1945 – ലീലാതിലകത്തിലെ അപപാഠങ്ങളും അബദ്ധങ്ങളും – പി. കൃഷ്ണൻ നായർ

1945 – ൽ പ്രസിദ്ധീകരിച്ച, പി. കൃഷ്ണൻ നായർ രചിച്ച ലീലാതിലകത്തിലെ അപപാഠങ്ങളും അബദ്ധങ്ങളും   എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1945 - ലീലാതിലകത്തിലെ അപപാഠങ്ങളും അബദ്ധങ്ങളും - പി. കൃഷ്ണൻ നായർ
1945 – ലീലാതിലകത്തിലെ അപപാഠങ്ങളും അബദ്ധങ്ങളും – പി. കൃഷ്ണൻ നായർ

മണിപ്രവാള ഭാഷയുടെ ലക്ഷണ ഗ്രന്ഥമായ ലീലാതിലകത്തെ അപഗ്രഥിച്ചുകൊണ്ടുള്ള പഠനമാണ് ലീലാതിലകത്തിലെ അപപാഠങ്ങളും അബദ്ധങ്ങളും . ലീലാതിലകത്തിലെ അവ്യക്തതകൾ ചൂണ്ടിക്കാണിക്കുന്ന ഒന്നാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ലീലാതിലകത്തിലെ അപപാഠങ്ങളും അബദ്ധങ്ങളും
  • പ്രസിദ്ധീകരണ വർഷം: ഉദ്ദേശം 1945 നോടടുത്ത് 
  • അച്ചടി: ലഭ്യമല്ല 
  • താളുകളുടെ എണ്ണം: 34
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1983 – കുടുംബവിജ്ഞാനീയം

1983-ൽ ജോസ് ആലഞ്ചേരി എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച,  കുടുംബവിജ്ഞാനീയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1983 - കുടുംബവിജ്ഞാനീയം
1983 – കുടുംബവിജ്ഞാനീയം

കുടുംബവിജ്ഞാനീയത്തെ കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ ഒരു പുസ്തകമാണിത്. കുടുംബവ്യക്തിത്വത്തിൻ്റെ ആദ്ധ്യാത്മിക ധാർമ്മിക വശങ്ങൾ, കുടുംബത്തിൻ്റെ മന:ശാസ്ത്രപരമായ വസ്തുതകൾ, ശാരീരികവും മാനസികവുമായ വ്യാപാരങ്ങൾ, സാമ്പത്തിക സാമൂഹ്യവശങ്ങൾ എന്നീ വിഷയങ്ങളെ പുരസ്കരിച്ച് അതതുമേഖലകളിൽ പാണ്ഡിത്യമുള്ള എഴുത്തുകാരുടെ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇതിലെ പത്തു ലേഖനങ്ങൾ ഭാര്യാഭർത്താക്കന്മാരെ നേരിട്ട് സംബന്ധിക്കുന്നവയും, നാലെണ്ണം കുട്ടികളെ കുറിച്ചും, മൂന്നെണ്ണം യുവതീയുവാക്കന്മാരെ കുറിച്ചും ഉള്ളതാണ്. ബാകിയുള്ള എട്ട് ലേഖനങ്ങൾ കുടുംബത്തെ പൊതുവായി പരാമർശിക്കുന്നവയും ആണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കുടുംബവിജ്ഞാനീയം
  • പ്രസിദ്ധീകരണ വർഷം: 1983
  • അച്ചടി: Mar Mathews Press, Muvattupuzha
  • താളുകളുടെ എണ്ണം: 418
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – സഞ്ജയൻ – എം.ആർ. നായർ

1953 ൽ പ്രസിദ്ധീകരിച്ച, എം.ആർ. നായർ എഴുതിയ സഞ്ജയൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1953 – സഞ്ജയൻ – എം.ആർ. നായർ

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയൻ. സഞ്ജയൻ എന്നത് തൂലികാനാമമാണ്. യഥാർത്ഥ‍ നാമം മാണിക്കോത്ത് രാമനുണ്ണി നായർ (എം. ആർ. നായർ). തൻ്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്. 1935 സെപ്തംബർ മുതൽ 1936 ഏപ്രിൽ വരെ കാലയളവിൽ അദ്ദേഹം എഴുതിയ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ഹാസ്യ ലേഖനങ്ങൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹാസ്യത്തോടൊപ്പം വിമർശനങ്ങളും സർഗാത്മകമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ഏകദേശം 65 ഓളം ലേഖനങ്ങൾ ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സഞ്ജയൻ
  • പ്രസിദ്ധീകരണ വർഷം: 1953
  • രചന: M.R. Nair
  • താളുകളുടെ എണ്ണം: 354
  • അച്ചടി: Mathrubhumi Press, Calicut   
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2012 – കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ

2012-ൽ  പൊതു വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

2012 – കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ

1999 -ൽ കേരള സർക്കാർ ആരംഭിച്ച ഒരു വിദ്യാഭ്യാസ സംരംഭമാണ് കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഒരു വിഭാഗമാണിത്. ഇതിൻ്റെ സംസ്ഥാന ഓഫീസ് പൂജപ്പുരയിലാണ് പ്രവർത്തിക്കുന്നത്.ഹയർസെക്കൻ്ററി കോഴ്‌സിന് റഗുലർ സ്‌കൂളിൽപ്രവേശനം ലഭിക്കാത്തവർക്കും, വിവിധ കാരണങ്ങളാൽ റഗുലർ സ്‌കൂളിൽ ചേർന്ന്  പഠിക്കാൻ സാധിക്കാത്തവർക്കും, തൊഴിലിനൊപ്പം പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഓപ്പൺ സ്‌കൂൾമുഖേന ഹയർസെക്കൻ്ററി കോഴ്‌സിൽ ചേർന്ന് മുഖ്യധാരാ വിദ്യാഭ്യാസം പൂർത്തിക്കരിക്കുവാൻ സാധിക്കും. വിവിധങ്ങളായ കോഴ്സുകളെക്കുറിച്ചും,അവയുടെ ഓരോ വർഷത്തെയും കോഴ്സ് ഫീസുകൾ, കോഴ്സുകളുടെ സവിശേഷതകൾ,രെജിസ്ട്രേഷൻ രീതികൾ, പരീക്ഷ കേന്ദ്രങ്ങൾ,വിവിധയിനം സർട്ടിഫിക്കറ്റുകൾ,അവ എപ്പോഴൊക്കെയാണ് ലഭ്യമാകുക എന്നികാര്യങ്ങളെക്കുറിച്ചു വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ കൈപുസ്തകത്തിൽ.

പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ
  • പ്രസിദ്ധീകരണ വർഷം: 2012
  • താളുകളുടെ എണ്ണം: 44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999 – ഡി പി ഇ പിയും പുതിയ പാഠ്യ പദ്ധതിയും – പി. ഗോവിന്ദപ്പിള്ള- സി. പി. നാരായണൻ

1999-ൽ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച,ഡി പി ഇ പിയും പുതിയ പാഠ്യ പദ്ധതിയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1999 – ഡി പി ഇ പിയും പുതിയ പാഠ്യ പദ്ധതിയും – പി. ഗോവിന്ദപ്പിള്ള- സി. പി. നാരായണൻ

സിദ്ധാന്തത്തിലൂടെയും പ്രയോഗത്തിലൂടെയും മുന്നേറുന്നതാണ് വിദ്യാഭ്യാസശാസ്ത്രം. ആ നിലയ്ക്ക് അധ്യാപകരുടെ പ്രായോഗികാനുഭവത്തിൻ്റെ വെളിച്ചത്തിൽ പാഠപുസ്‌തകങ്ങളും പാഠ്യപദ്ധതിതന്നെയും പരിഷ്കരിക്കേണ്ടി വരും. പഴയ പാഠ്യപദ്ധതി വിദ്യാലയങ്ങളിൽ വൻപരാജയശതമാനവും ഒരു വിഭാഗം കുട്ടികളിൽ വളരെ താഴ്ന്ന നിലവാരവും ഉണ്ടാക്കിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ ചേരുന്നവരിൽ ഏതാണ്ട് 40 ശതമാനം മാത്രം എസ് എസ് എൽ സി പരീക്ഷ പാസാവുകയും ബാക്കിയുള്ളവരൊന്നും അഭ്യസ്തവിദ്യ അർഹിക്കുന്നജോലിക്ക് യോഗ്യരല്ലാതായതും,തൊഴിലില്ലാത്തവരായി രജിസ്റ്റർ ചെയ്യുന്നതിൽ മഹാഭൂരിപക്ഷവും എസ് എസ് എൽ സി കോഴ്സ‌് പൂർത്തിയാക്കിവരായതും ഈ പശ്ചാത്തലത്തിലാണ്. കേരളീയരിൽ മഹാഭൂരിപക്ഷത്തിൻ്റെ തൊഴിൽയോഗ്യത വർധിക്കണമെങ്കിൽ, തൊഴിൽകിട്ടുന്നവരുടെ ഉൽപ്പാദനക്ഷമത വർധിക്കണമെങ്കിൽ, കേരളത്തിനു പുറത്ത് തൊഴിൽ ലഭിക്കാനുള്ള സാധ്യത കൂടണമെങ്കിൽ ഈ സ്ഥിതിവിശേഷംമാറണം. കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയരണം, ആത്മവിശ്വാസംവർധിക്കണം, അവരുടെ പൊതുവിജ്ഞാനനിലവാരം വർധിക്കണം, അതാണ് ഡി പി ഇ പി എന്ന പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യം എന്ന് ലേഖകൻ പ്രസ്താവിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഡി പി ഇ പിയും പുതിയ പാഠ്യ പദ്ധതിയും
  • രചന: പി. ഗോവിന്ദപ്പിള്ള, സി. പി. നാരായണൻ
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം:32
  • അച്ചടി: Cine Offset Printers, Muttada
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – എന്താണ് ആധുനിക സാഹിത്യം

1979-ൽ പ്രസിദ്ധീകരിച്ച, എൻ. ഇ. ബാലറാം എഴുതിയ എന്താണ് ആധുനിക സാഹിത്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള സാഹിത്യ പരിസരത്ത് ആധുനിക സാഹിത്യ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നത് 1970-കളിലാണ്.ഈ പുസ്തകത്തിൻ്റെ തുടക്കത്തിൽ എന്താണ് ആധുനികത എന്ന എം മുകുന്ദൻ്റെ പുസ്തകത്തിലുള്ള ചില പരാമർശങ്ങളെ വിമർശനാത്മകമായി സമീപിക്കുന്നു. ആധുനിക സാഹിത്യമെന്നത് തീർച്ചയായും സമകാലീന സാഹിത്യമല്ല. സാഹിത്യ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ ‘ആധുനികത’ എന്ന ആശയത്തെയും ആധുനിക സിദ്ധാന്തങ്ങളെയും പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: എന്താണ് ആധുനിക സാഹിത്യം 
  • രചന: എൻ. ഇ. ബാലറാം
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 56
  • അച്ചടി:   Deepthi Printers, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1937 – കേശഗ്രഹണം പ്രബന്ധം – ബാലകൃഷ്ണവാരിയർ എം.ആർ.

1937 – ൽ പ്രസിദ്ധീകരിച്ച, ബാലകൃഷ്ണവാരിയർ എം.ആർ. രചിച്ച കേശഗ്രഹണം പ്രബന്ധം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1937 - കേശഗ്രഹണം പ്രബന്ധം - ബാലകൃഷ്ണവാരിയർ എം.ആർ.
1937 – കേശഗ്രഹണം പ്രബന്ധം – ബാലകൃഷ്ണവാരിയർ എം.ആർ.

മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള ചമ്പൂകാവ്യമാണ് കേശഗ്രഹണം പ്രബന്ധം. ശ്രീരാമവർമ്മ ഗ്രന്ഥാവലിയിൽ 36-ാം നമ്പരായി   പ്രസിദ്ധപ്പെടുത്തിയ പുസ്തകമാണിത്. മഹാഭാരതത്തിലെ സഭാ പർവ്വത്തിലെ കഥയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കേശഗ്രഹണം പ്രബന്ധം
  • പ്രസിദ്ധീകരണ വർഷം: 1937
  • അച്ചടി: രാമാനുജ മുദ്രാലയം ക്ലിപ്തം, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 122
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – ശാസ്ത്രദൃഷ്ടിയിലൂടെ – എം.സി. നമ്പൂതിരിപ്പാട്

1950– ൽ പ്രസിദ്ധീകരിച്ച, എം.സി. നമ്പൂതിരിപ്പാട് രചിച്ച ശാസ്ത്രദൃഷ്ടിയിലൂടെ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - ശാസ്ത്രദൃഷ്ടിയിലൂടെ - എം.സി. നമ്പൂതിരിപ്പാട്
1950 – ശാസ്ത്രദൃഷ്ടിയിലൂടെ – എം.സി. നമ്പൂതിരിപ്പാട്

ശാസ്ത്രദൃഷ്ടിയിലൂടെ – മലയാളത്തിലെ നല്ല പുസ്തകത്തിനുള്ള മദിരാശി ഗവണ്മെന്റിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ലളിതമായ ഭാഷയിൽ സാധാരണക്കാ‌ർക്കു വേണ്ടി എഴുതിയ ശാസ്ത്ര ലേഖനം

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശാസ്ത്രദൃഷ്ടിയിലൂടെ
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 104
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 – അങ്കഗണിത ബീജഗണിതം – ഭാഗം – 02 – കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്

1975 – ൽ പ്രസിദ്ധീകരിച്ച, കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട് രചിച്ച അങ്കഗണിത ബീജഗണിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1975 - അങ്കഗണിത ബീജഗണിതം - ഭാഗം - 02 - കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്
1975 – അങ്കഗണിത ബീജഗണിതം – ഭാഗം – 02 – കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്
കേന്ദ്രഗവണ്മെൻറിൻ്റെ ധനസഹായം ഉപയോഗപ്പെടുത്തിയുള്ള പുസ്തക പ്രസിദ്ധീകരണ പദ്ധതിയനുസരിച്ച് പുറത്തിറക്കിയ ഗ്രന്ഥമാണ്  അങ്കഗണിത ബീജഗണിതം ഭാഗം II. ഗണിതത്തിലെ പ്രാഥമിക ആശയങ്ങൾ സരളമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തിൽ പരിമേയ സംഖ്യകൾ, ബീജീയ വ്യംജകങ്ങൾ, രേഖീയസമീകരണം, ഘടകക്രിയ, ബഹുപദങ്ങൾ നിർദേശാങ്കങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയതായി കാണുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അങ്കഗണിത ബീജഗണിതം
  • പ്രസിദ്ധീകരണ വർഷം: 1975
  • അച്ചടി: വിജ്ഞാന മുദ്രണം പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 196
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – വേലക്കാർ ചുരുക്കം

1957 -ൽ പ്രസിദ്ധീകരിച്ച,  ശ്രീ ഏ. റ്റി. മഞ്ഞക്കുന്നേൽ എഴുതിയ, വേലക്കാർ ചുരുക്കം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - വേലക്കാർ ചുരുക്കം
1957 – വേലക്കാർ ചുരുക്കം

കത്തോലിക്ക തിരുസഭാ മണ്ഡലങ്ങളിൽ തീക്ഷ്ണതയുള്ള വേലക്കാരുടെ ആവശ്യമെന്താണെന്നും ഇന്നത്തെ സ്ത്ഥിതി എന്താണന്നും അതിനായി യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതിനുമായി രൂപപെട്ട വിവിധ സന്യാസ സഭകളേകുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു. ദൈവത്തിനു വേണ്ടി വേല ചെയ്യനുള്ള വേലക്കാർ ചുരുങ്ങി വരുന്ന കാലഘട്ടത്തിൽ അനേകമനേകം സന്യസിനി സന്യാസ സഭകൾ ഓരോരോ കാലഘട്ടങ്ങളിലായി സ്ത്ഥാപിതമായിട്ടുണ്ട്. ഓരോ സഭകളേയും കുറിച്ച് ചിത്രങ്ങൾ സഹിതം പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വേലക്കാർ ചുരുക്കം
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: St. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം: 198
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി