “വേദനിധിയായ പരനേശുമിശിഹാതാൻ, വേദനയകററണ” മെന്നു ക്രൈസ്തവകവിയും ഇതിൽ പ്രാർത്ഥിക്കുന്നു. ലളിതകോമളമായ ഒരു മണിപ്രവാളരീതിയാണ് ഈ കൃതിയിൽ കവി പൊതുവെ സ്വീകരിക്കുന്നതു്. എന്നാൽ പ്രസ്തുത കൃതിയുടെ കർത്താവിന് വിധിവൈപരീത്യം മൂലം കാവ്യം മുഴുമിക്കുന്നതിനു സാധിക്കാതെ പോയി-പതിനെട്ടു വൃത്തങ്ങൾ മാത്രമേ എഴുതിത്തീർത്തു പ്രസിദ്ധപ്പെടുത്തിയിട്ടുളളൂ എന്നത് കൈരളിക്കും വിശിഷ്യ, ക്രൈസ്തവർക്കും ഒരു തീരാ നഷ്ടം തന്നെയാണു്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ക്രൈസ്‌തവവേദ ചരിതം മുപ്പത്തിനാല് വൃത്തം
    • രചയിതാവ്: കൊന്നയിൽ കൊച്ചുകുഞ്ഞു റൈട്ടർ
    • പ്രസിദ്ധീകരണ വർഷം: 1955
    • താളുകളുടെ എണ്ണം:172
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ആരോഗ്യം – എൽ.ഏ. രവിവർമ്മ

1958 – ൽ പ്രസിദ്ധീകരിച്ച, എൽ.ഏ. രവിവർമ്മ രചിച്ച ആരോഗ്യം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ആരോഗ്യം - എൽ.ഏ. രവിവർമ്മ
1958 – ആരോഗ്യം – എൽ.ഏ. രവിവർമ്മ

ആരോഗ്യത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിന്  വേണ്ടി രചിക്കപ്പെട്ട ഗ്രന്ഥമാണ് ആരോഗ്യം. സംവാദ രൂപത്തിലാണ് ഈ പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. ലളിതമായ ഭാഷയിൽ ആരോഗ്യത്തെ സംബന്ധിക്കുന്ന ഗൗരവമായ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആരോഗ്യം  
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: കേരളാ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 48
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2017 – University College Thiruvananthapuram Magazine

2017-ൽ പ്രസിദ്ധീകരിച്ച, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മാഗസിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇവിടെ ആത്മഹത്യ ചെയ്യാതെ ബാക്കിയാവുന്നവർക്ക് നിശബ്ദത ജീവിക്കുവാനും ശബ്ദം മരിക്കാനുമുള്ള പാസ്പോർട്ട് ആണെന്ന് മാഗസിൻ്റെ എഡിറ്റർ തുടക്കത്തിൽ എഴുതിയിട്ടുണ്ട്. അത്തരമൊരു കാലഘട്ടത്തിലെ, യുവത്വത്തിൻ്റെ കലഹിക്കുന്ന രചനകളാണ് മാഗസിൻ്റെ ഉള്ളടക്കത്തിലുള്ളത്. കോളേജിലെ വിദ്യാർത്ഥികളുടെ മൂർച്ചയേറിയ രചനകൾ, വരകൾ, അജ്ഞാതകർതൃകത്തിൽ ബഷീറിനൊരു കത്ത്, എഴുപതുകളിലെയും എൺപതുകളിലെയുമുള്ള മാഗസിനുകളിൽ നിന്നുള്ള അപൂർവം രചനകൾ, സ്വാതന്ത്ര്യം ലൈംഗികത എന്നീ വിഷയങ്ങളിൽ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവേ (സർവേ നടത്തുന്നതിനെക്കുറിച്ച് ഓരോ ഡിപ്പാർട്ട്മെൻ്റുകളിൽ നിന്നുമുള്ള അധ്യാപകരുടെ പ്രതികരണങ്ങളും) തുടങ്ങിയവ മാഗസിനിൽ ഉൾപ്പെടുത്തിയിരിക്കുന്ന സൃഷ്ടികളിൽ ചിലതാണ്. കോളേജിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ, വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളുടെ ചിത്രങ്ങൾ എന്നിവയും കൊടുത്തിട്ടുണ്ട്

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: University College Thiruvananthapuram Magazine
  • എഡിറ്റർ: Al Anand
  • പ്രസിദ്ധീകരണ വർഷം: 2017
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – കോകസന്ദേശം – ഇളംകുളം പി. എൻ. കുഞ്ഞൻ പിള്ള

1959 – ൽ പ്രസിദ്ധീകരിച്ച, ഇളംകുളം പി. എൻ. കുഞ്ഞൻ പിള്ള രചിച്ച കോകസന്ദേശം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1959 - കോകസന്ദേശം സവ്യാഖ്യാനം - ഇളംകുളം പി. എൻ. കുഞ്ഞൻ പിള്ള
1959 – കോകസന്ദേശം സവ്യാഖ്യാനം – ഇളംകുളം പി. എൻ. കുഞ്ഞൻ പിള്ള

സന്ദേശകാവ്യമായ കോകസന്ദേശത്തിന് ഇളംകുളം പി. എൻ. കുഞ്ഞൻ പിള്ള രചിച്ച വ്യാഖ്യാനമാണ് കോകസന്ദേശം സവ്യാഖ്യാനം. പതിനാലാം ശതകത്തിൽ രചിക്കപ്പെട്ടതായി കരുതപ്പെടുന്ന ഈ  മണിപ്രവാള സന്ദേശ കാവ്യം ചക്രവാകസന്ദേശം എന്ന പേരിലും  അറിയപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കോകസന്ദേശം 
  • പ്രസിദ്ധീകരണ വർഷം: 1959 
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 108
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – പാലിയം ധർമ്മസമരം – അംബികദാസ്

1948– ൽ പ്രസിദ്ധീകരിച്ച, അംബികദാസ് രചിച്ച പാലിയം ധർമ്മസമരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - പാലിയം ധർമ്മസമരം - അംബികദാസ്
1948 – പാലിയം ധർമ്മസമരം – അംബികദാസ്

പാലിയം സമരത്തിൽ പങ്കെടുത്ത സത്യാഗ്രഹികളെ അനുമോദിച്ചുകൊണ്ടുള്ള വിപ്ലവഗാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

.കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പാലിയം ധർമ്മസമരം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: മലബാർ പ്രിൻ്റിoഗ് ഹൗസ്, പുതുക്കാട്
  • താളുകളുടെ എണ്ണം: 26
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – ധ്യാനസോപാനം – ജെ.എം. ജ്ഞാനപ്രകാശം

1978 -ൽ പ്രസിദ്ധീകരിച്ച, ജെ.എം. ജ്ഞാനപ്രകാശം എഴുതിയ, ധ്യാനസോപാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1978 - ധ്യാനസോപാനം - ജെ.എം. ജ്ഞാനപ്രകാശം
1978 – ധ്യാനസോപാനം – ജെ.എം. ജ്ഞാനപ്രകാശം

വർഷം മുഴുവൻ ഉപയോഗിക്കുവാൻ പറ്റിയ 366 പ്രതിദിന ധ്യാനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. സുവിശേഷ സന്ദേശത്തെ ഭാരതീയ ആത്മീയതയുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനരീതിയാണ് ഗ്രന്ഥരചനയിൽ കൈകൊണ്ടിട്ടുള്ളത്. ഭാരതീയ അധ്യാത്മികതയുടെ മുഖ്യസ്രോതസ്സുകളായ ഹിന്ദു-ബുദ്ധ-ജൈനമതങ്ങളിൽ നിന്നും ദർശനങ്ങളിൽ നിന്നുമാണ് ഇതിലെ പ്രമേയങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്. അർത്ഥത്തിലും ആകാരത്തിലും ഭാരതീയമായ ഒരു ക്രിസ്തീയ ധ്യാനപ്പുസ്തകമാണിത്. പ്രാർത്ഥനായോഗങ്ങൾ, സത്സംഗങ്ങൾ, ഭക്ഷണമേശ എന്നിവിടങ്ങളിലും പ്രയോജനപൂർവ്വം വായിക്കൻ പറ്റിയ വിധത്തിലാണ് ഇതിലെ പ്രമേയങ്ങളും, അവതരണവും സംവിധാനം ചെയ്തിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ധ്യാനസോപാനം
  • രചന: J.M. Jnanaprakasam
  • പ്രസിദ്ധീകരണ വർഷം: 1978
  • അച്ചടി: St. Joseph’s Press, Trichur
  • താളുകളുടെ എണ്ണം: 398
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936-Travancore Almanac & Directory For 1937

Through this post, we are releasing the digital scan of Travancore Almanac & Directory For 1937  published in the year 1936.

1936-Travancore Almanac & Directory For 1937

The Travancore Almanac & Directory for 1937 was published in 1936 by order of the Government of His Highness the Maharaja of Travancore and printed at the Government Press in Trivandrum. This official yearly reference book served as a comprehensive guide, combining a calendar of important dates, astronomical and astrological data, and extensive administrative, commercial, and civic information about daily life in Travancore during that period. It covered a wide range of topics, including detailed maps for travelers and officials, astronomical data and predictions, religious and cultural observances, governmental structure and administrative divisions, historical and contemporary rulers, names and addresses of officials, institutions, and businesses, lunar phases, and seasonal information. Preserved as a historical source, the almanac remains invaluable for researchers studying Travancore’s administration, economy, and society in the pre-independence era.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Travancore Almanac & Directory For 1937
  • Published Year: 1936
  • Printer: Government Press, Trivandrum
  • Scan link: Link

1957 – വിവാഹത്തിന് ഒരുക്കം

1957– ൽ പ്രസിദ്ധീകരിച്ച, ഫാദർ.ദേവസ്യ മണലിൽ രചിച്ച വിവാഹത്തിന് ഒരുക്കം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1957 - വിവാഹത്തിന് ഒരുക്കം
1957 – വിവാഹത്തിന് ഒരുക്കം

 

വിവാഹമെന്ന പരിപാവനമായ കൂദാശ സ്വീകരിച്ച് കുടുംബജീവിതത്തിൽ പ്രവേശിക്കേണ്ട യുവജനങ്ങൾക്ക് വളരേ ഉപകാരപ്രദമായ ഒരു പ്രസിദ്ധീകരണമാണ് ഈ ചെറു പുസ്തകം. ജീവിതാവസ്ഥയുടെ തിരഞ്ഞെടുപ്പ്, വിവാഹമെന്ന കൂദാശയുടെ വിശദീകരണം, വിവാഹത്തേകുറിച്ചുള്ള വേദപുസ്തക വാക്യങ്ങൾ, വിവാഹത്തിനുള്ള ഒരുക്കം, വിവാഹക്രമം തുടങ്ങിയ അതിപ്രധാനങ്ങളായ വിഷയത്തേകുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഈ പുസ്തകം ഏറ്റവും കാലോചിതമായ ഒരു പ്രസിദ്ധീകരണമാണ് എന്നു നിസംശ്ശയം പറയാവുന്നതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  വിവാഹത്തിന് ഒരുക്കം
  • രചന: ഫാദർ.ദേവസ്യ മണലിൽ
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടിSt. Thomas Press, Pala
  • താളുകളുടെ എണ്ണം:92
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – പുരാണകഥകൾ – രണ്ടാംഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ

1934 -ൽ പ്രസിദ്ധീകരിച്ച, പി. എസ്സ്. സുബ്ബരാമപട്ടർ രചിച്ച പുരാണകഥകൾ – രണ്ടാംഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - പുരാണകഥകൾ - രണ്ടാംഭാഗം - പി. എസ്സ്. സുബ്ബരാമപട്ടർ
1934 – പുരാണകഥകൾ – രണ്ടാംഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ

കുട്ടികൾക്കു വേണ്ടിയുള്ള പുരാണകഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇതിലുള്ള കഥകൾ മഹാഭാരതത്തിൽ നിന്നും സ്വീകരിച്ചതാണ്. പുരാണ കഥകളിൽ ഏതാനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പുരാണകഥകൾ – രണ്ടാംഭാഗം 
  • പ്രസിദ്ധീകരണ വർഷം: 1934
  • അച്ചടി: വി. സുന്ദര അയ്യർ ആൻ്റ് സൺസ്
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി