1948 – അനുദിന വിജ്ഞാനം – ഒന്നാം ഫാറത്തിലേക്ക്

1948 ൽ  കേരള സർക്കാർ പ്രസിദ്ധീകരിച്ച അനുദിന വിജ്ഞാനം – ഒന്നാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - അനുദിന വിജ്ഞാനം - ഒന്നാം ഫാറത്തിലേക്ക്
1948 – അനുദിന വിജ്ഞാനം – ഒന്നാം ഫാറത്തിലേക്ക്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അനുദിന വിജ്ഞാനം – ഒന്നാം ഫാറത്തിലേക്ക്
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 92
  • അച്ചടി: V.V. Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1940 – റേഡിയോയും ദൂരവീക്ഷണവും

1940-ൽ പ്രസിദ്ധീകരിച്ച, എം.വി. ചാക്കോ എഴുതിയ റേഡിയോയും ദൂരവീക്ഷണവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

റേഡിയോയുടെയും ടെലിവിഷൻ്റെയും (ദൂരവീക്ഷണം) പ്രവർത്തന തത്വങ്ങളെയും അവയുടെ സാങ്കേതിക വശങ്ങളെയും കുറിച്ച് മലയാളത്തിൽ ലളിതമായി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര ഗ്രന്ഥമാണ് ഈ പുസ്തകം. ശാസ്ത്രീയ വിഷയങ്ങളെ ചിത്രങ്ങളുടെയും ഉദാഹരണങ്ങളുടെയും സഹായത്തോടെ ഗ്രന്ഥകർത്താവ് ഇതിൽ വിശദീകരിക്കുന്നു. ശാസ്ത്രീയ കാര്യങ്ങൾ മാതൃഭാഷയിൽ തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഒരു പാഠ്യപുസ്തകത്തിന്റെ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം ഗൗരവമായി ശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ്. മുൻ ഭൗതികശാസ്ത്ര പ്രൊഫസറായിരുന്ന എസ്. രാമകൃഷ്ണ അയ്യർ ഈ ഗ്രന്ഥത്തിന് ആമുഖം എഴുതിയിരിക്കുന്നു. ശാസ്ത്ര വിഷയങ്ങൾ മലയാളത്തിൽ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികളെയും ഈ പുസ്തകത്തിൻ്റെ പ്രാധാന്യത്തെയും കുറിച്ച് അദ്ദേഹം അതിൽ എടുത്തുപറയുന്നുണ്ട്

ആധുനികവിഷയങ്ങളെക്കുറിച്ച് പ്രാദേശികഭാഷയിൽ രചിക്കപ്പെടുന്ന ഗ്രന്ഥങ്ങൾക്ക് മദ്രാസ് സർവകലാശാല നൽകിയിരുന്ന പുരസ്കാരം പുസ്തകത്തിന് ലഭിച്ചു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: റേഡിയോയും ദൂരവീക്ഷണവും
  • രചയിതാവ്: എം.വി. ചാക്കോ
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 324
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – ചിത്രശാല

1925-ൽ പ്രസിദ്ധീകരിച്ച, ചിത്രശാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 – ചിത്രശാല 

ഈ കൃതിയിലെ വിഷയങ്ങൾ വിവിധ ജീവിതചിത്രങ്ങളെ പ്രദർശിപ്പിക്കുന്ന കഥകളായതുകൊണ്ടാണ് ഇതിന്  “ചിത്രശാല”യെന്ന് പേർ കൊടുത്തിരിക്കുന്നത്. ഇതിൽ ആകെ ഒൻപത് കഥകൾ അടങ്ങിയിട്ടുണ്ട്. അവയിൽ, ക്ഷുധിതപാഷാണം, പ്രതികാരം, അതിക്രമം, അപസർപ്പണം, പശ്ചാത്താപം, മുക്തിമാർഗ്ഗം എന്നീ ആറു കഥകൾ ഡോക്ടർ രവീന്ദ്രനാഥ ടാഗോറും, അക്ഷയപുഷ്പം, ജീവിതശോകം, ലജ്ജാവതി എന്നീ മൂന്നു കഥകൾ ടാഗോറിൻ്റെ സഹോദരിയായ സ്വർണ്ണകുമാരി ദേവിയും എഴുതിയിട്ടുള്ളവയാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചിത്രശാല
  • പ്രസിദ്ധീകരണ വർഷം:  1925
  • അച്ചടി: The Vidya Vilasam Power press, Calicut
  • താളുകളുടെ എണ്ണം: 228
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – വെൺമാടത്തിലെ റാണി – കെ. ഭാരതി അമ്മ

1951-ൽ പ്രസിദ്ധീകരിച്ച, കെ. ഭാരതി അമ്മ എഴുതിയ വെൺമാടത്തിലെ റാണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 – വെൺമാടത്തിലെ റാണി – കെ. ഭാരതി അമ്മ

1951-ൽ പ്രസിദ്ധീകരിച്ച ഈ കൃതി മലയാള നോവൽ സാഹിത്യത്തിൽ ശ്രദ്ധേയമായിരുന്നു. 1950-കളിൽ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയെയും കുടുംബബന്ധങ്ങളെയും ആസ്പദമാക്കിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. അക്കാലത്തെ പ്രമുഖ എഴുത്തുക്കാരിയായിരുന്ന കെ. ഭാരതി അമ്മ, സ്ത്രീകളുടെ കാഴ്ച്ചപ്പാടുകളെ സമൂഹം നോക്കികാണുന്ന രീതിയാണ് ഇതിൽ പരാമർശിക്കുന്നത്. സ്ത്രീകളുടെ സ്വപ്നങ്ങൾ, നിരാശകൾ, സമൂഹത്തിൻ്റെ നിയന്ത്രണങ്ങൾ എന്നിവ എഴുത്തുകാരി അതിവൈവിദ്യമാർന്ന രീതിയിൽ അവതരിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വെൺമാടത്തിലെ റാണി
  • രചയിതാവ്: കെ. ഭാരതി അമ്മ 
  • പ്രസിദ്ധീകരണ വർഷം: 1951 
  • അച്ചടി: ശ്രീരാമവിലാസം പ്രസിദ്ധീകരണശാല, കൊല്ലം
  • താളുകളുടെ എണ്ണം: 166
  • സ്കാൻ ലഭ്യമായ ഇടം:  കണ്ണി

1966 – ശ്രീനാരായണ കാവ്യതീർത്ഥം

1966 – ൽ പ്രസിദ്ധീകരിച്ച, ശ്രീനാരായണ കാവ്യതീർത്ഥം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1966 - ശ്രീനാരായണ കാവ്യതീർത്ഥം
1966 – ശ്രീനാരായണ കാവ്യതീർത്ഥം

1941 ലെ ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് കോഴിക്കോട് റേഡിയോ നിലയത്തിൽ വച്ച് ശ്രീനാരായണഗുരു രചിച്ച കവിതാ സമാഹാരത്തെ കുറിച്ച് സുകുമാരൻ പൊറ്റെക്കാട്ട് നടത്തിയ പ്രഭാഷണത്തിൻ്റെ പുസ്തക രൂപമാണിത്. ഗുരുവിൻ്റെ ആദർശങ്ങളും കാവ്യ പ്രപഞ്ചവും ഈ പ്രഭാഷണത്തിൽ വിവരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ അനുകമ്പാദശകം എന്ന കാവ്യത്തിൻ്റെ സൂക്ഷ്മ വ്യാഖ്യാനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീനാരായണ കാവ്യതീർത്ഥം
  • പ്രസിദ്ധീകരണ വർഷം: 1966
  • അച്ചടി: ബി.ബി. പ്രസ്സ്, നോർത്ത് പരവൂർ
  • താളുകളുടെ എണ്ണം: 54
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – ഭാഗ്യസൂചന – എ.എസ്. പഞ്ചാപകേശയ്യർ

1954-ൽ പ്രസിദ്ധീകരിച്ച, എ.എസ്. പഞ്ചാപകേശയ്യർ എഴുതിയ ഭാഗ്യസൂചന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 – ഭാഗ്യസൂചന – എ.എസ്. പഞ്ചാപകേശയ്യർ

ശ്രീ എ.എസ്. പഞ്ചാപകേശയ്യരുടെ Finger of Destiny തുടങ്ങി എട്ടു കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. മലയാളത്തിലെ പ്രശക്ത വിവർത്തകനായ കെ. ദാമോദരൻ നായർ ആണ് ഇത് പരിഭാഷപ്പെടുത്തിയത്. പുരാതന ഭാരതത്തിലെ ചരിത്രപരമായ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വ്യക്തികളുടെ ജീവിതത്തിൽ വിധിയും യാദൃശ്ചികതയും എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് ഇത് ചർച്ച ചെയ്യുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഗ്യസൂചന
  • രചന: എ.എസ്. പഞ്ചാപകേശയ്യർ
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 266
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ഉപന്യാസപ്രകാശിക – സി.കെ. മറ്റം

1952-ൽ പ്രസിദ്ധീകരിച്ച, സി.കെ. മറ്റം എഴുതിയ ഉപന്യാസപ്രകാശിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 – ഉപന്യാസപ്രകാശിക – സി.കെ. മറ്റം

ഈ ഗ്രന്ഥത്തിൽ ‘സാഹിത്യം’, ‘ജീവിതപ്രശ്നദൂതി’ ഇത്യാതി പത്ത് വിഷയങ്ങൾ അടങ്ങിയിരിക്കുന്നു. ഫാദർ. സി.കെ. മറ്റത്തിൻ്റെ വിവിധ വിഷയങ്ങളിലുള്ള പാണ്ഡിത്യത്തെയും, നിരീക്ഷണപാടവത്തെയും പ്രകാശിപ്പിക്കുന്ന ഒരു ഗദ്യകൃതിയാണെന്ന് നിരൂപകൻ സൂചിപ്പിക്കുന്നു. സാഹിത്യം, കവിത, ജീവിത തത്വങ്ങൾ, മതം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇദ്ദേഹത്തിൻ്റെ മറ്റ് പ്രധാന കൃതികളാണ് ‘വിമർശന വിഹാരം’, ‘നിരൂപണ സാഹിത്യം’ എന്നിവ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ഉപന്യാസപ്രകാശിക 
  • രചയിതാവ്: സി.കെ. മറ്റം
  • പ്രസിദ്ധീകരണ വർഷം: 1952 
  • അച്ചടി: സത്യപ്രകാശിനി പ്രസ്സ്, എറണാകുളം
  • താളുകളുടെ എണ്ണം: 132
  • സ്കാൻ ലഭ്യമായ ഇടം:  കണ്ണി

1966 – വ്യാവസായിക വികസനം – എം.എ. ചൻസർക്കർ

1966 – ൽ പ്രസിദ്ധീകരിച്ച, എം.എ. ചൻസർക്കർ രചിച്ച വ്യാവസായിക വികസനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1966 - വ്യാവസായിക വികസനം - എം.എ. ചൻസർക്കർ
1966 – വ്യാവസായിക വികസനം – എം.എ. ചൻസർക്കർ
വ്യവസായിക വികസനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കുന്ന പുസ്തകമാണിത്. രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയുടെ വളർച്ചയ്ക്ക് വ്യവസായങ്ങൾ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നു. പരസ്പരബന്ധിതമായി വ്യവസായ മേഖലകൾ വ്യാപിക്കുന്ന സാഹചര്യത്തെക്കുറിച്ചും വ്യവസായിക വികസനത്തിൻ്റെ അടിസ്ഥാന ഘടകങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വ്യാവസായിക വികസനം
  • പ്രസിദ്ധീകരണ വർഷം: 1966
  • അച്ചടി: ലക്ഷ്മി പ്രിൻ്റിംഗ് ഹൗസ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – ഭഗവൽസ്തോത്രമാല – വള്ളത്തോൾ നാരായണ മേനോൻ

1962 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ നാരായണ മേനോൻ രചിച്ച ഭഗവൽസ്തോത്രമാല എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 - ഭഗവൽസ്തോത്രമാല - വള്ളത്തോൾ നാരായണ മേനോൻ
1962 – ഭഗവൽസ്തോത്രമാല – വള്ളത്തോൾ നാരായണ മേനോൻ

വള്ളത്തോൾ നാരായണമേനോൻ രചിച്ച സ്തുതി ഗീതങ്ങളുടെ സമാഹാരമാണ് ഇത്. പലപ്പോഴായി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട സ്തുതിഗീതങ്ങളാണ് ഇവ ഓരോന്നും. പത്തു വർഷത്തോളം നീണ്ട കാലഘട്ടത്തിലെ ഈ രചനകളിൽ പ്രസിദ്ധീകരിക്കപ്പെടാത്തവയും ഉണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭഗവൽസ്തോത്രമാല
  • പ്രസിദ്ധീകരണ വർഷം: 1962
  • അച്ചടി: വള്ളത്തോൾ പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, ചെറുതുരുത്തി
  • താളുകളുടെ എണ്ണം: 112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി