1956 – ൽ പ്രസിദ്ധീകരിച്ച, എസ്സ്. ചിദംബരം പിള്ള എഴുതിയ ഉന്തുവണ്ടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – ഉന്തുവണ്ടി – എസ്സ്. ചിദംബരം പിള്ള
കേരളപ്പിറവി ദിനത്തിൽ മലയാളികൾക്കു വേണ്ടി സമർപ്പിച്ചു കൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട കഥാസമാഹാരമാണ് ഉന്തുവണ്ടി. തികച്ചും വ്യത്യസ്തമായ ആറു ചെറുകഥകളാണ് ഈ കഥാസമാഹാരത്തിൽ ഉള്ളത്.
1946 – ൽ പ്രസിദ്ധീകരിച്ച, സി.എ. കിട്ടുണ്ണി എഴുതിയ ആരോമലുണ്ണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1946 – ആരോമലുണ്ണി – സി.എ. കിട്ടുണ്ണി
വടക്കൻ പാട്ടിലെ വീര നായകനായ ആരോമലുണ്ണിയുടെ കഥയാണിത്. നീണ്ട പകയുടെയും പ്രതികാരത്തിൻ്റെയും കഥ വളരെ ലളിതമായ ഭാഷയിലും ശൈലിയിലും ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു.
താളിയോല ഗ്രന്ഥങ്ങളിൽനിന്നും കണ്ടെത്തി പ്രസിദ്ധീകരിച്ച ഭാഷാപ്രബന്ധമാണ് നാരായണീയം. ഭാഷാപ്രബന്ധങ്ങളുടെ പൊതുവായ ശൈലി പിന്തുടരുന്ന ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് ആരാണെന്ന് വ്യക്തമല്ല.
1967-ൽ പ്രസിദ്ധീകരിച്ച, പദ്മിനി ബാലകൃഷ്ണൻ എഴുതിയ സുന്ദരമായതലമുടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
തലമുടിയെപ്പറ്റിയുള്ള പഠനമാണ് ഈ പുസ്തകം. തലമുടിയുടെ ഘടനയും പ്രത്യേകതകളും, സംരക്ഷണം, മുടിയെ ബാധിക്കുന്ന രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധിയും തുടങ്ങി മുടിയെക്കുറിച്ചുള്ള വിശദമായ പഠനം ആണ് ഗ്രന്ഥകാരി നടത്തിയിട്ടുളളത്
1968 – ൽ പ്രസിദ്ധീകരിച്ച, ഏവൂർ സി.കെ. മാധവൻനായർ എഴുതിയ വിൽക്കപ്പെടാത്ത ബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1968 – വിൽക്കപ്പെടാത്ത ബന്ധം – ഏവൂർ സി.കെ. മാധവൻനായർ
ഏവൂർ സി.കെ. മാധവൻനായർ രചിച്ച നോവലാണ് വിൽക്കപ്പെടാത്ത ബന്ധം. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ നോവലിൽ സാധാരണക്കാരുടെ ജീവിത സംഘർഷങ്ങൾ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു.
1969 – ൽ പ്രസിദ്ധീകരിച്ച, നെല്ലിക്ക അച്യുതൻ എഴുതിയ ഐ.എൻ.എ. യും ഞാനും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1969 – ഐ.എൻ.എ. യും ഞാനും – നെല്ലിക്ക അച്യുതൻ
ഐ.എൻ.എ. യുടെ ആരംഭം മുതൽ അവസാനം വരെ അതിൽ പ്രവർത്തിച്ച അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ നെല്ലിക്ക അച്യുതൻ വിവരിച്ചിരിക്കുന്നത്. ‘ഐ.എൻ.എ. ആൻ്റ് ഐ’ എന്ന ശീർഷകത്തിൽ ഇംഗ്ലീഷിൽ എഴുതിയ പുസ്തകത്തിൻ്റെ മലയാളപരിഭാഷയാണിത്.
1969 – ൽ സ്വാമി സിദ്ധിനാഥാനന്ദ വിവർത്തനം ചൈയ്തു പ്രസിദ്ധീകരിച്ച ഒരു സാധകൻ്റെ സഞ്ചാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1969- ഒരു സാധകൻ്റെ സഞ്ചാരം – അജ്ഞാത കർതൃകം
ഒരു റഷ്യൻ തീർത്ഥാടകൻ്റെ ആത്മീയ സഞ്ചാരത്തെയും അനുഭവങ്ങളെയും അവതരിപ്പിക്കുന്ന സഞ്ചാരകഥയാണ് ഒരു സാധകൻ്റെ സഞ്ചാരം . പ്രാർത്ഥനയിലൂടെ ആത്മീയ വളർച്ചയെകൂടി ഇതിൽ വിവരിക്കുന്നു. പുസ്തകത്തിൽ കഥകളിൽകൂടിയും, ആദ്ധ്യാത്മിക പിതാവുമായുള്ള സംവാദങ്ങളുടെ രൂപത്തിലും ആത്മീയ ഉപദേശങ്ങൾ ഉൾക്കൊള്ളുന്നു. 1861 നും 1853 നും ഇടയിലുള്ള റഷ്യൻ പ്രദേശങ്ങളിൽ സഞ്ചരിച്ചു നടത്തിയ യാത്രകളാണ് ഇതിൽ പ്രതിപാദിക്കുന്നത്. ലളിതമായ പ്രതിപാദനരീതിയും സുവ്യക്തമായ വണ്ണനകളും പുസ്തകത്തിൻ്റെ പ്രത്യേകതകളാണ്.
സഞ്ചാരകഥയുടെ സംസ്കാരിക-ആദ്ധ്യാത്മിക പശ്ചാത്തലം ക്രിസ്ത്യൻ മതവുമായി ബന്ധപ്പെട്ടിരിക്കെ, അത് ഹിന്ദു സന്ന്യാസി മലയാളത്തിലേക്ക് അനിവാര്യമാകുന്ന വിധത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഭക്തിയുടെ ആഴവും പ്രാർത്ഥനയുടെ പ്രാധാന്യവും, ജീവിതത്തിലെ പ്രയാസങ്ങൾ നേരിടുന്ന രീതികളും മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും.