1927 – Trivandrum Maharaja’s College of Science Magazine- Vol. IV September Issue 01and Vol. IV December Issue 02

Through this post we are releasing the scan of Trivandrum Maharaja’s College of Science Magazine- Vol. IV September Issue 01 and Vol. IV December Issue 02 published in the year 1927.

1927 – Trivandrum Maharaja’s College of Science Magazine- II Volume

Today’s University College was at one time the University College of Trivandrum. At that time, the college was divided into two colleges, the Maharajas College of Arts and the Maharajas College of Science. The science college is now known as University College. The Arts college still exists under the same name. At that time, only arts subjects were taught at one place and science subjects at the other. This is the official magazine of the then University College of Science. It is interesting to note that the articles in the magazine covered various different fields connected to science and society which not only included Self reflections, articles on unemployment etc, but also poetry; both in English and Malayalam languages. It is imperative that the editors were true to their word as they were glad to receive subjects of topical interest to be published in the magazine. The magazine also features some very rare pictures related to the college.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Trivandrum Maharaja’s College of Science Magazine- Vol. IV September Issue 01
  • Number of pages: 58
  • Published Year: 1927
  • Scan link: Link
  • Name: Trivandrum Maharaja’s College of Science Magazine- Vol. IV December Issue 02
  • Number of pages: 100
  • Published Year: 1927
  • Scan link: Link

 

 

1929 – മൂന്ന് മഹാരാജാക്കന്മാർ

1929-ൽ പ്രസിദ്ധീകരിച്ച, ടി. കെ വേലുപ്പിള്ള എഴുതിയ മൂന്ന് മഹാരാജാക്കന്മാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ രാജവംശത്തിലെ രാജാക്കന്മാരായ ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, മൂലം തിരുനാൾ എന്നിവരെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണങ്ങളാണ് ഈ രചനയിലുള്ളത്. രാജാക്കന്മാരുടെ ജീവചരിത്രവും നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളും ഇതിൽ കൊടുത്തിട്ടുണ്ട്. മൂന്നു രാജാക്കന്മാരും സമർത്ഥരും പ്രജാക്ഷേമത്തിനായി യത്നിച്ചവരുമാണെന്ന് ആമുഖത്തിൽ എഴുതിയിരിക്കുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: മൂന്ന് മഹാരാജാക്കന്മാർ
    • രചന: ടി.കെ. വേലുപ്പിള്ള
    • പ്രസിദ്ധീകരണ വർഷം: 1929
    • അച്ചടി:  V.V. Press, Thiruvananthapuram
    • താളുകളുടെ എണ്ണം: 104
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – ഭഗവദ്ദൂത് – ഭാഷാനാടകം – നടുവത്ത് അച്ഛൻ നമ്പൂതിരി

1928ൽ പ്രസിദ്ധീകരിച്ച, നടുവത്ത് അച്ഛൻ നമ്പൂതിരി രചിച്ച ഭഗവദ്ദൂത് – ഭാഷാനാടകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1928 - ഭഗവദ്ദൂത് - ഭാഷാനാടകം - നടുവത്ത് അച്ഛൻ നമ്പൂതിരി
1928 – ഭഗവദ്ദൂത് – ഭാഷാനാടകം – നടുവത്ത് അച്ഛൻ നമ്പൂതിരി

കുരുക്ഷേത്രയുദ്ധത്തിന് മുൻപുള്ള ധർമസംശയം, ഭഗവദ്ഗീതയിലെ ഉപദേശങ്ങൾ, മനുഷ്യധർമ്മം, കർമ്മബോധം, ആത്മജ്ഞാനം എന്നീ വിഷയങ്ങളാണ് പ്രധാന പ്രതിപാദ്യ വിഷയങ്ങൾ. നാടകത്തിൽ ഭാഗവതദൂതനായ കൃഷ്ണനും, ധർമ്മസങ്കടത്തിലായ അർജ്ജുനനും തമ്മിലുള്ള സംവാദങ്ങൾ മുഖ്യമായ് വരുന്നു. അതിലൂടെ ജീവിതത്തിലെ ധർമ്മ-അധർമ്മ വിവേചനം, കർത്തവ്യബോധം, അഹംഭാവത്തിൻ്റെ തിരസ്കാരം, ആത്മാവിന്റെ ശാശ്വതത്വം, ജീവിതവ്യാപാരങ്ങളിലെ അനശ്ചിതത്വം എന്നീ കാര്യങ്ങൾ ഇതൾവിരിയുന്നു. നാടകത്തിന്റെ പ്രമേയം ഭഗവദ്ഗീതയിൽ നിന്നാണ് എടുത്തിരിക്കുന്നതിനാൽ “ഭഗവദ്ദൂത്” എന്ന പേരിന് അർത്ഥവത്തായ ആത്മീയതയും ദാർശനികതയും കൈവരുന്നു. ഭൗതിക ലോകത്തിലെ ബന്ധങ്ങളും കർമ്മവും ആത്മീയമായ ചിന്തയിൽ ലയിക്കുമ്പോഴാണ് സത്യധർമ്മം കൈവരിക്കാവുന്നതെന്ന് നാടകത്തിൽ കാണിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഭഗവദ്ദൂത് – ഭാഷാനാടകം
    • രചന: Naduvathu Achan Namboothiri
    • പ്രസിദ്ധീകരണ വർഷം: 1928
    • അച്ചടി: Mangalodyam Press, Trichur
    • താളുകളുടെ എണ്ണം: 140
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1978 – നവ സാക്ഷര സാഹിത്യം ഒരു പഠനം

1978-ൽ പ്രസിദ്ധീകരിച്ച, പി.ടി. ഭാസ്കരപണിക്കർ എഴുതിയ നവ സാക്ഷര സാഹിത്യം ഒരു പഠനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നിരക്ഷരരായ ജനങ്ങളെ സാക്ഷരരാക്കിക്കഴിഞ്ഞാലും അവർക്കു തുടർന്നു വായിക്കാനുള്ള സാഹിത്യം ഉണ്ടാവണം. അതിനുള്ള പുസ്‌തകങ്ങൾ ഉണ്ടാക്കണം. എന്തെല്ലാം പ്രത്യേകതകൾ ഇവയ്ക്കുണ്ടായിരിക്കണം? അതിനെപ്പറ്റിയുള്ള ചില കാര്യങ്ങൾ ചർച്ച ചെയ്യുകയാണീ പുസ്തകത്തിൽ. കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്) 1978 ജനുവരിയിൽ നടത്തിയ ശില്‌പശാലയിൽ നവ സാക്‌ഷരർക്കുവേണ്ടി തയ്യാറാക്കിയതാണീ പുസ്തകം

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നവ സാക്ഷര സാഹിത്യം ഒരു പഠനം
  • രചന: പി.ടി. ഭാസ്കരപണിക്കർ
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – ഭാഷാ – തിരുക്കുറൾ – ധർമ്മകാണ്ഡം – തിരുവള്ളുവ നായനാർ

1962 ൽ പ്രസിദ്ധീകരിച്ചതും പി. ശ്യാമളാദേവി പരിഭാഷപ്പെടുത്തിയതുമായ ഭാഷാ തിരുക്കുറൾ ധർമ്മകാണ്ഡം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 ഭാഷാ - തിരുക്കുറൾ - ധർമ്മകാണ്ഡം
1962 – ഭാഷാ – തിരുക്കുറൾ – ധർമ്മകാണ്ഡം – തിരുവള്ളുവ നായനാർ

സംഘകാലത്താണ് തിരുക്കുറൾ രചിക്കപ്പെട്ടത്. സംഘകാലത്തെ കീഴ്‌കണക്ക് വിഭാഗത്തിൽ പെടുന്ന പുസ്തകമാണ്. തമിഴ് പദ്യ സാഹിത്യത്തിലെ ഈരടികളാണ് കുറൾ എന്നപേരിൽ അറിയപ്പെടുന്നത്. ശ്രീ എന്നർത്ഥമുള്ള തിരു എന്നത് മഹത്ത്വത്തെ സൂചിപ്പിക്കുന്നു തിരുവള്ളുവർ ആണ് ഈ പുരാതനമായ തത്ത്വചിന്താശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവ്. തമിഴ്സാഹിത്യത്തിലെ അനശ്വര കാവ്യങ്ങളിലൊന്നായി തിരുക്കുറളിനെ കണക്കാക്കുന്നു. കാവ്യഭംഗിയോടൊപ്പം മൗലികത, സാർവ ജനീനത, സാർവകാലികപ്രസക്തി, സരളത, ഗഹനത എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നതായി കരുതുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:  – ഭാഷാ തിരുക്കുറൾ ധർമ്മകാണ്ഡം
    • രചയിതാവ്: തിരുവള്ളുവ നായനാർ
    • പ്രസിദ്ധീകരണ വർഷം: 1962
    • അച്ചടി: അരുൾ നിലയം പബ്ലീഷേഴ്സ്, തിരുവനന്തപുരം
    • താളുകളുടെ എണ്ണം:218
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – രാമായണം – ഭാഷാചമ്പൂപ്രബന്ധം ഉദ്യാനപ്രവേശം- പുനം നമ്പൂതിരി

1928 ൽ പ്രസിദ്ധീകരിച്ച പുനം നമ്പൂതിരി രചിച്ചു എന്ന് കരുതപ്പെടുന്ന രാമായണം ഭാഷാചമ്പൂപ്രബന്ധം ഉദ്യാനപ്രവേശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു  വെക്കുന്നത്.

1928 - രാമായണം - ഭാഷാചമ്പൂപ്രബന്ധം ഉദ്യാനപ്രവേശം- പുനം നമ്പൂതിരി
1928 – രാമായണം – ഭാഷാചമ്പൂപ്രബന്ധം ഉദ്യാനപ്രവേശം- പുനം നമ്പൂതിരി

 

സംസ്കൃത സാഹിത്യ പ്രസ്ഥാനങ്ങളിൽ പലതും ഭാഷാ സാഹിത്യകാരന്മാർ അനുകരിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ചമ്പൂ പ്രസ്ഥാനം. രാമായണ കഥയെ ആസ്പദമാക്കി പുനം നമ്പൂതിരി രചിച്ച നമ്പൂതിരി ചമ്പൂകാവ്യമാണ് രാമായണം ഭാഷാചമ്പൂപ്രബന്ധം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: രാമായണം ഭാഷാചമ്പൂപ്രബന്ധം ഉദ്യാനപ്രവേശം
    • പ്രസിദ്ധീകരണ വർഷം: 1928
    • അച്ചടി: മംഗളോദയം(പവർ)പ്രസ്സ്
    • താളുകളുടെ എണ്ണം: 120
    • സ്കാൻ ലഭ്യമായ ഇടം:കണ്ണി

1914 സ്വർഗ്ഗവാതൽ

1914– ൽ മാന്നാനത്തു നിന്നും പ്രസിദ്ധീകരിച്ച,  സ്വർഗ്ഗവാതൽ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

 1914 സ്വർഗ്ഗവാതൽ
1914 സ്വർഗ്ഗവാതൽ

 

നിത്യരക്ഷ പ്രാപിക്കുന്നതിനു് പരിശുദ്ധകന്യകയുടെ നേരെയുള്ള ഭക്തി ഏറ്റവും ഫലസിദ്ധിയുള്ളതാണെന്നു് പറയുന്ന ഈ പുസ്തകത്തിൽ ദൈവമാതാവിൻ്റെ നേരെയുള്ള ഭക്തി, വിശുദ്ധ കുർബ്ബാന ഉൾക്കൊള്ളുന്നതിനുള്ള ഒരുക്കം,കുരിശിൻ്റെ വഴി അഥവ സ്ലീവാ പാഥ എന്നിവയും അടങ്ങിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സ്വർഗ്ഗവാതൽ
  • പ്രസിദ്ധീകരണ വർഷം: 1914
  • അച്ചടി:  St. Joseph’s  Press
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – കാമന്ദകീയനീതിസാരം

1952 ൽ പ്രസിദ്ധീകരിച്ച, പി.വി. നാണുപിള്ള പരിഭാഷപ്പെടുത്തിയ കാമന്ദകീയനീതിസാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1952 - കാമന്ദകീയനീതിസാരം
1952 – കാമന്ദകീയനീതിസാരം

പുരാതന ഭാരതീയ ധർമ്മനീതിശാസ്ത്രം ആധാരമാക്കി എഴുതിയ വിവർത്തനാവിഷ്കാരമാണ് ഈ പുസ്തകം. കാമന്ദകനെന്ന മനുപ്രസ്ഥാനീയനായ ജ്ഞാനിയുടെ നീതിശാസ്ത്രഗ്രന്ഥമായ കാമന്ദകീയ നീതിസാരത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും സാമൂഹിക-രാജതന്ത്രപരമായ സംവാദങ്ങളിലേക്കുള്ള ഒരു പാഠഗ്രന്ഥമാക്കുകയും ചെയ്തിരിക്കുന്നു. നീതിശാസ്ത്രത്തെ സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധതയോടെ സമീപിക്കുന്ന ഒരു പരിപക്വ കൃതിയാണിത്. രാഷ്ട്രീയതത്വങ്ങൾ, ധർമ്മം, നൈതികത, ഭരണചക്രം എന്നിവയാണ് പ്രതിപാദ്യവിഷയങ്ങൾ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: കാമന്ദകീയനീതിസാരം
    • രചയിതാവ്: P.V. Nanu Pilla
    • പ്രസിദ്ധീകരണ വർഷം: 1952
    • അച്ചടി: E.S.D. Printing House, Trivandrum
    • താളുകളുടെ എണ്ണം: 276
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1985 – സി. മത്തായി സ്മാരക പ്രഭാഷണം- പി ഗോവിന്ദപ്പിള്ള

1985-ൽ പ്രസിദ്ധീകരിച്ച, പി ഗോവിന്ദപ്പിള്ള എഴുതിയ  സി. മത്തായി സ്മാരക പ്രഭാഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1985 – സി. മത്തായി സ്മാരക പ്രഭാഷണം- പി ഗോവിന്ദപ്പിള്ള

കേരത്തിലെ പൊതുവിദ്യാഭ്യാസ രംഗം 1901 മുതൽ 1981 വരെ എങ്ങനെ വളർന്നു എന്നതിൻ്റെ ഗൗരവമായ വിശകലനമാണ്‌ ഈ പുസ്തകം നടത്തിയിട്ടുള്ളത്. വിവിധ സെൻസസ്‌ വർഷങ്ങളിലായി കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയുടെ കണക്കുകൾ. പ്രാഥമീകവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ എണ്ണത്തിൽ ഉണ്ടായ വളർച്ച, വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ വളർച്ച എന്നിവയൊക്കെയാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. 1981 ലെ സെൻസസ് പ്രകാരം 70 .42 % മാണ് കേരളത്തിൻ്റെ വിദ്യാഭ്യാസ പ്രാപ്‍തി, ഇത് ദേശീയതലത്തിൽ കേരളത്തെ ഇത് മുൻപന്തിയിൽ എത്തിച്ചിരിക്കുന്നു. ചരിത്രപരമായി കേരളത്തിൻ്റെ വിദ്യാഭ്യാസ വികസനത്തിൻ്റെ നിലവാരവും പുരോഗതിയും തിരിച്ചറിയാൻ ഈ ഗ്രന്ഥം സഹായിക്കും. അതോടൊപ്പം സ്കൂൾ വിദ്യാഭ്യാസരംഗത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നു. 1973-80-ൽ ഈ ഇനത്തിൽപ്പെട്ട 55 കീഴ് പ്രാഥമികവിദ്യാലയങ്ങളും 26 മേൽ പ്രാഥമിക വിദ്യാലയങ്ങളും 57 ഹൈസ്കൂളുകളും മാത്രമെ ഉണ്ടായിരുന്നുള്ളു. സ്വകാര്യ വിദ്യാലയങ്ങളുടെ അതിപ്രസരണവും,അവരുടെ ഭീമമായ ഫീസും, സമൂഹത്തിലെ ഉന്നത വിഭാഗങ്ങൾക്കുവേണ്ടിയുള്ളതാണ്  എന്നുള്ള ചിന്ത തന്നെ സമൂഹത്തിൽ ഉടലെടുക്കുന്നത്തിനു കാരണമാകുന്നു. സാധാരണ സ്കൂളുകൾ മെച്ചപ്പെടുത്താൻ നടപടികളെടുക്കാതിരിക്കുക മൂലം സമൂഹത്തിലെ ഉച്ചനിചത്വങ്ങൾ അതുപോലെതന്നെ നിലകൊള്ളുമെന്നും ലേഖനം ചർച്ചചെയ്യുന്നു. ഇതിനെതിരെ അധ്യാപകരും വിദ്യാർത്ഥികളും ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ ഈ പ്രവണതകൾ തടയാനാകുകയും,നമ്മുടെ വിദ്യാഭ്യാസമേഖല പ്രഖ്യാപിത നയങ്ങളുമായി പൊരുത്തപ്പെടുകയുള്ളൂ എന്നും ചൂണ്ടിക്കാട്ടുന്നു .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സി. മത്തായി സ്മാരക പ്രഭാഷണം
  • രചന: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1980 – സന്യാസിനികളുടെ വ്രതവാഗ്ദാനം

1980 – ൽ പ്രസിദ്ധീകരിച്ച, മലങ്കര കത്തോലിക്ക സഭാ ക്രമത്തിൽ,  രചിച്ച സന്യാസിനികളുടെ വ്രതവാഗ്ദാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1980 - സന്യസിനികളുടെ വ്രതവാഗ്ദാനം
1980 – സന്യാസിനികളുടെ  വ്രതവാഗ്ദാനം

 

ഒരു സന്യാസിനി നവശിക്ഷ്യയായി തീരുന്നതിനു വേണ്ടിയുള്ള ശൂശ്രൂഷ, അതിനോടനുബന്ധിച്ച് നടത്തുന്ന പ്രാർത്ഥനകളും, ഗാനങ്ങളും,കൂടാതെ ആദ്യവ്രതം ചെയ്യുമ്പോൾ ഉള്ള സ്വീകരണ ശൂശ്രൂഷ ഇതൊക്കെയാണു് ഈ പുസ്തകത്തിലെ പ്രധാന ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സന്യാസിനികളുടെ വ്രതവാഗ്ദാനം
  • പ്രസിദ്ധീകരണ വർഷം: 1980
  • അച്ചടി:  St. Joseph’s  Printing House, Thiruvalla
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി