1927 – ൽ പ്രസിദ്ധീകരിച്ച, കെ.വി. ശങ്കരൻ നായർ എഴുതിയ കോമളം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1927 – കോമളം – കെ.വി. ശങ്കരൻ നായർ
കോമളം എന്ന വാക്കിന് അർഥം മനോഹരമായത് എന്നാണ്. പേര് സൂചിപ്പിക്കുംപോലെ തന്നെ മനോഹരമായ ഒരു നോവലാണിത്. കോമളം എന്ന് പേരുള്ള ഒരു പെൺകുട്ടിയുടെ ജീവിതസംഘർഷങ്ങളുടെ കഥയാണ് ഈ നോവലിൻ്റെ ഉള്ളടക്കം.
1929 – ൽ പ്രസിദ്ധീകരിച്ച, ആർ. നാരായണപ്പണിക്കർ പരിഭാഷപ്പെടുത്തിയ അന്നപൂർണ്ണാലയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1929 – അന്നപൂർണ്ണാലയം – ആർ. നാരായണപ്പണിക്കർ
ബംഗാളി സാഹിത്യകാരി നിരുപമാദേവി എഴുതിയ “അന്നപൂർണ്ണാ മന്ദിര” എന്ന നോവലിൻ്റെ വിവർത്തനമാണ് ഈ പുസ്തകം. സാമൂഹിക-സംസ്കാരിക പശ്ചാത്തലത്തിൽ സ്ത്രീ വിദ്യാഭ്യാസം, ദാരിദ്ര്യം, അന്നദാനധർമ്മം, കരുണ, പാരമ്പര്യം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കുന്ന രചനയായി കണക്കാക്കപ്പെടുന്നു.
Through this post we are releasing the scan of The Exelsior – St. Berchmans College Magazine – Changanacherry – Vol – XI – Issue 01 published in the year 1936.
1936 – The Exelsior – St. Berchmans College Magazine – Changanacherry
The content of the magazine are literary articles in English and Malayalam written by students.
Through this post, we are releasing the digital scan of Report Of The Malabar Tenancy Committee Volume-II-Evidence published in the year 1940.
1940- Report Of TheMalabar Tenancy Committee – Volume II- Evidence
The “Report of the Malabar Tenancy Committee” is a key historical document on agrarian relations and land tenure in Malabar, now part of Kerala. Volume II, “Evidence,” compiles depositions and testimonies from diverse witnesses including janmis (landlords), kanamdars and verumpattamdars (tenant classes), agricultural laborers, peasants, officials, lawyers, experts, as well as submitted documents from organizations and individuals.
Volume II provides detailed firsthand evidence on the land laws favoring landlords, highlighting tenants’ struggles such as insecure tenures due to widespread evictions without fair compensation, excessive rents, and illegal levies. It also discusses tenant claims to compensation for permanent improvements like planting and wells, which led to early protective laws. Furthermore, it explains the complex tenancy arrangements like Kanam and Verumpattam, showing how colonial laws often harmed actual cultivators by misinterpreting these systems.
Through this post, we are releasing the digital scan of St. Thomas College TrichurMagazine published in the year 19411941 – St. Thomas College Trichur Magazine
This issue -like other old college magazines- serves as a valuable historical document, offering insight into the academic, literary, and cultural milieu of Kerala (and particularly Thrissur) in the early 1940s. It likely contains student writings, articles, reports, and other period-specific content in both Malayalam and English.
1957-ൽ പ്രസിദ്ധീകരിച്ച, ആൽബർട്ട് ഷ്വൈറ്റ്സർ എഴുതിയ എൻ്റെജീവിതവും ചിന്തയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1957 – എൻ്റെ ജീവിതവും ചിന്തയും – ആൽബർട്ട് ഷ്വൈറ്റ്സർ
അനേകം മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആൽബർട്ട് ഷ്വൈറ്റ്സറിൻ്റെ ജീവചരിത്രമാണ് ഈ കൃതിയിൽ. പുരോഹിത കുടുംബത്തിൽ ജനിച്ച ഷ്വൈറ്റ്സർ വർഗീയ വിവേചനങ്ങൾ ക്കെതിരെ തുടർച്ചയായി പോരാടി. അദ്ദേഹത്തിൻ്റെ ആത്മകഥ മൂല്യം ചോരാതെ വിവർത്തനം ചെയ്തിരിക്കുന്നത് എം.സി. നമ്പൂതിരിപ്പാടാണ്.
കാലടി അദ്വൈതാശ്രമ ഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച അതുലാനന്ദസ്വാമികൾ എഴുതിയ ഞാൻ ഹിന്ദുവായതെന്തിനു് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഞാൻ ഹിന്ദുവായതെന്തിനു് – അതുലാനന്ദസ്വാമികൾ
ബ്രഹ്മചാരി ഗുരുദാസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ഡച്ച് ഹിന്ദു കൽക്കത്ത വിവേകാനന്ദസംഘത്തിൽ വെച്ച് ചെയ്ത ഒരു പ്രസംഗമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹൈബ്ലോം എന്ന യഥാർത്ഥ പേരുകാരനായിരുന്ന ഇദ്ദേഹം ഹിന്ദു ധർമ്മവും ഹിന്ദു നാമവും സ്വീകരിച്ചരിച്ചതെങ്ങിനെയെന്നും ഭാരതഭൂമിയുടെ ആത്മികനില, ഹിന്ദു മതവും ക്രിസ്തുമതവും തമ്മിലുള്ള സംബന്ധം, ഭാരതീയരുടെ കർത്തവ്യകർമ്മം തുടങ്ങിയ അനേക കാര്യങ്ങളെപറ്റി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
1945-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ ശരണോപഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ശബരിമല ശാസ്താവിനെപ്പറ്റിയുള്ള സ്തോത്രങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. നാലു വരികൾ വീതം എന്ന മട്ടിലെഴുതിയ കാവ്യം ‘നരനായിങ്ങനെ’ എന്ന ഈണത്തിലാണ് ചൊല്ലേണ്ടത്. ഓരോ ചരണത്തിൻ്റെയും അവസാനത്തിൽ ശരണമയ്യപ്പാ എന്ന് തുടങ്ങുന്ന ആദ്യ വരികൾ ചൊല്ലേണ്ടതാണെന്നും അല്ലെങ്കിൽ ശരണമയ്യപ്പാ എന്ന് ഉച്ചരിക്കുകയും വേണ്ടതാണെന്ന് പുസ്തകത്തിൻ്റെ ഒടുക്കം കൊടുത്തിരിക്കുന്ന ടിപ്പണിയിൽ എഴുതിയിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്മെൻ്റ് നൽകിയ ബഹുമതിയായ റാവു സാഹിബ് എന്നത് ചേർത്താണ് പുസ്തകത്തിൽ ഗ്രന്ഥകാരൻ്റെ പേര് നൽകിയിരിക്കുന്നത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
1945-ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ രമണൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1945 – രമണൻ – ചങ്ങമ്പുഴ കൃഷ്ണപിള്ള
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 1936-ൽ പ്രസിദ്ധീകരിച്ച മലയാള കാവ്യമാണ് രമണൻ. ഇത് മലയാള സാഹിത്യത്തിലെ ആദ്യത്തെ ആരണ്യക നാടകീയ വിലാപകാവ്യമായി അറിയപ്പെടുന്നു. രമണൻ എന്ന യുവാവും ചന്ദ്രിക എന്ന പ്രഭുവിൻ്റെ മകളും തമ്മിലുള്ള പ്രണയം സാമൂഹിക തടസ്സങ്ങൾ മറികടക്കാൻ പരാജയപ്പെടുന്നതാണ് കാവ്യത്തിൻ്റെ പ്രമേയം. അത് സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെ ചിത്രീകരിക്കുന്നു. അവസാനം രമണൻ ആത്മഹത്യ ചെയ്യുന്നു. ചങ്ങമ്പുഴയുടെ ഉറ്റസുഹൃത്ത് ഇടപ്പള്ളി രാഘവൻ പിള്ളയുടെ 1936-ലെ ആത്മഹത്യയാണ് ഈ കാവ്യത്തിന് പ്രചോദനമായത്. പ്രണയപരാജയവും സാമ്പത്തിക ദുരിതവും അതിൻ്റെ കാരണങ്ങളായിരുന്നു. മലയാളികളുടെ ഹൃദയത്തിൽ വളരെയധികം സ്ഥാനം നേടിയ കാവ്യം, സാക്ഷരർരും നിരക്ഷരർക്കുമിടയിൽ ഒരു പോലെ വ്യാപക സ്വാധീനം ചെലുത്തി. പലരും മക്കൾക്ക് ‘രമണൻ’ എന്ന പേര് നൽകി. 15-ാം പതിപ്പ് വരെ എത്തിയ ഈ കൃതി മലയാള കവിതയുടെ ആസ്വാദനരീതിയെ മാറ്റിമറിച്ചു എന്നു തന്നെ പറയാം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്