1957 – ധർമ്മാരാം – ചെത്തിപ്പുഴ – കൈയെഴുത്തുമാസിക – ലത 1 കുസുമം 1

CMI സഭയുടെ ചെത്തിപ്പുഴ വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 മാർച്ചിൽ പ്രസിദ്ധീകരിച്ച ധർമ്മാരാം എന്ന കൈയെഴുത്തു മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കൈയെഴുത്തുമാസികകൾ ഡിജിറ്റൈസ് ചെയ്യുന്ന സുപ്രധാനപദ്ധതിക്ക് കൂടി ഈ കൈയെഴുത്ത് മാസിക ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ Indic Digital Archive Foundation തുടക്കം കുറിക്കുകയാണ്.

ചങ്ങനാശ്ശേരിക്കടുത്ത് ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന CMI വൈദീകസെമിനാരി ബാംഗ്ലൂരിലേക്ക് പറിച്ചു നടുന്നതിനു തൊട്ട് മുൻപുള്ള മാസമാണ് (1957 മാർച്ച്) ഈ കൈയെഴുത്ത് മാസിക പ്രസിദ്ധീകരിച്ചത്. അത് കൊണ്ട് തന്നെ പുതിയ ഭവനത്തിലേക്ക് പോകുന്നതിനെ കുറിച്ചുള്ള പ്രതീക്ഷ പത്രാധിപക്കുറിപ്പിൽ കാണാം. തുടർന്ന് സഭാ സംബന്ധിയായതും പൊതുസ്വഭാവമുള്ളതുമായ വിവിധ ലേഖനങ്ങൾ ഈ കൈയെഴുത്തുമാസികയിൽ കാണാം. 1957 മെയ് രണ്ടാം വാരത്തിൽ പ്രസിദ്ധപ്പെടുത്താൻ ഉദ്ദേശിക്കുന്ന ധർമ്മാരാം വാർഷികപതിപ്പിനെ കുറിച്ചുള്ള പരസ്യവും അവസാനം കാണാം. കൈയെഴുത്തു മാസിക ആയതു കൊണ്ട് തന്നെ കവർ പേജിൽ ഒരു വരചിത്രവും ഈ രേഖയിൽ കാണാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - ധർമ്മാരാം - ചെത്തിപ്പുഴ - കൈയെഴുത്തുമാസിക - ലത 1 കുസുമം 1
1957 – ധർമ്മാരാം – ചെത്തിപ്പുഴ – കൈയെഴുത്തുമാസിക – ലത 1 കുസുമം 1

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ധർമ്മാരാം – ചെത്തിപ്പുഴ – കൈയെഴുത്തുമാസിക – ലത 1 കുസുമം 1
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

One thought on “1957 – ധർമ്മാരാം – ചെത്തിപ്പുഴ – കൈയെഴുത്തുമാസിക – ലത 1 കുസുമം 1”

Leave a Reply

Your email address will not be published. Required fields are marked *