2000 ൽ പ്രസിദ്ധീകരിച്ച വി. കിളിച്ചിമല രചിച്ച കുരിശിൻ്റെ നീരവസ്വരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കുരിശിൻ്റെ മുൻപിൽ, കുരിശിൻ്റെ അമൃതമൊഴികൾ, പ്രതികരണങ്ങൾ, ഉത്ഥാന ദൂത് എന്നീ പേരുകളിലുള്ള നാലു ഭാഗങ്ങളായി എഴുതിയിട്ടുള്ള ആത്മീയ കവിതകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഓരോ കവിതയുടെയും പദാർത്ഥങ്ങളും വ്യാഖ്യാനവും അനുബന്ധമായി ചേർത്തിട്ടുണ്ട്.
ഫാദർ വെനിഷ് രചിച്ച Fire and Love എന്ന മൂലകൃതി ജോസഫ് കുഴികണ്ടത്തിൽ അഗ്നിയും സ്നേഹവും എന്ന പേരിൽ പരിഭാഷ ചെയ്ത് 1954 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1925 -ൽ മെക്സിക്കോയിൽ മതപീഡനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്തു ക്രിസ്തുവിൻ്റെ സ്നേഹത്തെ പ്രതി ജീവത്യാഗം ചെയ്ത യുവജനങ്ങളെ പറ്റി പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ.കൊടും പീഡനങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയുമായിരുന്നെങ്കിലും ക്രിസ്തുവിൻ്റെ സ്നേഹം ജീവനെക്കാൾ അഭികാമ്യം എന്ന വിശ്വാസത്തിൽ മരണത്തിനു കീഴടങ്ങി രക്തസാക്ഷികളായവരെ ഈ പുസ്തകത്തിൽ രചയിതാവു കാണിച്ചു തരുന്നു. ക്രിസ്തുവിനൊടുള്ള ഭക്തി അഥവാ തിരുഹൃദയഭക്തിയെ കുറിച്ചും അഗാധമായി അടയാളപ്പെടുത്തിയിരിക്കുന്നു.
2017 ൽ ടി. അനിതകുമാരി, രാധാകൃഷ്ണൻ ഇളയിടത്ത് എന്നിവർ എഡിറ്റ് ചെയ്ത് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല പ്രസിദ്ധീകരിച്ച ഗവേഷണ പഠനവും രീതിശാസ്ത്രവും എന്ന പുസ്തകത്തിൽ സ്കറിയാ സക്കറിയ എഴുതിയ മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം – മാതൃകകൾ, അനുഭവങ്ങൾ, സാധ്യതകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
2002 ൽ പ്രസിദ്ധീകരിച്ച പോൾ കാരാച്ചിറ, ചാർളി പോൾ എന്നിവർ ചേർന്നു രചിച്ച മദ്യസംസ്കാരം മരണസംസ്കാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ജനങ്ങളിൽ മദ്യവിരുദ്ധമനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തൃപ്പൂണിത്തുറ മുക്തിസദൻ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. മദ്യവിരുദ്ധ പ്രവർത്തന രംഗത്ത് ദീർഘകാല അനുഭവജ്ഞാനമുള്ള കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി പോൾ കാരാച്ചിറ, കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി ചാർളി പോൾ എന്നിവർ ചേർന്ന് എഴുതിയിട്ടുള്ള പുസ്തകമാണ്. മദ്യാസക്തി ഒരു രോഗമാണെന്നും, അതിൻ്റെ ഭവിഷ്യത്തുകളെ കുറിച്ചും, ചികിൽസാ രീതികളെ കുറിച്ചും പുസ്തകത്തിൽ സമഗ്രമായി പരാമർശിച്ചിരിക്കുന്നു.
1953 നവമ്പർ 23, നവമ്പർ 30, ഡിസമ്പർ 7, ഡിസമ്പർ 14, ഡിസമ്പർ 21 തീയതികളിൽ (കൊല്ലവർഷം 1129 വൃശ്ചികം 8, 15, 22, 29, ധനു 6) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ 5 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.
കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 5 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
2016 ൽ പന്മന രാമചന്ദ്രൻ നായർ സമാഹരിച്ച് പ്രസിദ്ധീകരിച്ച തകഴി – പഠനങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുറ്റിയ അനുഭവമൂല്യമുള്ള ഭാഷ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1965 ഏപ്രിൽ 01 മുതൽ 30 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 26 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. 15, 17, 19, 25 തീയതികളിലെ പത്രം ലഭ്യമല്ല.
ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പാക്കിസ്താനുമായുള്ള ഇന്ത്യയുടെ യുദ്ധം, ചൈനയുമായുള്ള സംഘർഷം, അതിനിടെ ഭാരതത്തെ ധിക്കരിച്ച് കാശ്മീരിലെ ഷേക്ക് അബ്ദുള്ള ചൈന സന്ദർശിച്ചത്, അമേരിക്കയുടെ വിയറ്റ്നാം യുദ്ധം തുടങ്ങിയവ മിക്ക ദിവസങ്ങളിലെയും ലീഡ് വാർത്തയാണ്. ഉൾ പേജുകളിൽ, കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാർത്തകൾക്കും പ്രാമുഖ്യം നൽകുന്നു.
തൊഴിലാളി ദിനപ്പത്രത്തെ പറ്റിയുള്ള കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക.
1979 ൽ പ്രസിദ്ധീകരിച്ച ഇ. മാധവൻ രചിച്ച സ്വതന്ത്ര സമുദായം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
തിരുവിതാംകൂറും കൊച്ചിയും ഹിന്ദു രാജാക്കന്മാരും മലബാർ ബ്രിട്ടീഷ് കാരും സ്വേച്ഛാഭരണം നടത്തിയിരുന്ന 1934 ൽ ആയിരുന്നു ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൻ്റെ ആശയങ്ങൾ ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്നതായതിനാൽ തിരുവിതാംകൂർ ഭരണകൂടം പുസ്തകങ്ങൾ കണ്ടുകെട്ടുകയും, കൊച്ചി ബ്രിട്ടീഷ് ഭരണകൂടങ്ങൾ പുസ്തകത്തിനു് നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു. കേരളത്തിൽ ആശയപരമായ വിപ്ലവമുന്നേറ്റത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ പുസ്തകങ്ങളിലൊന്നാണ് സ്വതന്ത്രസമുദായം.
ചിന്തകനും, എഴുത്തുകാരനും, എസ്. എൻ. ഡി. പി യോഗം, സഹോദര സംഘം, യുക്തിവാദം, തീയ്യ യുവജനസംഘം, നിവർത്തനം എന്നീ പുരോഗമന പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു പുസ്തകരചയിതാവായ ഇ. മാധവൻ. സ്വതന്ത്രസമുദായം എന്നതു കൊണ്ട് രചയിതാവ് വിഭാവനം ചെയ്തത് ഈഴവ സമുദായത്തെയാണ്. ഈഴവർ ഹിന്ദുക്കളല്ലെന്നും, ഹിന്ദു മതത്തിൽ നിന്നും ദ്രോഹവും അപമാനവും ഏറ്റുവാങ്ങേണ്ടി വന്ന ഈഴവർ യാതൊരു മതവുമായും ബന്ധമില്ലാതെ സ്വതന്ത്രരായി ജീവിക്കണമെന്ന പ്രമേയമാണ് ഗ്രന്ഥകർത്താവ് പുസ്തകത്തിൽ ചർച്ചാവിഷയമാക്കുന്നത്. അതോടൊപ്പം തന്നെ ഹിന്ദുമതത്തിൻ്റെ പോരായ്മകളും, പൊരുത്തക്കേടുകളും, ഹിന്ദു വിശ്വാസങ്ങളിലെ ദൈവങ്ങൾ, ആരാധനാലയങ്ങൾ, ബ്രാഹ്മണമേധാവിത്വം എന്നിവയിലെ പൊള്ളത്തരങ്ങളും തുറന്നെഴുതുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ ക.നി.മൂ.സ വിവർത്തക സംഘം പ്ശീത്തായിൽ നിന്ന് തർജ്ജമ ചെയ്ത് വ്യാഖ്യാനസഹിതം 1950ൽ പ്രസിദ്ധീകരിച്ച വിശുദ്ധഗ്രന്ഥം – പഴയനിയമം – പ്രവാചകന്മാർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രവാചകന്മാരായ ഓബദ് യാ (Abdias) , യൗനാൻ (Jonas), നാഹോം (Nahum), ഹവ് കോക്ക് (Habakuk), മാലാകി (Malachy) എന്നിവരുടെ ഗ്രന്ഥങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. തർജ്ജമ ചെയ്ത് വ്യാഖ്യാന സഹിതം ഈ പ്രവാചക ഗ്രന്ഥങ്ങൾ ഒരുമിച്ച് പ്രസിദ്ധീകരിച്ചതാണെന്ന് അനുമാനിക്കാം.