1956– ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ എഴുതിയ സാഹിത്യ നിഷ്കുടം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – സാഹിത്യ നിഷ്കുടം – പി. ശങ്കരൻ നമ്പ്യാർ
ഗ്രന്ഥകർത്താവ് പത്രങ്ങളിലും മാസികകളിലും ഓരോ കാലത്ത് എഴുതിയ സാഹിത്യ സംബന്ധിയായ പതിനഞ്ച് ഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ കൃതി. സാഹിത്യം, വിമർശനം, കലകൾ, മലയാള ഭാഷ, സംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങളാണ് ഉള്ളടക്കം.
1939– ൽ പ്രസിദ്ധീകരിച്ച, പി. ഗോവിന്ദപ്പിള്ള എഴുതിയ മലയാള ഭാഷാ ചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1960 – മലയാള ഭാഷാ ചരിത്രം – പി. ഗോവിന്ദപ്പിള്ള
മലയാള ഭാഷയുടെ ഉത്ഭവം, വളർച്ച, രൂപവികാസം, ധ്വനിശാസ്ത്ര–വ്യാകരണ–രൂപശാസ്ത്ര മാറ്റങ്ങൾ, സംസ്കാരവും സമൂഹവും ഭാഷയെ എങ്ങനെ സ്വാധീനിച്ചു തുടങ്ങിയ എല്ലാ പ്രധാന തലങ്ങളെയും സമഗ്രമായി അവതരിപ്പിക്കുന്ന ഒരു ഭാഷാചരിത്ര ഗ്രന്ഥമാണ് ഈ പുസ്തകം. മലയാളഭാഷയുടെ പ്രാചീന തുടക്കങ്ങളിൽ നിന്ന് ആധുനിക ഘടനയിലേക്കുള്ള യാത്രയെ നിരൂപകബുദ്ധിയോടെ സമീപിക്കുകയും, ദ്രാവിഡഭാഷാശാസ്ത്രം, സംസ്കൃതസ്വാധീനം, ഉപഭാഷാശാസ്ത്രം, ലിപി ചരിത്രം എന്നിവ സമഗ്രമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഭാഷാശാസ്ത്രപരവും ചരിത്രപരവും ആയ പഠനത്തിന് ഉപകാരപ്രദമായ ഒരു അടിസ്ഥാനഗ്രന്ഥമാണ് ഈ കൃതി. പഴയകാലത്ത്, മലയാളഭാഷയുടെ ചരിത്രപഠനം പ്രധാനമായും ഗുണ്ടർട്ട്, കെ.പി. പദ്മനാഭ മേനോൻ, എം. രാജരാജവർമ്മ, പി. പി. നാരായണമേനോൻ എന്നിവരുടെ സംഭാവനകളിലൊതുങ്ങിയിരുന്നു. ഈ പരമ്പരയിൽ ഗൗരവമുള്ള മലയാളഭാഷാചരിത്രഗ്രന്ഥം എഴുതിയ പണ്ഡിതന്മാരിൽ പി. ഗോവിന്ദപ്പിള്ളയും ഉൾപ്പെടുത്തപ്പെടുന്നു.
1939– ൽ പ്രസിദ്ധീകരിച്ച, അബ്രഹാം കൈപ്പൻപ്ലാക്കൽ എഴുതിയ ഭാരത മിഷ്യൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1939 – ഭാരത മിഷ്യൻ
അന്ധകാരത്തിലും മരണത്തിൻ്റെ ഛായയിലും ജീവിക്കുന്ന ജനങ്ങൾക്ക് സുവിശേഷപ്രകാശവും ക്രിസ്തീയ സംസ്ക്കാരത്തിൻ്റെ പരിണിത ഫലങ്ങളും പഠിപ്പിച്ചു കൊടുക്കുന്നതിൽ വിഷമങ്ങളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ടുള്ള തീക്ഷ്ണതയും ഔൽസുക്യവും തിരുസ്സഭാ ചരിത്രം പഠിച്ചിട്ടുള്ള ഒരുവനും അഞ്ജാതമല്ല.
തിരുസ്സഭയുടെ അസ്തിത്വം തന്നെ ക്രിസ്തുവിൻ്റെ രാജ്യം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും അവിടുത്തെ പരിത്രാണത്തിൽ എല്ലാ ജനങ്ങളേയും ഭാഗഭാക്കുകൾ ആക്കുവാനുമത്രെ.മിശിഹായുടെ പ്രതിനിധി കർത്താവിൻ്റെ ആട്ടിൻപറ്റത്തിനു പുറമെയുള്ളവരെ അതിലേക്കു നയിക്കുന്നതിനു് ഉത്തരവാദിത്വമുള്ളവനാണ്.അതിനായി അവർ ഏറ്റെടുത്തിരിക്കുന്ന അവരുടെ പ്രയത്നങ്ങളും പ്രവർത്തനങ്ങളും വളരെ ലളിതമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
1955-ൽ പ്രസിദ്ധീകരിച്ച, രജതചഷകം – ഒന്നാം ഭാഗം എന്ന നോവലിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കനേഡിയൻ എഴുത്തുകാരനായ Thomas B. Costain എഴുതിയ The Silver Chalice എന്ന നോവലിൻ്റെ മലയാള വിവർത്തനമാണ് രജതചഷകം. നോവലിൻ്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്യുന്നത്. പുത്തൻകാവു കെ.എം. തരകൻ ആണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന പ്രതിമാസഗ്രന്ഥക്ലബിൻ്റെ സീരീസിൽ ഉൾപ്പെടുത്തിയാണ് ഈ നോവൽ പുറത്തിറക്കിയിരിക്കുന്നത്
രജതചഷകം ഒരു ചരിത്ര നോവലാണ്. 1-ാം നൂറ്റാണ്ടിലെ ക്രിസ്തീയകാലത്തെ സാമൂഹ്യ–ആത്മീയ സംഭവങ്ങളുടെയും വിശ്വാസവും കലയും മനുഷ്യബന്ധങ്ങൾ തമ്മിലുള്ള നിഗൂഡമായ അവസ്ഥാപരിണാമങ്ങളെയും ഉൾക്കാഴ്ചയോടെ നോക്കി കാണുന്നു. മൂലകഥ അമേരിക്കൻ മുൻനിര ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി. ഈ നോവലിനെ അടിസ്ഥാനമാക്കി ഒരു സിനിമയും ഇറങ്ങിയിരുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
1967 – ൽ പ്രസിദ്ധീകരിച്ച, ജെ. തച്ചിൽ എഴുതിയ യുവജനശിക്ഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1967 – യുവജനശിക്ഷണം
ആധുനിക മനശ്ശാസ്ത്രത്തിൻ്റെ നിഗമനങ്ങളുടെ വെളിച്ചത്തിൽ യുവത്വത്തിൻ്റെ പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യുവാനുള്ള തുടക്കമാണ് യുവജനശിക്ഷണം എന്ന ഈ പുസ്തകത്തിനു ആധാരം.യുവതലമുറയുടെ പ്രാധാന്യം, യുവത്വത്തിൻ്റെ പ്രത്യേകതകൾ, മനശ്ശാസ്ത്രവിഞ്ജാനം,മാനസ്സിക വളർച്ച, നൈസർഗ്ഗിക വാസനകൾ ഇവയെക്കുറിച്ചെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
1900– ൽ പ്രസിദ്ധീകരിച്ച, ഗീവർഗ്ഗീസ് അച്ചൻ എഴുതിയ വൈദിക ദർപ്പണം അഥവാ തിരുനാൾ വിവരണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1900 – വൈദിക ദർപ്പണം അഥവാ തിരുനാൾ വിവരണം
വൈദിക ദർപ്പണം മലങ്കര സുറിയാനി ക്രൈസ്തവ സഭയിലെ ദിവ്യ ശുശ്രൂഷകളും സാക്രാമെന്റുകളും ക്രമശുദ്ധിയായി വിശദീകരിക്കുന്ന ഒരു വൈദിക മാർഗ്ഗദർശികയാണ്. ഈ ഗ്രന്ഥത്തിന്റെ പ്രധാന ലക്ഷ്യം കുർബാന, സ്നാനം, വിവാഹം, കുമ്പസാരം, അഭിഷേകം, ശവശുശ്രൂഷ തുടങ്ങിയ ദേവാലയ ചടങ്ങുകളുടെ തത്വം, പ്രതീകം, നിർവ്വഹണരീതി എന്നിവ വ്യക്തവും ലളിതവുമാക്കുന്ന കൃതിയാണ്. ഈ ഗ്രന്ഥം പുരോഹിതർക്ക് മാത്രമല്ല, സാധാരണ വിശ്വാസികൾക്കും സഭയുടെ ആചാരങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ സഹായിക്കുന്ന ലളിതമായ ഒരു വൈദിക കർമ്മനിർദ്ദേശ കൃതിയാണ്. അതിനാൽ വൈദിക ദർപ്പണം പത്തൊൻപതാം ശതകത്തിന്റെ അവസാനം മലങ്കര സഭാ ലിറ്റർജി പഠനത്തെ സുസ്ഥിരവും ശാസ്ത്രീയവുമായ ഗ്രന്ഥരൂപത്തിൽ അവതരിപ്പിച്ച ഒരു ആദ്യകാല കൃതി എന്ന പ്രത്യേകത കൂടി ഈ പുസ്തകത്തിനുണ്ട്.
2006 – ൽ പ്രസിദ്ധീകരിച്ച, അലോഷ്യസ്ഡി.ഫെർണാൻ്റസ് എഴുതിയ മരണത്തിലൂടെ ജീവൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
2006 – മരണത്തിലൂടെ ജീവൻ – അലോഷ്യസ് ഡി. ഫെർണാൻ്റസ്
ക്രൈസ്തവ ആത്മീയത, മരണം, ജീവൻ, ദർശനം, പുനരുത്ഥാനവിശ്വാസത്തിന്റെ അർത്ഥവത്കരണം എന്നിവ ചർച്ച ചെയ്യുന്ന ഒരു ധാർമ്മിക ധ്യാനഗ്രന്ഥമാണ് ഈ കൃതി. ചരിത്രത്തിൽ കാണുന്ന ക്രിസ്തുവും, നമ്മുടെ മുൻപിലുള്ള ക്രിസ്തീയ സഭയും എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടേ വേരുകൾ തേടുകയാണ് ഗ്രന്ഥകർത്താവ് ഈ കൃതിയിലൂടെ. ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമായി താദാത്മ്യപ്പെട്ടുകൊണ്ടാണ് യേശു നവലോക സൃഷ്ടിയായ ദൈവരാജ്യത്തിനായി പ്രവർത്തിച്ചത്. ഇന്നത്തെ അവസ്ഥയെ സമൂലം പരിവർത്തിപ്പിക്കുന്ന ഇടതുപക്ഷത്താണ് യേശു നിലയുറപ്പിച്ചത്. യേശുവിൻ്റെ സഭ അവിടെ തന്നെയാണ് വേരൂന്നേണ്ടത് എന്ന ചിന്തയാണ് പുസ്തകത്തിൻ്റെ കാതൽ.
Through this post, we are releasing the digital scan of Indian Central ArecanutCommittee Annual Report , Published in the year 1951.
Indian Central Arecanut Committee Annual Report
This is the second Annual Report of the Indian Central Arecanut Committee covering the period from 1st April 1950 to the 31 March 1951. This Commitee was constituted by the government of India in the ministry of Agriculture.
The Annual Report of the Indian Central Arecanut Committee ( ICAC ) details reserch on Arecanut cultivation, focusing on improving yields and quality through studies on pollen viability and introducing exotic varieties for comparative studies all aimed at boosting India’s arecanut Industry under the ICAR.