1992 – ഫാ. ഗബ്രിയേൽ – പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക

വിദ്യാഭ്യാസ രംഗത്തും ആതുരശുശ്രൂഷാ രംഗത്തും മഹനീയമായ സംഭാവനകൾ നൽകിയ CMI സന്ന്യാസസമൂഹത്തിലെ പ്രമുഖനായ ഗബ്രിയേലച്ചൻ്റെ പൗരോഹിത്യ സുവർണ്ണജൂബിലിയോടനുബന്ധിച്ച് 1992 ൽ പ്രസിദ്ധീകരിച്ച ഫാ. ഗബ്രിയേൽ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ പ്രമുഖ ശില്പി, സ്ഥാപക ഡയറക്ടർ, സ്ഥാപക പ്രിൻസിപ്പാൾ, തൃശൂർ അമല കാൻസർ ആശുപത്രിയുടെ (ഇപ്പോൾ അമല മെഡിക്കൽ കോളേജ്) സ്ഥാപകൻ, തുടങ്ങി  മറ്റനേകം വിദ്യാഭ്യാസ സാമൂഹ്യ, സേവന സംഘടനകളുടെ സ്ഥാപകൻ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ടിച്ചു. പ്രമുഖരുടെ ആശംസാ സന്ദേശങ്ങൾ, സുവർണ്ണ ജൂബിലി ആഘോഷ ചടങ്ങുകളുടെ ചിത്രങ്ങൾ, ഡോക്ടർ. ടി. ആർ. ശങ്കുണ്ണി നടത്തിയ ഗബ്രിയേലച്ചനുമായുള്ള ദീർഘമായ അഭിമുഖം എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1992 - ഫാ. ഗബ്രിയേൽ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക.
1992 – ഫാ. ഗബ്രിയേൽ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  ഫാ – ഗബ്രിയേൽ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക.
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 134
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *