1962 -1964 കതിരൊളി മാസികയുടെ 8 ലക്കങ്ങൾ

1962 മുതൽ 1964 വരെയുള്ള വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കതിരൊളി മാസികയുടെ  8 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 -1964 കതിരൊളി മാസികയുടെ 8 ലക്കങ്ങൾ
1962 -1964 കതിരൊളി മാസികയുടെ 8 ലക്കങ്ങൾ

1950- സാംസ്കാരിക കൂട്ടായ്മകൾ
ശക്തമായി വളർന്ന കാലഘട്ടമാണ്.ഗ്രാമീണ പഠന–സാംസ്കാരിക ബോധവത്കരണത്തിന് പ്രവർത്തിച്ചിരുന്ന കൂട്ടായ്മ,
വിദ്യാർത്ഥി കൂട്ടായ്മകളും അധ്യാപകരും ചേർന്ന സംഘടന,
പ്രാദേശിക സാഹിത്യ–പഠനപ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയ വേദി.ഇതിൻ്റെ ഭാഗമായി അധ്യയന മണ്ഡലം രൂപപ്പെടുത്തിയ ഒരു പ്രധാന വേദിയായിരുന്നു കതിരൊളി, പ്രത്യേകിച്ച് 1962-ൽ പുറത്തിറങ്ങിയ പതിപ്പുകൾ.ദൈവശാസ്ത്ര വീക്ഷ്ണങ്ങൾ ഉൾകൊണ്ട ഈ ത്രൈ മാസികയിൽ Religious and Socio religious subjects ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  കതിരൊളി മാസികയുടെ 8 ലക്കങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1962 – 1964
  • അച്ചടി: St.Joseph’s Orphanage Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1924 – വനബാല

1924 – ൽ പ്രസിദ്ധീകരിച്ച,  വനബാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1924 - വനബാല
1924 – വനബാല

രവീന്ദ്രനാഥടാഗോറിൻ്റെ ബംഗാളി നോവലിനെ അവലംബിച്ച് രചിക്കപ്പെട്ട നോവലാണിത്. പ്രകൃതിയോടുള്ള മനുഷ്യന്റെ ബന്ധം, സ്ത്രീയുടെ സ്വാതന്ത്ര്യം, സാമൂഹിക നിയന്ത്രണം, നിഷ്കളങ്കതയും നഗര-സമൂഹത്തിന്റെ കപടതയും, പുതിയ മനുഷ്യബന്ധങ്ങളുടെ മനശ്ശാസ്ത്രം,ധൈര്യം, ത്യാഗം, ആത്മനിർണ്ണയം തുടങ്ങിയ കാര്യങ്ങൾ നോവലിൻ്റെ ഉള്ളടക്കമായി തീരുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വനബാല
  • പ്രസിദ്ധീകരണ വർഷം: 1924
  • അച്ചടി: The Kamalalaya Printing Works, Ottappalam
  • താളുകളുടെ എണ്ണം: 146
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – ഗ്രാമസൗഭാഗ്യം – ഓമല്ലൂർ കെ.വി. നാണു

1960 – ൽ പ്രസിദ്ധീകരിച്ച, ഓമല്ലൂർ കെ.വി. നാണു എഴുതിയ ഗ്രാമസൗഭാഗ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1960 - ഗ്രാമസൗഭാഗ്യം - ഓമല്ലൂർ കെ.വി. നാണു
1960 – ഗ്രാമസൗഭാഗ്യം – ഓമല്ലൂർ കെ.വി. നാണു

ഗവണ്മെൻ്റിൻ്റെ സാമൂഹ്യ വികസന പ്രസ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.  സാമൂഹ്യ വികസന പ്രസ്ഥാനത്തെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്താൻ ഗ്രന്ഥകത്താവ് ഈ ഗ്രന്ഥത്തിലൂടെ ശ്രമിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:ഗ്രാമസൗഭാഗ്യം
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 268
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – ബാലനഗരം

1953 – ൽ എറണാകുളം പ്രതിമാസ ഗ്രന്ഥക്ലബ്ബ്    പ്രസിദ്ധീകരിച്ച, സി.പി. ദാസ് പരിഭാഷപ്പെടുത്തിയ ബാലനഗരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1953 - ബാലനഗരം
1953 – ബാലനഗരം

ഈ കൃതിയിൽ കുട്ടികളിലൂടെ ഒരു മികച്ച സമൂഹത്തിന്റെ മാതൃക അവതരിപ്പിക്കുന്നു — വൃദ്ധരുടേയും സമൂഹത്തിലെ അനീതിയുടെയും സ്വാർത്ഥതയുടെയും വിഘാതങ്ങളിൽ നിന്ന് വേറിട്ടൊരു ലോകം. അതുകൊണ്ട് തന്നെ ഇത് ഒരു യൂട്ടോപ്യൻ (utopian) ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. ഇത് കുട്ടികളോട് മാത്രം ബന്ധപ്പെട്ട കൃതി അല്ല, മറിച്ച് ഒരു സാമൂഹിക സന്ദേശം കൈമാറുന്ന സാഹിത്യകൃതിയാണ് — വിദ്യാഭ്യാസദർശനം, ജനാധിപത്യബോധം, മനുഷ്യസ്നേഹം എന്നിവയിലൂടെ പുതിയ തലമുറയെ സ്വാധീനിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബാലനഗരം
  • പ്രസിദ്ധീകരണ വർഷം: 1953
  • അച്ചടി: Little Flower Press, Thevara
  • താളുകളുടെ എണ്ണം: 222
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ശ്രീബുദ്ധവൈരാഗ്യം – മരുത്തോർവട്ടം സി.എൻ. കൃഷ്ണപ്പിള്ള

1957 – ൽ പ്രസിദ്ധീകരിച്ച, മരുത്തോർവട്ടം സി.എൻ. കൃഷ്ണപ്പിള്ള എഴുതിയ ശ്രീബുദ്ധവൈരാഗ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ശ്രീബുദ്ധവൈരാഗ്യം - മരുത്തോർവട്ടം സി.എൻ. കൃഷ്ണപ്പിള്ള
1957 – ശ്രീബുദ്ധവൈരാഗ്യം – മരുത്തോർവട്ടം സി.എൻ. കൃഷ്ണപ്പിള്ള

ശ്രീബുദ്ധൻ്റെ ജീവചരിത്രം ആട്ടക്കഥാ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഈ കൃതിയിൽ. ശാന്തരസത്തിനാണ് ഇതിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീബുദ്ധവൈരാഗ്യം
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: പ്രകാശകൌമുദി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 58
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – മുല്ലമൊട്ടുകൾ – കെ.ബി. ദേവസേന

1955 – ൽ പ്രസിദ്ധീകരിച്ച, കെ.ബി. ദേവസേന എഴുതിയ മുല്ലമൊട്ടുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - മുല്ലമൊട്ടുകൾ - കെ.ബി. ദേവസേന
1955 – മുല്ലമൊട്ടുകൾ – കെ.ബി. ദേവസേന

കെ.ബി. ദേവസേന രചിച്ച ചെറുകഥകളുടെ സമാഹാരമാണ് മുല്ലമൊട്ടുകൾ. ഇതിൽ ഉൾപ്പെടുന്ന കഥകൾ എല്ലാം പലപ്പോഴായി കയ്യെഴുത്തു മാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മുല്ലമൊട്ടുകൾ
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: പഞ്ചാംഗം പ്രസ്സ്, കുന്നംകുളം
  • താളുകളുടെ എണ്ണം: 154
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ത്രിപുരാസ്തോത്ര വിംശതി – കയ്ക്കുളങ്ങര രാമവാരിയർ

1958 – ൽ പ്രസിദ്ധീകരിച്ച, കയ്ക്കുളങ്ങര രാമവാരിയർ  എഴുതിയ ത്രിപുരാസ്തോത്ര വിംശതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ത്രിപുരാസ്തോത്ര വിംശതി - കയ്ക്കുളങ്ങര രാമവാരിയർ
1958 – ത്രിപുരാസ്തോത്ര വിംശതി – കയ്ക്കുളങ്ങര രാമവാരിയർ

ത്രിപുരസുന്ദരി ദേവിയുടെ സ്തുതിഗീതങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കൃതിക്ക് മികച്ച രീതിയിലുള്ള വിഖ്യാനം നല്കിയിരിക്കുന്നത് കയ്ക്കുളങ്ങര രാമവാരിയർ ആണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ത്രിപുരാസ്തോത്ര വിംശതി
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – മേഘസന്ദേശവിവർത്തനങ്ങൾ

1956-ൽ പ്രസിദ്ധീകരിച്ച, ചങ്ങരങ്കുമരത്ത് ശങ്കരൻ എഴുതിയ മേഘസന്ദേശവിവർത്തനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1956 – മേഘസന്ദേശവിവർത്തനങ്ങൾ

ജി.ശങ്കരക്കുറുപ്പ്, എ.ആർ രാജരാജവർമ്മ, കുമാരനാശാൻ, കുണ്ടൂർ നാരായണമേനോൻ, പി.ജി രാമയ്യർ എന്നിവരുടെ മേഘസന്ദേശവിവർത്തനങ്ങളെക്കുറിച്ചുള്ള നിരൂപണമാണ് ഈ പുസ്തകം. ഗ്രന്ഥകാരൻ തന്നെ എഴുതിയ മഹാകവി വള്ളത്തോളും അഭിജ്ഞാനശാകുന്തളവും എന്ന പുസ്തകത്തെക്കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പുസ്തകത്തിൻ്റെ അവസാനം കൊടുത്തിട്ടുണ്ട്

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മേഘസന്ദേശവിവർത്തനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: Jupiter Printers, Trichur
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – ആശ്രമപ്രവേശം

1923-ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻ നമ്പൂതിരി രചിച്ച, ആശ്രമപ്രവേശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1923 – ആശ്രമപ്രവേശം

ഭക്തിക്കും ആദ്ധ്യാത്മിക ജീവിതത്തിനും പ്രാധാന്യം നൽകുന്ന കാവ്യത്തിൽ 215 ശ്ലോകങ്ങളാണുള്ളത്. അക്കാലത്തെ മണിപ്രവാളകാവ്യങ്ങളുടെ സ്വഭാവം വെച്ചു നോക്കുമ്പോൾ തീർത്തും സമകാലികമായ പ്രമേയമാണ് കൃതിയുടേത്. മഹാത്മാഗാന്ധി ജയിലിൽ പോകുന്ന സമയത്ത് സഹധർമ്മിണിക്ക് നൽകുന്ന ഉപദേശമാണ് ആശ്രമപ്രവേശത്തിൻ്റെ പ്രതിപാദ്യം. ലോകവുമായുള്ള ബന്ധത്തിൽ നിന്ന് എങ്ങനെ മോചനം നേടാമെന്നാണ് ഗാന്ധിജി ഉപദേശിക്കുന്നത്. നരസിംഹത്തിൻ്റെയും വാമനൻ്റെയും ദശാവതാരകഥകളും പുരാണത്തിലെ പിംഗളയുടെ ജീവിതദശയും വേടൻ്റെ വലയിൽപ്പെട്ട പ്രാവുകളുടെ ജീവത്യാഗവും ഉപദേശങ്ങൾക്കിടയിൽ കടന്നു വരുന്നു. വേന്ത്രക്കാട്ട് ശങ്കരനാരായണൻ നമ്പൂതിരിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആശ്രമപ്രവേശം
  • രചന: നടുവത്ത് മഹൻ നമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: Mangalodayam Press, Thrissur
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1922 – ചന്ദ്രോത്സവം

1922 – ൽ പ്രസിദ്ധീകരിച്ച, ചന്ദ്രോത്സവം എന്ന മണിപ്രവാളകൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കൊളത്തേരി ശങ്കരമേനോൻ ആണ് ഈ കൃതിയുടെ പ്രസാധനം നടത്തിയിരിക്കുന്നത്1922 – ചന്ദ്രോത്സവം

അകൃത്രിമമായ രചനാസൗന്ദര്യവും അകലുഷമായ മനോധർമ്മപ്രവാഹവും പരമമായ രസോത്കർഷവുമാണ് അവതാരിക എഴുതിയ വടക്കുംകൂർ രാജരാജവർമ്മ ചന്ദ്രോത്സവത്തിൽ ദർശിക്കുന്നത്. ഈ കൃതിയുടെ രചയിതാവിനെപ്പറ്റി സൂചനയൊന്നും തന്നെയില്ല. എഴുത്തച്ഛൻ, മേൽപ്പത്തൂർ നാരായണ ഭട്ടതിരി, പുനം നമ്പൂതിരി ഇങ്ങനെ പലരിൽ കർത്തൃത്വം കല്പിച്ചുകൊടുക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ശൃംഗാരകവിതകൾ രചിക്കുന്നതിൽ അഗ്രഗണ്യനായ ചേലപ്പറമ്പു നമ്പൂതിരിയായിരിക്കാം ഇതെഴുതിയതെന്ന് അവതാരികാകാരൻ സംശയിക്കുന്നുണ്ട്

കടത്തനാട്ടു പോർളാതിരി ഉദയവർമ്മരാജാവ് ആനുകാലികം മുഖേന പ്രസിദ്ധീകരിച്ചതാണ് ചന്ദ്രോത്സവം. മേനകയും ചന്ദ്രനുമായുള്ള സമാഗമം ഒഴിവാക്കാൻ, മേനകയുടെ രൂപത്തിൽ വന്നു ചതിച്ചതിനാൽ, ചന്ദ്രൻ്റെ ശാപം കൊണ്ടു ഭൂമിയിൽ മനുഷ്യസ്ത്രീയായി ജനിച്ച ചന്ദ്രികയുടെ കഥയാണ് ‘ചന്ദ്രോത്സവം’ പറയുന്നത്. ഭൂമിയിൽ ചിറ്റിലപ്പള്ളിയെന്ന സ്ഥലത്ത് കുട്ടികളില്ലാതെ വിഷമിച്ചിരുന്ന അതിസുന്ദരിയായ സ്ത്രീയുടെ മകളായി ചന്ദ്രിക ജനിക്കുന്നു. മേദിനീ വെണ്ണിലാവ് എന്നാണ് ഭൂമിയിലെ പേര്. ശാപമോക്ഷം ലഭിക്കുന്നതിനായി മേദിനീവെണ്ണിലാവ് ചന്ദ്രോത്സവം ആഘോഷിക്കുന്നതാണ് കൃതിയിൽ പ്രതിപാദിക്കുന്നത്. ചന്ദ്രോത്സവത്തെപ്പറ്റിയുള്ള വിശദമായ വിവരം ഇതിൽ കാണാം. ചെങ്ങന്നൂർ, മൂഴിക്കുളം, ഐരാണിക്കുളം, കോഴിക്കോട്, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളെപ്പറ്റിയും ശങ്കരൻ, പുനം, രാഘവൻ എന്നീ കവികളെപ്പറ്റിയും പരാമർശം ഉള്ളതിനാൽ ചരിത്രപരമായ പ്രാധാന്യവും ചന്ദ്രോത്സവത്തിനുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചന്ദ്രോത്സവം
  • പ്രസിദ്ധീകരണ വർഷം: 1922
  • അച്ചടി: Manomohanam Press, Kollam
  • താളുകളുടെ എണ്ണം: 148
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി