1971 – ചാവറ ചരമശതാബ്ദി

1971 – ൽ പ്രസിദ്ധീകരിച്ച, ചാവറ ചരമശതാബ്ദി എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1971 - ചാവറ ചരമശതാബ്ദി
1971 – ചാവറ ചരമശതാബ്ദി

ചാവറ അച്ചൻ കേരളത്തിലെ കത്തോലിക്കാ സഭയുടെ നവോത്ഥാന പ്രവർത്തകനും, കാർമ്മലൈറ്റ് ഓഫ് മേരി ഇമ്മാകുലേറ്റ് (CMI) സംഗമത്തിന്റെ സഹസ്ഥാപകനുമാണ്. 1871-ൽ അന്തരിച്ച അദ്ദേഹത്തിന്റെ 100-ാം ചരമവാർഷികം 1971-ൽ ആഗോളവും കേരളസഭയിലുമുള്ള വലിയ ചടങ്ങുകളോടെ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയാണ് ഇത്. ചരമശതാബ്ദി ആഘോഷങ്ങളുടെ ലഘു-സംഗ്രഹം, പുരോഹിത-പ്രഭാഷണങ്ങൾ, സ്മരണാനുകരണം, സാഹിത്യപരവും ചരിത്രപരവുമായ സന്ദർഭങ്ങളിൽ ചാവറയുടെ സേവനങ്ങളെ അനുസ്മരിക്കുന്ന പൗരോഹിത്യ പ്രമുഖരുടെ ലേഖനങ്ങൾ തുടങ്ങിയവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ചാവറ ചരമശതാബ്ദി
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 228
  • അച്ചടി: K.P. Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1962 – Two cats And Other stories

1962 – ൽ പ്രസിദ്ധീകരിച്ച,  Two cats And Other stories എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1962 - Two cats And Other stories

1962 – Two cats And Other stories

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Two cats And Other stories
  • രചയിതാവ്:  
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം:40
  • അച്ചടി:Diocesan Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1914 – ചമ്പുഭാരതം

1914-ൽ പ്രസിദ്ധീകരിച്ച, കവിയൂർ വെങ്കിടാചലമയ്യൻ വിവർത്തനം ചെയ്ത അനന്ത ഭട്ടൻ്റെ ചമ്പു ഭാരതം കൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനാറാം ശതകത്തിൽ അപ്പയ്യദീക്ഷിതരുടെ സമകാലികനായി ചോളദേശത്ത് ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന അനന്തഭട്ടൻ, ചമ്പു ഭാരതം എന്ന ഒരു കൃതികൊണ്ടു തന്നെ സംസ്കൃതസാഹിത്യലോകത്ത് മഹാകവിയായിത്തീർന്ന വ്യക്തിയാണ്. ഇദ്ദേഹത്തിൻ്റെ മറ്റു കൃതികളൊന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. സംസ്കൃതചമ്പൂകാർക്കിടയിൽ ഉയർന്ന സ്ഥാനമാണ് അനന്ത ഭട്ടനുള്ളത്. പാണ്ഡുവിൻ്റെ രാജ്യഭാരം മുതലുള്ള മഹാഭാരതകഥയാണ് ചമ്പൂഭാരതത്തിലെ പ്രതിപാദ്യം. ശബ്ദാർത്ഥ അലങ്കാരങ്ങൾ കൊണ്ടും മൗലികമായ കല്പനകൾ കൊണ്ടും സമൃദ്ധമായ ചമ്പൂ ഭാരതം ഭാരതീയരും കേരളീയരുമായ കവികൾക്ക് പ്രചോദനമായിട്ടുണ്ട്.

ഈ പുസ്തകത്തിൽ ചമ്പൂ ഭാരതത്തിലെ നാല്, അഞ്ച് സ്തബകങ്ങൾ (അധ്യായങ്ങൾ) മാത്രമാണ് ഉള്ളത്. യുധിഷ്ഠിരൻ്റെ രാജസൂയവർണ്ണനയോടെ ആരംഭിച്ച്, ഭീമസേനൻ വനത്തിൽ ഘടോൽക്കചനെയും ഹിഡുംബിയെയും കാണുന്നിടത്ത് അവസാനിക്കുന്നു. ഗദ്യവും പദ്യവും ഇടകലർത്തി എഴുതുന്ന കാവ്യമാണ് ചമ്പുക്കൾ. മലയാള ചമ്പുക്കളിലെ ഗദ്യവും താളാത്മകമായിരിക്കും. ചുനക്കര ഉണ്ണികൃഷ്ണവാര്യരും(1865-1936) അനന്തഭട്ടൻ്റെ ചമ്പു ഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ലൈബ്രറിയിലെ പുസ്തകത്തിൻ്റെ തുടക്കത്തിൽ T.K Joseph എന്ന പേര് എഴുതിയിട്ടുണ്ട്. ഇതിൽനിന്നും ചരിത്രകാരനായ ടി. കെ ജോസഫ് ലൈബ്രറിയിലേക്ക് സംഭാവന നൽകിയതാവാം ഈ പുസ്തകമെന്ന് അനുമാനിക്കാം

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചമ്പുഭാരതം
  • പ്രസിദ്ധീകരണ വർഷം: 1914
  • അച്ചടി: Kerala Santhana Press, Alleppey
  • താളുകളുടെ എണ്ണം: 38
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ശ്രീ പഞ്ചദശി കിളിപ്പാട്ട് – ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള

1957-ൽ പ്രസിദ്ധീകരിച്ച, ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള  എഴുതിയ ശ്രീ പഞ്ചദശി കിളിപ്പാട്ട് എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 – ശ്രീ പഞ്ചദശി കിളിപ്പാട്ട് – ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള

അദ്വൈത വേദാന്ത തത്ത്വചിന്തയെക്കുറിച്ചുള്ള ഒരു ഗ്രന്ഥമാണ് മൂല സംസ്കൃത “പഞ്ചദശി”, വിദ്യാരണ്യ സ്വാമി രചിച്ചതും അറിവിലും സാക്ഷാത്കാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്. സംസ്കൃത ഗ്രന്ഥമായ “പഞ്ചദശി”യെ കാവ്യാത്മകവും ഗാനാലാപനപരവുമായ (കിളിപ്പാട്ട്) ശൈലിയിൽ അവതരിപ്പിക്കുന്നു ശ്രീവർദ്ധനത്തു എൻ. കൃഷ്ണപിള്ള. പുസ്തകത്തിൽ പദാനുപദ വിവർത്തന ശൈലിയും കിളിപ്പാട്ട് കവിതാശൈലിയും സംയുക്തമായി ഉപയോഗിച്ചിരിക്കുന്നു. അക്ലിഷ്ടത, ആശയസൌഷ്ഠവം, ലളിതപദവിന്യാസം മുതലായ ഗുണങ്ങൾ ഈ കിളിപ്പാട്ടിൽ കാണുവാൻ സാധിക്കുന്നു. ഈ പതിപ്പ് കാവ്യസൗന്ദര്യത്തിനും ദാർശനികതയ്ക്കും ഊന്നൽ നൽകുന്നു. പണ്ഡിതൻ്റെയും ഭക്തൻ്റെയും കവിയുടെയും ഹൃദയത്തെ ഒരുപോലെ ഉൾക്കൊള്ളുന്നു, ഇത് ഓരോ ശ്ലോകത്തിലും പ്രകടമാണ്. ഈ പുസ്തകം പ്രസിദ്ധീകരിക്കുവാനുള്ള സാമ്പത്തിക സഹായം നൽകിയിരിക്കുന്നത് തിരുവതാംകൂർ ദേവസ്വം ബോർഡ് ആണ് .

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ പഞ്ചദശി കിളിപ്പാട്ട്
  • രചന: ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 254
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1921 – അജവിലാപം – എം.കെ. ഗോവിന്ദ ശാസ്ത്രി

1921 ൽ പ്രസിദ്ധീകരിച്ച, എം.കെ. ഗോവിന്ദ ശാസ്ത്രി രചിച്ച അജവിലാപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1921 - അജവിലാപം - എം.കെ. ഗോവിന്ദ ശാസ്ത്രി
1921 – അജവിലാപം – എം.കെ. ഗോവിന്ദ ശാസ്ത്രി

ജന്തുഹിംസയ്ക്ക് എതിരായ സന്ദേശം നല്കുന്ന ഖണ്ഡകാവ്യമാണ് അജവിലാപം. നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളുടെ പ്രാണഭയം എത്രത്തോളമുണ്ടെന്ന് ഈ കാവ്യത്തിലൂടെ അടയാളപ്പെടുത്താൻ കവി ശ്രമിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അജവിലാപം
  • പ്രസിദ്ധീകരണ വർഷം: 1921
  • അച്ചടി: സ്പെക്റ്റാക്ടർ പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 78
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 -അഴലിൻ്റെ നിഴലിൽ – ടി.പി. മാത്യു

1955 ൽ പ്രസിദ്ധീകരിച്ച, ടി.പി. മാത്യു രചിച്ച അഴലിൻ്റെ നിഴലിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 -അഴലിൻ്റെ നിഴലിൽ - ടി.പി. മാത്യു
1955 -അഴലിൻ്റെ നിഴലിൽ – ടി.പി. മാത്യു

വിവിധ വിഷയങ്ങൾ ആസ്പദമാക്കി രചിച്ച നീണ്ട കവിതകളുടെ സമാഹാരമാണ് അഴലിൻ്റെ നിഴലിൽ. പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളുടെ അനുയോജ്യമായ പ്രയോഗം ഈ കവിതാ സമാഹാരത്തിൽ കാണാൻ കഴിയും.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അഴലിൻ്റെ നിഴലിൽ
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: സിൽവർ ജൂബിലി പ്രസ്സ്, കണ്ണൂർ
  • താളുകളുടെ എണ്ണം:98
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – സ്ത്രീപുരുഷബന്ധം – ടോൾസ്റ്റോയി

1955– ൽ പ്രസിദ്ധീകരിച്ച, ടോൾസ്റ്റോയി രചിച്ച പി.എം. കുമാരൻ നായർ പരിഭാഷപ്പെടുത്തിയ  സ്ത്രീപുരുഷബന്ധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1955 - സ്ത്രീപുരുഷബന്ധം - ടോൾസ്റ്റോയി
1955 – സ്ത്രീപുരുഷബന്ധം – ടോൾസ്റ്റോയി

ലിയോ ടോൽസ്റ്റോയിയുടെ Relation to the sexes എന്ന പുസ്തകത്തിൻ്റെ സ്വതന്ത്ര തർജ്ജമയാണ് ഈ കൃതി. The Kreutzer Sonata (1889) ഉൾപ്പെടെയുള്ള രചനകളും അദ്ദേഹത്തിന്റെ ലേഖനങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. വിവാഹബന്ധം, ലൈംഗികത, പ്രണയം, കുടുംബജീവിതം എന്നിവയെപ്പറ്റി ടോൾസ്റ്റോയ് നടത്തിയ ആഴത്തിലുള്ള ധാർമിക-സാമൂഹിക വിമർശനങ്ങളും, പുരുഷാധികാരവും സ്ത്രീയുടെ സ്ഥാനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ കഠിനമായ നിരീക്ഷണങ്ങളുമാണ് പ്രതിപാദ്യവിഷയങ്ങൾ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്ത്രീപുരുഷബന്ധം
  • രചന: Leo Tolstoy
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: Prakasakaumudi Printing Works, Calicut
  • താളുകളുടെ എണ്ണം: 160
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1934 – ദുർഗ്ഗാവിജയം – വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്

1934 ൽ പ്രസിദ്ധീകരിച്ച, വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട് രചിച്ച ദുർഗ്ഗാവിജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - ദുർഗ്ഗാവിജയം - വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്
1934 – ദുർഗ്ഗാവിജയം – വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്

സംസ്കൃത കാവ്യങ്ങളുടെ ശൈലിയിൽ രചന നിർവ്വഹിച്ച കൃതിയാണ് ദുർഗ്ഗാവിജയം. മൂലകഥയ്ക്ക് കാര്യമായ മാറ്റം വരുത്താതെ അലങ്കാരങ്ങൾ ഏറ്റവും അനുയോജ്യമായി ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദുർഗ്ഗാവിജയം
  • പ്രസിദ്ധീകരണ വർഷം: 1934
  • അച്ചടി: സുജനഭൂഷണം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 144
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – ശീലാവതീ ചരിതം

1929-ൽ പ്രസിദ്ധീകരിച്ച, കാട്ടായിൽ ഉണ്ണിനായര് എഴുതിയ ശീലാവതീ ചരിതം മണിപ്രവാളകൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പുരാണങ്ങളിൽ പ്രസിദ്ധയായ കഥാപാത്രമാണ് ശീലാവതി. കുഷ്ഠരോഗിയും മുൻകോപിയുമായ ഭർത്താവിനെ ശുശ്രൂഷിച്ച് പതിവ്രതാരത്നം എന്ന പേരു നേടിയെടുത്തിരുന്നു അവർ. ശീലാവതിയുടെ സഹനവും പതിഭക്തിയും കണ്ട് മനസ്സലിഞ്ഞ് അണിമാണ്ഡവ്യൻ എന്ന മുനി സൂര്യോദയത്തിനു മുൻപ് അവളെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭർത്താവ് മരിച്ചുപോകുമെന്ന് ശപിച്ചപ്പോൾ സൂര്യനെ തടഞ്ഞു നിർത്തി ഭർത്താവിൻ്റെ ജീവൻ രക്ഷിച്ച് തൻ്റെ പാതിവ്രത്യഭക്തി തെളിയിച്ച സ്ത്രീരത്നമായാണ് പുരാണങ്ങൾ ശീലാവതിയെ കൊണ്ടാടുന്നത്.

അത്രിമഹർഷിയുടെ മകനായ ഉഗ്രശ്രവസ്സാണ് ശീലാവതിയുടെ ഭർത്താവ്. കഥാഗതിക്കായി കുഞ്ചൻ നമ്പ്യാരുടെ ശീലാവതിചരിതം തുള്ളലിലെ ഇതിവൃത്തഘടനയെയാണ് കാട്ടായിൽ ഉണ്ണിനായർ പിന്തുടരുന്നത്. ‘കുഞ്ചനാൽപ്പണ്ടെഴുതിയ ചെറുതാം ഗദ്യമീപദ്യകാവ്യം’ എന്ന കടപ്പാട് കൃതിയുടെ അവസാനം കൊടുത്തിട്ടുണ്ട്. കുഞ്ചൻ നമ്പ്യാർ കഥ പറഞ്ഞ രീതിയിൽ ഉഗ്രശ്രവസ്സ് എന്ന മുനിയുടെ പേര് മണിപ്രവാളകാവ്യത്തിൽ ഉഗ്രതപസ്സായി മാറ്റിയിരിക്കുന്നു. യഥാക്രമം 68,44,72,36 എന്നിങ്ങനെ ശ്ലോകസംഖ്യയുള്ള നാലു സർഗങ്ങളാണ് ശീലാവതിചരിതം മണിപ്രവാളകാവ്യത്തിലുള്ളത്. നിശ്ചയവും ബുദ്ധിയുടെ അചഞ്ചലത്വവും ഭർത്താവിലുള്ള ദൃഡഭക്തിയും ശുഭകാര്യങ്ങളിലുള്ള നിഷ്കർഷയും ഉള്ള ആളുകൾക്ക് ആദ്യം ആപത്തുകൾ വന്നാലും എല്ലാം മാറി ജീവിതം മംഗളകരമായിത്തീരും എന്ന ശുഭപ്രതീക്ഷയാണ് ശീലാവതിയുടെ കഥയിലൂടെ കവി ആളുകൾക്ക് പകർന്നു നൽകുന്നത്

മദ്രാസ് പാഠപുസ്തകക്കമ്മിറ്റി അംഗീകരിച്ച ഈ പുസ്തകം മൂല്യവിദ്യാഭ്യാസത്തിൻ്റെ ഭാഗമായി എലിമെൻ്ററി സ്കൂളിലെ കുട്ടികൾക്ക് പാഠപുസ്തകമായി പഠിക്കാൻ ശുപാർശ ചെയ്യപ്പെട്ടതാണ്. അതിനുള്ള സാക്ഷ്യങ്ങളാണ് ഗ്രന്ഥത്തിൻ്റെ തുടക്കത്തിൽ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റുകളും അവതാരിക എഴുതിയ കടത്തനാട്ട് എ. കെ ശങ്കരവർമ്മ തമ്പുരാൻ്റെ നിരീഷണങ്ങളും

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശീലാവതീ ചരിതം 
  • പ്രസിദ്ധീകരണ വർഷം: 1929
  • അച്ചടി: Ramakrishna Printing Works
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – A Brochure on Amalapuri Institutions

Through this post, we are releasing the digital scan of the brochure A Brochure on Amalapuri Institutions  published in the year 1963.

 1963 - A Brochure on Amalapuri Institutions
1963 – A Brochure on Amalapuri Institutions

This brochure is a souvenir of the Amalapuri Institutions depicting the pictures of the institution buildings with the narration of the work put in by the leaders like Fr. Hormice, Rev. Shabore, Rev. Maurus, Rev. Daniel and other leaders of the Carmalita Congregation. The institutions like Carmel House, Savio Home, Amala Tech Institute, Amala Book Centre at Amalapuri and St. Joseph’s College and Savio Sec. School in Devagiri.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: A Brochure on Amalapuri Institutions
  • Published Year: 1963
  • Number of pages: 150
  • Scan link: കണ്ണി