1956 – കർമ്മെലാരാമത്തിലെ രണ്ടു മോഹന കുസുമങ്ങൾ

1956 ൽ ക.നി.മു.സ പ്രസിദ്ധീകരിച്ച അമ്പഴക്കാട്ട് കർമ്മെല ആശ്രമത്തിൽ സേവനമനുഷ്ടിച്ച അന്ത്രയോസ്, പൗലോസ് എന്നീ സഹോദരന്മാരുടെ ജീവചരിത്രമായ കർമ്മെലാരാമത്തിലെ രണ്ടു മോഹന കുസുമങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിലെ കർമ്മെലീത്താ വൈദികർക്ക് ലോകോത്തരങ്ങളായ സേവനങ്ങൾ നൽകിയ ഈ സഹോദരന്മാർ വൈദികരായിരുന്നില്ല. വൈദികരോടു കൂടി ബലിയർപ്പിക്കുകയും, സ്വയം ബലിയാകുകയും ചെയ്തവരാണിവർ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1956 - കർമ്മെലാരാമത്തിലെ രണ്ടു മോഹന കുസുമങ്ങൾ
1956 – കർമ്മെലാരാമത്തിലെ രണ്ടു മോഹന കുസുമങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കർമ്മെലാരാമത്തിലെ രണ്ടു മോഹന കുസുമങ്ങൾ
  • രചന: ക നി മൂ സ
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 28
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1925– കഥാചന്ദ്രിക മാസികയുടെ രണ്ടു ലക്കങ്ങൾ

1925 ൽ എറണാകുളം സെൻ്റ് മേരീസ് സി. വൈ. എം. എ യുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന കഥാചന്ദ്രിക മാസികയുടെ  രണ്ടു ലക്കങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്കാ ബാലികാബാലന്മാരുടെ ജ്ഞാനവർദ്ധനവിനെയും സൽസ്വഭാവ രൂപീകരണത്തിനെയും ഉദ്ദേശിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന ഒരു ആനുകാലികമായിരുന്നു കഥാചന്ദ്രിക. എറണാകുളം സെൻ്റ് മേരീസ് കത്തോലിക്കാ യുവജനസമാജത്തിൻ്റെ ഉദ്യമമായ ഈ ആനുകാലികത്തിൽ വിസ്വാസസംബന്ധിയായ ലേഖനങ്ങളും, സാഹിത്യസൃഷ്ടികളും,  ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

 1925– കഥാചന്ദ്രിക മാസികയുടെ രണ്ടു ലക്കങ്ങൾ
1925– കഥാചന്ദ്രിക മാസികയുടെ രണ്ടു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്:  കഥാചന്ദ്രിക – ഒക്ടോബർ – പുസ്തകം 01 ലക്കം 02
  • പ്രസിദ്ധീകരണ വർഷം: 1925
  • താളുകളുടെ എണ്ണം: 26
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: കഥാചന്ദ്രിക –നവംബർ  – പുസ്തകം 01 ലക്കം 03
  • പ്രസിദ്ധീകരണ വർഷം: 1925
  • താളുകളുടെ എണ്ണം:  34
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1974 – വിശുദ്ധ ദേവസ്യാനോസ് – വറുഗീസ് കാഞ്ഞിരത്തുങ്കൽ

1974 ൽ പ്രസിദ്ധീകരിച്ച വറുഗീസ് കാഞ്ഞിരത്തുങ്കൽ രചിച്ച വിശുദ്ധ ദേവസ്യാനോസ് എന്ന ജീവചരിത്ര കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രി. വ. 255 നോടടുത്ത് വിശുദ്ധന്മാരുടെ ജന്മനാടെന്ന് കീർത്തികേട്ട ഫ്രാൻസിൽ ജനിച്ച വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ ജീവചരിത്രകഥയാണ് ഈ പുസ്തകം. ക്രൈസ്തവസമൂഹം ആദരിക്കുന്ന വിശുദ്ധ ദേവസ്യാനോസ് സാർവ്വലൗകിക മദ്ധ്യസ്ഥനായ ഒരു മഹാസിദ്ധനാണ്. മൂന്നാം നൂറ്റാണ്ടിൻ്റെ ആരംഭഘട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദേവസ്യാനോസ് ക്രൈസ്തവ ഹൃദയങ്ങളിൽ ഇന്നും സംപൂജിതനായും നവചൈതന്യ സംയുക്തനായും വർത്തിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1974 - വിശുദ്ധ ദേവസ്യാനോസ് - വറുഗീസ് കാഞ്ഞിരത്തുങ്കൽ
1974 – വിശുദ്ധ ദേവസ്യാനോസ് – വറുഗീസ് കാഞ്ഞിരത്തുങ്കൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വിശുദ്ധ ദേവസ്യാനോസ് 
  • രചന: വറുഗീസ് കാഞ്ഞിരത്തുങ്കൽ
  • പ്രസിദ്ധീകരണ വർഷം: 1974
  • പ്രസാധകർ :  St. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം : 22
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1881 – രാമാനുചരിതം – കലക്കത്ത് കുഞ്ചൻ നമ്പ്യാർ

1881 ൽ കലക്കത്ത് കുഞ്ചൻ നമ്പ്യാർ രചിച്ച രാമാനുചരിതം ഓട്ടംതുള്ളൽ പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗരു‍ഡ​​ൻ്റെയും രുഗ്മിണിയുടെയും ഗര്‍വ് ശ്രീകൃഷ്ണന്‍ ശമിപ്പിക്കുന്നതാണ് കഥ. രണ്ട് ഭാഗങ്ങളായാണ് ഈ കഥ.ആദ്യ ഭാഗം ഗരുഡനെ സംബന്ധിച്ചിട്ടുള്ളത്. മറ്റേഭാഗം കുറച്ചുകൂടി ബുദ്ധിമുട്ടുള്ള മർമതാളത്തിലാണ്. ആയതിനാല്‍ അതൊഴിവാക്കി ‘ഗരുഡഗര്‍വ ഭംഗം എന്ന പേരിലാണ് സാധാരണ അവതരിപ്പിക്കുന്നത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1881 - രാമാനുചരിതം - കലക്കത്ത് കുഞ്ചൻ നമ്പ്യാർ

1881 – രാമാനുചരിതം – കലക്കത്ത് കുഞ്ചൻ നമ്പ്യാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രാമാനുചരിതം 
  • രചന: കലക്കത്ത് കുഞ്ചൻ നമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം: 1881
  • താളുകളുടെ എണ്ണം: 32
  • അച്ചടി: St. Thomas Press, Kochi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1973 – കുരിശിൻ്റെ ബ. പീയൂസച്ചൻ

1973ൽ ജോൺ അക്കര രചിച്ച കുരിശിൻ്റെ ബ. പീയൂസച്ചൻ എന്ന  പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1897 മുതൽ 1899 വരെ അദ്ദേഹം അമ്പഴക്കാട്ട് സന്യാസ ഗുരുവായിരുന്നപ്പോൾ ക്രമപ്പെടുത്തി അഭ്യസിച്ചിരുന്നതും, പഠിപ്പിച്ചതുമായ പീഢാനുഭവമണിക്കൂറുകളും, പ്രകരണങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

ഒല്ലൂർ അക്കര കുടുംബത്തിൽ ജനിച്ച് കർമ്മലീത്താ സഭയുടെ മൽപ്പാൻ, നോവിസിയാത്തു ഗുരു (അമ്പഴക്കാട്ട്), എൽത്തുരുത്ത് ആശ്രമത്തിൻ്റെ പ്രിയോർ, എൽത്തുരുത്ത് യോഗാർത്ഥി മന്ദിരത്തിൻ്റെ റെക്ടർ, പ്രെസ്സ് മാനേജർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച സന്യാസിശ്രേഷ്ഠനായിരുന്നു പീയൂസച്ചൻ. സുറിയാനി, ലത്തീൻ, ഇറ്റാലിയൻ ഭാഷകളിൽ അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്നു.

 1973 - കുരിശിൻ്റെ ബ. പീയൂസച്ചൻ
1973 – കുരിശിൻ്റെ ബ. പീയൂസച്ചൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുരിശിൻ്റെ ബ. പീയൂസച്ചൻ
  • രചന: ജോൺ അക്കര
  • പ്രസിദ്ധീകരണ വർഷം: 1973
  • പ്രസാധകർ :  S. J. Press, Mannanam
  • താളുകളുടെ എണ്ണം : 38
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ദിവ്യഗീതാമൃതം

ക്രിസ്തീയ പ്രാർത്ഥനാ ഗീതങ്ങളുടെ സമാഹാരമായ ദിവ്യഗീതാമൃതം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രസിദ്ധീകരണവർഷം, രചയിതാവ്, അച്ചടി തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിൽ നിന്നും ലഭ്യമല്ല.

 ദിവ്യഗീതാമൃതം
ദിവ്യഗീതാമൃതം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദിവ്യഗീതാമൃതം
  • താളുകളുടെ എണ്ണം : 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1886 – ധർമ്മഗുപ്ത വിജയം – ജി. പത്മനാഭ പിള്ള

1886 ൽ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള രചിച്ച ധർമ്മഗുപ്ത വിജയം എന്ന ആട്ടക്കഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ് നിഘണ്ടുവിൻ്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള. തുള്ളൽ‌, ആട്ടക്കഥ, കഥകളി മുതലായ കാവ്യകലകളിലുള്ള അമിതാവേശം ചെറുപ്രായത്തിൽ‌ തന്നെ പത്മനാഭപിള്ളയ്‌ക്കുണ്ടായിരുന്നു.ആദ്യകാലങ്ങളിലെഴുതിയ കൃതികളിലധികവും തുള്ളൽ‌ കഥകളും ആട്ടക്കഥകളുമായിരുന്നു. അറുപതോളം കൃതികളുടെ കർത്താവാണ് ശ്രീ. ശ്രീകണ്ഠേശ്വരം. ഭാഷാവിലാസം എന്നൊരു മാസിക അദ്ദേഹം നടത്തിവന്നിരുന്നു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 1886 - ധർമ്മഗുപ്ത വിജയം - ജി. പത്മനാഭ പിള്ള
1886 – ധർമ്മഗുപ്ത വിജയം – ജി. പത്മനാഭ പിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ധർമ്മഗുപ്ത വിജയം
  • രചന: ജി. പത്മനാഭ പിള്ള
  • പ്രസിദ്ധീകരണ വർഷം: 1886
  • താളുകളുടെ എണ്ണം: 42
  • അച്ചടി: Keralavilasam Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ആത്മാവുണ്ടോ – ജയിക്കബ് നടുവത്തുശ്ശേരി

1956 ൽ അധ്യയന മണ്ഡലം ഗ്രന്ഥാവലി മൂന്നാമത്തെ പുസ്തകമായി പ്രസിദ്ധീകരിച്ച ജയിക്കബ് നടുവത്തുശ്ശേരി രചിച്ച ആത്മാവുണ്ടോ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സത്യദീപം ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പ്രസ്തുത കൃതി രചയിതാവ് തന്നെ വേണ്ട ഭേദഗതികളോടെ പരിഷ്കരിച്ച് അധ്യയന മണ്ഡലത്തിലേക്ക് അയച്ചുകൊടുത്തതാണിത്. ഭൗതികവാദം, ശാസ്ത്രം, മനസ്സ്, ആത്മാവ്, മന: ശ്ശാസ്ത്രജ്ഞന്മാർ എന്നീ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1956 - ആത്മാവുണ്ടോ - ജയിക്കബ് നടുവത്തുശ്ശേരി
1956 – ആത്മാവുണ്ടോ – ജയിക്കബ് നടുവത്തുശ്ശേരി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആത്മാവുണ്ടോ 
  • രചന: ജയിക്കബ് നടുവത്തുശ്ശേരി
  • പ്രസിദ്ധീകരണ വർഷം: 1956
  • പ്രസാധകർ :  Mathew Natakkal, Adhyayanamandalam Grandhavali
  • താളുകളുടെ എണ്ണം : 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 -ക്രൈസ്തവൻ്റെ മഹനീയ പദവി – മാത്യു പി. എം.

1955ൽ The Great Doctrine of the Mystical Body of Christ എന്ന പുസ്തകത്തിൻ്റെ  ക്രൈസ്തവൻ്റെ മഹനീയ പദവി എന്ന പേരിൽ  മാത്യു പി. എം. പരിഭാഷ ചെയ്ത, ആലുവ എസ്. എച്ച്. ലീഗ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മതവിദ്വേഷിയും ക്രൈസ്തവമർദ്ദകനുമായ താർസൂസിലെ കുപ്രസിദ്ധനായ സാവൂൾ ആയിരുന്നു അപ്പസ്തലനായി മാറ്റപ്പെട്ട വിശുദ്ധ പൗലോസ്. ക്രിസ്തുവും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധത്തിൻ്റെ അദ്ഭുതകരമായ രഹസ്യം വിശുദ്ധൻ്റെ ഓരോ പ്രഭാഷണത്തിലും കാണാം. അങ്ങിനെയുള്ള, മിശിഹായെയും, സഭയെയും കുറിച്ചുള്ള ആത്മീയ പ്രഭാഷണങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1955 -ക്രൈസ്തവൻ്റെ മഹനീയ പദവി - മാത്യു പി. എം.
1955 -ക്രൈസ്തവൻ്റെ മഹനീയ പദവി – മാത്യു പി. എം.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ക്രൈസ്തവൻ്റെ മഹനീയ പദവി
  • രചന: മാത്യു പി. എം.
  • പ്രസിദ്ധീകരണ വർഷം: 1955
  • പ്രസാധകർ :  S. H. League, Alwaye
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1944 – മാർപാപ്പാ മാതാപിതാക്കളോട്

1941 ഒക്ടോബർ 26 നു ക്രിസ്തുരാജൻ്റെ തിരുനാൾമഹം പ്രമാണിച്ച് ഇറ്റലിയിലെ എല്ലാ രൂപതകളിൽ നിന്നും പങ്കെടുത്ത
കത്തോലിക്കാ പ്രവർത്തങ്ങളിൽ വ്യാപൃതരായ മഹിളകളോടും
പന്ത്രണ്ടാം പീയൂസ് മാർപാപ്പ നടത്തിയ ഉദ്ബോധനത്തിൻ്റെ മണ്ണനാൽ കുര്യച്ചൻ നടത്തിയ മലയാള പരിഭാഷയായ മാർപാപ്പാ മാതാപിതാക്കളോട് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൊതുജനോപകാരം മുൻനിർത്തി കുസുമങ്ങൾ എന്ന പേരിൽ  വിവിധവിഷയങ്ങളെ അധികരിച്ച് ചെറിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി ഒന്നാമത്തെ പുസ്തകമായാണ് ഈ കൃതി പുറത്തിറക്കിയിട്ടുള്ളത്. സന്താനങ്ങളെ ഉത്തമ പൗരന്മാരായി തീർക്കുന്നതിൽ മാതാക്കൾക്കുള്ള സ്ഥാനം വിശദമായി പ്രതിപാദിക്കുന്ന ഈ ഉദ്ബോധനം കുടുംബജീവിതത്തിൻ്റെ മാർഗ്ഗദർശിനിയാണെന്ന്  ആമുഖ പ്രസ്താവനയിൽ പ്രസാധകൻ പറയുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1944 - മാർപാപ്പാ മാതാപിതാക്കളോട്
1944 – മാർപാപ്പാ മാതാപിതാക്കളോട്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മാർപാപ്പാ മാതാപിതാക്കളോട്
  • രചന: മണ്ണനാൽ കുര്യച്ചൻ
  • പ്രസിദ്ധീകരണ വർഷം: 1944
  • പ്രസാധകർ :  Wilfrid T O C D
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി