1957-ൽ പ്രസിദ്ധീകരിച്ച, ഇ. ഗോപാലകൃഷ്ണ മേനോൻ എഴുതിയ സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സഹകരണ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരും കമ്യൂണിസ്റ്റ് പാർട്ടി മെംബർമാരും അനുഭാവികളും ചേർന്ന് 1956 ഒക്ടോബർ മാസത്തിൽ തൃശൂർ വെച്ച് ഒരു മീറ്റിങ്ങ് സംഘടിപ്പിച്ചു. സഹകരണപ്രസ്ഥാന രംഗത്തു ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് മീറ്റിങ്ങിൽ ഉയർന്നു വന്ന കാര്യങ്ങൾ ആണ് ഈ ലഘുലേഖയിൽ പറയുന്നത്.
1921 ൽ പ്രസിദ്ധീകരിച്ച, കെ. ഗോവിന്ദൻതമ്പി രചിച്ച വിദേശീയബാലന്മാർ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1921 – വിദേശീയബാലന്മാർ – കെ. ഗോവിന്ദൻതമ്പി
ഭൂമിയിലെ വിവിധ ഭൂഖണ്ഡങ്ങളിലെയും അമേരിക്ക, ചൈന, ജാപ്പാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലെയും കുട്ടികളുടെ ജീവിതമാണ് പുസ്തകത്തിലെ പ്രതിപാദ്യവിഷയം. കുട്ടികളെ സംബന്ധിക്കുന്ന ഓരോ രാജ്യങ്ങളുടെയും ഭൂപ്രകൃതി, കാലാവസ്ഥ, പാർപ്പിടം, വസ്ത്രധാരണം, ഭക്ഷണം, വിദ്യാഭ്യാസം എന്നീ വിഷയങ്ങൾ വിശദമായി എഴുതിയിരിക്കുന്നു. എല്ലാ അധ്യായങ്ങളിലും അതാത് രാജ്യത്ത് നിലവിലുള്ള ഒരു നാടോടി കഥയും ചേർത്തിട്ടുണ്ട്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
1944 – ൽ ജോസഫ് മുണ്ടശ്ശേരി രചിച്ച അന്തരീക്ഷം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1944 -അന്തരീക്ഷം- ജോസഫ് മുണ്ടശ്ശേരി
കർണഭൂഷണം ,ചിന്താവിഷ്ടയായ സീത ,അച്ഛനും മകളും ഈ മൂന്ന് പുസ്തകങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത് . കർണഭൂഷണത്തിൽ ഒരൊറ്റസംഭവമേ പറയുന്നുള്ളു , ആലങ്കാരികതയിലും പരമ്പരാഗത കാവ്യരീതികളിലും അധിഷ്ഠിതമായ കൃതി എന്നാണ് വിലയിരുത്തിയിരിക്കുന്നത് . ചിന്താവിഷ്ടയായ സീതയിൽ ആശാൻ ദാർശനികൻേറയും സന്യാസിയുടെയും ശാസ്ത്രജ്ഞൻ്റെയും അനുഭവങ്ങൾ കണ്ടു തൃപ്തിപ്പെടാതെ കവി എന്ന നിലയിൽ തൻ്റെ അനുഭവത്തെ ആധാരമാക്കി ജീവിതരഹസ്യo ആരായുകയാണ് ചെയ്തത് .അച്ഛനും മകളും കവിതയിൽ ഒരു ഋഷിശ്വരൻ ദൈവവശാൽ പിതാവും പിതാമഹനും ആയതറിഞ്ഞപ്പോൾ ഉണ്ടായ വികാരങ്ങൾ വെള്ളിത്തിരയിലേതുപോലെ കാണിക്കുന്നു.ഓരോ സംഭവങ്ങൾ കൂട്ടിവെക്കപ്പെട്ടു സ്വാഭിപ്രായങ്ങൾ ആയി രചിക്കപെടുകയാണ് ചെയ്തിരിക്കുന്നത് .
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
1950 ൽ പ്രസിദ്ധീകരിച്ച, കെ. രാമകൃഷ്ണപിള്ള എഴുതിയ തപ്തബാഷ്പം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1950 – തപ്തബാഷ്പം – കെ. രാമകൃഷ്ണപിള്ള
പാശ്ചാത്യ, പൌരസ്ത്യ, കേരളീയ നാടക സാഹിത്യത്തിൻ്റെ സമഗ്രമായ ഒരു പഠനത്തിൻ്റെ ആമുഖമുൾപ്പടെയുള്ള ഒരു നാടക കൃതിയാണ് ഈ പുസ്തകം.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
1956-ൽ പ്രസിദ്ധീകരിച്ച, എ കെ ഗോപാലൻ എഴുതിയ പ്രശ്നങ്ങളുടെഅടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്നു തയ്യാറാവുക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1957-ൽ ഇന്ത്യയിൽ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് എഴുതിയതാണിത്. ഭരണകക്ഷിയായ കോൺഗ്രസ്സിൻ്റേയും പ്രതിപക്ഷ പാർട്ടികളുടെയും ഇതുവരെയുള്ള പ്രവർത്തനങ്ങളെ പരിശോധിക്കുകയും വരുന്ന തിരഞ്ഞെടുപ്പിൽ അവർ മുന്നോട്ടു വെക്കുന്ന നയപരിപാടികളെക്കുറിച്ച് വിമർശനാത്മകമായി പഠനം നടത്തുകയും ചെയ്തിരിക്കുന്നു. സുശക്തമായ ജനാധിപത്യത്തിനായി പ്രതിപക്ഷ പാർട്ടികൾ ശക്തിപ്പെടേണ്ടതുണ്ട് എന്നും ലേഖകൻ പറയുന്നു
1958 ൽ ആറാം ക്ലാസ്സിൽ പഠിച്ചവർ മലയാളപുസ്തകമായി ഉപയോഗിച്ച കേരള മലയാളപാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1958 – കേരള മലയാള പാഠാവലി പുസ്തകം 5
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.
പദ്യങ്ങളും, ഗദ്യങ്ങളുമടങ്ങിയ ഒരു പാഠപുസ്തകമാണ് ഇത്. 1958 ൽ ആറാം ക്ലാസ്സിലെ പാഠപുസ്തകമായി ഉപയോഗിച്ചിരുന്നു. മാതൃഹൃദയത്തെ വർണ്ണിക്കുന്ന കവിതയും, പ്രകൃതിയും, പക്ഷികളും, ഉൽസവമേളങ്ങളും എല്ലാം ചേർത്തൊരുക്കിയ അതിമനോഹരമായ ഈ പുസ്തകം, വായനക്കർക്ക് വീണ്ടുംവീണ്ടും വായിക്കുവൻ പ്രചോദനം നൽകും എന്ന കാര്യത്തിൽ സംശയമില്ല.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പല വർഷങ്ങളിൽ പല ആനുകാലികങ്ങളിലായി സി.കെ. മൂസ്സത് എഴുതിയിട്ടുള്ള വിവിധ വിഷയങ്ങളിലുള്ള 6 ലേഖനങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സി.കെ. മൂസ്സതിൻ്റെ 6 ലേഖനങ്ങൾ
സി.കെ. മൂസ്സത് വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലുമായി എഴുതിയിട്ടുള്ള പല വിഷയങ്ങളിലുള്ള 6 ലേഖനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഓരോ വിഷയത്തെ കുറിച്ചുമുള്ള സംക്ഷിപ്തവിവരണം അതാത് സ്കാനിൻ്റെ അബ്സ്ട്രാക്റ്റിൽ കൊടുത്തിട്ടുണ്ട്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 8 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1961 ൽ പത്താം ക്ലാസ്സിൽ പഠിച്ചവർ മലയാളപുസ്തകമായി ഉപയോഗിച്ച കേരള മലയാള പദ്യപാഠാവലി – സ്റ്റാൻഡാർഡ് 10 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1961 – കേരള മലയാള പദ്യപാഠാവലി – സ്റ്റാൻഡാർഡ് 10
മുൻ കാലങ്ങളിൽ പാഠപുസ്തകങ്ങളിൽ പദ്യങ്ങൾ മാത്രമടങ്ങിയവയും, ഗദ്യങ്ങൾ മാത്രമുള്ളതുമായ പ്രത്യേക പുസ്തകങ്ങളായിരുന്നു പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്നത്. അപ്രകാരമുള്ള പദ്യങ്ങൾ മാത്രമടങ്ങിയ ഒരു പാഠപുസ്തകമാണ് ഇത്. കേരളവർമ്മ കോയിത്തമ്പുരാൻ, വള്ളത്തോൾ, കുമാരനാശാൻ, ഉള്ളൂർ, നാലപ്പാട്ട് നാരായണമേനോൻ, ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ തുടങ്ങിയ പ്രശസ്ത കവികളുടെ കവിതകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ശ്രീ ഡൊമിനിക് നെടുമ്പറമ്പിൽ എളമക്കര ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകനാണ്. മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ അധ്യാപകനായിരുന്ന അദ്ദേഹം കൊച്ചി കോർപറേഷൻ്റെ വിദ്യാഭ്യാസ ആസൂത്രണരംഗത്ത് റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചികുന്നു. . കൊച്ചിയിലെ സാമൂഹ്യസാംസ്കാരികരംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം 2025 ജനുവരി 24നാണ് നിര്യാതനായത്. ഗ്രന്ഥപ്പുരയിലേക്ക് അനേകം പാഠപുസ്തകങ്ങൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയ ഭാഷാസ്നേഹി കൂടിയാണ്
ശ്രീ ഡൊമിനിക് നെടുമ്പറമ്പിൽ.
പാഠപുസ്തകങ്ങൾ പൊതുവെ ഗ്രന്ഥശാലകളിൽ കാണുക അപൂർവ്വമാണ്. അഥവാ ഉണ്ടെങ്കിൽ തെന്നെ ആരെങ്കിലും സംഭാവനയായി നൽകിയ കുറച്ചു പുസ്തകങ്ങളേ ഉണ്ടാകാൻ സാധ്യതയുള്ളൂ. അദ്ദേഹം ഡിജിറ്റൈസേഷനായി നൽകിയ പുസ്തകങ്ങൾ ഒരു പക്ഷെ മറ്റൊരു ഗ്രന്ഥശാലയിലും ലഭ്യമല്ലാത്ത അമൂല്യമായ ശേഖരമായിരുന്നു. ഗ്രന്ഥപ്പുരയും കേരളീയ സമൂഹവും ഡൊമിനിക് മാഷിനോട് കടപ്പെട്ടിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1933-ൽ സി.എസ്. ബാലകൃഷ്ണവാര്യർ രചിച്ച ബാലശിക്ഷണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1933-ബാലശിക്ഷണം- സി.എസ്. ബാലകൃഷ്ണവാര്യർ
ഈ പുസ്തകം Todd’s students manual എന്ന പുസ്തകത്തിൻ്റെ ഏകദേശ തർജ്ജിമയാണ്. ഗ്രന്ഥകർത്താവു
അമേരിക്കൻ ഐക്യനാടുകളിൽ ഒരു പാതിരിയായി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ അധ്യാത്മിക വിഷയങ്ങളിൽ പഠനം നടത്തുകയും, കുട്ടികൾക്കും ചെറുപ്പക്കാർക്കും ഉത്തമ മാർഗ്ഗദർശകങ്ങളായ പുസ്തകങ്ങൾ അക്കാലത്തില്ലാതിരുന്നതിനാൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന തരത്തിൽ ഒരു പുസ്തകം രചിക്കുകയും ചെയ്തു. ഏതു സാഹചര്യത്തിലും വിദ്യാർഥികളെ ഉറ്റമിത്രത്തെപോലെ ഗുണദോഷിക്കുവാനും, സാമൂഹ്യ ജീവിതത്തിൽ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയും, സമയവും ജീവിതനിഷ്ഠകളും ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന് എത്രത്തോളം സഹായകമാകുന്നു എന്നും പുസ്തകത്തിൽ പ്രതിപാദിക്കുന്നു .
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
1956 – ൽ പ്രസിദ്ധീകരിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് രചിച്ച കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1957-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ നിശിതമായി വിമർശിക്കുകയാണ് ലേഖകൻ. പ്രകടനപത്രികയിൽ കോൺഗ്രസ്സിൻ്റെ ഭൂതകാലചരിത്രത്തെക്കുറിച്ച് എഴുതിയതിൽ സത്യസന്ധത ഇല്ല. ദേശീയ പ്രസ്ഥാനം കോൺഗ്രസ്സിൻ്റെ കുത്തകയല്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഭരണം ഏറ്റെടുത്തിട്ടും ഇവി ടുത്തെ സാധാരണ ജനങ്ങളുടെ ഒരു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കോൺഗ്രസ്സിനായിട്ടില്ല. അതിനാൽ തന്നെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടികൾ അടങ്ങുന്ന ഇടതുപക്ഷത്തിനു ജനങ്ങൾ വോട്ട് ചെയ്യണം എന്ന് ലേഖകൻ പറയുന്നു