ഗുരു നിത്യചൈതന്യ യതിയുടെ 60-ാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ ശിഷ്യന്മാരുടെയും പൗരപ്രമുഖരുടേയും നേതൃത്വത്തിൽ പുറത്തിറക്കിയ ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം എന്ന സുവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഗുരുവിൻ്റെ പറ്റി പ്രശസ്തർ എഴുതിയ നിരവധി ലേഖനങ്ങൾ ഈ സ്മരണികയുടെ ഭാഗമാണ്. അതോടൊപ്പം നിരവധി ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സ്മരണിക.
നാരായണഗുരുവുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഡിജിറ്റൈസ് ചെയ്യാൻ സഹായിച്ച പി. ആർ. ശ്രീകുമാർ ആണ് ഈ സ്മരണിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയകാല സ്മരണികകൾ (സുവനീറുകൾ) ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സിറൊ-മലബാർ സഭയിലെ കുർബാനക്രമത്തിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടും സഭയിലെ കൽദായവൽക്കരണവുമായി ബന്ധപ്പെട്ടും 1989ൽ Syro-Malabar Liturgical Action Committee പ്രസിദ്ധീകരിച്ച കൽദായവാദവും കേരളസഭയിലെ പ്രതിസന്ധിയും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കേരള സർക്കാർ 1966ൽ ഏഴാം ക്ലാസ്സിലെ ഇഗ്ലീഷ് പാഠപുസ്തകമായി പ്രസിദ്ധീകരിച്ച Kerala Reader- English – Standard 7 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
തോമാശ്ലീഹാ മലങ്കരയിൽ വന്ന് പള്ളികൾ സ്ഥാപിച്ചതിനെകുറിച്ച് പുരാതനകാലത്ത് എഴുതപ്പെട്ടിട്ടുള്ള പ്രബന്ധങ്ങൾ, പാട്ടുകൾ, കവിതകൾ, വാമൊഴിയായി പ്രചരിക്കുന്ന വിവരങ്ങൾ, പഴഞ്ചൊല്ലുകൾ തുടങ്ങിയ ആസ്പദമാക്കി കല്യാണപ്പാട്ടുകളുടെ രീതിയിൽ ചമച്ചുണ്ടാക്കിയ മാർ തോമാശ്ലീഹായുടെ ചരിത്രസംക്ഷേപം കല്യാണപ്പാട്ട് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മഞ്ഞളി വർഗ്ഗീസ് ആണ് ഈ കൃതി രചിച്ചിരിക്കുന്നത്.
ഇത് പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണ്. പുസ്തകത്തിൻ്റെ ആദ്യപതിപ്പ് 1892ൽ വന്നെന്ന് മുഖവരയിൽ നിന്ന് മനസ്സിലാക്കാം. ഈ പുസ്തകത്തിൽ കല്യാണപ്പാട്ടിൻ്റെ അച്ചടി വിന്യാസം, അക്കാലങ്ങളിൽ ചെയ്തിരുന്ന പോലെ ഗദ്യശൈലിയിൽ ആണ്. വരികൾ വേർതിരിക്കാൻ * ചിഹ്നം ഉപയോഗിച്ചിരിക്കുന്നു.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: മാർ തോമാശ്ലീഹായുടെ ചരിത്രസംക്ഷേപം കല്യാണപ്പാട്ട്
1966ൽ A.P. നാഗരാജൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്വരസ്വതീശപഥം എന്ന തമിഴ് സിനിമ റിലീസ് ചെയ്തതിനു ഒപ്പം കേരളത്തിൽ പ്രസ്തുത സിനിമയിലെ തമിഴ് പാട്ടുകൾ മലയാളലിപിയിൽ ആക്കിയതും ഒപ്പം സിനിമയുടെ കഥാസാരവും ചേർത്ത് പ്രസിദ്ധീകരിച്ച സിനിമാ പാട്ടുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
അനന്തനിക്ഷേപം എന്ന പേരിൽ ക്രിസ്തീയധ്യാനവിഷയങ്ങൾ ആസ്പദമാക്കി ഇറങ്ങിയ 7 പുസ്തകങ്ങളുടെ സീരീസിൻ്റെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ബ്രൂണൊ വെർക്രൂയിസ് (Bruno Vercruysse) എന്ന ജെസ്യൂട്ട് വൈദികൻ്റെ New practical meditations for every day in the year on the life of our Lord Jesus Christ എന്ന ഇംഗ്ലീഷ് കൃതിയുടെ മലയാളപരിഭാഷ ആണ് അനന്തനിക്ഷേപം. ബ്രദർ ലിയോപ്പോൾഡ് (Brother Leopold TOCD) ആണ് ഈ പ്രശസ്തധ്യാനപുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നത്.
വളരെ പ്രശസ്തമായ ഈ ധ്യാനകൃതി തമിഴിലേക്ക് ആദ്യം പരിഭാഷ ചെയ്തു കണ്ടതിൽ നിന്ന് പ്രചോദിതനായി ആണ് താൻ ഈ പരിഭാഷ നിർവഹിച്ചത് എന്നും, ഒരുമിച്ച് ഒറ്റപുസ്തകമായി പ്രസിദ്ധീകരിക്കാൻ ശ്രമിച്ചാൽ നിരവധി പ്രതിബന്ധങ്ങൾ നേരിടുന്നു എന്നത് കൊണ്ടാണ് പുസ്തകം ഏഴ് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നത് എന്നും പരിഭാഷകനായ ബ്രദർ ലിയോപ്പോൾഡ് മുഖവരയിൽ പറയുന്നു.
ഇപ്പോൾ റിലീസ് ചെയ്യുന്ന് ഈ ഏഴ് ഭാഗങ്ങൾ 1937 തൊട്ട് 1950 വരെയുള്ള വിവിധ വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതാണ്. ഇതിൽ ആദ്യത്തെ നാലുഭാഗങ്ങൾ രണ്ടാം പതിപ്പും അവസാന മൂന്നു ഭാഗങ്ങൾ മൂന്നാം പതിപ്പും ആണ്. ഇത് സൂചിപ്പിക്കുന്നത് ഈ പുസ്തകത്തിനു നിരവധി പതിപ്പുകൾ ഉണ്ടായി എന്നതാവണം.
ആശ്രമവാസികളായ സന്ന്യസ്തരെ ഉദ്ദേശിച്ചാണ് ഈ ഗ്രന്ഥം എഴുതിയിരിക്കുന്നത് എങ്കിലും അയ്മെനികൾക്കും ഇത് ഉപകാരപ്രദമാണെന്ന് പരിഭാഷകൻ പറയുന്നു. കേവലം കലണ്ടർ മാത്രം അനുസരിച്ച് ധ്യാനവിഷയങ്ങൾ നിർണ്ണയിച്ചാൽ നേരിടുന്ന പ്രശ്നങ്ങളെ ഒഴിവാക്കാനും എന്നാൽ ആ രീതിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതിരിക്കാനും പ്രത്യേക തരത്തിലാണ് വിഷയക്രമീകരണം ഈ ഏഴു ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിൻ്റെ വിശദാംശങ്ങൾ ഒന്നാം ഭാഗത്തിൻ്റെ മുഖവരയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
താഴെ 7 ഭാഗങ്ങളുടെയും ഡിജിറ്റൈസ് ചെയ്ത കോപ്പിയിലേക്കുള്ള കണ്ണി കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1966 ൽ ടി.ഇ. വാസുദേവൻ നിർമ്മിച്ച് എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ പ്രേം നസീർ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, അംബിക തുടങ്ങിയവർ അഭിനയിച്ച് പുറത്തിറങ്ങിയ പിഞ്ചുഹൃദയം എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. (ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പാാട്ടുപുസ്തകത്തിൻ്റെ പുറകിലെ കവർ പേജും അവസാനത്തെ ഒന്നോ രണ്ടോ പേജും നഷ്ടപ്പെട്ടിട്ടുണ്ട്. പിൽക്കാലത്ത് എപ്പോഴെങ്കിലും നല്ല ഒരു കോപ്പി കിട്ടുകയാണെങ്കിൽ അത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാം എന്ന് കരുതുന്നു.)
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സത്യൻ, പി.ജെ. ആൻ്റണി, കെ. ആർ. വിജയ, തുടങ്ങിയവർ അഭിനയിച്ച്, പി.ബി, ഉണ്ണി സംവിധാനം ചെയ്ത് 1967 ൽ റിലീസ് ചെയ്ത ശീലാവതി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1906 ൽ ഇറങ്ങിയ മാർച്ച്, ആഗസ്റ്റ് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: 1906 – കൎമ്മെല കുസുമം – പുസ്തകം ൪ ലക്കം ൧ – ൧൯൦൬ മാർച്ച്
മലയാളഭാഷയുടെ സ്വനിമവിജ്ഞാനത്തെ കുറിച്ച് പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ എൽ.വി. രാമസ്വാമി അയ്യർ രചിച്ച A Brief Account of Malayalam Phonetics എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഈ കൃതിയുടെ രചനാ വർഷം ഏതെന്ന് ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പുസ്തകത്തിൽ നിന്നു വ്യക്തമല്ല. എന്നാൽ 1925-ൽ കൽക്കത്ത സർവ്വകലാശാലയുടെ ഫോണറ്റിക്സ് മോണോഗ്രാഫ് പരമ്പരയിൽ ആദ്യത്തേതായി A Brief Account of Malayalam Phonetics പ്രസിദ്ധീകരിച്ചു എന്ന് ചിലയിടങ്ങളിൽ കാണുന്നു. ഒരു പക്ഷെ കൽക്കത്ത സർവ്വകലാശാലയിൽ നിന്നു പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ തന്നെ ആയിരിക്കാം ഇത്.