1971ൽ കേരള സർക്കാർ വിദ്യാഭ്യാസ് വകുപ്പ് പ്രസിദ്ധീകരിച്ച രസതന്ത്രം ടീച്ചേഴ്സ് ഹാൻ്റ് ബുക് – സ്റ്റാൻഡേർഡ് VI എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1971 – രസതന്ത്രം ടീച്ചേഴ്സ് ഹാൻ്റ് ബുക് – സ്റ്റാൻഡേർഡ് VI
ആമുഖക്കുറിപ്പ്, പദാർത്ഥങ്ങളും അവയുടെ പരിണാമങ്ങളും, പദാർത്ഥവും അതിൻ്റെ ഘടനയും സംഘടനവും, വായു, ഓക്സിജൻ, ഓക്സൈഡുകൾ എന്നിവയാണ് വിഷയവിവരം.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: രസതന്ത്രം ടീച്ചേഴ്സ് ഹാൻ്റ് ബുക് – സ്റ്റാൻഡേർഡ് VI
1949 ൽ നാലാം ഫോറത്തിൽ ഊർജ്ജതന്ത്രം പാഠപുസ്തകമായി ഉപയോഗിച്ച ഊർജ്ജതന്ത്രം – ഒന്നാം ഭാഗം – ഫോറം 4 എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1949 – ഊർജ്ജതന്ത്രം – ഒന്നാം ഭാഗം – ഫോറം 4
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1947-ൽ പ്രസിദ്ധീകരിച്ച, വി.വി.കെ എഴുതിയ ഹൃദയഗായകൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
വി.വി.കെ എന്ന പേരിൽ എഴുതിയിരുന്ന വി.വി.കെ നമ്പ്യാരുടെ ഇരുപത്തിനാല് കവിതകൾ അടങ്ങിയ പുസ്തകമാണ് ഹൃദയഗായകൻ. ആശയസൗരഭ്യം, ആദർശസുഭഗത, സംഗീതാത്മകത്വം എന്നിവയാണ് അവതാരിക എഴുതിയ എസ്.കെ പൊറ്റേക്കാട് വി.വി.കെ എന്ന കവിയിൽ കാണുന്ന കാവ്യസവിശേഷതകൾ
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1943 – ൽ പ്രസിദ്ധീകരിച്ച, എൽ.എ. രവിവർമ്മ എഴുതിയ ആരോഗ്യമാർഗ്ഗങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആരോഗ്യമാർഗ്ഗങ്ങൾ – എൽ.ഏ. രവിവർമ്മ
ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും സംബന്ധിച്ച ലളിതവും ജനഹൃദ്യവുമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഈ കൃതിയിൽ ഉൾക്കൊള്ളുന്നത്. കേരളത്തിലെ ആ കാലഘട്ട പ്രതിസന്ധികളെയും ആരോഗ്യപരമായ ആവശ്യങ്ങളെയും ലളിതമായി വിശദീകരിക്കുകയും, സാധാരണ മനുഷ്യർക്കുള്ള ആരോഗ്യബോധവൽക്കരണത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്നു.
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1946 – ൽ പ്രസിദ്ധീകരിച്ച, സി.എ. കിട്ടുണ്ണി എഴുതിയ ആരോമലുണ്ണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1946 – ആരോമലുണ്ണി – സി.എ. കിട്ടുണ്ണി
വടക്കൻ പാട്ടിലെ വീര നായകനായ ആരോമലുണ്ണിയുടെ കഥയാണിത്. നീണ്ട പകയുടെയും പ്രതികാരത്തിൻ്റെയും കഥ വളരെ ലളിതമായ ഭാഷയിലും ശൈലിയിലും ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു.
താളിയോല ഗ്രന്ഥങ്ങളിൽനിന്നും കണ്ടെത്തി പ്രസിദ്ധീകരിച്ച ഭാഷാപ്രബന്ധമാണ് നാരായണീയം. ഭാഷാപ്രബന്ധങ്ങളുടെ പൊതുവായ ശൈലി പിന്തുടരുന്ന ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് ആരാണെന്ന് വ്യക്തമല്ല.
1928-ൽ പ്രസിദ്ധീകരിച്ച, ഏ. രാമപ്പൈ എഴുതിയ മഹമ്മദീയനിയമം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1928 – മഹമ്മദീയനിയമം
ഇസ്ലാം മതം അനുവർത്തിക്കുന്നവരിൽ വ്യക്തിഗതമായി വിവിധ നിയമങ്ങളെ പിന്തുടരുന്നവരുണ്ട്. കേരളത്തിലെ മുസ്ലീങ്ങളിൽ ഭൂരിഭാഗവും ഷാഫി സമ്പ്രദായം ശീലിക്കുന്നവരാണ്. ഇംഗ്ലീഷിൽ എഴുതപ്പെട്ടിട്ടുള്ള വിവിധ മുസ്ലീം നിയമഗ്രന്ഥങ്ങളിൽ നിന്നു ഷാഫി നിയമതത്വങ്ങളെ ക്രോഡീകരിച്ചെടുത്തിട്ടുള്ളതാണ് ഈ പുസ്തകം.
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കുന്മിണി കൃഷ്ണൻനമ്പൂതിരി പ്രസാധനം ചെയ്ത, നമ്പൂതിരിമാരും മരുമക്കത്തായവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്പൂതിരിമാരും മരുമക്കത്തായവും
നമ്പൂതിരിമാരും മരുമക്കത്തായവും എന്ന പുസ്തകത്തിൽ, കേരളത്തിൽ പണ്ടുകാലത്ത് നിലനിന്നിരുന്ന നമ്പൂതിരിവിവാഹ സംവിധാനവും മരുമക്കത്തായ സമ്പ്രദായവുമാണ് പത്ത് അദ്ധ്യായങ്ങളിലായി പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.
നമ്പൂതിരിമാർ മുൻകാലങ്ങളിൽ ജാതികൾ തമ്മിലുള്ള ബന്ധം പുലർത്തിയിട്ടില്ലെന്നും അത്തരം പെരുമാറ്റം ആരോപിക്കുന്നത് ചരിത്രപരമായി തെറ്റാണെന്നും പുസ്തകത്തിൽ വാദിക്കുന്നു. മനുസ്മൃതി, ശങ്കരസ്മൃതി തുടങ്ങിയ പരമ്പരാഗത ഗ്രന്ഥങ്ങളെ ഉദ്ധരിച്ച്, അത്തരം പ്രവൃത്തികൾ പാപമാണെന്ന് വാദിക്കുന്നു. നായർ ശൂദ്രരല്ലെന്ന് അവകാശപ്പെട്ട് നായർ സ്ത്രീകളുമായുള്ള ബന്ധത്തെ ന്യായീകരിക്കാൻ ചിലർ ശ്രമിച്ചു, എന്നാൽ പുരാതന ഗ്രന്ഥങ്ങളിൽ അവരെ ശൂദ്രരായി കണക്കാക്കുന്നതായി കാണിച്ചുകൊണ്ട് രചയിതാവ് ഇത് നിരാകരിക്കുന്നു. നമ്പൂതിരിയുടെ ആചാരങ്ങളായ ആദിമനിഷ്ഠയും മരുമക്കത്തായവും സ്വാർത്ഥ ലക്ഷ്യങ്ങളാൽ ജനിച്ചതല്ലെന്നും പരമ്പരാഗത ദ്രാവിഡ സമ്പ്രദായങ്ങളിൽ നിന്ന് പരിണമിച്ചതാണെന്നും ഗ്രന്ഥം ഊന്നിപ്പറയുന്നു. ആത്യന്തികമായി, നമ്പൂതിരി ആചാരങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അന്യായമായ കുറ്റപ്പെടുത്തലിലേക്ക് നയിച്ചുവെന്നും കുറ്റപ്പെടുത്തലല്ല, പരിഷ്കാരമാണ് ആവശ്യമെന്നും ഗ്രന്ഥകാരൻ നിഗമനം ചെയ്യുന്നു.
ഗ്രന്ഥകർത്താവിൻ്റെ പേരോ,പ്രസിദ്ധീകരണ വർഷമോ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ പുസ്തകത്താളിൻ്റെ പേജു നമ്പറുകളിൽ ചില അച്ചടി പിശകുകൾ കാണുന്നുമുണ്ട്.
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1930-ൽ പ്രസിദ്ധീകരിച്ച,എസ്സ്. പത്മനാഭ മേനോൻ എഴുതിയ ലോകപ്രഭാവം ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – ലോകപ്രഭാവം ഒന്നാം ഭാഗം – എസ്സ്. പത്മനാഭ മേനോൻ
പാശ്ചാത്യദേശങ്ങളുടെ രാഷ്ട്രീയവികാസവും നാഗരികചരിത്രവും വിശദീകരിക്കുന്ന ഗ്രന്ഥമാണ് “ലോകപ്രഭാവം ഒന്നാം ഭാഗം”. രാജവാഴ്ചകൾ, ജനാധിപത്യസംവിധാനങ്ങളുടെ ഉദയം, ലോകയുദ്ധത്തിൻ്റെ പശ്ചാത്തലം എന്നിവയെ വായനക്കാർക്ക് പരിചയപ്പെടുത്തുകയെന്നതാണ് ഇതിൻ്റെ ലക്ഷ്യം. എസ്സ്. പത്മനാഭ മേനോൻ ചരിത്രകാരൻ എന്ന നിലയിൽ ഏറെ പ്രസിദ്ധനായതുകൊണ്ട്, അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ ലോകചരിത്രത്തിലെ സാമൂഹ്യ-രാഷ്ട്രീയ മൂല്യങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ലോകപ്രഭാവം ഒന്നാം ഭാഗം
രചന: എസ്സ്. പത്മനാഭ മേനോൻ
പ്രസിദ്ധീകരണ വർഷം: 1930
അച്ചടി: Sanatana Dharm Printing Works , & C., Ltd., Alleppy