1947-പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ

1947 -ൽ പ്രസിദ്ധീകരിച്ച പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

 1947-പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ
1947-പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ

 

നമ്മുടെ ദിവ്യരക്ഷകനായ മിശിഹാ നിശിതപീഢനങ്ങൾ സഹിച്ച് കുരിശിൽ കിടക്കുമ്പോഴും അനാഥയായ സ്വമാതാവിനോടുള്ള പുത്രധർമ്മം നിർവ്വഹിച്ചുകൊണ്ട് വൽസലശിക്ഷ്യനായ യോഹന്നാനെ സ്വമാതൃസംരക്ഷണം ഏൽപ്പിച്ചു. പരിപാവനവും സമ്പൂർണ്ണവുമായ സ്നേഹവാൽസല്യങ്ങളാൽ സ്നേഹിച്ചിരുന്ന അരുമസന്താനം സഹിക്കുന്ന നിഷ്ടൂരവേദനകൾ, അപമാനങ്ങൾ,  സ്നേഹിതരാലും ബന്ധുക്കളാലുംപരിത്യക്തനായി ഈശോ കൈവരിക്കുവാൻ പോകുന്ന നിഷ്ടൂര മരണം, തൻ്റെ വാൽസല്യ ഭാജനത്തിൻ്റെ ആസന്ന വിരഹം എന്നിങ്ങനെ മൂർച്ചയേറിയ സന്താപശരങ്ങൾ  ഏറ്റുവാങ്ങി മനം തകർന്നു കുരിശിനടുത്ത് നിലകൊള്ളുന്ന മാതവിൻ്റെ വ്യകുലതാ ധ്യാനങ്ങളേക്കുറിച്ചാണ് ഈ ചെറു ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: Mar Louise Memorial Press, Alwaye
  • താളുകളുടെ എണ്ണം: 83
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – ശിർക്ക് അഥവാ ബഹുദൈവത്വം – അമീൻ അഹ്‌സൻ ഇസ്‌ലാഹി

1963 – ൽ പ്രസിദ്ധീകരിച്ച, അമീൻ അഹ്‌സൻ ഇസ്‌ലാഹി രചിച്ച ശിർക്ക് അഥവാ ബഹുദൈവത്വം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - ശിർക്ക് അഥവാ ബഹുദൈവത്വം - അമീൻ അഹ്‌സൻ ഇസ്‌ലാഹി
1963 – ശിർക്ക് അഥവാ ബഹുദൈവത്വം – അമീൻ അഹ്‌സൻ ഇസ്‌ലാഹി

മൗലാനാ അമീൻ അഹ്സൻ ഇസ്ലാഹി ഉറുദു ഭാഷയിൽ രചിച്ച ഗ്രന്ഥത്തിൻറ പരിഭാഷയാണിത്. ഇസ്ലാം മതം ഏകദൈവത്തിൽ അധിഷ്ഠിതമാണ്. ശിർക്ക് ബഹുദൈവത്വത്തെ അംഗീകരിക്കുന്ന സമ്പ്രദായമാണ്. അത് വിശുദ്ധ ഖുർആന് എതിരാണ്. ബഹുദൈവത്വം എന്ന അന്ധകാരത്തിൽ തപ്പി തടയുന്നവരെ സന്മാർഗത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടുകൂടി രചിക്കപ്പെട്ട ഗ്രന്ഥമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശിർക്ക് അഥവാ ബഹുദൈവത്വം
  • പ്രസിദ്ധീകരണ വർഷം: 1963
  • അച്ചടി: പ്രബോധനം പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 329
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – യോഗാഭ്യാസം – ബോധാനന്ദ സ്വാമികൾ

1963 – ൽ പ്രസിദ്ധീകരിച്ച, ബോധാനന്ദ സ്വാമികൾ രചിച്ച യോഗാഭ്യാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - യോഗാഭ്യാസം - ബോധാനന്ദ സ്വാമികൾ
1963 – യോഗാഭ്യാസം – ബോധാനന്ദ സ്വാമികൾ

യോഗാഭ്യാസത്തേക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പങ്കുവയ്ക്കുന്ന ഗ്രന്ഥമാണിത്. യോഗയുടെ പ്രാധാന്യവും വിഭാഗങ്ങളും ഈ പുസ്തകത്തിൽ വിവരിക്കുന്നു. യോഗാഭ്യാസ ചരിത്രത്തെക്കുറിച്ചുള്ള ലഘുവിവരണവും ഇതിൽ ഉൾപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കൈവല്യനവനീതം
  • പ്രസിദ്ധീകരണ വർഷം: 1966
  • അച്ചടി: പ്രസാദ് പ്രിൻ്റിംഗ് വർക്ക്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 285
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951-ക്രൈസ്തവ രക്തസാക്ഷികൾ

1951-ൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ രക്തസാക്ഷികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951-ക്രൈസ്തവ രക്തസാക്ഷികൾ

1951-ക്രൈസ്തവ രക്തസാക്ഷികൾരക്തസാക്ഷികളുടെ രക്തം ക്രൈസ്തവസഭയുടെ അസ്ഥിവാരമത്രെ.ഇപ്രകാരം വിശ്വസത്തിനുവേണ്ടി തങ്ങളുടെ ജീവനെ ബലി അർപ്പിച്ചിട്ടുള്ള വിശ്വാസവീരന്മാരുടെ രക്തസാക്ഷിമരണം ജീവിക്കുന്ന വിശ്വാസികൾക്ക് തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തിൽ ധൈര്യവും പ്രോൽസാഹനവും നൽകുന്നതാണെന്നും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.ഏതാനും ക്രൈസ്തവ രക്തസാക്ഷികളുടെ ജീവചരിത്രങ്ങളെ സംക്ഷേപിച്ച് എഴുതിയിട്ടുള്ള ഈ ചെറുഗ്രന്ഥം ആധുനികലോകത്തെ വിശ്വാസികൾ വായിച്ചു ഗ്രഹിക്കേണ്ടതു തന്നെയാണ്.

സത്യത്തിനു വേണ്ടി സാക്ഷി നിൽക്കുന്നതിനും നിത്യഭവനത്തെപ്പറ്റിയുള്ള ദർശനം എപ്പോഴും നമ്മുടെ ചിന്താഗതിയിൽ ഉണ്ടായിരിക്കുന്നതിനും രചയിതാവിൻ്റെ പരിശ്രമഫലം ഇതിൽ പ്രേരകമായിട്ടുണ്ട്.

കൊല്ലം വാളകം സ്വദേശി എം.എം. ബാബു ആണ് ആണു ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ ആയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:-ക്രൈസ്തവ രക്തസാക്ഷികൾ
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 187
  • അച്ചടി:Hebron Printing House, Kumbanad
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1966 – കൈവല്യനവനീതം – തിരുവല്ലം ഭാസ്കരൻനായർ

1966 – ൽ പ്രസിദ്ധീകരിച്ച, തിരുവല്ലം ഭാസ്കരൻനായർ രചിച്ച കൈവല്യനവനീതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1966 - കൈവല്യനവനീതം - തിരുവല്ലം ഭാസ്കരൻനായർ
1966 – കൈവല്യനവനീതം – തിരുവല്ലം ഭാസ്കരൻനായർ

അതീന്ദ്രിയജ്ഞാനത്തെ ഐന്ദ്രികമാക്കിപ്പറയുന്ന ഒരു സമ്പൂര്‍ണ്ണ അദ്ധ്യാത്മജ്ഞാന ശാസ്ത്രഗ്രന്ഥമാണ് കൈവല്യ നവനീതം. തമിഴ് പണ്ഡിതനായ താണ്ഡവരായരാണ് മൂലകൃതി രചിച്ചത്. കാവ്യഭംഗിയും അദ്ധ്യാത്മചിന്തയും ഒരുപോലെ ഒത്തിണങ്ങിയ വിവർത്തന കൃതിയാണ് ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കൈവല്യനവനീതം
  • പ്രസിദ്ധീകരണ വർഷം: 1966
  • അച്ചടി: പ്രസാദ് പ്രിൻ്റിംഗ് വർക്ക്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 285
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1881 – സുജ്ഞാനദർപ്പണം

1881-ൽ പ്രസിദ്ധീകരിച്ച സുജ്ഞാനദർപ്പണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1881 - സുജ്ഞാനദർപ്പണം
1881 – സുജ്ഞാനദർപ്പണം

വൈദികർക്കും മതപഠിതാക്കൾക്കും വേണ്ടിയുള്ള ദൈവശാസ്ത്ര ഗ്രന്ഥമാണ് ഈ കൃതി. യൂറോപ്യൻ (പ്രധാനമായും ഫ്രഞ്ച്) വേദവിദ്യാലയങ്ങളിൽ ഉപയോഗിച്ചിരുന്ന വിശിഷ്ടഗ്രന്ഥങ്ങളിൽ നിന്നുള്ള പരിഭാഷയാണിത്. ക്രൈസ്തവ സിദ്ധാന്തങ്ങൾ, സഭാചരിത്രം, ആത്മീയ മാർഗ്ഗദർശനം എന്നീ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സുജ്ഞാനദർപ്പണം
  • പ്രസിദ്ധീകരണ വർഷം: 1881
  • താളുകളുടെ എണ്ണം: 81
  • അച്ചടി: Press Near Varappuzha Methrapoleetha
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1902 – സുമാർഗ്ഗപ്രകാശിക

1902-ൽ പ്രസിദ്ധീകരിച്ച, ഗിബ്ബൺസ് കർദ്ദിനാൾ രചിച്ച് ചിറയത്ത അന്തപ്പായി പരിഭാഷപ്പെടുത്തിയ സുമാർഗ്ഗപ്രകാശിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

 1902 - സുമാർഗ്ഗപ്രകാശിക
1902 – സുമാർഗ്ഗപ്രകാശിക

വടക്കെ അമേരിക്കയിലെ ഐക്യനാടുകളിൽ പെട്ട ബാൾട്ടിമോർ നഗരത്തിലെ മെത്രാപ്പൊലീത്തയായിരുന്ന ഗിബ്ബൺസ് കർദ്ദിനാൾ രചിച്ച നമ്മുടെ പിതാക്കന്മാരുടേ വിശ്വാസം എന്ന കൃതിയുടെ മലയാള പരിഭാഷയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ മിക്ക അദ്ധ്യായങ്ങളും പ്രൊട്ടസ്റ്റൻ്റുകാരും റോമൻ കത്തോലിക്കക്കാരും തമ്മിലുള്ള വിവാദവിഷയങ്ങളെ പ്രതിപാദിക്കുന്നവയും, മൂലതത്വങ്ങളിൽ ആധാരപ്പെടുത്തപ്പെട്ട യുക്തികളോടുകൂടിയതുമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സുമാർഗ്ഗപ്രകാശിക
  • പ്രസിദ്ധീകരണ വർഷം: 1902
  • താളുകളുടെ എണ്ണം: 615
  • അച്ചടി: Vidyavinodini Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1941 – അഭിഷേകനാടകം

1941-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ നാരായണമേനോൻ എഴുതിയ അഭിഷേകനാടകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1912-ൽ പത്മനാഭപുരത്തുള്ള മണലിക്കര പോറ്റിയുടെ മഠത്തിൽ നിന്നും ഗണപതി ശാസ്ത്രികൾ ഭാസകൃതിയെന്നു വിചാരിക്കപ്പെടുന്ന അഭിഷേകനാടകം കണ്ടെടുക്കുകയുണ്ടായി. ഭാസനാടകചക്രം എന്നു വിളിക്കുന്ന 13 നാടകങ്ങളിലൊന്നാണിത്. കാളിദാസനും മുൻപ് ജീവിച്ചിരുന്ന ഭാസകവിയുടെ കൃതികളെക്കുറിച്ച് ഏകാഭിപ്രായം ഇല്ല. എങ്കിലും ഈ പതിമൂന്നു നാടകങ്ങളിൽ രാമായണത്തെ അധികരിച്ചുണ്ടായ രണ്ടു നാടകങ്ങളിലൊന്നാണ് അഭിഷേകനാടകം. മറ്റൊന്ന് പ്രതിമാനാടകം ആണ്. രാമരാവണയുദ്ധം കഴിഞ്ഞ് സീതയുമായി അയോധ്യയിൽ തിരിച്ചെത്തിയ രാമൻ്റെ രാജ്യാഭിഷേകം ചിത്രീകരിക്കുന്ന കഥയാണ് അഭിഷേകനാടകത്തിലുള്ളത്.

ആറ് അങ്കങ്ങളാണ് നാടകത്തിലുള്ളത്. പുസ്തകത്തിന് വളരെ വിശദമായ അവതാരികയാണ് എ ബാലകൃഷ്ണപ്പിള്ള തയ്യാറാക്കിയിരിക്കുന്നത്. ഭാസനാടകങ്ങളുടെ പൊതുസ്വഭാവത്തെപ്പറ്റിയും അവയുടെ കർത്തൃത്വ തർക്കങ്ങളെപ്പറ്റിയും രചിച്ച പ്രൗഡമായ അവതാരിക ഈ മേഖലയിലെ പഠിതാക്കൾക്ക് മികച്ച വഴികാട്ടിയാണ്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അഭിഷേകനാടകം
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 90
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – കർണ്ണൻ

1959-ൽ പ്രസിദ്ധീകരിച്ച, പി.എം. കുമാരൻ നായർ എഴുതിയ കർണ്ണൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാഭാരതത്തിലെ പ്രമുഖ കഥാപാത്രമായ കർണൻ്റെ ജീവിതകഥ ഒൻപത് അധ്യായങ്ങളിലായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. മഹാഭാരതപാത്രമാല എന്ന സീരീസിൽ ഒന്നാമതായി പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കർണ്ണൻ
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: The Amala Printing Works, Kozhikode-1
  • താളുകളുടെ എണ്ണം: 93
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1942- വിശ്വപ്രേമം – എം.ഒ. അവരാ

1942-ൽ പ്രസിദ്ധീകരിച്ച, എം.ഒ. അവരാ  എഴുതിയ വിശ്വപ്രേമം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1942- വിശ്വപ്രേമം - എം.ഒ. അവരാ
1942- വിശ്വപ്രേമം – എം.ഒ. അവരാ

പ്രശസ്തകവിയായ എം. ഒ. അവരാ അവർകളുടെ വിശ്വപ്രേമ’ത്തിൻ്റെ ഇതിവൃത്തം, ബൈബിളിലെ സുപ്രശസ്തമായ “തിരുവത്താഴ”മാകുന്നു. മഞ്ജരി പോലെ വിവിധ വൃത്തങ്ങളെ ആശ്രയിച്ചു കൊണ്ട് ലോകാചാര്യനായ യേശുക്രിസ്തുവിൻ്റെ ചരിതം പ്രതിപാദിക്കുന്നു. സഹൃദയന്മാരേയും സന്മാർഗ്ഗനിരതന്മാരേയും വിശേഷമായി ക്രിസ്തുമത ഭക്തന്മാരേയും അത്യന്തം രസിപ്പിക്കുന്നതും, ഉത്തമവും ആയ ഒരു ഖണ്ഡകാവ്യമാണ് ഈ പുസ്തകം.
സന്മാർഗതത്ത്വങ്ങൾ, ആശയരമ്യത, അലങ്കാരബോധം എന്നിവ കൊണ്ടു അധികം ഹൃദയാവജ്ജകങ്ങളായ പല ഭാഗങ്ങളും ഈ കാവ്യത്തിൽ ഉണ്ടു്. “അതുനാളേശുവും സ്വശിഷ്യവഗ്ഗവും” എന്നു തുടങ്ങുന്നതുമുതൽ ക്രിസ്തുവിൻ്റെയും ശിഷ്യന്മാരുടേയും സമാഗമത്തേയും, വിശ്വഗുരുവിൻ്റെ ഉപദേശങ്ങളേയും പ്രതിപാദിക്കുന്നതുമായ ഭാഗം അവയിൽ പ്രഥമഗണനീയമാകുന്നു. ക്രിസ്തു ശിഷ്യന്മാക്കു ചെയ്യുന്ന തത്ത്വോപദേശത്തെ ഈ പ്രകൃതത്തിൽ കവി, ഗംഭീരമായും സരസമായും വിവരിച്ചിരിക്കുന്നു. കവിയുടെ അന്യാദൃശമായ ഈശ്വരഭക്തി വിശ്വപ്രേമത്തിൽ തെളിഞ്ഞു വിളയാടുന്നുണ്ട്. ക്രിസ്തുവിനെക്കുറിച്ചു പ്രതിപാദിക്കുന്ന സന്ദർഭങ്ങൾ വരുമ്പോഴാണ് കവിയുടെ ഭക്തിതീവ്രത അനിയന്ത്രിതമായവിധം പ്രകടമാകുന്നത്. മതഭക്തന്മാർക്ക് വിശേഷേണ ‘വിശ്വപ്രേമം’ ആനന്ദജനകമായിരിക്കും. പുസ്തകത്തിലെ പല സന്ദഭങ്ങളിലും പ്രേമത്തിൻ്റെ  മാഹാത്മ്യത്തെ ഗാനം ചെയ്യുന്നതുകൊണ്ട് ‘വിശ്വപ്രേമം’ അന്വത്ഥനാമകമായ ഒരു കൃതിയാണെന്ന് പറയാവുന്നതാണ്. “പ്രേമമേ ബലം, കാരുണ്യമേ ഗുണം, ത്യാഗമേ ജയം, താഴ്ചയേ ഭൂഷണം.” എന്നു കവി ആവിഷ്കരിക്കുന്ന തത്വത്തെ പ്രസ്തുത കാവ്യം നിമ്മലമായ ഒരു ദർപ്പണത്തിലെന്ന പോലെ പ്രതിഫലിപ്പിക്കുന്നു. അപഥസഞ്ചാരികളെ ആസ്തികതയിലേക്കു നയിക്കുവാൻ പര്യാപ്തമായ ഭാഷാകൃതികളുടെ ഇടയിൽ ഇതിനും അവഗണിക്കാനാവാത്ത ഒരു സ്ഥാനമുണ്ട് നിസ്സംശയം പറയാം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിശ്വപ്രേമം
  • പ്രസിദ്ധീകരണ വർഷം: 1942
  • രചന: എം.ഒ. അവരാ
  • താളുകളുടെ എണ്ണം: 62
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി