1984 – സാഹിത്യവീക്ഷണം – സി.കെ. മൂസ്സത്

സി.കെ. മൂസ്സത് വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ 21 ലേഖനങ്ങളുടെ സമാഹാരമായ സാഹിത്യവീക്ഷണം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള ലേഖനങ്ങളിൽ ഭൂരിപക്ഷവും വിവിധകാലഘടങ്ങളിൽ മലയാളസാഹിത്യത്തിനു സവിശേഷ സംഭാവനചെയ്ത സാഹിത്യകാരന്മാരുടെ സാഹിത്യസൃഷ്ടികളിലൂടെയുള്ള ഓട്ടപ്രദിക്ഷണമാണ്. അതിൻ്റെ ഒപ്പം പാലക്കാട്, തൃശൂർ, എറണാകുളം, പന്തളം എനീ സ്ഥലങ്ങളിൽ നിന്നുള്ള സാഹിത്യസംഭാവനകളെ കുറിച്ചും ലേഖനങ്ങൾ ഉണ്ട്.  എം.പി. അപ്പനാണ് പുസ്തകത്തിനു് അവതാരിക എഴുതിയിരിക്കുന്നത്.  പ്രൊഫസർ എസ്. ഗുപ്തൻ നായർ ആണ് പുസ്തകത്തെ അവതരിപ്പിച്ചു കൊണ്ടുള്ള പ്രസ്താവന എഴുതിയിരിക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1984 - സാഹിത്യവീക്ഷണം - സി.കെ. മൂസ്സത്
1984 – സാഹിത്യവീക്ഷണം – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സാഹിത്യവീക്ഷണം
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 290
  • അച്ചടി: Progress Printers, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *