1968 - തെങ്കൈലനാഥോദയം
Item
1968 - തെങ്കൈലനാഥോദയം
1968 - Tenkailanathodayam
1968
138
കൊച്ചി മലയാളഭാഷാപരിഷ്കരണക്കമ്മിറ്റി ശ്രീരാമഗ്രന്ഥാവലി സീരീസിൽ 38-മതായി പുറത്തിറക്കിയ ചമ്പൂ പ്രബന്ധമാണ് തെങ്കൈലനാഥോദയം. ശ്രീനീലകണ്ഠകവിയാണ് ഈ കൃതി രചിച്ചത്. സംസ്കൃതവും മലയാളവും ഇടകലർത്തിയെഴുതുന്ന മണിപ്രവാളശൈലിയിലാണ് ഇതിൻ്റെ രചന. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയുടെ വർണ്ണനയാണ് ഇതിലെ വിഷയം. കൈലൈ എന്ന് പ്രാചീനമലയാളത്തിൽ കൈലാസത്തിനു പര്യായമുണ്ട്. കൈലാസവാസിയായ ശിവൻ താമസിക്കുന്ന ഇടമായതുകൊണ്ട് തെക്കൻ കൈലാസമെന്ന അർത്ഥത്തിലാണ് തെങ്കൈല എന്ന പ്രയോഗം. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് ഈ കൃതിക്ക് വിശദമായ അവതാരിക എഴുതിയിട്ടുള്ളത്.