1983 – തപസ്യ എന്തിനു വേണ്ടി – സി. കെ. മൂസ്സത്

സി. കെ. മൂസ്സത് സംസ്ഥാന അധ്യക്ഷനായിരുന്ന തപസ്യ കലാ സാംസ്കാരിക വേദി എന്ന സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് സി. കെ. മൂസ്സത് അവരുടെ മുഖപത്രമായ തപസ്യയിൽ എഴുതിയ തപസ്യ എന്തിനു വേണ്ടി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തപസ്യ കലാകാരൻ്റെ സ്വാതന്ത്ര്യത്തിനും, അതിൻ്റെ നേതൃത്വത്തിന് ഭാരതീയ സംസ്കാരത്തിനോട് പ്രതിബദ്ധതയുണ്ടാകേണ്ടതിൻ്റെ ആവശ്യത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയാണെന്നും, ഓരോ ജില്ലാ യൂണിറ്റുകളും അതാതു പ്രദേശത്തെ ജനജീവിതവുമായി ഇണങ്ങി അതിനു ശുദ്ധിയും കർമ്മോന്മുഖതയും നൽകാൻ ശ്രമിക്കേണ്ടതാണെന്നും ലേഖനത്തിൽ പറയുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1983 - തപസ്യ എന്തിനു വേണ്ടി - സി. കെ. മൂസ്സത്
1983 – തപസ്യ എന്തിനു വേണ്ടി – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തപസ്യ എന്തിനു വേണ്ടി
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം:  4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1985 – ‘വർഷാചന്ദ്രൻ’ – സി. കെ. മൂസ്സത്

1985 ഫെബ്രുവരി മാസത്തിലെ പുണ്യഭൂമി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ‘വർഷാചന്ദ്രൻ’ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1937ൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച വി സി ബാലകൃഷ്ണപണിക്കരുടെ വർഷാചന്ദ്രൻ എന്ന കവിതയെ കുറിച്ചുള്ള അവലോകനമാണ് ലേഖനവിഷയം. കവിക്ക് പതിനെട്ടു വയസ്സുള്ളപ്പോൾ എഴുതിയ കവിത എന്ന നിലയിലും സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സ്പർശിച്ചുകൊണ്ട് മലയാളത്തിൽ ഉണ്ടായ ആദ്യ കവിതയെന്ന നിലയിലും ഉള്ള പ്രാധാന്യത്തെ ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1985 - 'വർഷാചന്ദ്രൻ' - സി. കെ. മൂസ്സത്
1985 – ‘വർഷാചന്ദ്രൻ’ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ‘വർഷാചന്ദ്രൻ’
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971- ആദ്യത്തെ ഇംഗ്ളീഷ് – മലയാളം നിഘണ്ടു – സി. കെ. മൂസ്സത്

1971 ൽ ഇറങ്ങിയ അധ്യാപകലോകം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ആദ്യത്തെ ഇംഗ്ളീഷ് – മലയാളം നിഘണ്ടു  എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആദ്യമായി ഒരു മലയാളം അച്ചുകൂടം സ്ഥാപിച്ച് അതിൽ താൻ തന്നെ നിർമ്മിച്ച മലയാളം – ഇംഗ്ളീഷ് നിഘണ്ടുവും ഇംഗ്ളീഷ് – മലയാളം നിഘണ്ടുവും അച്ചടിച്ച് കേരളത്തിനു സമ്മാനിച്ച ബെഞ്ചമിൻ ബെയ്‌ലി മലയാള ഭാഷക്കു നൽകിയ സംഭാവനകളെ സ്മരിക്കുകയാണ് ഈ ലേഖനത്തിൽ. 1816ൽ ചർച്ച് മിഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടി കേരളത്തിലെത്തിയ ബെയ്‌ലി ബൈബിൾ അച്ചടിക്കുവേണ്ടി 1829 ൽ കോട്ടയത്ത് ഒരു ആശാരിയുടെയും രണ്ടു കൊല്ലന്മാരുടെയും സഹായത്താൽ ഒരു മുദ്രണ യന്ത്രം ഉണ്ടാക്കിയതുമുതലുള്ള അച്ചടി രംഗത്തെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും, മലയാളമുള്ള കാലത്തോളം മലയാളം അച്ചടിയും നിഘണ്ടുവും ഉപയോഗിക്കുമ്പോഴെല്ലാം നാം ബെഞ്ചമിൻ ബെയിലിയെ സ്മരിക്കുമെന്നും ലേഖകൻ പ്രത്യാശിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1971- ആദ്യത്തെ ഇംഗ്ളീഷ് - മലയാളം നിഖണ്ടു - സി. കെ. മൂസ്സത്

1971- ആദ്യത്തെ ഇംഗ്ളീഷ് – മലയാളം നിഘണ്ടു – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആദ്യത്തെ ഇംഗ്ളീഷ് – മലയാളം നിഘണ്ടു
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1983 – ‘വേദരശ്മി’യിൽ നിന്ന് ‘വേദഭാഷ്യ’ത്തിലേക്ക് – സി. കെ. മൂസ്സത്

1983 മേയ് മാസത്തിൽ ഇറങ്ങിയ പുണ്യഭൂമി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ‘വേദരശ്മി’യിൽ നിന്ന് ‘വേദഭാഷ്യ’ത്തിലേക്ക് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വി. ടി. യോടൊപ്പം സാമൂഹ്യ പരിഷ്കരണരംഗത്തും, കേളപ്പജിയോടൊപ്പം ഡിസ്ട്രിക് ബോർഡ് ഭരണരംഗത്തും പ്രവർത്തിച്ച സംസ്കൃത പണ്ഡിതനാണ് വെള്ളിനേഴി ഒളപ്പമണ്ണ മനയിലെ ഒ. എം. സി. നാരായണൻ നമ്പൂതിരി. ഋഗ് വേദത്തിൻ്റെ വ്യാഖ്യാനം പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിക്കുവാൻ തയ്യാറെടുക്കുന്ന വേളയിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള സി. കെ. മൂസ്സതിൻ്റെ ലേഖനമാണ് ഇത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1983 - 'വേദരശ്മി'യിൽ നിന്ന് 'വേദഭാഷ്യ'ത്തിലേക്ക് - സി. കെ. മൂസ്സത്

1983 – ‘വേദരശ്മി’യിൽ നിന്ന് ‘വേദഭാഷ്യ’ത്തിലേക്ക് – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ‘വേദരശ്മി’യിൽ നിന്ന് ‘വേദഭാഷ്യ’ത്തിലേക്ക്
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ – സി. കെ. മൂസ്സത്

1979 ലെ ലേബർ ലൈഫ് ആനുകാലികത്തിൽ സി. കെ. മൂസ്സത്     എഴുതിയ ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക നാഗരികതയുടെ സൗകര്യങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന മനുഷ്യസമൂഹം അതുകാരണമായുണ്ടാകുന്ന പരിസരമലിനീകരണ പ്രശ്നങ്ങളെ നേരിടാനും തയ്യാറായിരിക്കണമെന്ന മുന്നറിയിപ്പു തരുകയാണ് ഈ ലേഖനത്തിൽ സി. കെ. മൂസ്സത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1979 - ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ - സി. കെ. മൂസ്സത്
1979 – ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – ആറ്റൂരിൻ്റെ സാഹിത്യജീവിതം – സി. കെ. മൂസ്സത്

1976ൽ പ്രസിദ്ധീകരിച്ച  വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ആറ്റൂരിൻ്റെ സാഹിത്യജീവിതം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കവി, വ്യാഖ്യാതാവ്, ഗദ്യകാരൻ, സംഗീതമർമ്മജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ ആറ്റൂർ കൃഷ്ണപിഷാരടിയുടെ വ്യക്തിജീവിതത്തെയും സാഹിത്യ രംഗത്തെ സംഭാവനകളെയും വിലയിരുത്തുകയാണ് ഈ ലേഖനത്തിൽ. കേരള ശാകുന്തളം, ഉത്തര രാമായണം കിളിപ്പാട്ട്, സംഗീതചന്ദ്രിക എന്നീ പ്രശസ്ത കൃതികളുടെ കർത്താവാണ് ആറ്റൂർ കൃഷ്ണപിഷാരടി.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1976 - ആറ്റൂരിൻ്റെ സാഹിത്യജീവിതം - സി. കെ. മൂസ്സത്
1976 – ആറ്റൂരിൻ്റെ സാഹിത്യജീവിതം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആറ്റൂരിൻ്റെ സാഹിത്യജീവിതം
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 9
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – യോഗക്ഷേമത്തിൻ്റെ യുഗധർമ്മം – സി. കെ. മൂസ്സത്

1978 ൽ സി. കെ. മൂസ്സത് എഴുതിയ യോഗക്ഷേമത്തിൻ്റെ യുഗധർമ്മം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഏതു പ്രസിദ്ധീകരണത്തിലാണ് ഇത് എഴുതിയതെന്ന വിവരം ലഭ്യമല്ല.

നമ്പൂതിരി സമുദായത്തിൻ്റെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി1908 ൽ സ്ഥാപിക്കപ്പെട്ട യോഗക്ഷേമസഭ ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കുറെ വർഷങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചു. എഴുപതു വർഷങ്ങൾക്കു ശേഷം പുതിയ രൂപത്തിൽ സഭ പ്രവർത്തനമാരംഭിച്ച വേളയിൽ, മാറിയ കാലഘട്ടത്തിൽ സഭക്ക് ഏറ്റെടുത്തു നടത്താവുന്ന സാമൂഹ്യ സാംസ്കാരിക പരിപാടികളെ കുറിച്ച് വിശദമാക്കുകയാണ് ലേഖകൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1978 - യോഗക്ഷേമത്തിൻ്റെ യുഗധർമ്മം - സി. കെ. മൂസ്സത്
1978 – യോഗക്ഷേമത്തിൻ്റെ യുഗധർമ്മം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: യോഗക്ഷേമത്തിൻ്റെ യുഗധർമ്മം
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1973 – മഹാകവി കുമാരനാശാനും പാലക്കാട് നഗരവും – സി. കെ. മൂസ്സത്

1973 ൽ പാലക്കാട് ഗവണ്മെൻ്റ് യു. പി. സ്കൂൾ എടത്തറ പ്രസിദ്ധീകരിച്ച സ്മരണികയിൽ സി. കെ. മൂസ്സത് എഴുതിയ മഹാകവി കുമാരനാശാനും പാലക്കാട് നഗരവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മഹാകവി കുമാരനാശാൻ്റെ ജന്മശതാബ്ധി ആഘോഷവേളയിൽ കവിയുടെ പൂർണ്ണകായ പ്രതിമ കേരള സർവ്വകലാശാല കാമ്പസ്സിൽ സ്ഥാപിക്കുകയും പാലക്കാട് ടൗൺഹാളിൽ കവിയുടെ ഛായാപടം അനാച്ഛാദനം ചെയ്യപ്പെടുകയും ഉണ്ടായി. ഈ അവസരത്തിൽ വീണപൂവ് പാലക്കാടു വെച്ച് എഴുതി തുടങ്ങിയതും, ശ്രീനാരായണഗുരുവിനെ ശുശ്രൂഷിച്ച് ആശാൻ കുറച്ചു നാൾ പാലക്കാട് താമസിച്ചതും ലേഖകൻ ഓർമ്മിക്കുന്നു. ആശാൻ കൃതികളിലെ പാലക്കാട് സ്വാധീനത്തെ കുറിച്ച് കണ്ടെത്തുകയാണ് ലേഖനത്തിൽ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1973 - മഹകവി കുമാരനാശാനും പാലക്കാട് നഗരവും - സി. കെ. മൂസ്സത്

1973 – മഹകവി കുമാരനാശാനും പാലക്കാട് നഗരവും – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മഹാകവി കുമാരനാശാനും പാലക്കാട് നഗരവും
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – ശാസ്ത്രം അറുപതുകളിൽ – സി. കെ. മൂസ്സത്

1971 ൽ ഇറങ്ങിയ കേരള ഭംഗി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ശാസ്ത്രം അറുപതുകളിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അറുപതുകളിൽ മനുഷ്യജീവിതത്തിൽ ശാസ്ത്രം ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചുള്ള അവലോകനമാണ് ലേഖന വിഷയം. ആദ്യമായി മനുഷ്യൻ്റെ പാദങ്ങൾ ചന്ദ്രനിൽ പതിച്ചത്, തന്മാത്രാ ജൈവശാസ്ത്രം, കമ്പ്യൂട്ടർ സംവിധാനങ്ങൾ, അണുശാസ്ത്രം എന്നീ മേഖലകളിലെ കുതിച്ചു ചാട്ടങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1971 - ശാസ്ത്രം അറുപതുകളിൽ - സി. കെ. മൂസ്സത്

1971 – ശാസ്ത്രം അറുപതുകളിൽ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശാസ്ത്രം അറുപതുകളിൽ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

പെട്ടരഴിയത്തിൻ്റെ സാഹിതീ സപര്യ – സി. കെ. മൂസ്സത്

പ്രഗതി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ
പെട്ടരഴിയത്തിൻ്റെ സാഹിതീ സപര്യ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്കൂൾ വിദ്യാഭ്യാസമോ സംസ്കൃത പഠനമോ ഇല്ലാതെ തന്നെ കവിതാ വാസന കൊണ്ട് മാത്രം പ്രശസ്തിയാർജ്ജിച്ച കവിയായിരുന്നു പെട്ടരഴിയത്ത് വലിയ രാമനിളയത്. കുറെ കൃതികളും മുക്തകങ്ങളും എഴുതിയതിൽ പലതും നശിച്ചുപോയിട്ടുണ്ട്. ബാക്കുയുള്ള കൃതികളിൽ നിന്നും അദ്ദേഹത്തിൻ്റെ കാവ്യ പ്രഭാവത്തെ വിലയിരുത്തുകയാണ് ലേഖകൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

പെട്ടരഴിയത്തിൻ്റെ സാഹിതീ സപര്യ - സി. കെ. മൂസ്സത്

പെട്ടരഴിയത്തിൻ്റെ സാഹിതീ സപര്യ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പെട്ടരഴിയത്തിൻ്റെ സാഹിതീ സപര്യ
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 16
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി