1990 – കവികുലഗുരു – പി – വി – കൃഷ്ണവാരിയർ – സി. കെ. മൂസ്സത്

1990 ൽ സി. കെ. മൂസ്സത് രചിച്ച് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച കവികുലഗുരു പി. വി. കൃഷ്ണവാരിയർ എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കവി, സഹൃദയൻ, കാവ്യ വിമർശകൻ, ചരിത്രഗവേഷകൻ, പത്രപ്രവർത്തകൻ, പുസ്തക പ്രസാധകൻ എന്നീ നിലകളിൽ പ്രശസ്തനായ
കവികുല ഗുരു പി.വി.കൃഷ്ണവാര്യർ കേരളത്തിലെ ആദ്യകാല ശാസ്ത്രമാസികയായ ധന്വന്തരി വൈദ്യമാസിക, ധനശാസ്ത്ര മാസികയായ ലക്ഷ്മീ വിലാസം എന്നിവയുടെ പത്രാധിപരായിരുന്നു . ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ മലയാള സാഹിത്യത്തിലുണ്ടായ എല്ലാ പ്രവണതകളുടെയും കേന്ദ്രമായി പ്രവർത്തിച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം. ഈ ബൃഹത്ഗ്രന്ഥത്തിൽ കൃഷ്ണവാരിയരുടെ വ്യക്തിജീവിതത്തെക്കാളുപരി പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് ആ കാലഘട്ടത്തിൽ മലയാള സാഹിത്യത്തിലുണ്ടായിട്ടുള്ള സംഭവങ്ങളെ കുറിച്ചും അതിൻ്റെ പശ്ചാത്തലത്തെ കുറിച്ചുമാണ് എന്ന് ആമുഖപ്രസ്താവനയിൽ കവി അക്കിത്തം സാക്ഷ്യപ്പെടുത്തുന്നു.

പന്തളം കേരളവർമ്മയുടെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും              1904 നവംബർ 16 ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള മാസികയായ കവനകൗമുദി ഒരു വർഷത്തിനു ശേഷം വള്ളത്തോൾ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ,കുറ്റിപ്പുറം എന്നിവരുടെ മേൽനോട്ടത്തിൽ നാലു വർഷത്തോളം മാത്രമെ  തുടരാൻ സാധിച്ചുള്ളൂ. പിന്നീട്  ഇരുപത്തൊന്നു വർഷക്കാലം  കൃഷ്ണവാരിയർ കോട്ടക്കൽ നിന്ന്   പ്രസിദ്ധീകരിക്കുകയുണ്ടായി. മുഖപ്രസംഗം, പരസ്യങ്ങൾ, കത്തുകൾ, അറിയിപ്പുകൾ തുടങ്ങി ഉള്ളടക്കം പൂർണ്ണമായും പദ്യരൂപത്തിലായിരുന്നു എന്നതായിരുന്നു ഈ മാസികയുടെ പ്രത്യേകത. കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി. എസ്. വാരിയർ കൃഷ്ണവാരിയരുടെ ജ്യേഷ്ഠ സഹോദരനാണ്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1990 - കവികുലഗുരു - പി - വി - കൃഷ്ണവാരിയർ - സി. കെ. മൂസ്സത്

1990 – കവികുലഗുരു – പി – വി – കൃഷ്ണവാരിയർ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കവികുലഗുരു – പി – വി – കൃഷ്ണവാരിയർ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1990
  • പ്രസാധകർ: Vallathol Vidyapeedam, Sukapuram
  • അച്ചടി: Prabhat Print House, Kottakkal
  • താളുകളുടെ എണ്ണം: 520
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *