1905 – മലയാളത്തിലെ ക. ദി. മൂ സഭയുടെ സ്ഥാപക പിതാക്കന്മാർ

CMI സന്ന്യാസസമൂഹത്തിൻ്റെ സ്ഥാപക പിതാക്കളായ മൂന്നു പേരുടെ ജീവചരിത്ര പുസ്തകമായ, 1905ൽ പ്രസിദ്ധീകരിച്ച മലയാളത്തിലെ ക. ദി. മൂ. സഭയുടെ സ്ഥാപക പിതാക്കന്മാർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക. ദി. മൂ. സഭ (കർമ്മലീത്താ ദിസ്ത്താൾസ് മൂന്നാം സഭ) എന്നായിരുന്നു സി. എം. ഐ സന്യാസ സമൂഹത്തിൻ്റെ തുടക്കത്തിലെ പേര്. പിന്നത് ക. നി. മൂ. സഭ (കർമ്മലീത്താ നിഷ്പാദുക മൂന്നാം സഭ) എന്നായി.  മലയാളത്തിൽ ആദ്യമായി സ്ഥാപിച്ച ഈ കത്തോലിക്ക സന്ന്യാസസഭയുടെ സുവർണ്ണജൂബിലി സ്മാരകമായി പുറത്തിറക്കിയ ഈ കൃതിയിൽ സഭയുടെ സ്ഥാപക പിതാക്കന്മാരായ പാലക്കൽ തോമ്മാമൽപ്പാനച്ചൻ, പോരൂക്കര തോമ്മാമൽപ്പാനച്ചൻ, ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ എന്നിവരുടെ ജീവചരിത്രങ്ങൾ ചേർത്തിരിക്കുന്നു. സി.എം. ഐ സന്യാസ സമൂഹത്തിൻ്റെ ആദ്യകാലചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഒരു കൃതികൂടിയാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1905 - മലയാളത്തിലെ ക. ദി. മൂ സഭയുടെ സ്ഥാപക പിതാക്കന്മാർ
1905 – മലയാളത്തിലെ ക. ദി. മൂ സഭയുടെ സ്ഥാപക പിതാക്കന്മാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  മലയാളത്തിലെ ക. ദി. മൂ സഭയുടെ സ്ഥാപക പിതാക്കന്മാർ 
  • പ്രസിദ്ധീകരണ വർഷം: 1905
  • താളുകളുടെ എണ്ണം: 56
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *