1972ലെ സയൻസ് നോബൽ സമ്മാനജേതാക്കളെയും അവരുടെ നോബർ സമ്മാനത്തിനു അർഹമായ സംഭാവനകളെ പറ്റിയും സി.ലെ. മൂസ്സത് 1973 ഫെബ്രുവരി 9ലെ വിജ്ഞാനകൈരളി മാസികയിൽ എഴുതിയ 1972 – ലെ സയൻസ് നോബൽസമ്മാനങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കഴിഞ്ഞ ഒരു നൂറ്റാണ്ടിനു മുകളിലായി മലയാളത്തിലെ പ്രാമാണിക വ്യാകരണഗ്രന്ഥമായി കരുതപ്പെടുന്ന ഏ.ആർ. രാജരാജവർമ്മയുടെ കേരളപാണീയത്തിൻ്റെ പ്രസിദ്ധീകരണത്തിൻ്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് സ്കറിയ സക്കറിയയുടെ ആമുഖപഠനത്തോടെ 1996ൽ പ്രസിദ്ധീകരിച്ച കേരളപാണിനീയം (ശതാബ്ദിപ്പതിപ്പ്) എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കേരളപാണിനീയത്തിൻ്റെ ഒന്നാം പതിപ്പ് വന്നത് 1896ൽ ആണ്. തൻ്റെ വിദ്യാഭ്യാസകാലത്ത് താൻ മലയാളവ്യാകരണം പഠിച്ചത് ഗാർത്തുവേറ്റ് സായ്പിൻ്റെ വ്യാകരണപുസ്തകത്തിലൂടെ ആയിരുന്നു എന്നും അതിൻ്റെ കുറവുകൾ ആണ് സ്വന്തമായി ഒരു വ്യാകരണഗ്രന്ഥം രചിക്കാൻ പ്രേരണ ആയതെന്നും 1896ലെ ഒന്നാം പതിപ്പിനു എഴുതിയ മുഖവുരയിൽ ഏ.ആർ. രാജരാജവർമ്മ പറയുന്നു. എന്നാൽ 1896ലെ ഒന്നാം പതിപ്പ് കുറച്ചധികം വിമർശനങ്ങൾ നേരിട്ടു. അതിനാൽ ഏ.ആർ. ഒന്നാം പതിപ്പിനെ സമൂലം പരിഷ്കരിച്ചാണ് ഏതാണ്ട് 25 വർഷത്തിനു ശേഷം 1917ൽ കേരളപാണിനീയത്തിൻ്റെ പുതിയൊരു പതിപ്പ് ഇറക്കുന്നത്. 1896ലെ പതിപ്പും 1917ലും പതിപ്പും തമ്മിൽ പേരിൻ്റെ കാര്യത്തിൽ മാത്രമേ സാമ്യത ഉള്ളൂ. ബാക്കി ഉള്ളടക്കമെല്ലാം വ്യത്യസ്തമാണ്. ഇപ്പോൾ കേരളപാണിനീയത്തിൻ്റെ പതിപ്പ് എന്ന പേരിൽ വിവിധ പ്രസിദ്ധീകരണശാലകൾ ഇറക്കുന്ന പതിപ്പുകൾ ഒക്കെയും 1917ൽ ഇറങ്ങിയ പതിപ്പിൻ്റെ റീപ്രിൻ്റുകൾ ആണ്.
ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന കേരളപാണിനീയം (ശതാബ്ദിപ്പതിപ്പ്) 1996ൽ ഇറങ്ങിയതാണ്. ഈ പതിപ്പിനു സ്കറിയ സക്കറിയ വിശദമായ ആമുഖപഠനം തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം അദ്ദേഹം തന്നെ പുസ്തകത്തിൽ ഉടനീളം അടിക്കുറിപ്പുകളും തയ്യാറാക്കിയിരിക്കുന്നു. അതിനും പുറമേ അദ്ദേഹം തന്നെ തയ്യാറാക്കിയ ഗ്രന്ഥസൂചി, പദസൂചി, ചോദ്യാവലിയും ഈ ശതാബ്ദി പതിപ്പിൻ്റെ ഭാഗമാണ്.
കഴിഞ്ഞ 12 വർഷത്തിനു മേൽ കേരളരേഖകളുടെ ഡിജിറ്റൈസേഷനിൽ ശ്രദ്ധിക്കുന്നു എങ്കിലും ഈ പ്രധാനപ്പെട്ട പുസ്തകത്തിൻ്റെ ഏറ്റവും നല്ല ഒരു പഴയ പതിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലായിരുന്നു. ഇപ്പോൾ 100 വർഷത്തിനു ശേഷമുള്ള പതിപ്പ് കിട്ടാൻ കാരണമായത് സ്കറിയ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിലൂടെ ആണ്. ഇനി മുൻപോട്ട് പോകുമ്പോൾ ഈ പുസ്തകത്തിൻ്റെ പ്രധാനപ്പെട്ട പഴയ പതിപ്പുകൾ ലഭ്യമാകും എന്ന് പ്രത്യാശിക്കുന്നു.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ഫാദർ തോമസ് മൂത്തേടൻ രചിച്ച വൈദികമിത്രം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. Rev T. K. Nampiaparampil ൻ്റെ പൗരോഹിത്യ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിൽവർ ജൂബിലി 1950ൽ ആയിരുന്നെങ്കിലും ഈ പുസ്തകം 1957ൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൈദികർ വിവിധ അവസരങ്ങളിൽ ഉപയോഗിക്കുന്ന പ്രാർത്ഥനകൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. കുറച്ചധികം പ്രാർത്ഥനകൾ സുറിയാനിയിൽ ആണുള്ളത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സി.കെ. മൂസ്സത് വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ 21 ലേഖനങ്ങളുടെ സമാഹാരമായ സാഹിത്യവീക്ഷണം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള ലേഖനങ്ങളിൽ ഭൂരിപക്ഷവും വിവിധകാലഘടങ്ങളിൽ മലയാളസാഹിത്യത്തിനു സവിശേഷ സംഭാവനചെയ്ത സാഹിത്യകാരന്മാരുടെ സാഹിത്യസൃഷ്ടികളിലൂടെയുള്ള ഓട്ടപ്രദിക്ഷണമാണ്. അതിൻ്റെ ഒപ്പം പാലക്കാട്, തൃശൂർ, എറണാകുളം, പന്തളം എനീ സ്ഥലങ്ങളിൽ നിന്നുള്ള സാഹിത്യസംഭാവനകളെ കുറിച്ചും ലേഖനങ്ങൾ ഉണ്ട്. എം.പി. അപ്പനാണ് പുസ്തകത്തിനു് അവതാരിക എഴുതിയിരിക്കുന്നത്. പ്രൊഫസർ എസ്. ഗുപ്തൻ നായർ ആണ് പുസ്തകത്തെ അവതരിപ്പിച്ചു കൊണ്ടുള്ള പ്രസ്താവന എഴുതിയിരിക്കുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സ്വാതന്ത്ര്യസമരസേനാനി, എഴുത്തുകാരൻ, പത്രപത്രപ്രവർത്തകൻ, വാഗ്മി എന്നീ വ്യത്യസ്തനിലകളിൽ പ്രശസ്തനായിരുന്ന കെ. മാധവൻ നായരുടെ ജീവിതത്തെ പറ്റി 1980കളുടെ അവസാനം സി.കെ. മൂസത് രചിച്ച കെ. മാധവൻ നായർ (ജീവചരിത്രം) എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സിറോ-മലബാർ കത്തോലിക്ക സഭയിലെ പുരോഹിതർ കുർബ്ബാന അനുഷ്ഠിക്കുമ്പോൾ അതിൻ്റെ ഓരോ ഭാഗത്തും അനുവർത്തിക്കേണ്ട വിധികൾ എന്തൊക്കെയാണ് എന്ന് പ്രതിപാദിക്കുന്ന തൂക്കാസാ (ലയാളത്തിലെ സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ) എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് സഭയിലെ പുരോഹിതർക്കുള്ള വിധികൾ ആയതിനാൽ, ആത്മായർക്ക് വേണ്ടി ഉള്ള പുസ്തകം അല്ല. എന്നാൽ ഈ പുസ്തകത്തിലെ വിശദാംശങ്ങൾ വായിച്ചാൽ പുരോഹിതർ കുർബ്ബാനസമയത്ത് കാണിക്കുന്ന ഓരോ ആംഗ്യങ്ങളുടേയും അർത്ഥം എന്താണെന്ന് മനസ്സിലാകും
സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത് 1868ൽ ചാവറ കുറിയാക്കോസ് അച്ചൻ (ചാവറയച്ചൻ) ആണെന്ന സൂചന, എറണാകുളം മെത്രാപോലീത്തയായ കണ്ടത്തിൽ ആഗുസ്തീനോസ് ഈ പുസ്തത്തിനു എഴുതിയ ആമുഖത്തിൽ കാണാം. സുറിയാനിക്രമത്തിലെ പൂജകർമ്മങ്ങൾ എന്നായിരുന്നു ആ തൂക്കാസാ പുസ്തകത്തിൻ്റെ പേർ എന്ന സൂചനയും ഈ ആമുഖത്തിൽ ഉണ്ട്. ഇപ്പോൾ പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പതിപ്പിൽ കാലഘട്ടത്തിനനുസൈച്ചുള്ള ഭാഷാപരമായ മാറ്റങ്ങൾ ആണ് പ്രധാനമായി വരുത്തിയിരിക്കുന്നത് എന്നും ആമുഖത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ബഹുഭാഷാ പണ്ഡിതനും, കൊച്ചി നാട്ടുരാജ്യത്തിലെ ആദ്യത്തെ സംസ്കൃത പാഠശാലയായ നെന്മാറ ലക്ഷ്മീ നിലയം സംസ്കൃത പാഠശാലയുടെ സ്ഥാപകനും, മണിമേഖല, ചിലപ്പതികാരം തുടങ്ങിയ തമിഴ് സംഘസാഹിത്യ കൃതികളുടെ പരിഭാഷകനും ആയ വിദ്യാഭൂഷണം നെന്മാറ പടിഞ്ഞാപ്പാറയിൽ നാരായണൻ നായരുടെ എഴുപത്തി ഒൻപതാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരളവർമ്മ മഹാരാജാവ് അധ്യക്ഷനായിട്ടുള്ള കൊച്ചി സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസാന്വേഷണ കമ്മറ്റി അംഗം കൂടി ആയിരുന്നു പി. നാരായണൻ നായർ.
ഈ സുവനീറിൽ ഇംഗ്ലീഷ്, തമിഴ്, മലയാളം, സംസ്കൃതം എന്നീ നാലു ഭാഷകളിൽ ഉള്ള ലേഖനങ്ങൾ ഉൾക്കൊള്ളുന്നു. ചില അപൂർവമായ ഫോട്ടോകളും ഇതിൽ ഉൾക്കൊള്ളുന്നു.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: Sri. P. Narayanan Nair – 79th Birthday Souvenir
കത്തോലിക്ക സഭയിലെ കോട്ടയം അതിരൂപത (ക്നാനായ കത്തോലിക്ക സഭ) യുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്ന കോട്ടയം മാസികയുടെ1920ൽ ഇറങ്ങിയ ആറാം ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോട്ടയം അതിരൂപതയുടെ അന്നത്തെ ബിഷപ്പായിരുന്ന മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ആണ് ഇങ്ങനെ ഒരു മാസിക തുടങ്ങാൻ നേതൃവം കൊടുത്തതെന്ന് വിവിധ ഇടങ്ങളിൽ കാണുന്നു. ക്രൈസ്തവസഭാ ലേഖനങ്ങൾക്ക് പുറമേ, പൊതുവിഷയത്തിലുള്ള ലേഖനങ്ങളും സാഹിത്യവും എല്ലാം ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു പുറത്തു വിടുന്ന ഈ ലക്കത്തിൽ കാണുന്നു.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
തത്ത്വമസി വ്യാഖ്യാനം, തത്ത്വമസി മഹാവാക്യ കട്ടിള എന്നീ പുരാതന ഗ്രന്ഥങ്ങളെ അതിൽ കൈകാര്യം ചെയ്യുന്ന വിഷയത്തിൻ്റെ സാമ്യത കൊണ്ട് ഒരുമിച്ച് ചേർത്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ശ്രീമൂലം മലയാളം സീരീസിൻ്റെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ. സാംബശിവ ശാസ്ത്രി ആണ് ഈ പുസ്തകത്തിൻ്റെ എഡിറ്റർ. തത്ത്വമസി വ്യാഖ്യാനത്തിൻ്റെ ഭാഷമലയാളം ആണ്. എന്നാൽ തത്ത്വമസി മഹാവാക്യ കട്ടിളയുടെ ഭാഷ തമിഴ് പ്രധാനമാണ്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ചിന്തകൻ വിമർശകൻ, പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ വ്യത്യസ്തനിലകളിൽ ശ്രദ്ധേയനായിരുന്ന മലയാളസാഹിത്യകാരൻ കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള രചിച്ച സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
എസ്.കെ. നായരുടെ കലാചിന്തകൾ, തകഴിയുടെ രണ്ടിടങ്ങഴി, ബാഷീറിന്റെ അനഘനിമിഷം, ചങ്ങമ്പുഴയുടെ കളിത്തോഴി തുടങ്ങി 16 ഓളം പ്രശസ്തമായ രചനകളുടെ നിരൂപണങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ നിരൂപണങ്ങൾ എല്ലാം അദ്ദേഹം മംഗളോദയം, ജയകേരളം, പുലരി, പ്രസന്നകേരളം തുടങ്ങി വിവിധ ആനുകാലികങ്ങളിൽ ആണ് ആദ്യം എഴുതിയത്. ഇങ്ങനെ വിവിധ ആനുകാലികങ്ങളിൽ എഴുതിയ ഗ്രന്ഥനിരൂപണങ്ങളുടെ സമാഹാരമാണ് സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന ഈ പുസ്തകം. ഇതിലെ ലേഖനങ്ങളിൽ ഭൂരിപക്ഷവും തൃശൂരിൽ നിന്നു പുറത്തിറങ്ങിയിരുന്ന മംഗളോദയം മാസികയിൽ ആയിരുന്നു എന്ന് അദ്ദേഹം മുഖവരയിൽ പറയുന്നു.