Skip to content
ഗ്രന്ഥപ്പുര blog

ഗ്രന്ഥപ്പുര (Granthappura) blog

  • Granthappura Home
  • Blog Home

Recent Posts

  • ലിറ്റിൽ മാസികയുടെ 56 ലക്കങ്ങൾ
  • 1946 – കാദംബരി – കെ. ഗോദവർമ്മ
  • 1949 – മഹാകവി പള്ളത്തിൻ്റെ കൃതികൾ – രണ്ടാം വാല്യം
  • 1948 – സഹകരണമാഹാത്മ്യം
  • 1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്
  • June 2026
  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • June 2023
  • May 2023
  • April 2023
  • March 2023
  • February 2023
  • January 2023
  • December 2022
  • November 2022
  • October 2022

Month: May 2026

1875 – ഹൈകൊർട്ട വിധി

1875 – ൽ പ്രസിദ്ധീകരിച്ച, ഹൈകൊർട്ട വിധി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1875 - ഹൈകൊർട്ട വിധി
1875 – ഹൈകൊർട്ട വിധി

1875 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിൽ ഹൈക്കോർട്ട് വിധി ന്യായങ്ങളുടെ വിശദമായ വിവരണമാണ് ഉൾപ്പെടുന്നത്. ശെരിസ്തദാർ പദവി വഹിച്ചിരുന്ന പി. ജോൺ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ വ്യത്യസ്ത വ്യവഹാരങ്ങളിൽ ഹൈക്കോടതി നിർദ്ദേശിക്കുന്ന തീർപ്പ് കുറിച്ചിരിക്കുന്നു. ഭൂമി സംബന്ധമായുള്ള വ്യവഹാരങ്ങളിലുള്ള തീർപ്പ് ഇതിൽ ഏറെ പ്രാധാന്യമുള്ളതാണ്. പാട്ടബാക്കി ഉൾപ്പെടെയുള്ള വ്യവസ്ഥകളെ സംബന്ധിക്കുന്ന നിയമങ്ങളും ഇതിൽ ഉൾപ്പെടുന്നു. കരാർ ലംഘനവും വിവാഹമോചനവും ദത്ത് നിയമങ്ങളും ഇതിൽ വിശദീകരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹൈകൊർട്ട വിധി
  • പ്രസിദ്ധീകരണ വർഷം: 1875
  • അച്ചടി: ചർച്ച് മിഷൻ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 102
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on May 18, 2026May 18, 2026Author Sreenath SCategories Kottayam Public LibraryLeave a comment on 1875 – ഹൈകൊർട്ട വിധി

പാചകചിന്താമണി – രണ്ടാം ഭാഗം

പാചകചിന്താമണി – രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മാംസഭക്ഷണത്തിൻ്റെ ഗുണങ്ങളെക്കുറിച്ചും വിവിധ തരത്തിലുള്ള മാംസങ്ങൾ പാകം ചെയ്യേണ്ട രീതികളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു പുസ്തകമാണിത്. പണ്ടുകാലത്ത് ജാതിവ്യത്യാസമന്യേ എല്ലാവരും മാംസഭക്ഷണം കഴിച്ചിരുന്നുവെന്നും ഋഷിവര്യന്മാർ വൈദിക കർമ്മങ്ങളിലും യാഗങ്ങളിലും മാംസം ഉപയോഗിച്ചിരുന്നുവെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ശരീരപുഷ്ടിക്ക് മാംസത്തിനോളം പോന്ന മറ്റൊന്നുമില്ലെന്ന് അഷ്ടാംഗഹൃദയത്തെ ഉദ്ധരിച്ച് ഇതിൽ വ്യക്തമാക്കുന്നുണ്ട്. മാംസപാകങ്ങളെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു – ആഫ്ഗാൻ പാകം (ഇതിൽ നിന്നാണ് മോഗളായ അല്ലെങ്കിൽ യൂനാനി പാകം ഉണ്ടായത്), ഹിന്ദു പാകം (മഹാരാഷ്ട്ര, തമിഴ് പാകങ്ങൾ ഇതിൽ പെടുന്നു), ഹൗണി പാകം (യൂറോപ്യൻ രീതി). മലയാളികൾക്ക് പണ്ട് മാംസപാകത്തിൽ വലിയ കൗശലങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഈ പുസ്തകം വഴി ആ അറിവ് ജനങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ലേഖകൻ ഒന്നാം അധ്യായത്തിൽ പറയുന്നു. വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും മാംസരുചികൾ, കോഴി, താറാവ് തുടങ്ങിയവയുടെ മുട്ടകളുടെ ഗുണങ്ങൾ , മീൻമുട്ട (പനിഞ്ഞിൽ) , കക്ക, ചിപ്പി, മുരിങ്ങ, ഞണ്ട് തുടങ്ങിയ ജലചരങ്ങളുടെ മാംസഗുണങ്ങളും അവ ഔഷധമായി ഉപയോഗിക്കേണ്ട രീതികളും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാംസഭക്ഷണത്തെ കേവലം ഒരു ആഹാരമായി മാത്രമല്ല, രോഗശമനത്തിനും ശരീരപുഷ്ടിക്കുമുള്ള ഒരു ഔഷധമായിക്കണ്ട് അതിനെ ശാസ്ത്രീയമായി പാകം ചെയ്യേണ്ട രീതികളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്

ഈ പുസ്തകത്തിൻ്റെ ആദ്യത്തെ കുറച്ച് പേജുകൾ നഷ്ടപ്പെട്ട നിലയിലാണ്. അതിനാൽത്തന്നെ പുസ്തകം എഴുതിയതാരെന്നോ അച്ചടി, പ്രസിദ്ധീകരിച്ചത് ആരെന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പാചകചിന്താമണി – രണ്ടാം ഭാഗം
  • താളുകളുടെ എണ്ണം: 100
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
Posted on May 18, 2026May 18, 2026Author Meena KootalaCategories Kannan ShanmukhamLeave a comment on പാചകചിന്താമണി – രണ്ടാം ഭാഗം

1916 – നീതിബോധകഥകൾ

1916-ൽ പ്രസിദ്ധീകരിച്ച, തേലപ്പുറത്തു നാരായണനമ്പി വിവർത്തനം ചെയ്ത നീതിബോധകഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പാലി ഭാഷയിലുള്ള പ്രസിദ്ധമായ ‘ജാതകകഥകൾ’ ആണ് ഈ പുസ്തകത്തിന് ആധാരം. ജാതകകഥകളിലെ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പരിഭാഷകൻ ഇതിന് “നീതിബോധകഥകൾ” എന്ന പേര് നൽകിയിരിക്കുന്നത്. ഇതിനെ “ബുദ്ധാവതാരങ്ങൾ” എന്ന് വിളിക്കുന്നതിലും തെറ്റില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നീതിയും ധർമ്മവും എപ്രകാരമാണ് മനുഷ്യജീവിതത്തിൽ പകർത്തേണ്ടത് എന്ന് ലളിതമായി വെളിപ്പെടുത്തുന്നവയാണ് ഇതിലെ കഥകൾ. പഞ്ചതന്ത്രം കഥകളേക്കാൾ ഏറെ പുരാതനമാണ് ജാതകകഥകൾ എന്ന് ഗ്രന്ഥകർത്താവ് മുഖവുരയിൽ സമർത്ഥിക്കുന്നു.

മഹാമഹിമശ്രീ രാജാ കേ. സി. മാനവേദൻ തമ്പുരാൻ്റെ ഉപദേശവും സഹായവുമാണ് പരിഭാഷകനെ പാലി ഭാഷ പഠിക്കാനും ഈ തർജ്ജമ നിർവ്വഹിക്കാനും പ്രേരിപ്പിച്ചത്. കൂടാതെ പ്രശസ്ത പണ്ഡിതനായിരുന്ന ടി. സി. പരമേശ്വരൻ മൂസ്സത് ഈ കൃതി പ്രസിദ്ധീകരിക്കാൻ ആവശ്യമായ ഒത്താശകൾ ചെയ്തുനൽകുകയും ചെയ്തു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നീതിബോധകഥകൾ
  • തർജ്ജമ: തേലപ്പുറത്തു നാരായണനമ്പി
  • പ്രസിദ്ധീകരണ വർഷം: 1916
  • താളുകളുടെ എണ്ണം: 140
  • അച്ചടി:  Bharathavilasam Achukootam, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
Posted on May 18, 2026May 18, 2026Author Meena KootalaCategories Kannan ShanmukhamLeave a comment on 1916 – നീതിബോധകഥകൾ

ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട്

ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനെട്ടു പുരാണങ്ങളിലൊന്നായ ബ്രഹ്മാണ്ഡപുരാണത്തിൻ്റെ മലയാളത്തിലുള്ള പരിഭാഷയാണ് ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട്. കിളിയെക്കൊണ്ടു കഥ പറയിക്കുന്ന രീതിയിലുള്ള കാവ്യമായതുകൊണ്ടും ആധ്യാത്മിക ഗ്രന്ഥങ്ങളുടെ പരിഭാഷയിൽ തല്പരനായിരുന്നതുകൊണ്ടും എഴുത്തച്ഛൻ ആണ് ഇതു രചിച്ചതെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിച്ചിരുന്നു. പുസ്തകത്തിൻ്റെ രചനാവർഷമോ എഴുതിയതാരെന്നോ ഉള്ള സൂചനകൾ ഒന്നും തന്നെ ഇതിലില്ല. പ്രയോഗവൈകല്യങ്ങളൊക്കെയുള്ള ഈ കൃതിയും അജ്ഞാതകർത്തൃകമായി കണക്കാക്കുന്നതാവും ഉചിതം

ബ്രഹ്മാണ്ഡപുരാണത്തിൻ്റെ രചന കിളിപ്പാട്ടുരീതിയിലാണെങ്കിലും എഴുത്തച്ഛൻ്റെ കൃതികളിൽ കാണുന്നതുപോലെ ആരംഭത്തിൽ കിളിയെ വിളിച്ച് കഥ പറയാനാവശ്യപ്പെടുന്നില്ല. നൈമിശാരണ്യത്തിൽ വെച്ച് ശൗനകൻ തുടങ്ങിയ മുനിമാർ സൂതമഹർഷിയോടു വീണ്ടും മംഗളം വരുത്തുന്ന സത്കഥകൾ പറയാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹിരണ്യനാഭനു ജൈമിനി മഹർഷി പറഞ്ഞു കൊടുത്ത ഭാരഖണ്ഡത്തിൻ്റെ ഉത്പത്തിചരിത്രവും മറ്റും സൂതൻ വിശദീകരിക്കുന്നത്. ബ്രഹ്മാണ്ഡപുരാണം ആകെ 85 സഹസ്രം(എൺപത്തയ്യായിരം) ഗ്രന്ഥങ്ങളുണ്ടെന്നും അതിൽ നിർമ്മലമായ മധ്യഭാഗത്തിൻ്റെ 99 അദ്ധ്യായങ്ങളായി ഇവിടെ പറഞ്ഞിരിക്കുന്നുവെന്നും ഇതു കേൾക്കുന്നവർക്ക് ജീവിതത്തിൽ മംഗളം ഉണ്ടാവുമെന്നുമാണ് അവസാനം ഉള്ള ഫലശ്രുതി. പഴയരീതിയിൽ വരിമുറിക്കാതെ, നക്ഷത്രചിഹ്നമിട്ട് ഗദ്യരീതിയിലാണ് അച്ചടിച്ചിരിക്കുന്നത്. മുൻഷി താമരക്കുളം ശങ്കരൻ വൈദ്യൻ പുസ്തകം സംശോധനം നടത്തിയതായി കവർപേജിൽ കൊടുത്തിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട്
    • താളുകളുടെ എണ്ണം: 142
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on May 16, 2026May 16, 2026Author Meena KootalaCategories Srikrishna LibraryLeave a comment on ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട്

1920 – മഹാഭാരതകഥ ഒരു നിരൂപണം

1920-ൽ പ്രസിദ്ധീകരിച്ച,  കുന്നത്ത് ജനാർദ്ദനമേനോൻ എഴുതിയ മഹാഭാരതകഥ ഒരു നിരൂപണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

 1920 - മഹാഭാരതകഥ ഒരു നിരൂപണം
1920 – മഹാഭാരതകഥ ഒരു നിരൂപണം

മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അവരുടെ വ്യക്തി സ്വഭാവത്തെയും നിരൂപണ രൂപേന കൈകാര്യം ചെയ്യുന്ന ഒരു കൃതിയാണ് ഈ പുസ്തകം.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഹാഭാരതകഥ ഒരു നിരൂപണം
  • രചന: Kunnathu Janardana Menon
  • പ്രസിദ്ധീകരണ വർഷം: 1920
  • താളുകളുടെ എണ്ണം: 84
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

 

Posted on May 15, 2026May 15, 2026Author Sathish ThottasseryCategories Kannan Shanmukham, ThiruvananthapuramLeave a comment on 1920 – മഹാഭാരതകഥ ഒരു നിരൂപണം

1973 – The Kerala Service Rules – Volume I

Through this post, we are releasing the digital scan ofThe Kerala Service Rules – Volume I published in the year 1973.

1973 - The Kerala Service Rules - Volume I
1973 – The Kerala Service Rules – Volume I

The Kerala Service Rules is the document that uniformly regulates the official service conditions and benefits of government employees in Kerala. These unified rules came into effect on November 1, 1959, by consolidating the various service regulations that existed in the different administrative regions of Travancore, Cochin, and Madras at the time of Kerala’s formation in 1956. Issued by the Governor under the powers conferred by Article 309 of the Constitution of India, these rules govern every stage of a state civil servant’s career, from appointment to retirement.

The code is primarily divided into three parts: Part I deals with pay fixation, leave benefits, and joining time; Part II covers rules regarding Travelling Allowance (TA) for official journeys; and Part III pertains to pensionary benefits. Along with ensuring rightful pay and promotions for employees, the book also clearly outlines the disciplinary procedures to be followed during the service period. The “Government Decisions” and “Rulings” provided under each rule help in resolving complex administrative issues. It serves as the most powerful tool for the Finance Department to ensure that public funds from the treasury are disbursed to employees strictly according to established criteria.

The book was made available for digitization by Dominic Nedumparambil.

Metadata and the link to the digital version

The metadata of the book and the link to the digitized document are given below.

  • Title: The Kerala Service Rules – Volume I
  • Year of publication: 1973
  • Number of pages: 296
  • Scan link: Link
Posted on May 15, 2026May 18, 2026Author Reshma AGCategories Dominic NedumparambilLeave a comment on 1973 – The Kerala Service Rules – Volume I

ഭാഷാവികാസം – എൻ. കുഞ്ഞുരാമൻ പിള്ള

എൻ. കുഞ്ഞുരാമൻ പിള്ള എഴുതിയ ഭാഷാവികാസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസപരിണാമങ്ങളെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ് ഈ പുസ്തകത്തിലുള്ളത്. ഒരു ജനതയുടെ വളർച്ചയ്ക്ക് അനുസരിച്ചാണ് അവരുടെ ഭാഷയും സാഹിത്യവും വളരുന്നത് എന്നും ജനങ്ങൾ പുരോഗതി പ്രാപിക്കുമ്പോൾ ഭാഷ അഭിവൃദ്ധിപ്പെടുകയും അവർക്ക് ക്ഷീണം സംഭവിക്കുമ്പോൾ ഭാഷ അധോഗതിയിലാവുകയും ചെയ്യുന്നു എന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. ഇതര ജനസമുദായങ്ങളുമായും ഭാഷകളുമായും ഇടപഴകുന്നത് ഭാഷയിൽ മാറ്റങ്ങൾ വരുത്തുന്നു. മലയാള ഭാഷയിൽ തമിഴ്, സംസ്കൃതം, അറബിക്, ഡച്ച്, പോർച്ചുഗീസ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളുടെ സ്വാധീനം ഈ പുസ്തകം എടുത്തുപറയുന്നു. ഇംഗ്ലീഷ് ഭാഷയുമായുള്ള സമ്പർക്കം മലയാളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. പാശ്ചാത്യ മാതൃകയിലുള്ള ചെറുകഥകൾ, പ്രഹസനങ്ങൾ തുടങ്ങിയ സാഹിത്യ രൂപങ്ങൾ മലയാളത്തിൽ പ്രചാരത്തിലായി. പഴയകാലത്തെ കൊടുന്തമിഴിൽ നിന്നും സംസ്കൃതത്തിൻ്റെയും ഇംഗ്ലീഷിൻ്റെയും സ്വാധീനത്തിലൂടെ മലയാള ഭാഷ എപ്രകാരം ആധുനിക കാലഘട്ടത്തിലേക്ക് വളർന്നു എന്നതിൻ്റെ ഒരു ലഘുചിത്രമാണ് ഈ ഗ്രന്ഥത്തിലുള്ളത്

പുസ്തകത്തിൻ്റെ രചനാവർഷം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാവികാസം
  • രചന: എൻ. കുഞ്ഞുരാമൻ പിള്ള
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on May 14, 2026May 14, 2026Author Meena KootalaCategories Srikrishna LibraryLeave a comment on ഭാഷാവികാസം – എൻ. കുഞ്ഞുരാമൻ പിള്ള

1942 – Speeches of Sir C.P. Ramaswami Aiyar

1942-ൽ പ്രസിദ്ധീകരിച്ച, Speeches of Sir C.P. Ramaswami Aiyar എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യരുടെ പ്രസംഗങ്ങൾ സമാഹരിച്ചതാണ് ഈ പുസ്തകത്തിലുള്ളത്. 1936-ൽ ദിവാനായി ചുമതലയേറ്റതിനുശേഷം വിവിധ വേദികളിൽ നടത്തിയ പ്രസംഗങ്ങളുടെ ആദ്യ വോള്യമാണിത്. 1936-ൽ തിരുവിതാംകൂർ ദിവാനായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റിൽ നടത്തിയ പ്രസംഗം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂർ ചരിത്രത്തിലെ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തെ സംബന്ധിച്ച അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളും വിശദീകരണങ്ങളും ഈ പ്രസംഗങ്ങളിൽ കാണാം. തിരുവിതാംകൂറിലെ വ്യവസായം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലെ പരിഷ്കരണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പദ്ധതികൾ പ്രസംഗങ്ങളിൽ വ്യക്തമാക്കുന്നു. തിരുവിതാംകൂറിനെക്കുറിച്ച് അദ്ദേഹം ബോംബൈ റേഡിയോയിൽ നിന്നു നടത്തിയ ബ്രോഡ് കാസ്റ്റ് ടോക്ക് (Broadcast Talk) ഈ പുസ്തകത്തിലെ ആദ്യ ഭാഗമാണ്. ദിവാനായി നിയമിതനായ ശേഷം തിരുവനന്തപുരം വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (VJT Hall) ഉൾപ്പെടെയുള്ള വിവിധയിടങ്ങളിൽ ജനങ്ങൾ നൽകിയ സ്വീകരണങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി പ്രസംഗങ്ങളും ഇതിലുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയിലെ പ്രഗത്ഭനായ അഭിഭാഷകനും ഭരണതന്ത്രജ്ഞനുമായിരുന്ന സി. പി. രാമസ്വാമി അയ്യരുടെ ഭരണപരിഷ്കാരങ്ങളെയും അന്നത്തെ തിരുവിതാംകൂറിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെയും കുറിച്ച് പഠിക്കാൻ ഈ ഗ്രന്ഥം സഹായിക്കുന്നു. ഇംഗ്ലീഷിലാണ് പ്രസംഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: Speeches of Sir C.P. Ramaswami Aiyar
    • പ്രസിദ്ധീകരണ വർഷം: 1942
    • അച്ചടി: Govt. Press, Trivandrum
    • താളുകളുടെ എണ്ണം: 230
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on May 13, 2026May 13, 2026Author Meena KootalaCategories Srikrishna LibraryLeave a comment on 1942 – Speeches of Sir C.P. Ramaswami Aiyar

1941 – ഹൈദർ നായിക്കൻ

1941-ൽ പ്രസിദ്ധീകരിച്ച, സർദാർ കെ.എം. പണിക്കർ എഴുതിയ ഹൈദർ നായിക്കൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ കെ എം പണിക്കർ എഴുതിയ ചമ്പൂപ്രബന്ധമാണ് ഹൈദർ നായിക്കൻ. സാധാരണ ചമ്പുക്കളിൽ നിന്നു വിഭിന്നമായി ഒരു ചരിത്രസംഭവമാണ് അദ്ദേഹം തൻ്റെ കാവ്യത്തിനു വിഷയമാക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ചരിത്രപരമായ ഉൾക്കാഴ്ചയും സാഹിത്യ വൈദഗ്ധ്യവും ഈ കൃതിയിൽ പ്രകടമാണ്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഹൈദർ നായിക്കൻ
    • രചന: കെ.എം. പണിക്കർ
    • പ്രസിദ്ധീകരണ വർഷം: 1941
    • അച്ചടി: B.V. Book Depot & Printing Works
    • താളുകളുടെ എണ്ണം: 84
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on May 13, 2026May 13, 2026Author Meena KootalaCategories Srikrishna LibraryLeave a comment on 1941 – ഹൈദർ നായിക്കൻ

1947 -ശ്രീചിത്തിരതിരുനാൾ പാഠാവലി – മൂന്നാംപാഠം

1947 ൽ പ്രസിദ്ധീകരിച്ച, ശ്രീചിത്തിരതിരുനാൾ പാഠാവലി – മൂന്നാംപാഠം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 -ശ്രീചിത്തിരതിരുനാൾ പാഠാവലി - മൂന്നാംപാഠം
1947 -ശ്രീചിത്തിരതിരുനാൾ പാഠാവലി – മൂന്നാംപാഠം

1947-ൽ തിരുവിതാംകൂർ സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ‘ശ്രീചിത്തിരതിരുനാൾ പാഠാവലി – മൂന്നാംപാഠം‘, കുട്ടികളിൽ അറിവിനോടൊപ്പം രാജഭക്തിയും ധാർമ്മിക മൂല്യങ്ങളും വളർത്താൻ ലക്ഷ്യമിട്ടു തയ്യാറാക്കിയ മികച്ചൊരു ചരിത്രരേഖയാണ്. ക്ഷേത്രപ്രവേശന വിളംബരം പോലുള്ള വിപ്ലവകരമായ സാമൂഹിക പരിഷ്കരണങ്ങളെയും ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ ഭരണനേട്ടങ്ങളെയും പാഠഭാഗങ്ങളിൽ അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന ഈ പുസ്തകം, മാതൃപിതൃഭക്തി, വ്യക്തിശുചിത്വം, നിരീക്ഷണപാടവം എന്നിവയെ ആസ്പദമാക്കിയുള്ള ഗുണപാഠകഥകളും പ്രകൃതിവർണ്ണനകളും ലളിതമായ മലയാളത്തിൽ കോർത്തിണക്കിയിരിക്കുന്നു. പൗരാണിക സ്മരണകളും ആധുനിക സാമൂഹിക ബോധവും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ട്, അച്ചടക്കവും വിനയവുമുള്ള ഒരു ഉത്തമ തലമുറയെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട ഈ കൃതി കേവലം ഒരു ഭാഷാ പാഠപുസ്തകം എന്നതിലുപരി കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നിർണ്ണായകമായ ഒരു അടയാളം കൂടിയാണ്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീചിത്തിരതിരുനാൾ പാഠാവലി – മൂന്നാംപാഠം 
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: Government Press, Trivandrum
  • താളുകളുടെ എണ്ണം: 136  
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on May 13, 2026Author Shinta BijuCategories Srikrishna LibraryLeave a comment on 1947 -ശ്രീചിത്തിരതിരുനാൾ പാഠാവലി – മൂന്നാംപാഠം

Posts pagination

Previous page Page 1 … Page 3 Page 4 Page 5 … Page 8 Next page
Proudly powered by WordPress