1926-ൽ പ്രസിദ്ധീകരിച്ച, എറണാകുളം മഹാരാജാസ് കോളജ് മാഗസിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1926 – The Maharaja’s College Magazine Ernakulam- Vol. IX October Issue 01
1926 – ൽ പുറത്തിറക്കിയ മഹാരാജാസ് കോളേജിൻ്റെ ഈ മാഗസിനിൽ വിദ്യാർത്ഥികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സാഹിത്യസൃഷ്ടികൾ, വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ, എഡിറ്ററുടെ കുറിപ്പ്, വിവിധ ക്ലബ്ബുകളുടെ പ്രവർത്തന വിവരങ്ങൾ, സ്കോളർഷിപ്പുകൾ, സമ്മാനങ്ങൾ എന്നിവയുടെ വിവരണങ്ങൾ തുടങ്ങിയവയാണ് ഉള്ളടക്കം.
1946 ൽ പ്രസിദ്ധീകരിച്ച ജോസഫ് തേക്കനാടി എഴുതിയ പോപ്പുരാജൻ പന്ത്രണ്ടാം പീയൂസ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1946 – പോപ്പുരാജൻ പന്ത്രണ്ടാം പീയൂസ് – ജോസഫ് തേക്കനാടി
ഒരു വിവരണാത്മക ജീവചരിത്ര ഗ്രന്ഥമാണ് ഈ പുസ്തകം. ഇതിൽ പാപ്പായായ പീയൂസ് XII (Pope Pius XII)-ന്റെ ആത്മീയത, ദാർശനികത, സഭാ സേവനം, രണ്ടാം ലോകമഹായുദ്ധകാലത്തെ നിലപാടുകൾ എന്നിവയുടെ വിശകലനമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ കൃതി ഇന്ത്യൻ കത്തോലിക്കരിൽ, പ്രത്യേകിച്ച് സിറോ-മലബാർ സഭയിൽ, റോമാ പാപ്പായുടെ ഇടയന്മാരോടുള്ള അഭിമാനവും ആദരവുമുള്ള സമീപനം ശക്തിപ്പെടുത്തുന്നതിലേക്കുള്ള ഒരു ശ്രമമായും, ചരിത്രാവലോകനവുമായും വിലയിരുത്തപ്പെടുന്നു. സഭയെ ആഗോളതലത്തിൽ കാണാനുള്ള കാഴ്ചപ്പാട് മലയാളം വായനക്കാരിൽ വളർത്താൻ ഈ കൃതി സഹായിച്ചിട്ടുണ്ട്. പീയൂസ് പന്ത്രണ്ടാമൻ്റെ വിശുദ്ധ ജീവിതം, രണ്ടാം ലോകമഹായുദ്ധത്തിനിടെയുള്ള നിലപാടുകളും പ്രവർത്തനങ്ങളും,
നാസിസത്തിനെതിരായ മൗനത്തിൻ്റെ വിവാദം, കത്തോലിക്കാ സഭയുടെ ആന്തരിക ജീവിതത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ, അതിർത്തികളില്ലാത്ത മാനവ സേവ എന്നിവയാണ് പുസ്തകത്തിലെ പ്രധാന വിഷയങ്ങൾ.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1934-ൽ ഫാദർ ജേക്കബ് നടുവത്തുശ്ശേരിൽ രചിച്ച് ഇരിങ്ങാലക്കുട കിഴക്കേപള്ളീയിൽ നിന്നും പ്രസിദ്ധീകരിച്ച, യുക്തിയിൽ നിന്നു വിശ്വാസത്തിലേക്ക് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
യുക്തിയിൽ നിന്നു വിശ്വാസത്തിലേക്ക്
ഈ പുസ്തകത്തിൽ പ്രധാനമായും യുക്തിവാദത്തിൻ്റെയും വിശ്വാസത്തിൻ്റെയും അന്തർബന്ധം വിശദീകരിക്കുന്നു.ആ കാലത്ത് യുക്തിവാദ പ്രസ്ഥാനങ്ങളും നാസ്തിക ചിന്തകളും കേരളത്തിൽ ശക്തമായിരുന്നു. ഇതിന് മറുപടിയായി, ക്രിസ്തീയ വിശ്വാസത്തിൻ്റെ തത്വചിന്താപരമായ ശരിത്വം തെളിയിക്കുകയാണ് ഉദ്ദേശം.
ഈ പുസ്തകത്തിലെ മുഖ്യ ആശയങ്ങൾ മനുഷ്യൻ തൻ്റെ അറിവും ലൗകികശാസ്ത്രവുംകൊണ്ട് മാത്രം പരമസത്യത്തിൽ എത്താനാവില്ല.
യുക്തിയിലൂടെ ആരംഭിക്കുന്ന അന്വേഷണത്തിന് വിശ്വാസത്തിൽ മാത്രമേ പൂർത്തിയാകാൻ കഴിയൂ. മതം അന്ധവിശ്വാസമല്ല, മറിച്ച് യുക്തിയാൽ സമർത്ഥിക്കാവുന്ന സത്യം ആണ്.
ദൈവ വിശ്വാസത്തിൻ്റെ അടിസ്ഥാനങ്ങൾ , സർഗ്ഗസൃഷ്ടി, ആത്മാവിൻ്റെ അമൃതത്വം, നൈതിക മൂല്യങ്ങൾ എന്നിവയിൽ ദൈവസാന്നിധ്യം തെളിയിക്കുന്ന തരത്തിലുള്ള നിരൂപണം ഇതൊക്കെയാണു. 1930-കളിൽ കേരളത്തിൽ സഹോദരൻ അയ്യപ്പൻ, രാഷണലിസ്റ്റ് ചിന്താധാരകൾ തുടങ്ങിയവ ശക്തമായി നിലകൊണ്ടിരുന്നു.
സീറോ മലബാർ സഭയിലെ പണ്ഡിതന്മാരും പുരോഹിതന്മാരും ക്രിസ്തീയ വിശ്വാസത്തെ തത്വചിന്താപരമായി പ്രതിരോധിക്കുന്നതിനായി ഇത്തരത്തിലുള്ള പുസ്തകങ്ങൾ രചിച്ചു.ഈ പുസ്തകം ക്രിസ്തീയ അപോളജറ്റിക്സ് മേഖലയിൽ മലയാളത്തിൽ എഴുതിയ ആദ്യകാല കൃതികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ക്രിസ്തീയ പ്രതിപാദനം ഇതിൽ ശ്രദ്ധേയമാണ്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1959-ൽ പ്രതിമാസഗ്രന്ഥക്ലബ്ബ് എറണാകുളം പ്രസിദ്ധീകരിച്ച, എന്താണ് ജനാധിപത്യം – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1959 – എന്താണ് ജനാധിപത്യം – ഒന്നാം ഭാഗം
ജനാധിപത്യത്തിൻ്റെ മുഖം, ജനാധിപത്യത്തിൻ്റെ വേരുകൾ, തുടരുന്ന പാരമ്പര്യങ്ങൾ, ജനാധിപത്യം പ്രയോഗത്തിൽ, ജനാധിപത്യത്തിൻ്റെ ഭരണഘടന എന്നീ അധ്യായങ്ങളിലായി ജനാധിപത്യത്തിൻ്റെ സർവതോന്മുഖമായ സവിശേഷതകൾ ചിത്രങ്ങൾ സഹിതം ഈ കൃതിയിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
പുസ്തകത്തിൻ്റെ 23, 24 പേജുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1998-ൽ പ്രസിദ്ധീകരിച്ച, ഡോ.എ.ടി. കോവൂർ എഴുതിയ മരണാനന്തരം ജീവിതമുണ്ടോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
എഴുത്തുകാരനും അധ്യാപകനും യുക്തിവാദിയുമായിരുന്ന എ.ടി. കോവൂർ യുക്തിവാദത്തെക്കുറിച്ച് ഒട്ടനവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ മതങ്ങളും ആത്മാവിലും മരണാനന്തരജീവിതത്തിലും വിശ്വസിക്കുന്നു. എന്നാൽ മരണാനന്തര ജീവിതമെന്നത് ‘മഹനീയമാരൊരു നുണ’യാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് ഈ ലഘുലേഖയിലൂടെ ലേഖകൻ
യുക്തിവാദപ്രചാരണവേദി ആണ് ഈ ലഘുലേഖ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്
പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
SYS വളപട്ടണം യൂണിറ്റ് പ്രസിദ്ധീകരിച്ച, വളപട്ടണം പെരുമ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കേരളത്തിലെ മുസ്ലീം ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് കണ്ണൂർ ജില്ലയിലെ വളപട്ടണം. 1520കളിൽ വളപട്ടണത്ത് എത്തിയ·അറബ് വംശജനായ സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങളെപ്പോലുള്ളവരാണ് വളപട്ടണത്തിന്റെ ആത്മീയതയെയും മത സൗഹൃദ പാരമ്പര്യത്തെയും സമ്പന്നമാക്കിയത് എന്ന് കാന്തപുരം എ. പി അബൂബക്കർ മുസലിയാർ ഈ സുവനീറിൻ്റെ തുടക്കത്തിൽ എഴുതുന്നു. അനേകം പൗരാണിക പള്ളികളുടെ നാട് കൂടിയാണ് ഈ സ്ഥലം. വളപട്ടണത്തിൻ്റെ ചരിത്രം ആഴത്തിൽ പഠിച്ച് തയ്യാറാക്കിയതാണ് ഈ പുസ്തകം
ഈ സുവനീറിൻ്റെ പ്രസിദ്ധീകരണവർഷം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1981 ൽ പ്രസിദ്ധീകരിച്ച ജെ. മാഴ്സൽ എഴുതിയ സുഭാഷിതസുധാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1981 – സുഭാഷിതസുധാ – ജെ. മാഴ്സൽ
പ്രസിദ്ധങ്ങളും, പ്രാക്തനങ്ങളുമായ സംസ്കൃത ഗ്രന്ഥങ്ങളിൽ നിന്നും ചികഞ്ഞെടുത്ത 500 ൽ പരം ശ്ലോകങ്ങളുടെ സമാഹാരമാണ് ഈ കൃതി. മനുഷ്യസമൂഹത്തെ സ്ഥായിയായി സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന വിനയം, സദാചാരം, ധനതൃഷ്ണ, പരിത്യാഗം, കാമം, ക്രോധം, കൊപം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഈശ്വരാസ്തിക്യം, ഈശ്വരചിന്ത, ഈശ്വരൈക്യം തുടങ്ങിയ ചിന്തകളെ സംബന്ധിച്ചുള്ള വിശിഷ്ടങ്ങളായ ശ്ലോകങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1982-ൽ ഫാ. അലോഷ്യസ് ഡി. ഫെർണാൺസ് എഴുതിയ , മതേതര സുവിശേഷ പഠനകേന്ദ്രം ആലപ്പുഴ പ്രസിദ്ധീകരിച്ച യേശു ദരിദ്രപക്ഷത്താണ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് അവലോകനം ചെയ്തിരിക്കുന്നത് ഡോ. ലാസർ തേർമഠം ആണ്.
1982- യേശു ദരിദ്രപക്ഷത്താണ് – ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്
കത്തോലിക്കാ സഭയിലെ ഒരു മെത്രാൻ, തൻ്റെ കീഴിലുള്ള ഒരു പുരോഹിതൻ സഭയ്ക്കുള്ളിൽ എങ്ങനെ കീഴ്പ്പെട്ടിരിക്കണമെന്ന് കാണിച്ചെഴുതിയ ഒരു കത്തും, ആ കത്തിന് മറുപടിയായി പുരോഹിതൻ മെത്രാനെഴുതിയ വിശദീകരണവുമാണ് ഈ ലഘുപുസ്തകത്തിൻ്റെ ഉള്ളടക്കം.സഭയും മതസംവിധാനങ്ങളും സാമൂഹിക നീതി നിലനിർത്തുന്നതിനുള്ള ഉപാധികളാകേണ്ടതിൻ്റെ ആവശ്യകത മുന്നോട്ടുവെക്കുന്നു.വിശ്വാസം, സമർപ്പണം, സമൂഹ ശ്രദ്ധ എന്നി മൂല്യങ്ങൾ അടിയന്തിരമായി പുനർവായിക്കപ്പെടുന്നു.ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് മതേതര സുവിശേഷ പഠനകേന്ദ്രം ആലപ്പുഴയാണ് .
ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത് ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: യേശു ദരിദ്രപക്ഷത്താണ്
രചന: ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്
അവലോകനം:ഡോ. ലാസർ തേർമഠം
അച്ചടി: നമ്പോതിൽ ഓഫ്സെറ്റ് പ്രിൻ്റേറഴ്സ്, മാവേലിക്കര
Through this post, we are releasing the digital scan of Christmas 73 – Dharmaram College Souvenir published in the year 1973
1973 – Christmas 73 – Dharmaram College Souvenir
This Souvenir is brought out the Holistic message of Christ’s Liberative Incarnation. The Contents of this Souvenir are greetings from the Prior General, Rector, a brief history of Dharmaram College, Dharmaram Social Service and other articles written by the students.
1971 ൽ പ്രസിദ്ധീകരിച്ച കമിൽ സി. എം. ഐ രചിച്ച ക്രിസ്തീയ വേദാന്ത അഥവാ ഇന്നത്തെ ക്രിസ്തു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1971 – ക്രിസ്തീയ വേദാന്ത അഥവാ ഇന്നത്തെ ക്രിസ്തു – കമിൽ – സി. എം. ഐ
വത്തിക്കാൻ സൂനഹദോസിൻ്റെ വെളിച്ചത്തിൽ ക്രിസ്തീയ ജീവിതത്തെ ഏറ്റവും ലളിത മനോഹരമായും ആകർഷണീയമായും ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു. യഥാർത്ഥ നവീകരണം പ്രാപിക്കേണ്ടത് എവിടെയാണ് എന്നതിനെ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതിന് ഈ പുസ്തകം പര്യാപ്തമാണ്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.