1968 – The Cochin Synagogue – 400th Anniversary Souvenir

Through this post, we are releasing the scan of The Cochin Synagogue – 400th-Anniversary Souvenir. This souvenir is published in 1968, to mark the 400 years of the establishment of The Cochin Synagogue in the year 1568.

The Cochin Synagogue is situated in Jew Town in Mattancherry, Kochi. The souvenir contains many articles and pictures related to Kerala Jews and their history.  Greetings from the political leaders of India and Israel, including the President and Prime minister,  are included in this souvenir.

This document is digitized as part of the Dharmaram College Library digitization project.

1968 - The Cochin Synagogue - 400th Anniversary Souvenir
1968 – The Cochin Synagogue – 400th Anniversary Souvenir

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: The Cochin Synagogue – 400th Anniversary Souvenir
  • Published Year: 1968
  • Number of pages: 228
  • Printing : Thilakam Press, Ernakulam
  • Scan link: Link

1868 – സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ

1868-ൽ കേരള സുറിയാനി കത്തോലിക്ക സഭയിൽ (ഇന്നത്തെ സീറോ-മലബാർ സഭ) അനുഷ്ഠിച്ചിരുന്ന ദിവ്യപൂജയ്ക്ക് (കുർബ്ബാന) ഒരു ക്രമം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോട് കൂടി അക്കാലത്തെ  മെത്രാൻ ആയിരുന്ന ബർണ്ണർദ്ദീനൊസു ദെസാന്ത ത്രെസ്യ (Bernardino Baccinelli of St. Teresa)- യുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിച്ച സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

എഴുതപ്പെട്ട ഒരു കർമ്മപുസ്തകം കൂടാതെ സുറിയാനിക്രമത്തിലെ ദിവ്യപൂജ പള്ളി (സഭ) ആഗ്രഹിച്ച് കല്പിച്ചിരിക്കുന്ന പോലെ നടത്താൻ പ്രയാസം ആണെന്ന് കണ്ടത് കൊണ്ടാണ് ഈ പുസ്തകം നിർമ്മിച്ചതെന്ന് ആമുഖത്തിൽ  മെത്രാൻ പറയുന്നു. തക്സ പരിശോധിച്ചപ്പോൾ അതിനോട് ഒക്കുന്നവിധമാണ് ഇതിൻ്റെ ഉള്ളടക്കം എന്ന് തനിക്കു ബോധ്യപ്പെട്ടതായും അദ്ദേഹം പറയുന്നു.

മാന്നാനം സെൻ്റ് ജോസഫ്സ് പ്രസ്സിൽ (അക്കാലത്ത് മാർ യൌസേപ്പു പുണ്യവാളൻ്റെ ആശ്രമ അച്ചുകൂടം) അച്ചടിച്ച പുസ്തകം ആണിത്. ആദ്യകാലത്ത് മാന്നാനം പ്രസ്സിൽ ഉപയോഗിച്ചിരുന്ന  ചതുരവടിവുള്ള അച്ചാണ് ഈ പുസ്തകത്തിൻ്റെ അച്ചടിക്കു ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ പരിചയമില്ലെങ്കിൽ വായന അല്പം ബുദ്ധിമുട്ട് ആയേക്കാം.

കുർബ്ബാനയുടെ ക്രമം എങ്ങനെ ആയിരിക്കണം എന്ന് വിശദമായി പ്രതിപാദിക്കുന്ന ഇത്തരം പുസ്തകങ്ങൾ പിൽക്കാലത്ത് തൂക്കാസ പുസ്തകം എന്ന് അറിയപ്പെട്ടു.  അത്തരം ഒരു തൂക്കാസാ പുസ്തകം മുൻപ് നമുക്ക് കിട്ടിയതാണ്. അത് ഇവിടെ കാണാം. 1926ലെ തൂക്കാസാ പുസ്തകം ഇപ്പോൾ റിലീസ് ചെയ്യുന്ന 1868ലെ സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ എന്ന പുസ്തകത്തിൻ്റെ പരിഷ്കരിച്ച പതിപ്പാണെന്ന് അ1926ലെ പുസ്തകത്തിൻ്റെ ആമുഖം വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. 1926ലെ പുസ്തകത്തിൽ ഈ ക്രമം എഴുതിയുണ്ടാക്കിയത് അന്നത്തെ പ്രിയോർ ജനറാൾ ആയിരുന്ന ചാവറയച്ചൻ ആണെന്ന സൂചനയും കാണാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1868 - സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ
1868 – സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ
    • പ്രസിദ്ധീകരണ വർഷം: 1868
    • താളുകളുടെ എണ്ണം: 154
    • അച്ചടി: St. Joseph’s Press, Mannanam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – അൎണ്ണോസു പാതിരി – സാഹിത്യതിലകൻ ഫാദർ സി.കെ. മറ്റം

സാഹിത്യതിലകൻ ഫാദർ സി.കെ. മറ്റം 1957ൽ പ്രസിദ്ധീകരിച്ച അർണ്ണോസു പാതിരി എന്ന ജീവചരിത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പേരു സൂചിപ്പിക്കുന്ന പോലെ, കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഈശോസഭാ സന്ന്യാസിയായ അർണ്ണോസ് പാതിരിയുടെ ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

സാഹിത്യകാരനായിരുന്ന ഫാദർ സി.കെ. മറ്റം ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ പുസ്തകങ്ങളിൽ ഒന്നാണ് ഇത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു കുറച്ചുകാലം മുൻപ് അർണ്ണോസ് പാതിരിയെപറ്റി താൻ എഴുതിയ ഒരു ലേഖനമാണ് ഈ പുസ്തക രചനയ്ക്കു തനിക്കു പ്രചോദനമായതെന്ന് മുഖവുരയിൽ ഫാദർ സി.കെ. മറ്റം പറയുന്നു. പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത് ശൂരനാടു കുഞ്ഞൻപിള്ള ആണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 

1957 - അൎണ്ണോസു പാതിരി - സാഹിത്യതിലകൻ ഫാദർ സി.കെ. മറ്റം
1957 – അൎണ്ണോസു പാതിരി – സാഹിത്യതിലകൻ ഫാദർ സി.കെ. മറ്റം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അൎണ്ണോസു പാതിരി
  • രചന: സാഹിത്യതിലകൻ ഫാദർ സി.കെ. മറ്റം
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: The Ajanta Press, Perunna
  • താളുകളുടെ എണ്ണം: 172
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1994 – സ്നേഹദീപ്തി – വിശുദ്ധ ക്ലാരയുടെ എട്ടാം ജന്മശതാബ്ദി സ്പെഷ്യൽ (1194 -1994)

അസ്സീസിയിലെ ക്ലാര എന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധ ക്ലാരയുടെ എട്ടാം ജന്മശതാബ്ദിയോട് അനുബന്ധിച്ച് ആലുവയിലെ Franciscan Clarist Congregation പ്രസിദ്ധീകരിച്ച സ്നേഹദീപ്തി അഥവാ  വിശുദ്ധ ക്ലാരയുടെ എട്ടാം ജന്മശതാബ്ദി സ്പെഷ്യൽ എന്ന സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശുദ്ധക്ലാരയെ കുറച്ചധികം ലേഖനങ്ങൾ ഈ സ്മരണികയുടെ ഭാഗമാണ്. ഒപ്പം കുറച്ചധികം ചിത്രങ്ങളും ഇതിൽ ഉണ്ട്. കേരള അസ്സീസി: പുത്തൻപറമ്പിൽ തൊമ്മച്ചനെ പറ്റി സ്കറിയ സക്കറിയ എഴുതിയ ലേഖനവും ഈ സ്മരണികയുടെ ഭാഗമാണ്.

നമ്മുടെ പഴയകാല സ്മരണികകൾ (സുവനീറുകൾ) ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

അതിൻ്റെ ഒപ്പം, ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടെ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്.

1994 - സ്നേഹദീപ്തി - വിശുദ്ധ ക്ലാരയുടെ എട്ടാം ജന്മശതാബ്ദി സ്പെഷ്യൽ (1194 -1994)
1994 – സ്നേഹദീപ്തി – വിശുദ്ധ ക്ലാരയുടെ എട്ടാം ജന്മശതാബ്ദി സ്പെഷ്യൽ (1194 -1994)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: സ്നേഹദീപ്തി – വിശുദ്ധ ക്ലാരയുടെ എട്ടാം ജന്മശതാബ്ദി സ്പെഷ്യൽ (1194 -1994)
    • താളുകളുടെ എണ്ണം: 100
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1942 – കേരളക്രിസ്ത്യാനികളും കർമ്മലീത്താസഭയും – പാവർട്ടി മാർത്തോമ്മാശ്രമ സുവർണ്ണജൂബിലി സ്മാരകം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലുള്ള പാവർട്ടിയിലെ (ഇപ്പോൾ പാവറട്ടി) മാർത്തോമ്മാശ്രമത്തിൻ്റെ അൻപതാം വാർഷികത്തിനോട് അനുബന്ധിച്ച് 1942ൽ പ്രസിദ്ധീകരിച്ച കേരളക്രിസ്ത്യാനികളും കർമ്മലീത്താസഭയും – പാവർട്ടി മാർത്തോമ്മാശ്രമ സുവർണ്ണജൂബിലി സ്മാരകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കേരള സുറിയാനി കർമ്മലീത്ത സഭ (ഇപ്പോൾ CMI സഭ) യുടെ കീഴിലുള്ള ഈ  ആശ്രമം 1890ൽ സ്ഥാപിതമായി എന്നും   1840ൽ അമ്പത് വർഷം പൂർത്തിയാക്കിയപ്പോൾ ജൂബിലി സംബന്ധിച്ചുള്ള വൈദികകർമ്മങ്ങൾ അനാഡംബരമായി തങ്ങൾ നിർവഹിച്ചു എന്നു ആമുഖപ്രസ്താവനയിൽ ആശ്രമത്തിൻ്റെ അക്കാലത്തെ പ്രിയോർ ഫാദർ ശാബോർ സി.ഡി. പറയുന്നു. ജൂബിലിസ്മാരകമായി ഒരു ചെറുഗ്രന്ഥം അച്ചടിച്ച് പ്രസിദ്ധീകരിക്കണം എന്ന ആഗ്രഹത്തിൻ്റെ പൂർത്തീകരണം ആണ് ഈ ഗ്രന്ഥം.

1940ൽ ജൂബിലി ആഘോഷിച്ചെങ്കിലും അല്പം വൈകി 1942ൽ ആണ് ഈ സ്മാരകഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആശ്രമവുമായി ബന്ധപ്പെട്ട ചരിത്രവും മറ്റും ഈ സ്മാരകഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. അതിൻ്റെ ഒപ്പം വിഷയവുമായി ബന്ധപ്പെട്ട കുറച്ചധികം ചിത്രങ്ങളും ഈ സ്മാരകഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നു.

ഈ സ്മാരകഗ്രന്ഥത്തിൻ്റെ രചയിതാവായി പുസ്തകത്തിൻ്റെ ടൈറ്റിൽ പേജിൽ കാണിച്ചിട്ടുള്ളത് ഫാദർ ഹൊർമ്മീസ് സി.ഡി.യെ ആണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1942 - കേരളക്രിസ്ത്യാനികളും കർമ്മലീത്താസഭയും - പാവർട്ടി മാർത്തോമ്മാശ്രമ സുവർണ്ണജൂബിലി സ്മാരകം
1942 – കേരളക്രിസ്ത്യാനികളും കർമ്മലീത്താസഭയും – പാവർട്ടി മാർത്തോമ്മാശ്രമ സുവർണ്ണജൂബിലി സ്മാരകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരളക്രിസ്ത്യാനികളും കർമ്മലീത്താസഭയും – പാവർട്ടി മാർത്തോമ്മാശ്രമ സുവർണ്ണജൂബിലി സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1942
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • താളുകളുടെ എണ്ണം: 152
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1859 – വെദൊപദെശപുസ്തകം

കേരളകത്തോലിക്ക സഭയിൽ പെട്ടവരുടെ ഉപയോഗത്തിനായി 1859ൽ അക്കാലത്തെ വാരാപ്പുഴ മെത്രാൻ ആയിരുന്ന Bernardino Baccinelli of St. Teresaയുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിച്ച വെദൊപദെശപുസ്തകം എന്ന പ്രാർത്ഥനാപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കർമ്മലീത്തസന്യാസിമാർ (OCD) ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം രചിച്ചിരിക്കുന്നത് എന്ന സൂചന ടൈറ്റിൽ പേജിൽ കാണാം.

പുസ്തകം അച്ചടിച്ചിരിക്കുന്നത് തിരുവിതാംകൂർ സർക്കാർ പ്രസ്സിൽ ആണ്. 1850ൽ തിരുവിതാംകൂർ സർക്കാർ പ്രസ്സിൽ നാരായണീയം അച്ചടിക്കാൻ ഉപയോഗിച്ച ചതുരവടിവുള്ള അതേ അച്ചാണ് ഈ പുസ്തകത്തിലെ പ്രധാന ഉള്ളടക്കം അച്ചടിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പുസ്തകത്തിൻ്റെ ടൈറ്റിൽ പേജിലെ ഉള്ളടക്കത്തിനും പ്രാരംഭപേജുകളിലെ ചില ഉള്ളടക്കത്തിനും, ബെഞ്ചമിൻ ബെയിലി തിരുവിതാംകൂർ സർക്കാർ പ്രസ്സിനു കൊടുത്ത ഉരുണ്ടരൂപമുള്ള മലയാളമച്ചുകൾ തന്നെ ഉപയോഗിച്ചിരിക്കുന്നു.

ബെഞ്ചമിൻ ബെയിലി നിർമ്മിച്ചു കൊടുത്ത ഉരുണ്ട അച്ചിനു പകരം, അക്കാലത്തെ താളിയോലകളിലും ചില കൈയെഴുത്തുപ്രതികളിലും കണ്ടിരുന്ന ചതുരവടിവുള്ള അക്ഷരങ്ങളോട് സമാനമായ അച്ച് ഉപയോഗിച്ചിരിക്കുന്നത് ഒരു പക്ഷെ കൈയെഴുത്തിനോട് അടുത്തു നിൽക്കാനോ, ബെഞ്ചമിൻ ബെയിലി മലയാളലിപി ഉരുട്ടിയത് ഇഷ്ടപ്പെടാതിരുന്നവരുടെ എതിർപ്പ് മറികടക്കാനോ വേണ്ടിയാവാം.

ലിപിയുടെ കാര്യത്തിൽ അക്കാലത്തെ ഭൂരിപക്ഷ ഉപയോഗം പോലെ ഈ പുസ്തകത്തിലും ചന്ദ്രക്കലയോ ഏ/ഓ കാരങ്ങളോ അവയുടെ ഉപലിപികളോ ഇല്ല.

1859ൽ മാന്നാനത്ത് പ്രസ്സ് ഉണ്ടായിട്ടും ഈ പുസ്തകം  തിരുവിതാംകൂർ സർക്കാർ പ്രസ്സിൽ അച്ചടിച്ചതിനാൽ ഇത് കേരള ലത്തീൻ  കത്തോലിക്കരുടെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ചു എന്നതിനാൽ ആവാം.

പുസ്തകത്തിൻ്റെ തുടക്കത്തിൽ വാരാപ്പള്ളി മെത്രാൻ ആയിരുന്ന Bernardino Baccinelli of St. Teresa എഴുതിയ സുദീർഘമായ ആമുഖം കാണാം. ഇതിൽ അദ്ദേഹം കേരളക്രിസ്ത്യാനികൾക്ക് പ്രാർത്ഥനാപുസ്തകങ്ങൾ ഇല്ലാത്തതിനെ പറ്റിയും ആ കുറവ് തീർക്കാനുള്ള ഒരു ശ്രമം ആണ് ഈ പുസ്തകം എന്നും പറയുന്നു. അതിനു ശേഷം വിവിധ അവസരങ്ങളിൽ ഉപയോഗിക്കാനുള്ള പ്രാർത്ഥനകളും മറ്റും കാണാം. പ്രാർത്ഥനകൾക്ക് ശേഷം അവസാനം ഉള്ളടക്കപ്പട്ടിക കൊടുത്തിരിക്കുന്നു. തുടർന്ന് ശുദ്ധിപത്രവും.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1859 - വെദൊപദെശപുസ്തകം
1859 – വെദൊപദെശപുസ്തകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വെദൊപദെശപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1859
  • അച്ചടി: The Government Press, Trivandrum
  • താളുകളുടെ എണ്ണം: 362
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2004 – കശുഅണ്ടി തൊഴിലാളികളുടെ സമരചരിത്രം – പി. കേശവൻ നായർ

കേരളത്തിലെ പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായങ്ങളിൽ ഒന്നായ കശു അണ്ടി വ്യവസായത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ സമരചരിത്രത്തിൻ്റെ കഥ പറയുന്ന കശുഅണ്ടി തൊഴിലാളികളുടെ സമരചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ശാസ്ത്രസാഹിത്യകാരനും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന പി. കേശവൻ‌ നായർ രചിച്ച പുസ്തകം ആണിത്.

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്  കണ്ണൻ ഷണ്മുഖമാണ്  . അദ്ദേഹം തന്നെയാണ് കേശവൻ നായരുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുവാനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നത്.

2004 - കശുഅണ്ടി തൊഴിലാളികളുടെ സമരചരിത്രം - പി. കേശവൻ നായർ
2004 – കശുഅണ്ടി തൊഴിലാളികളുടെ സമരചരിത്രം – പി. കേശവൻ നായർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കശുഅണ്ടി തൊഴിലാളികളുടെ സമരചരിത്രം
  • രചന: പി. കേശവൻനായർ
  • പ്രസിദ്ധീകരണ വർഷം: 2004
  • താളുകളുടെ എണ്ണം: 148
  • അച്ചടി: District Cooperative Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1983 – ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം

ഗുരു നിത്യചൈതന്യ യതിയുടെ 60-ാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ ശിഷ്യന്മാരുടെയും പൗരപ്രമുഖരുടേയും നേതൃത്വത്തിൽ പുറത്തിറക്കിയ ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം എന്ന സുവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഗുരുവിൻ്റെ പറ്റി പ്രശസ്തർ എഴുതിയ നിരവധി ലേഖനങ്ങൾ ഈ സ്മരണികയുടെ ഭാഗമാണ്. അതോടൊപ്പം  നിരവധി ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സ്മരണിക.

നാരായണഗുരുവുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഡിജിറ്റൈസ് ചെയ്യാൻ സഹായിച്ച പി. ആർ. ശ്രീകുമാർ ആണ് ഈ സ്മരണിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയകാല സ്മരണികകൾ (സുവനീറുകൾ) ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1983 - ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം
1983 – ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ഗുരുനിത്യചൈതന്യയതി – ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം
    • പ്രസിദ്ധീകരണ വർഷം: 1983
    • താളുകളുടെ എണ്ണം: 412
    • അച്ചടി: Parishath Press
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – കൽദായവാദവും കേരളസഭയിലെ പ്രതിസന്ധിയും

സിറൊ-മലബാർ സഭയിലെ കുർബാനക്രമത്തിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടും സഭയിലെ കൽദായവൽക്കരണവുമായി ബന്ധപ്പെട്ടും 1989ൽ Syro-Malabar Liturgical Action Committee പ്രസിദ്ധീകരിച്ച കൽദായവാദവും കേരളസഭയിലെ പ്രതിസന്ധിയും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1989 - കൽദായവാദവും കേരളസഭയിലെ പ്രതിസന്ധിയും
1989 – കൽദായവാദവും കേരളസഭയിലെ പ്രതിസന്ധിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കൽദായവാദവും കേരളസഭയിലെ പ്രതിസന്ധിയും
  • പ്രസിദ്ധീകരണ വർഷം: 1989
  • പ്രസാധകർ: Syro-Malabar Liturgical Action Committee
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – Kerala Reader- English – Standard 7

കേരള സർക്കാർ  1966ൽ ഏഴാം ക്ലാസ്സിലെ ഇഗ്ലീഷ് പാഠപുസ്തകമായി പ്രസിദ്ധീകരിച്ച  Kerala Reader- English – Standard 7 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1966 - Kerala Reader- English - Standard 7
1966 – Kerala Reader- English – Standard 7

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Kerala Reader- English – Standard 7
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 160
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി