1991-ൽ പ്രസിദ്ധീകരിച്ച, ബെർട്രാൻഡ് റസ്സൽ എഴുതി വി. ആർ സന്തോഷ് വിവർത്തനം ചെയ്ത സ്വാതന്ത്ര്യവും സമൂഹവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
Freedom and Society എന്ന പേരിൽ റസ്സൽ എഴുതിയ ലേഖനസമാഹാരത്തിൻ്റെ വിവർത്തനം ആണ് ഈ പുസ്തകം. ഈ ലേഖനങ്ങളിൽ, വ്യക്തിഗത സ്വാതന്ത്ര്യവും സമൂഹത്തിന്റെ ഘടനയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് റസ്സൽ ആഴത്തിൽ പരിശോധിക്കുന്നത്. വ്യക്തിഗത സ്വാതന്ത്ര്യവും സാമൂഹിക ഉത്തരവാദിത്വവും തമ്മിൽ സമതുലിതമായ അവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറയുന്നത്. മനുഷ്യ പുരോഗതിക്കും സൃഷ്ടിപരതയ്ക്കും സ്വാതന്ത്ര്യം അനിവാര്യമാണെങ്കിലും, അത് നീതി, ജനാധിപത്യം, ലൗകികത, ചിന്താസ്വാതന്ത്ര്യം തുടങ്ങിയവയുടെ ചട്ടക്കൂടിനുള്ളിലായിരിക്കണമെന്നും റസ്സൽ വാദിക്കുന്നു
പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: സ്വാതന്ത്ര്യവും സമൂഹവും
- പ്രസിദ്ധീകരണ വർഷം: 1991
- താളുകളുടെ എണ്ണം: 60
- അച്ചടി: Akshara Press, Aarppookkara, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി